'സഹകരണരത്‌നം' സഹകരണ റിയാലിറ്റിഷോ മാർച്ച് 7ന്

കോഴിക്കോട്: ടീം കോപ്പറേറ്റീവ് ലോകത്തിൽ ആദ്യമായി സംഘടിപ്പിച്ച സഹകരണരത്‌നം സഹകരണ റിയാലിറ്റിഷോയുടെ മൂന്നാം ഭാഗം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ മാർച്ച് 7ന് നടക്കും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രാഥമിക സഹകരണ സംഘങ്ങൾ പങ്കെടുക്കുന്ന റീലിറ്റിഷോയിൽ സഹകരണ സ്‌ഥാപനങ്ങളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ, പ്രതിസന്ധിയുടെ അതിജീവന കഥകൾ, പുതിയ സഹകരണ പാഠങ്ങൾ എന്നിവ വേദിയിൽ അവതരിപ്പിക്കും. പാനൽ ബോർഡ് അംഗങ്ങളായ എസ്. സി. എസ്. ടി. ഐ. മുൻ ഡയറക്ടർ ബി. പി. പിള്ള, കൺസ്യൂമർ ഫെഡ് മുൻ എം. ഡി. ഡോ. എം. രാമനുണ്ണി,  മുൻ ജോയിന്റ്  രജിസ്ട്രാറും കേരള ദിനേശ് ചെയർമാനുമായ എം. കെ. ദിനേശ് ബാബു, ഐ. സി. എം. മുൻ ഡയറക്ടർ ശശികുമാർ എം. വി. എന്നിവർ തത്സമയം ബാങ്ക് പ്രതിനിധികളുമായി സംവദിക്കും.  തൃശ്ശൂരിൽ വെച്ച് നടന്ന റിയാലിറ്റിഷോയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചടങ്ങിൽ കേരളത്തിലെ പ്രമുഖ സഹകാരിയായ പാലേരി രമേശന് “സഹകരണരത്‌നം പുരസ്‌കാരം” നൽകി ആദരിക്കും.


സിഎംഐ കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസിന്റെ മുൻ പ്രൊവിൻഷ്യലും കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്‌മന്റ് ആൻഡ് അപ്ളൈഡ് സയൻസസിന്റെ ഡയറക്ടറുമായ റവ ഫാദർ മാത്യു വട്ടത്തറ (74) നിര്യാതനായി.

കൊച്ചി: സിഎംഐ കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസിന്റെ മുൻ പ്രൊവിൻഷ്യലും കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്‌മന്റ് ആൻഡ് അപ്ളൈഡ് സയൻസസിന്റെ ഡയറക്ടറുമായ റവ ഫാദർ മാത്യു വട്ടത്തറ (74) നിര്യാതനായി. മൃതദേഹം ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ 7 മണി മുതൽ കളമശ്ശേരി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ  പൊതുദർശനത്തിനു വയ്ക്കുന്നതാണ്. സംസ്കാര ശുശ്രൂഷകൾ ഉച്ച കഴിഞ്ഞു 2.30 നു ആരംഭിക്കും.  ഞാറക്കൽ നായരമ്പലത്തു വട്ടത്തറ കുര്യപ്പ് - മറിയാമ്മ ദമ്പതികളുടെ മകനായി 1950 ൽ ജനിച്ച ഫാദർ മാത്യു 1968 ൽ സിഎംഐ സഭയിൽ ആദ്യവ്രതം ചെയ്തു. 1980ൽ പൗരോഹിത്യം സ്വീകരിച്ചു. ബെൽജിയം ലുവെയ്ൻ സർവ്വകലാശാലയിൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.  ഫാദർ മാത്യു, കളമശ്ശേരി രാജഗിരി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ, ബാംഗ്ലൂർ ധർമ്മാരാം കോളേജ് പ്രൊഫസ്സർ, ദുബായ് രാജഗിരി സ്കൂൾ ഡയറക്ടർ, പ്രൊവിൻസിന്റെ സാമൂഹിക വകുപ്പ് കൗൺസിലർ, വികർ പ്രൊവിൻഷ്യൽ, പ്രൊവിൻഷ്യൽ എന്നീ പദവികൾ വഹിച്ചിച്ചുണ്ട്,  ഡെയ്സി, സണ്ണി, ചെറിയാൻ, മേരി, സിസ്റ്റർ എലിസബത്ത് SABS, സിസ്റ്റർ ആൻസി SABS, ആന്റണി, ലീന, റോസി, ജെയിംസ് എന്നിവർ സഹോദരങ്ങളാണ്.


പ്രിയപ്പെട്ട സുരേഷ് ഗോപിയേട്ടാ

പ്രിയപ്പെട്ട സുരേഷ് ഗോപിയേട്ടാ, ഏട്ടാ എന്ന് വിളിച്ചത് ഈ പോസ്റ്റിൻ്റെ അടിയിൽ ചിലരെങ്കിലും വന്ന് പറയാൻ സാധ്യതയുള്ളതുപോലെ അങ്ങ് കേന്ദ്ര ടൂറിസം സഹമന്ത്രിയും ഞാൻ ഒരു മുൻ ടൂറിസം ഉദ്യോഗസ്ഥനുമായതുകൊണ്ട് ഏതെങ്കിലും സ്ഥാനം കിട്ടാനുള്ള കുതന്ത്രമല്ല. പക്ഷേ, അങ്ങ് കേന്ദ്രത്തിൽ ടൂറിസം മന്ത്രിയാകുമെന്ന് കേട്ടപ്പോൾ നടക്കില്ല എന്നറിഞ്ഞു തന്നെ അങ്ങനെ ഒരു നിമിഷം ആഗ്രഹിച്ചു എന്ന സത്യം വെളിപ്പെടുത്തട്ടെ. നടക്കില്ല എന്നതുകൊണ്ടല്ല ,അത്യാവശ്യത്തിന് മാത്രം സമ്പാദിച്ച്, എഴുതിയും യാത്ര ചെയ്തും ചില അഭിനിവേശങ്ങളുടെ പിന്നാലെ പോയും ചില നന്മകൾ ചെയ്തും ശിഷ്ടജീവിതത്തിൽ സർവ്വതന്ത്ര സ്വതന്ത്രനായി നടക്കാൻ ആഗ്രഹിച്ചു കൂടി 30 വർഷത്തെ സർക്കാർ ജീവിതത്തിൽ നിന്ന് ഒരു വർഷം മുമ്പേ സ്വയം വിരമിച്ചതാകയാൽ ആ ആഗ്രഹത്തെ അപ്പോൾത്തന്നെ വെള്ളമൊഴിച്ച് കെടുത്തി. ഇനിയും അത്തരം സ്വാതന്ത്ര്യമില്ലായ്മകളുടെ അടിമയാകാനില്ല എന്നത് തീരുമാനം തന്നെയാണ്.ജീവിതത്തിൽ ഒരു പ്രാവശ്യം അങ്ങയുമായി സംസാരിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. സർക്കാരിൻ്റെ ഒരു പരിപാടിയിൽ ചീഫ് ഗസ്റ്റായി പല വിധത്തിലും അന്ന് രാഷ്ട്രീയത്തിലൊന്നും വരാതെ സൂപ്പർ സ്റ്റാർ പദവിയിൽ വിരാജിച്ചിരുന്ന അങ്ങയെ കിട്ടാൻ പല വട്ടം ഞാൻ ശ്രമിച്ചിട്ടും ഒന്നു മുട്ടാൻ പോലും കഴിഞ്ഞില്ല. അപ്പോൾ ജയറാമേട്ടനാണ് എൻ്റെ സഹായത്തിനെത്തിയത്.  2013 ൽ ആണ് സംഭവം. യു . ഡി. എഫ് സർക്കാരാണ്. "ങാഹാ , അവനെ കിട്ടിയില്ലേ? ഞാൻ പറയാം" എന്നു പറഞ്ഞ് ജയറാമേട്ടൻ സംസാരിക്കാൻ ഒരവസരം തരപ്പെടുത്തിത്തന്നു. ഒട്ടും പരിചയമില്ലാത്ത എന്നോട് അന്ന് ഫോണിൽ അങ്ങ് കലയെക്കുറിച്ചും സംസ്ക്കാരത്തെക്കുറിച്ചും നാൽപത് മിനിട്ടിലധികം സംസാരിച്ചു. അതെനിക്ക് ശരിക്കും അത്ഭുതമായിരുന്നു. തുടർന്ന് അങ്ങ് പലപ്പോഴും എടുക്കാറുള്ള മൗനവ്രതത്തിലേയ്ക്ക് പോയെങ്കിലും ആ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. അങ്ങയുടെ പ്രസംഗം അങ്ങേയ്ക്കായി എഴുതി മറ്റൊരാളെക്കൊണ്ട് വായിപ്പിച്ചു! സാന്ദർഭികമായി ഓർത്തു എന്നു മാത്രം. അങ്ങ് ഓർമ്മിക്കാൻ യാതൊരു സാധ്യതയുമില്ല. കഴിഞ്ഞ ദിവസവും പൊതു പ്രവർത്തകനും മന്ത്രിയും ആയ ശേഷവും അങ്ങ് തുടരുന്ന നാടകീയ പ്രതികരണ രീതികളെ ന്യായീകരിച്ച് ഒരു സീനിയർ അഡ്വക്കേറ്റിനോട് ഞാൻ സംസാരിച്ചതേയുള്ളൂ. അതങ്ങയുടെ സ്വാഭാവിക പ്രതികരണ രീതിയാണെന്നും പൊതു പ്രവർത്തകനും മന്ത്രിയുമായിപ്പോയി എന്ന ഒറ്റ കാരണം കൊണ്ട് അങ്ങാ സ്വാഭാവിക ശൈലി ഉപേക്ഷിക്കേണ്ടതില്ല എന്നുമാണ് ഞാൻ അഭിപ്രായപ്പെട്ടത്. പക്ഷേ ചേട്ടാ, അങ്ങയുടെ നേതാവും നമ്മുടെ ആരാധ്യനായ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിജിയെപ്പറ്റിയുള്ള ചിലരുടെ ഒരാക്ഷേപം അങ്ങും കേട്ടിട്ടുണ്ടാവും. അത് അദ്ദേഹം പലപ്പോഴും നന്നായി അഭിനയിക്കുന്നു എന്നതാണ്! അത് എനിക്കും തോന്നിയിട്ടുള്ളതാണ്. പക്ഷേ ആ അഭിനയം എന്നത് ഒരു പൊതു പ്രവർത്തകൻ അല്ലെങ്കിൽ ഭരണകർത്താവ് എങ്ങനെ ജനങ്ങൾക്കിടയിൽ, മാധ്യമങ്ങളുടെയും സ്റ്റേറ്റിൻ്റെയും മുന്നിൽ, തങ്ങളെ ഉറ്റു നോക്കുന്ന ലോക രാഷ്ട്രങ്ങളുടെ മുന്നിൽ പെരുമാറണം എന്നതിൻ്റെ ബോധപൂർവ്വവും നിരന്തരവുമായ പരിശീലനമായി കാണാനാണ് എനിക്കിഷ്ടം. ചോദ്യം ചോദിക്കുന്നവരോട് അവർ ആരായാലും കയർത്തു സംസാരിച്ചാൽ, വികാര വിക്ഷോഭങ്ങൾ പ്രകടിപ്പിച്ചാൽ, നടപ്പിലും വസ്ത്രധാരണത്തിലും ആക്ഷൻസിലും ബോധപൂർവ്വമായ ശ്രദ്ധ പ്രകടിപ്പിക്കാതിരുന്നാൽ ലോകം എങ്ങനെയാവും നമ്മുടെ പ്രധാനമന്ത്രിയെ വിലയിരുത്തുക! അത് മോദിജിയ്ക്കറിയാം.  മരണശേഷവും ഭാരതവും ലോകവും വിലയിരുത്തുന്നതാണ് ഒരു ലോക നേതാവിൻ്റെ gestures ഉം mannerisms ഉം way of reactions ഉം. അതു പോലെ ഭാരതം എന്നും വിലയിരുത്തുന്നതാവും അങ്ങയെപ്പോലെ ഒരു കേന്ദ്രമന്ത്രിയുടെ പ്രതികരണ രീതികളും. ഒരു പക്ഷേ, അങ്ങയുടെ രക്തത്തിനായി നിരന്തരം ദാഹിക്കുന്ന ചിലർ, മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുന്നുണ്ടാവാം. ഇത്രയും നാളായിട്ടും അത് മനസ്സിലാക്കി ആ പ്രകോപനത്തിൽ വീഴാതെ മുന്നോട്ടു പോകാൻ കഴിയുന്നില്ല എങ്കിൽ ഇനിയെങ്കിലും ഒന്ന് ശ്രദ്ധിച്ചു കൂടേ എന്ന് അപേക്ഷിക്കാനാണീ കുറിപ്പ്. ശ്രദ്ധിച്ചാൽ, ഒറ്റപ്പെട്ട ചില സംഭവങ്ങളെ പർവ്വതീകരിച്ചു കാട്ടി അങ്ങ് ചെയ്യുന്ന നൻമകളെ കെടുത്താനുള്ള ശ്രമങ്ങൾക്ക് ഒരറുതി വരെ പരിഹാരമാകും എന്നും തോന്നുന്നു. അതെ, 'എനിക്ക് ഞാനാകാനേ പറ്റൂ' എന്ന ന്യായം അങ്ങയെപ്പോലെ ഒരു പൊതു പ്രവർത്തകൻ / ഭരണകർത്താവ് ബോധപൂർവ്വം ഉപേക്ഷിക്കാൻ ശ്രമിച്ചാൽ അതല്ലേ നല്ലത്?  സ്നേഹിക്കാനും പിന്തുണയ്ക്കാനും എക്കാലവും ആളുള്ളതു പോലെ എതിർക്കാനും അധിക്ഷേപിയ്ക്കാനും അതുപോലെ ആളുണ്ടാവും എന്നത് വാസ്തവമാണ്. എങ്കിലും പറ്റുമെങ്കിൽ ഇതൊന്ന് ചിന്തിക്കുകയെങ്കിലും വേണം എന്നപേക്ഷിച്ചു കൊണ്ട്, അങ്ങ് ചെയ്യുന്ന നൻമകളെ പിന്തുണച്ച് അങ്ങയെ സ്നേഹിക്കുന്ന ഒരുവൻ.  നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും പ്രശാന്ത് വാസുദേവ് മുൻ ഡപ്യൂട്ടി ഡയറക്ടർ കേരള ടൂറിസം വകുപ്പ് & ടൂറിസം കൺസൾട്ടന്റ് Click to view original post


സഹകരണരത്നം റിയാലിറ്റി ഷോ; രണ്ടാം ഭാഗത്തിന് വേദിയൊരുങ്ങുന്നു

തൃശൂർ :  സംസ്ഥാന തലത്തിൽ മികച്ച സഹകരണ ബാങ്കുകളെ ഒരു വേദിയിൽ അണിനിരത്തുന്ന സഹകരണരത്നം സഹകരണ റിയാലിറ്റി ഷോയുടെ രണ്ടാം ഭാഗത്തിന് വേദിയൊരുങ്ങുന്നു. കേരളത്തിലെ സാമൂഹ്യ സാമ്പത്തിക  മേഖലകളുടെ നാഡിമിടിപ്പായ സഹകരണ ബാങ്കുകളുടെ പ്രവർത്തനങ്ങൾ റിയൽ ആയും ലൈവ് ആയും  വേദിയിൽ എത്തുന്ന വേറിട്ട പരിപാടിയാണിത്.  ഓരോ സഹകരണ സ്ഥാപനങ്ങളും നടത്തിയിട്ടുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ, സഹകരണ വിദഗ്ധരുടെ വിലയിരുത്തലുകൾ, സഹകാരികളുമായുള്ള ചോദ്യോത്തര പരിപാടി തുടങ്ങിയ ക്രിയാത്മകമായ സെഷനുകളും ഇതിന്റെ ഭാഗമാണ്.ഒരേസമയം ഇൻഫർമേഷനും ഇന്നോവേഷനും കൂടിച്ചേരുന്ന സഹകരണ വിജ്ഞാനപരിപാടി കൂടിയാണിത്.  പങ്കെടുക്കുന്ന എല്ലാ ബാങ്കുകളേയും മെമന്റോയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് നൽകി ആദരിക്കും. ആദ്യഘട്ടം പരിപാടിയുടെ അഭൂതപൂർവ്വമായ വിജയമാണ് രണ്ടാം ഭാഗത്തിന് വഴിയൊരുക്കിയതെന്ന് ടീം കോപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി പറഞ്ഞു. മുൻ ഏസിഎസിറ്റിഐയുടെ ഡയറക്ടർ. ബി.പി പിള്ള, കൺസ്യുമർ ഫെഡ് മാനേജിങ് ഡയറക്ടർ & മുൻ എ.സി.എസ്.ടി.ഐ ഡയറക്ടർ ഡോ. എം. രാമനുണ്ണി, മുൻ കണ്ണൂർ ജോയിന്റ് രജിസ്ട്രാറും കേരള ദിനേശിന്റെ ചെയർമാനുമായ എം കെ ദിനേശ് ബാബു, നബാർഡ് റിട്ട. സിജിഎം വി.ആർ രവീന്ദ്രനാഥ് തുടങ്ങിയവരാണ് പരിപാടിയുടെ   മേൽനോട്ടം വഹിക്കുന്നതും സാങ്കേതിക സഹായം നൽകുന്നതും.പ്രോഗ്രാമിൽ അറിയാനും പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും +91 79023 05403, +91 83300 45026 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


യു. എ. ഇ യിൽ 1000 പേർക്ക് ഇഫ്താർ വിരുന്ന് ഒരുക്കി മൊട്ട ഗ്ലോബൽ

മൊട്ട ഗ്ലോബൽ  UAE ചാപ്റ്ററും  മോഡൽ സർവീസ്  സൊസൈറ്റിയും (MSS) ചേർന്ന്  സജയിലെ  ലേബർ ക്യാമ്പിൽ വെച്ച്  1000 പേർക്കുള്ള   ഇഫ്താർ  വിരുന്ന്‌ നടത്തി. ചാപ്റ്ററിലെ സേവന സന്നദ്ധരായ അമ്പതോളം വരുന്ന  മെമ്പേഴ്‌സ് മുൻ കൈ എടുത്താണ് പ്രോഗ്രാം സംഘടിപ്പിച്ചത്.മുഹമ്മദ്‌ ഷാഫി, ഷിലിൻ ചന്ദ്രൻ,കബീർ, വിഷ്ണു ചന്ദ്രൻ, ദീപു, ⁠റാഫി ഇസ്മായിൽ, ⁠ശ്യാം, സിജിത്ത്, കൃഷ്ണ ചന്ദ്രൻ, മിഥുൻ,  അരുൺ, കണ്ണൻ, ബക്കർ ഹംസ, ബിജു പാറക്കൽ, അരുൺ, മനോജ്‌ കുമാർ, റോഷൻ എന്നീ മെമ്പേഴ്സ് പരിപാടിക്ക് നേതൃത്വം വഹിച്ചുകൊണ്ട് വളണ്ടിയർമാരായി പ്രവർത്തിച്ചു.34 രാജ്യങ്ങളിലായി 1400 ൽ പരം അംഗങ്ങളുള്ള സംഘടന  നേരത്തെ "സ്റ്റോപ്പ് ബോഡി ഷേമിങ് "എന്ന ക്യാമ്പയിനിലൂടെ അന്തർദേശീയ ശ്രദ്ധ നേടിയിരുന്നു.


ബാംഗ്ലൂരിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് മൊട്ട ഗ്ലോബൽ

തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ മൊട്ട ഗ്ലോബലിന്റെ ബാംഗ്ലൂർ മീറ്റപ്പ് ഫൗണ്ടർ പ്രസിഡണ്ട് സജീഷ് കുട്ടനെല്ലൂർ ഉദ്ഘാടനം ചെയ്തു. കബൻ പാർക്കിലേക്ക് ഒന്നൊന്നായി ഒഴുകിയെത്തിയ മൊട്ടകളെ കണ്ട് അവിടെ ഉണ്ടായിരുന്ന സന്ദർശകർ കൗതുകത്തോടെ അടുത്തുകൂടി. ചിലർ ഒരുമിച്ച് നിന്ന് ഫോട്ടോസ് എടുത്തു.മറ്റു ചിലർ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി.  ബാംഗ്ലൂരിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന  മൊട്ട ഗ്ലോബൽ മെമ്പർമാർ ബ്ലാക്ക് ഷർട്ടും ബ്ലൂ ജീൻസും അണിഞ്ഞ് മാസ് ലുക്കിലാണ് എത്തിയത്. ചിലർ കൂളിംഗ് ഗ്ലാസും വെച്ചിരുന്നു.സംഘടനയുടെ പ്രവർത്തനങ്ങൾ ബാംഗ്ലൂർ മഹാനഗരത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചാപ്റ്റർ ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഈ സംഗമം നടന്നത്. കേക്ക് മുറിച്ച് മധുരം പങ്കിട്ട് പരസ്പരം സൗഹൃദ സല്ലാപം നടത്തി  ഭാവി പദ്ധതികൾ ആസൂത്രണം ചെയ്തുമാണ് മാസ്സ് മൊട്ടകൾ കബൻ പാർക്ക് വിട്ടത്.27 രാജ്യങ്ങളിലായി ആയിരത്തിൽ താഴെ മെമ്പർമാരാണ് ഇപ്പോൾ  സംഘടനയിൽ ഉള്ളത്. നേരത്തെ സ്റ്റോപ്പ് ബോഡി ഷേമിങ് എന്ന ക്യാമ്പയിൻ നടത്തി സംഘടന അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. ക്യാൻസർ രോഗികളിൽ ഉണ്ടാകുന്ന മുടികൊഴിച്ചിൽ മൂലം മാനസിക ബുദ്ധിമുട്ട് നേരിടുന്നവരെ സപ്പോർട്ട് ചെയ്തുകൊണ്ട് ദേശീയ കാൻസർ ദിനത്തിൽ സംഘടന പുറത്തിറക്കിയ പോസ്റ്റർ വളരെയേറെ വൈറലായിരുന്നു.സംഘടനയുടെ 100 ഇന കർമ്മ പദ്ധതികൾ തയ്യാറായതായി സെക്രട്ടറി അരുൺ ജി നായർ പറഞ്ഞു. ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലും, മലേഷ്യ,ആഫ്രിക്ക, കുവൈറ്റ് തുടങ്ങി നിരവധി രാജ്യങ്ങളിലും മൊട്ട ഗ്ലോബലിന്റെ ചാപ്റ്ററുകൾ ഉടൻ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർന്നു.ട്രഷറർ നിയാസ് പാറക്കൽ, ഭരണ സമിതി അംഗം ഡിറ്റോ പോൾ, അബ്ദുൽ റസാഖ്, പ്രദോഷ്, അഭിലാഷ്, സുരേഷ് കൊട്ടെമ്പ്രം, ഷാസ്, ലിനോജ് കെ ജോർജ്, ബിനു ജോൺസൺ, Dr. ജേക്കബ് നെല്ലിമൂട്ടിൽ, വാസുദേവൻ, രെനിൽ രാജ്, ഫിജിൽ ജോൺ, ചന്ദസ് , ടിബിൻ, വിനീത്, ജോബിൻ തോമസ്, മണിക്കുട്ടൻ, മഹേഷ്, സതീഷ് എന്നിവരുമാണ് പരിപാടിയുടെ ഭാഗമായത്.


ബുള്ളറ്റ് നാരായണി 30 കളിലെ പെൺപുലി

ഈ 2024 കഴിഞ്ഞ് 2025 ആയാൽ പോലും ബൈക്ക് ഓടിച്ച് പോകുന്ന ഒരു പെണ്ണിനെ കണ്ടാൽ ആരും ഒന്ന് നോക്കും. അപ്പോൾ 1930 കളിലെ കാര്യം ഒന്നോർത്ത് നോക്കൂ. കേരളത്തിലാദ്യമായി ബൈക്കിന്റെ പുറത്ത് മഹാറാണിയായിരുന്ന് ചേർത്തലയുടെ പരിസരങ്ങളിലൂടെ സഞ്ചരിച്ച സ്ത്രീ മറ്റാരുമല്ല, സാക്ഷാൽ കെ ആർ ഗൗരിയമ്മയുടെ ചേച്ചി കെ ആർ നാരായണി. അത് വെറും ബൈക്കൊന്നുമല്ല, രാജകീയ പ്രൗഢി നിറഞ്ഞ 3.5 എൻഫീൽഡ് മോട്ടോർ സൈക്കിൾ. അന്ന് കേരളത്തിൽ സൈക്കിൾ പോലും മുഴുവനോടെ ആളുകൾ കാണാത്ത ഒരു കാലമാണെന്നോർക്കണം.റോഡുകള്‍ അധികമില്ലായിരുന്നു.പുതുതായി നിർമിച്ച ചേർത്തല - അരൂർ റോഡിൽ പതിവില്ലാത്ത ഒരു ഇരമ്പം കേട്ടു..കാര്യമറിയാന്‍ ഓടിക്കൂടിയ നാട്ടുകാരുടെ മുന്നിലൂടെ ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത, ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ചീറിപ്പാഞ്ഞുപോയി.ചീറിപ്പാഞ്ഞുപോയി.എഴുപതുകള്‍ വരെയൊക്കെ സൈക്കിൾ പോലും അത്യപൂർവമായിരുന്ന ഒരു നാട്ടിലാണ് എന്നോര്‍ക്കണം.കേട്ടവര്‍ കേട്ടവര്‍ അത്ഭുതം കാണാന്‍ ഓടിക്കൂടി.കണ്ടവര്‍ കണ്ടവര്‍ പരസ്പരം പറഞ്ഞു.ഇതെന്താ കഥാ ന്ന്... അന്തംവിട്ടുനിന്ന ചേര്‍ത്തലക്കാരുടെ മുന്നിലേയ്ക്ക് ഒരു ബുള്ളറ്റ് പാഞ്ഞിരമ്പി വന്ന് ബ്രേയ്ക്കിട്ട് നിന്നു.ബുള്ളറ്റില്‍ നിന്നും ഇറങ്ങിയത് ഒരു സ്ത്രീയായിരുന്നു. ആ കൂട്ടത്തിൽ നിന്നും ഒതുക്കിയ ഒച്ചയിൽ ആരോ പേരുപറഞ്ഞു.. നാരായണി.തൊണ്ട് തല്ലും ചിറയും പാടവും നിറഞ്ഞ വഴിയിലൂടെ ബുള്ളറ്റിന്റെ ശബ്ദത്തിനായി ആളുകൾ കാതോർത്തിരുന്നു. സാരിത്തുമ്പ് അരയിലങ്ങ് വരിഞ്ഞ് കെട്ടി രണ്ടും കൽപിച്ചൊരു യാത്ര. അത് കാണാൻ നാട്ടുകാരെല്ലാം റോഡിനിരുവശത്തും വായും പൊളിച്ച് നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു....അന്ധകാരനഴി കളത്തിപറമ്പിൽ വീട്ടിലെ കർഷക പ്രമുഖൻ രാമൻ്റെ മകൾ നാരായണിയെ അങ്ങനെ രഹസ്യമായും അൽപം പരസ്യമായും ആളുകൾ മോട്ടോർ നാരായണിയെന്നും ബുള്ളറ്റ് നാരായണിയെന്നും കൂട്ടി വിളിച്ചു. ആ വിളിയും നാരായണിക്കൊരു ക്രെഡിറ്റ് ആയിരുന്നു. വീണയും സംഗീതവും ഇഷ്‌ട വിനോദമായിരുന്നു. നാരായണി മിടുമിടുക്കിയായിരുന്നു. സംഗീതജ്ഞ, സംഘാടക, സന്നദ്ധ പ്രവർത്തക നല്ലൊരു പ്രാസംഗിക കൂടിയായിരുന്നു.അക്കാലത്ത് ആളുകളെ കയറ്റി വലിക്കുന്ന റിക്ഷകൾ മാത്രമായിരുന്നു യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. പെട്ടെന്നൊരു ദിവസം നാരായണിക്ക് യാത്രയ്ക്കായി വാഹനം വേണമന്ന് തോന്നുകയും സൈക്കിളിനെക്കുറിച്ച് വീട്ടിൽ സംസാരിക്കുകയും ചെയ്‌തു. എല്ലാവരും ചേർന്ന് കളിയാക്കിയതോടെ പിൻമാറാനില്ലെന്നുറച്ച് ബുള്ളറ്റിലങ്ങ് കമ്പം പിടിച്ചു. ചേർത്തലയിൽ മുളക്കച്ചവടം ചെയ്യുന്ന മൂപ്പൻ ആശാന്റെ പക്കൽ നിന്നും സൈക്കിളോടിക്കാനും ബൈക്കോടിക്കാനും പഠിച്ചു. സ്വന്തം റിസ്ക്‌കിൽ ഇംഗ്ലണ്ടിൽ നിന്നും ബുള്ളറ്റ് ഇറക്കുമതി ചെയ്തു..പിന്നെ കുറച്ച് ദിവസത്തേയ്ക്ക് നാരായണിയും ബുള്ളറ്റുമായി നാട്ടിലെ സംസാരവിഷയം.റോഡുകളിലൂടെ,കവലകളിലൂടെ നാരായണി അങ്ങനെ ബുള്ളറ്റ് ഓടിച്ച് നടന്നു.പതിവിനുവിപരീതമായി വലത്തോട്ടുടുത്ത സാരിയുടെ കോന്തല ചുറ്റിയെടുത്ത് അരയില്‍ മുറുക്കിക്കുത്തി നാരായണി ബുള്ളറ്റ് പറപ്പിച്ചു.നാട്ടുകാരാവട്ടെ ആ കാഴ്ചയില്‍ രസം പിടിച്ച് ആ ഇരമ്പം കേള്‍ക്കുമ്പോഴേ വഴിയില്‍ കാത്തുനില്‍ക്കാന്‍ തുടങ്ങി....അങ്ങനെയായിരുന്നു ആ ചരിത്രയാത്രയുടെ തുടക്കം. പ്രമുഖ അഭിഭാഷകനും എസ്.എൻ.ഡി.പി നേതാവുമായിരുന്ന എൻ.ആർ.കൃഷ്ണൻ വക്കീലാണ് നാരായണിയെ വിവാഹം ചെയ്തത്.ഹിന്ദു യുവവനിതാസമാജത്തിന്റെ സ്ഥാപക പ്രസിഡന്‍റായിരുന്നു നാരായണി.ശാരീരികമായ അവശതകള്‍ തളര്‍ത്തുന്നത് വരെ നാരായണി ബുള്ളറ്റ് ഓടിച്ച് നടന്നു. രോഗബാധിതയായി നാഗർകോവിലിലേക്ക് താമസം മാറ്റിയ നാരായണി പിന്നീട് ബുള്ളറ്റിൽ കയറിയിട്ടില്ല.ആരോടും ദേഷ്യപ്പെടാത്ത ശാന്ത സ്വഭാവക്കാരിയായ നാരായണി എല്ലാ കാര്യത്തിലും ഗൗരിയമ്മയിൽ നിന്ന് വ്യത്യസ്ത‌യായിരുന്നു. നാലു വർഷം മുൻപ് വരെ ആ ബുള്ളറ്റ് കുടുംബവീടിൻ്റെ തെക്കുവശത്ത് ചരിത്ര സ്മാരകമായി സൂക്ഷിച്ചിരുന്നു. പിന്നീട് കാലപ്പഴക്കത്താൽ ദ്രവിച്ചു നശിച്ചു പോയി. എങ്കിലും ദ്രവിക്കാതെ നിൽക്കുന്നുണ്ട്കേരളത്തിൽ.പൊതുനിരത്തിലൂടെ.ആദ്യമായി. ഇരുചക്രവാഹനമോടിച്ച വനിതയായ ബുള്ളറ്റ് നാരായണിയുടെ പെരുമ ആ ബുള്ളറ്റ് നാരായണി ഇന്നും ചില മനസ്സുകളിലെങ്കിലും...എഴുത്ത്: ഷാജു ചേലങ്ങാട്


ദുബായ് നാഷണൽ ഡേ മൊട്ട ഗ്ലോബൽ യു എ ഇ ചാപ്റ്റർ ആഘോഷിച്ചു

ചുരുങ്ങിയ കാലയളവിനുള്ളിൽ ആഗോള ശ്രദ്ധ നേടിയ തല മൊട്ടയടിച്ചവരുടെ സംഘടനയായ മൊട്ട ഗ്ലോബലിന്റെ യു. എ. ഇ ചാപ്റ്റർ പ്രതിനിധികൾ ദുബായിലെ ഇത്തിസലാത്ത്‌ അക്കാദമിയിൽ വെച്ച്‌ നടന്ന "മ്മടെ തൃശൂർ" പൂര നഗരിയിൽ "മ്മടെ തൃശൂർ ' പ്രസിഡണ്ട്‌ അനൂപ്‌ , വൈസ്‌ പ്രസിഡന്റ്‌ ഷഹീർ, പൂരം സംഘാടകരായ ഇക്യിറ്റി പ്ലസ്‌ മേധാവി ജൂബി കുരുവിള എന്നിവരോടപ്പം  UAE യുടെ അമ്പത്തിമൂന്നാമത്‌ ദേശീയദിനം കേക്ക്‌ മുറിച്ച്‌ ആഘോഷിച്ചു. ഈയടുത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബായ് റണ്ണിൽ പങ്കെടുത്തു കൊണ്ടും യുഎഇ ചാപ്റ്റർ ജനശ്രദ്ധ നേടിയിരുന്നു.റോഷൻ അമ്പാടത്ത്,കബീർ ഐ പി,സമീർ പറമ്പൻ,ഷിലിൻ ചന്ദ്രൻ,ഷാഫി, ⁠മൻസൂർ വെളിയങ്കോട്, ബിജു പാറക്കൽ,രാം കിഷോർ,ഷാരോൺ, അജയ് ഘോഷ്,ഗോപ കുമാർ,കൃഷ്ണൻ കണ്ണൻ എന്നിവരാണ് പരിപാടിയുടെ ഭാഗമായത്.


ഇസ്രായേലിൽ ഭരണാധികാരികളെ ഞാൻ വെറുക്കുന്നു, പക്ഷെ എന്റെ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നു.... പലസ്തീനിനെയും - ഷഹർ അദാൻ

ഞാൻ ക്യുറേറ്റ് ചെയ്ത സമ്മിശ്ര ബിംബങ്ങൾ എന്ന കലാപ്രദർശനം ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ തുടരുകയാണ്. ദൈനംദിനം നിരവധി വിദേശികൾ  ഉൾപ്പെടെയുള്ള  കാണികൾ ഗ്യാലറിയിൽ വന്നു പോകുന്നത് പതിവാണ്.ഇന്ന് രാവിലെ ഗാലറിയിൽ എത്തിയ  ഒരു വിദേശി വനിത ചിത്രങ്ങൾ വിശദമായി കണ്ടതിനുശേഷം എന്റെ അരികിലേക്ക് വന്നു. അവർ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന അനീഷ് നെട്ടയത്തിന്റെ  ലാവ എന്ന ഇൻസ്റ്റലേഷനെ കുറിച്ച് എന്നോട് ചില വിശദാംശങ്ങൾ തേടി. ഞാൻ അതിനു മറുപടി നൽകിയതിനെ തുടർന്ന് അവർ  എന്റെ നേരെ ഹസ്തദാനത്തിനായി കൈ നീട്ടികൊണ്ടു പറഞ്ഞു ഞാൻ ഷഹർ അദാൻ........ ഏതു രാജ്യക്കാരിയാണ് നിങ്ങൾ എന്ന എന്റെ ചോദ്യത്തിന് അവർ മടുപടി പറഞ്ഞു ഇസ്രായേൽ............ഷഹർ, ഞാൻ കൊലപാതകികളായ നിങ്ങളുടെ രാജ്യത്തിന്റെ ഭരണാധികാരികളെ  വെറുക്കുന്നു.... നിങ്ങളുടെ രാജ്യത്തെയും.......ഷഹറിന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി ഞാനും.... നിങ്ങളെപ്പോലെ തന്നെ എന്റെ രാജ്യത്തെ ഭരണാധികാരികളെ ഞാനും  വെറുക്കുന്നു. എന്നാൽ എന്റെ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നു.... ഷഹർ പറഞ്ഞു നിറുത്തി.ഞാൻ പലസ്തീനിലെ മനുഷ്യരെക്കുറിച്ചും അവിട മരിച്ചു വീഴുന്ന കുഞ്ഞുങ്ങളെ  കുറിച്ചും രോഷത്തോടെ അവരോട് സംസാരിച്ചു. ഹിറ്റ്ലർ കൊന്നൊടുക്കിയജൂതരിലേക്കും മട്ടാഞ്ചേരിയിൽ ജീവിച്ചിരുന്ന ജൂത സമൂഹത്തെക്കുറിച്ചും വർത്തമാനം നീണ്ടുപോയി. ഷഹർ അദാൻ അവരുടെ നിലപാടുകൾ എന്നോട് പങ്കുവെച്ചു. ഷഹർ അദാൻ ഇസ്രായേലിലെ പ്രശസ്ത  നാടക പ്രവർത്തകയും നർത്തകിയുമാണ്. സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ അവർ പലസ്തീൻ ജനതയുടെ മോചനത്തിനു വേണ്ടി നെതന്യാഹുവിനെതിരെ നിരന്തരം പ്രൊട്ടസ്റ്റുകളിൽ ഏർപ്പെടുന്ന കലാകാരിയാണ്.സയണിസ്റ്റു ഭരണകൂടം പലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യ വേട്ടയ്ക്കെതിരെ രോഷത്തോടെ ഷഹർ അദാൻ  എന്നോട് സംസാരിച്ചുകൊണ്ടിരിന്നു. അവർ പറഞ്ഞു ഞങ്ങൾ ജൂത സമൂഹം നെതന്യാഹുവിനെതിരാണ്. നരവേട്ട ജൂത സമൂഹത്തിന്റെ പാരമ്പര്യമല്ല. ഞങ്ങൾ ലോകത്തുള്ള എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നു.... ജൂതരെ പോലെ പീഡനത്തിനും കൂട്ടക്കൊലയ്ക്കും വംശഹത്യയ്ക്കും  ഇരയായ ചരിത്രമുള്ള   ഒരു ജനത ജീവിക്കുന്ന രാജ്യത്തു നിന്നും ഹിംസ്സയല്ല ലോകം  പ്രതീക്ഷിക്കുന്നത് ഞാൻ അവളോട് പറഞ്ഞു.ഷഹറിനോട് ഞാൻ ചോദിച്ചു പലസ്തീനിൽ വേട്ടയാടപ്പെടുന്ന മനുഷ്യർക്ക് വേണ്ടി ഇപ്പോൾ ഈ ഗാലറിയിൽ  നിനക്കെന്തു ചെയ്യാൻ കഴിയും. അവൾ മറുപടിയായി പറഞ്ഞു പലസ്തീനിലെ സഹോദരങ്ങൾക്കായി ഞാൻ ഇവിടെ നൃത്തം ചെയ്യാം. 20 മിനിറ്റോളം നീണ്ടുനിന്ന ഒരു നൃത്തം അവൾ പലസ്തീനുവേണ്ടി ഡേവിഡ് ഹാളിൽ അവതരിപ്പിച്ചു. നൃത്തത്തിന് അകമ്പടിയായി ഡേവിഡ് ഹാളിന്റെ കേർട്ടേക്കർ ബിനു കോശി സാക്സഫോൺ വായിച്ചു. നൃത്തത്തിനു ശേഷം  ഷഹർ പലസ്തീനുവേണ്ടി പാടുകയും ചെയ്തു.ഞാൻ ഷഹറിനെ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചു. ഡേവിഡ് ഹാളിനടുത്തുള്ള കൊറിയാണ്ടർ  എന്ന വെജിറ്റേറിയൻ റെസ്റ്റോറന്റിൽ ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ചപ്പാത്തിയും കറിയും വെയ്റ്റർ മേശപ്പുറത്ത് നിരത്തിയപ്പോൾ ഭക്ഷണത്തിനു മുന്നിൽ ഷഹർ അദാൻ തൊഴുകയ്യോടെ പ്രാർത്ഥിച്ചു. ഹീബ്രു വചനങ്ങൾ നിറഞ്ഞ പ്രാർത്ഥന ആറു മിനിറ്റോളം നീണ്ടു പോയി. ഭക്ഷണത്തിനു ശേഷവും കാലിയായ പ്ലേറ്റിന് മുന്നിലിരുന്ന്  ഷഹർ വീണ്ടും പ്രാർത്ഥിച്ചു. ഞാൻ അവളോട് ചോദിച്ചു എന്താണ് ഈ പ്രാർത്ഥനയുടെ പൊരുൾ.. വിതയ്ക്കുന്നവർക്കും  കൊയ്യുന്നവർക്കും വിളമ്പുന്നവർക്കും സർവ്വോപരി ഭക്ഷണം എനിക്കു വാങ്ങി തന്ന താങ്കൾക്കും നന്മ വരണമേ........ എന്നാണ് ഞാൻ പ്രാർത്ഥിച്ചത്. ഈ പ്രാർത്ഥന ഞങ്ങൾ ജൂതരുടെ ദൈനംദിന സംസ്കാരത്തിന്റെ ഭാഗമാണ് അവൾ വിശദീകരിച്ചു.  ഉൾക്കാമ്പിൽ തുടിക്കുന്ന മാനവീകതയുടെ സ്നേഹനക്ഷത്രങ്ങൾ ഷഹർ എന്ന ജൂത പെൺകുട്ടിയുടെ കണ്ണുകളിൽ തിളങ്ങി നിൽക്കുന്നത് ഞാൻ കണ്ടു....ഇസ്രായേലിലെ ജൂത സമൂഹത്തോട് എനിക്കുണ്ടായിരുന്നു അകൽച്ച  അലിഞ്ഞില്ലാതാവുകയും  നെതന്യാഹു ഭരണകൂടത്തിനെതിരെ എനിക്കുള്ള പക  എന്നിൽ അവശേഷിക്കുകയും ചെയ്തു.


സഖാവ് വി. എസ്സ്. 101 കഴിഞ്ഞു

കേരളത്തിലെ പ്രമുഖ ഇടതുപക്ഷ രാഷ്ടീയ നേതാവും, ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയും ആണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ വി.എസ്. അച്യുതാനന്ദൻ ((ജനനം - 1923 ഒക്ടോബർ 20, പുന്നപ്ര, ആലപ്പുഴ ജില്ല). ഇദ്ദേഹം കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു. നിലവിൽ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ ഇദ്ദേഹം കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ജനസമ്മതിയുള്ള നേതാവായി വിലയിരുത്തപ്പെടുന്നു. ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2006-ലെ പൊതു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്.1980-92 കാലഘട്ടത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011, 2016 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും സഭയിൽ പ്രതിപക്ഷനേതാവായിരുന്നു. 2001-ലും 2006-ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ്‌ 18 ന്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു.പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അച്യുതാനന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായഭിന്നത പരസ്യപ്രസ്താവനയിലൂടെ വെളിവാക്കിയതിന്റെ പേരിൽ സമിതിയിൽ നിന്നും 2007 മേയ് 26നു താൽക്കാലികമായി പുറത്താക്കി അച്ചടക്ക നടപടിക്കു വിധേയനായെങ്കിലും പാർട്ടി നിയോഗിച്ച മുഖ്യമന്ത്രി സ്ഥാനത്ത് അച്യുതാനന്ദൻ തുടർന്നു. പാർട്ടി അച്ചടക്കലംഘനത്തെത്തുടർന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ, 2009 ജൂലൈ 12-ന്‌ വി.എസിനെ പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്താക്കുകയും, കേന്ദ്രകമ്മറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു. എന്നാൽ വി.എസിന്‌ കേരള മുഖ്യമന്ത്രിയായി തുടരാമെന്ന് പി.ബി വ്യക്തമാക്കി. അച്ചടക്കലംഘനത്തെത്തുടർന്ന് 2012 ജൂലൈ 22-ന്‌ ചേർന്ന കേന്ദ്രകമ്മറ്റി വി.എസിനെ പരസ്യമായി ശാസിക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം അംഗീകരിച്ചു.ജീവിത രേഖകേരളത്തിലെ കർഷകത്തൊഴിലാളി സമരങ്ങളുടെ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെടുന്ന ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് ജനിച്ചു. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. അവിടെ വെച്ചാണ് തൊഴിലാളികളുടെ ദുരിതം തനേരിട്ട് മനസ്സിലാക്കുന്നത്. മാതാപിതാക്കൾ രോഗബാധിതരായപ്പോൾ കുട്ടിയായ വി.എസ്അവരുടെ ആയുസിനായി പ്രാർത്ഥിച്ചു. പ്രാർത്ഥന ആരും കേട്ടില്ല..ഫലിച്ചില്ല.വി.എസ്.അനാഥനായി.ഇത് മൂലം വി.എസ് കടുത്ത നിരീശ്വരവാദിയായി മാറി.നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.പുന്നപ്ര-വയലാർ സമരംജന്മിമാർക്ക് എതിരെ കർഷക കുടിയാന്മാരും 1946 -ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയാണ് വി.എസ്. രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവർഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായ റ്റ് ചരിത്രത്തിന്റെ ഭാഗമാണ്. പാർട്ടി ചരിത്രത്തിന്റെ ഭാഗമായ അതിനിർണായകമായ ഈ സമരത്തിൽ പ്രധാനികളിലൊരാളാണ് വി. എസ്. പാർട്ടി നിർദ്ദേശ പ്രകാരം കോട്ടയത്തും പൂഞ്ഞാറിലും ഒളിവിൽ കഴിഞ്ഞശേഷം കെ.വി. പത്രോസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ എത്തിയ വി.എസിനെ സായുധപരിശീലനം ലഭിച്ച സമരസഖാക്കൾക്ക് രാഷ്ട്രീയബോധം കൂടി നൽകുന്നതിന് പാർട്ടി ചുമതലപ്പെടുത്തുകയായിരുന്നു.പുന്നപ്രയിൽ നിരവധി ക്യാമ്പുകൾക്ക് വി.എസ് അക്കാലത്ത് നേതൃത്വം നൽകി. ഒരു വളണ്ടിയർ ക്യാമ്പിൽ 300 മുതൽ 400 വരെ പ്രവർത്തകരാണ് ഉണ്ടായിരുന്നത്. അത്തരത്തിൽ മൂന്ന് ക്യാമ്പുകളുടെ ചുമതലയാണ് വി.എസിന് ഉണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും എസ്.ഐ അടക്കം നിരവധി പൊലീസുകാർ മരിച്ചതും ദിവാൻ സി.പിയുടെ ഉറക്കംകെടുത്തി. അതിനുശേഷമാണ് പൂഞ്ഞാറിൽ നിന്ന് വി. എസ് അറസ്റ്റിലായത്. പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകാത്തതിന്റെ പേരിൽ ക്രൂര മർദ്ദനത്തിനു ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടർന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മർദ്ദിച്ചു. ഇ.എം.എസും കെ.വി. പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മർദ്ദനം. മർദ്ദനം ശക്തമായപ്പോൾ വി. എസിന്റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയിൽ പൊലീസുകാർ വി.എസിനെ കൊണ്ട് വന്നു ഉപേക്ഷിച്ചു പോയി.പാർട്ടി പ്രവർത്തനം1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പൊതു രംഗത്തു സജീവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സർ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയിൽ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മർദ്ദനങ്ങളും ജയിൽ ശിക്ഷയും അനുഭവിച്ചു. അഞ്ചു വർഷത്തോളം ഒളിവിൽക്കഴിഞ്ഞു. ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുൻപേ വി.എസ്. പാർട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു. 1957-ൽ കേരളത്തിൽ പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒൻ‌പതു പേരിൽ ഒരാളാണ്. ഇവരിൽ ഇന്നു ജീവിച്ചിരിക്കുന്നതും വി.എസ്. മാത്രം. പി. കൃഷ്ണ പിള്ളയുടെ പാത പിൻതുടർന്ന് പോരാട്ടത്തിന്റെ പുതുവഴികളിൽ നടന്ന അച്യുതാനന്ദൻ ജനകീയനായി. പാർട്ടിക്കകത്ത് എ.കെ.ജിയുടെ പിൻഗാമിയെന്നറിയപ്പെട്ടു. പാർട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26 ന് പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കി.തുടർന്നു 2008 ൽ നടന്ന പാർടി കോൺഗ്രസ്സിൽ കേന്ദ്രകമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.പാർലമെന്ററി ജീവിതംസംഘടനാ രംഗത്ത് പടവുകൾ ചവിട്ടിക്കയറുമ്പോഴും അച്യുതാനന്ദന്റെ പാർലമെന്ററി ജീവിതം ഒട്ടേറെ തിരിച്ചടികൾ നേരിട്ടുണ്ട്. 1965-ൽ സ്വന്തം വീടുൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോൾ തോൽ‌വിയായിരുന്നു ഫലം. കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്കായിരുന്നു തോൽവി. 1967-ൽ കോൺഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകൾക്ക് തോൽ‌പിച്ച് ആദ്യമായി നിയമസഭാംഗമായി. 1970ൽ ആർ‍.എസ്.പിയിലെ കെ.കെ. കുമാരപിള്ളയെയാണ് വി.എസ്. തോൽപ്പിച്ചത്. എന്നാൽ 1977-ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിനു ശേഷം കുറേക്കാലം പാർട്ടി ഭാരവാഹിത്വത്തിൽ ഒതുങ്ങിക്കഴിഞ്ഞു.1991-ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോൺഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകൾക്കു തോല്പിച്ചു. എന്നാൽ 1996-ൽ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദൻ തോൽ‌വിയറിഞ്ഞു. പാർട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോൽ‌വിക്കു പിറകിലെന്ന് പിന്നീടു നടന്ന പാർട്ടിതല അന്വേഷണങ്ങളിൽ തെളിഞ്ഞു. ഈ പരാജയം പക്ഷേ, പാർട്ടിയിൽ അച്യുതാനന്ദനെ ശക്തനാക്കി.2001-ൽ ആലപ്പുഴ ജില്ല വിട്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് ജനവിധി നേടിയത്. എന്നാൽ കണ്ണൂർ ജില്ലയിൽ നിന്നു മത്സരിക്കാനെത്തിയ സതീശൻ പാചേനി എന്ന ചെറുപ്പക്കാരനുമേൽ 4703 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ. അതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം. സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006-ൽ ഇതേ മണ്ഡലത്തിൽ ഇതേ എതിരാളിയെ 20,017 വോട്ടുകൾക്കു തോൽ‌പിച്ച് വി.എസ്. ഭൂരിപക്ഷത്തിലെ കുറവു നികത്തി.പാർലമെന്ററി പ്രവർത്തന രംഗത്ത് ഒട്ടേറെക്കാലമായി ഉണ്ടെങ്കിലും അച്യുതാനന്ദൻ ഇതുവരെ അധികാരപദവികളൊന്നും വഹിച്ചിട്ടില്ല. 1967ലും 2006ലുമൊഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടി അധികാരത്തിനു പുറത്തായതാണു പ്രധാനകാരണം. 67-ൽ കന്നിക്കാരനായിരുന്നതിനാൽ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടില്ല. 1996-ൽ സി.പി.എംന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അനൌദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും മാരാരിക്കുളത്തെ തോൽ‌വിയോടെ അതു നടക്കാതെപോയി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ പാർട്ടിയുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നുതന്നെ ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും പ്രതിഷേധമുയർന്നതിനെത്തുടർന്ന് അദ്ദേഹത്തെ സി.പി.എം. മത്സരരംഗത്തിറക്കുകതന്നെ ചെയ്തു.മുഖ്യമന്ത്രി സ്ഥാനത്തേക്ക്2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. ഉൾപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും സജീവമായി അച്യുതാനന്ദന്റെ പേരുയർന്നു വന്നു. എന്നാൽ പാർട്ടിയിൽ ആരോപിക്കപ്പെടുന്ന വിഭാഗീയത മൂലം വി.എസിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമോയെന്ന് ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങൾ ആശങ്കയുയർത്തിയിരുന്നു. 2006 മേയ് 13-നു ഡൽ‌ഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ മുഖ്യമന്ത്രിയെ തത്ത്വത്തിൽ തിരഞ്ഞെടുത്തെങ്കിലും പ്രഖ്യാപനം പിന്നീടേക്കു മാറ്റി. അതേസമയം കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിന്റെ കാര്യത്തിൽ പോളിറ്റ് ബ്യൂറോ തീരുമാനം സി. പി. എം. സംസ്ഥാന സമിതിയെ അറിയിച്ച ശേഷം പ്രഖ്യാപിക്കുവാൻ മാറ്റിവയ്ക്കുകയായിരുന്നു. മേയ് 15നു ചേർന്ന സംസ്ഥാന സമിതിക്കു ശേഷം വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പത്രക്കുറിപ്പ് പാർട്ടി നേതൃത്വം പുറത്തിറക്കി. മുഖ്യമന്ത്രിയായ വി.എസ്.അഴിമതിക്കാരെയും കയ്യേറ്റക്കാരെയും ക്രിമിനലുകളെയും നിർദ്ദയം അമർച്ച ചെയ്തു. ഉദ്യോഗസ്ഥ ദുർഭരണം, കൈക്കൂലി എല്ലാം അവസാനിപ്പിച്ചു.വിഭാഗീയ പ്രവർത്തനങ്ങൾപാർട്ടിയിൽ പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി ആയ ശേഷം ആണ് വിഭാഗീയപ്രവർത്തനങ്ങൾ രൂക്ഷമായത്. കണ്ണൂരിൽ സംസ്ഥാന സമ്മേളനം നടന്നപ്പോൾ പിണറായി വിജയനും വി. എസും വിരുദ്ധ ചേരികളിലായി. അവിടെ വെച്ച് പിണറായി പക്ഷവും വി.എസ് പക്ഷവും രൂപം കൊണ്ടു. പിന്നീട് നടന്ന മലപ്പുറം സമ്മേളനത്തിൽ പിണറായി ആധിപത്യം ഉറപ്പിച്ചു. പിന്നീട് നടന്ന കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളിൽ അതാവർത്തിച്ചു. വി.എസിന്റെ സ്വന്തം ചേരിയിലുണ്ടായിരുന്നവർ ഭൂരിഭാഗവും മറുകണ്ടം ചാടി.ജനകീയതപൊതുസമൂഹത്തിൽ വലിയ തോതിൽ സ്വീകാര്യതയുള്ള നേതാവാണ്‌ വി. എസ്. പ്രസംഗിക്കുന്നതിന് നീട്ടിയും കുറുക്കിയുമുള്ള ഒരു ശൈലി അദ്ദേഹത്തിനുണ്ട്.അനീതിയെയും അഴിമതികളെയും എതിർക്കുന്ന സാധാരണ ജനങ്ങളുടെ സംരക്ഷകനായി വി.എസിനെ നെഞ്ചിലേറ്റുന്നവരുണ്ട്. കോട്ടയം സംസ്ഥാന സമ്മേളനത്തിൽ വി.എസിന്റെ പേര് മൈക്കിൽ പറയുമ്പോൾ വലിയ കരലോഷം ഉയർന്നു. ജനകീയതയുടെ പേരിൽ പാർട്ടി എടുത്ത തീരുമാനങ്ങൾ പല്ലപ്പോഴും വി. എസിനനുകൂലമായി മാറ്റിയിട്ടുണ്ട്. വ്യാജ സി.ഡി റെയ്ഡ്ഡ് നടത്തിയ സത്യസന്ധനായ ഋഷിരാജ് സിംഗിനെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ സസ്പെപെന്റ് ചെയ്തപ്പോൾ വി.എസ്.കേന്ദ്ര നേതൃത്വത്തോട്സ ർക്കാർ രാജിവയ്ക്കുകയാണെന്നു പറഞ്ഞു. സസ്പെൻഷൻ പിൻവലിച്ചു. കോടിയേരിക്ക് ഇളിഭ്യനാകേണ്ടി വന്നു.2006ലെ തെരഞ്ഞെടുപ്പിൽ വി.എസിനെ മത്സരിപ്പിക്കേണ്ടെന്നാണ് ആദ്യം കേരള പാർട്ടി തീരുമാനിച്ചത്. കേന്ദ്രനേതൃത്വം ഇടപെട്ട് അത് തിരുത്തിച്ചു. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭൂരിപക്ഷം നേടിയപ്പോൾ വി.എസിനെ മുഖ്യമന്ത്രിയാക്കേണ്ടെന്നായി പാർട്ടി ജനകീയ പ്രതിഷേധങ്ങൾക്ക് മുമ്പിൽ പാർട്ടി നിലപാട് മാറ്റി. 2011ലും വി.എസ് മത്സരിക്കേണ്ടെന്ന് ആദ്യം പാർട്ടി തീരുമാനിച്ചു. പിന്നീട് പാർട്ടി നിലപാട് മാറ്റി.2011 നിയമസഭാ തെരഞ്ഞെടുപ്പു വിജയം2011 മേയ് 13 ന് നടന്ന വോട്ടെണ്ണലോടെ മലമ്പുഴ മണ്ഡലത്തിൽ നിന്നും 23440 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവർഷം കൂടുമ്പോൾ ഭരണം മാറുക എന്ന കേരളത്തിന്റെ പൊതുസ്ഥിതിക്ക് വ്യാത്യാസം വന്നില്ലെങ്കിലും കേരളത്തിൽ ഇടതുപക്ഷജനാധിപത്യമുന്നണിയ്ക്ക് മികച്ച വിജയം നൽകി നിയമസഭയിൽ ഉയർന്ന പ്രാതിനിധ്യം നൽകാൻ വി. എസ്. അച്യുതാനന്ദന്റെ പ്രകടനം സഹായകമായി. തെരഞ്ഞെടുപ്പിൽ വി. എസ് ഫാക്ടർ ആഞ്ഞടിച്ചു എന്ന് പൊതുവെ വിലയിരുത്തപ്പെട്ടു. സ്ഥാനാർത്ഥികൾക്കൊപ്പം വി.എസ്സിന്റെ ചിത്രവും നൽകി, പെൺവാണിഭക്കാരെയും അഴിമതിക്കാരെയും തുറുങ്കലിലടയ്ക്കുമെന്നു പ്രഖ്യാപിച്ച് രാഷ്ട്രീയതാരമൂല്യത്തോടെ മുന്നേറാൻ അദ്ദേഹത്തിന് കഴിഞ്ഞു. അഴിമതിവിരുദ്ധപോരാട്ടത്തിൽ നീക്കുപോക്കുകളില്ലാത്ത സഖാവിന്റെ സമീപനം പൊതുസമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കി. അദ്ദേഹത്തിന്റെ വാക്കുകൾക്കായി തെരഞ്ഞെടുപ്പുപ്രചരണയോഗങ്ങളിൽ രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ഒഴുകിയെത്തി. തെരഞ്ഞേടുപ്പിൽ അനാരോഗ്യം മൂലം മത്സരിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനം അണികളെ വികാരഭരിതരാക്കുകയും അവർ തെരുവിലിറങ്ങുകയും ചെയ്തു. 2006 ന്റെ തനിയാവർത്തനത്തോടെ പോളിറ്റ് ബ്യൂറോ അദ്ദേഹത്തിന് സീറ്റ് നൽകാൻ അനുവദിച്ചു. പൊതുജനമദ്ധ്യത്തിൽ ഏറ്റവും സ്വീകാര്യനായാണ് അദ്ദേഹം ഇപ്പോൾ നിൽക്കുന്നത്. അദ്ദേഹം ഉയർത്തിയ ധാർമ്മികപ്രശ്നങ്ങളിൽ ഊന്നി നിന്നുകൊണ്ട് വീണ്ടും കേരളത്തിൽ ജനങ്ങൾക്കുവേണ്ടി ക്രിയാത്മകപ്രതിപക്ഷമായി പ്രവർത്തിക്കാൻ പാർട്ടി തീരുമാനിച്ചുകഴിഞ്ഞു.പ്രവർത്തനശൈലിവി.എസ്. ഒരു സമ്മേളനത്തിൽ1964ൽ ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടി പിളർത്തി നാഷനൽ കൗൺസിൽ യോഗത്തിൽനിന്നിറങ്ങിപ്പോന്ന 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക ആൾ ആയ വി.എസ് പാർട്ടി വേദികളിലും പാർലമെന്ററി രംഗത്തും കർക്കശക്കാരനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നാണ് അച്യുതാനന്ദനെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി നടത്തുന്ന ഇടപെടലുകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. എന്നാൽ ഏറെക്കാലം പാർട്ടിയിൽ തന്റെ മേൽക്കോയ്മ നിലനിർത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേരള നിയമസഭകണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാക്കളിലൊരാളാണ് അച്യുതാനന്ദൻ.വി.എസ്. മറ്റൊരു സമ്മേളനത്തിൽകമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തന്റെ പ്രവർത്തനാരംഭം മുതൽ തിരുത്തൽ ശക്തിയായാണ് വി.എസ്. അറിയപ്പെടുന്നത്. 1980കളിൽ പാർട്ടിയിലെ ഒരു വിഭാഗം മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താൻ ശ്രമം നടത്തിയപ്പോൾ അതിനെ ഉൾപ്പാർട്ടിവേദികളിൽ അതിനിശിതമായി എതിർത്തവരിലൊരാളാണ് അച്യുതാനന്ദനെന്നു കരുതപ്പെടുന്നു. ബദൽ രേഖ എന്നു വിശേഷിപ്പിക്കപ്പെട്ട ഈ നയവ്യതിയാനത്തിനു രൂപം നൽകിയവരെ പിന്നീട് പാർട്ടിയിൽ നിന്നു പുറത്താക്കി. 2006-ൽ സി.പി.എംന്റെ എക്കാലത്തെയും എതിരാളിയായിരുന്ന കെ.കരുണാകരൻ കോൺഗ്രസ് വിട്ട് രൂപവത്കരിച്ച് ഡി.ഐ.സിയുമായി ധാരണയുണ്ടാക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമങ്ങളെയും അച്യുതാനന്ദൻ ശക്തിയുക്തം എതിർത്തു. രൂക്ഷമായ എതിർപ്പിനെത്തുടർന്ന് പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ ഇടപെട്ട് ഈ സഖ്യം വേണ്ടെന്നു വയ്ക്കുകയായിരുന്നു.എസ്.എൻ.സി. ലാവ്‌ലിൻ കേസിലും 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ സി.പി.എം. പി.ഡി.പിയുമായി ഉണ്ടാക്കിയ സഖ്യത്തിൻറെ കാര്യത്തിലും പാർട്ടിയുടെ ഔദ്യോഗികനിലപാടിന് കടകവിരുദ്ധമായ നിലപാടാണ് വി.എസ്. അച്യുതാനന്ദൻ എടുത്തത്. ഇതിനെതിരെ പാർട്ടി സംസ്ഥാനകമ്മിറ്റി ദേശീയനേതൃത്വത്തിന് പരാതി നൽകുകയും അതിൻറെ അടിസ്ഥാനത്തിൽ ജുലൈ 11, 12 തീയതികളിൽ നടന്ന കേന്ദ്ര കമ്മിറ്റി വി.എസ്. അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയിൽനിന്ന് പുറത്താക്കാൻ തീരുമാനിക്കുകയും ചെയ്തു. എങ്കിലും കേന്ദ്ര കമ്മിറ്റിയിൽ അംഗമായും കേരള മുഖ്യമന്ത്രിയും ആയി തുടരാൻ അദ്ദേഹത്തിന് അനുമതി നൽകി.അച്ചടക്ക നടപടികൾപാർട്ടിയിലും പൊതുസമൂഹത്തിലും ആരോഹണാവരോഹണങ്ങളുടെ ചരിത്രമാണ് വി.എസിന്റേത്. തനിക്കു ഉൾകൊള്ളാൻ കഴിയാത്ത പാർട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ശാസന വരുമ്പോൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ആളാണ്‌ വി.എസ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സ്വീകരിച്ച പരസ്യനിലപാടുകൾ പാർട്ടിയിൽ പൂർണമായി ഒറ്റപ്പെടുത്തിയെങ്കിലും പൊതു സമൂഹത്തിൽ അദ്ദേഹത്തിനുള്ള വിശ്വാസ്യത കൂടാൻ കാരണമായി. പാർട്ടിയിൽ ചേർന്ന കാലം മുതൽക്കേ ഈ ആരോപണം അദ്ദേഹത്തെ പിന്തുടരുന്നു.പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരെ നിലകൊണ്ടതിന് പിന്നീട് പലവട്ടം വി.എസ് ശാസിക്കപ്പെട്ടു. പാലക്കാട് സമ്മേളനത്തിലെ പ്രസിദ്ധമായ വെട്ടിനിരത്തലിന്റെ പേരിൽ വിമർശന വിധേയനായി. 1985ൽ പി.ബി അംഗമായ വി. എസിനെ വിഭാഗീയതയുടെ പേരിൽ അച്ചടക്കനടപടിയുടെ ഭാഗമായി 2009ൽ പി.ബിയിൽ നിന്നൊഴിവാക്കി. പിന്നീട് നടന്ന കോഴിക്കോട്ടെ പാർട്ടി കോൺഗ്രസിൽ തിരിച്ചെടുക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും നടന്നില്ല. ഇപ്പോൾ കേന്ദ്രകമ്മിറ്റി അംഗമായി അദ്ദേഹം തുടരുകയാണ്. ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകാരിൽ തലമുതിർന്നയാളായ വി.എസ്. അടുത്ത കാലത്ത് തുടരെ തുടരെ പാർട്ടിയിൽനിന്ന് ശാസന ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവ് എ കെ ആന്റണി സി പി എം നെറികെട്ട പാർട്ടിയെന്ന് പരിഹസിച്ചപ്പോൾ "ചില തന്തയില്ലാത്തവർ അങ്ങനെയും പറയും"എന്നായിരുന്നു മറുപടി. പ്രതിഷേധം ഉയർന്നെങ്കിലും വി.എസ്.പ്രസ്താവന പിൻവലിച്ചില്ല. വിശ്വാസ്യത ഇല്ലാത്തതിന് തന്തയില്ലായ്മ എന്നാണ് പറയുക എന്നായിരുന്നു വി.എസിന്റെ വിധിന്യായം. പല തവണ പാർട്ടിശാസനക്ക് വിധേയനായിട്ടും സ്വന്തം നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കുന്നതിൽ നിന്നും ഇത് വരെ വി.എസിനെ മാറ്റിയെടുക്കാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ ലൈംഗികാരോപണം ഉയർന്നു.പാർട്ടി സസ്‌പൻഡ് ചെയ്തെങ്കിലും കൂടുതൽ ശിക്ഷ വേണമെന്നാണ് വി.എസിന്റെ നിലപാട്.വിമർശനങ്ങളും അനുകൂലഘടകങ്ങളുംവി എസു് അച്ചുതാനന്ദൻ പയ്യന്നൂരിൽ തീവണ്ടി കാത്തിരിക്കുന്നുമുഖ്യമന്ത്രി ആയിരിക്കെ ബന്ധുവായ വിമുക്ത ഭടന് ഭൂമി അനർഹമായി അനുവദിച്ചു കൊടുത്തു എന്ന ആരോപണത്തിന്റെ പേരിൽ ഒന്നാം പ്രതിയായി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് 2012 ജനുവരി 12-ന് വിജിലൻസ് കമ്മീഷണർ ശുപാർശ ചെയ്യുകയുണ്ടായി.പാർട്ടിയിലെയും പൊതുരംഗത്തെയും കർക്കശ നിലപാടുകൾത്തന്നെയാണ് എതിരാളികൾ അച്യുതാനന്ദനെതിരെ പ്രചാരണായുധമാക്കുന്നതെന്നത് ശ്രദ്ധേയമാണ്. കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന നേതാവെന്ന നിലയിലാണ് 2006ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ് അദ്ദേഹത്തെ നേരിട്ടത്. അച്യുതാനന്ദൻ മുഖ്യമന്ത്രിയാകാൻ യോഗ്യനല്ലെന്നുവരെ എതിർചേരിയിലെ ഏതാനും നേതാക്കൾ പറഞ്ഞുവച്ചു.ലാവലിൻ, ഐസ്‌ക്രീം, ലോട്ടറി കേസുകൾക്കായി അഭിഭാഷകരെ പുറത്തുനിന്നും കൊണ്ടുവന്നതിലൂടെ സംസ്ഥാന ഖജനാവിന് 3 കോടി രൂപ നഷ്ടമുണ്ടായെന്ന പരാതി അന്വേഷണത്തിന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് പ്രതിപക്ഷനേതാവെന്ന നിലയിലും അല്ലാതെയും അച്യുതാനന്ദൻ ഏറ്റെടുത്തു നടത്തിയ ചില സമരങ്ങളാണ് അദ്ദേഹത്തെ വിമർശിക്കാൻ എതിരാളികൾ ആയുധമാക്കുന്നത്. 1990കളിൽ ആലപ്പുഴ ജില്ലയിലും പരിസര പ്രദേശങ്ങളിലും സി.പി.എം. ഏറ്റെടുത്തു നടത്തിയ കർഷകത്തൊഴിലാളി സമരമാണ് ഇതിൽ പ്രധാനം. നെൽപ്പാടം നികത്തി ലാഭകരമായ ഇതര കൃഷികളിലേക്ക് ഭൂവുടമകൾ തിരിയുന്നതിനെതിരെയായിരുന്നു ഈ സമരം. ഈ പ്രവണതമൂലം നിരവധി കർഷകത്തൊഴിലാളികൾ ജോലിയില്ലാതാവുന്നു എന്നതായിരുന്നു സി.പി.എം. ഉയർത്തിയ വാദം. കേരളത്തിന്റെ ഭക്ഷ്യസ്വയം പര്യാപ്തതയെ ഈ പ്രവണത ബാധിക്കുമെന്നും അച്യുതാനന്ദനടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. നെൽ‌കൃഷി ഒഴിവാക്കി ഇതര കൃഷികളിലേക്കു തിരിഞ്ഞ കൃഷിഭൂമികൾ കയ്യേറി വെട്ടിനിരത്തുകയായിരുന്നു ഈ സമരത്തിന്റെ ശൈലി. ഇതുമൂലം വെട്ടിനിരത്തൽ സമരം എന്ന വിളിപ്പേരുണ്ടായി ഈ പ്രക്ഷോഭത്തിന്. ഈ സമരത്തിനു നേതൃത്വം നൽ‌കിയ നേതാവെന്ന നിലയിൽ അച്യുതാനന്ദൻ ഏതാനും മാധ്യമങ്ങളുടെയും ഭൂവുടമകളുടെയും എതിർപ്പു ക്ഷണിച്ചുവരുത്തി.പാർട്ടിക്കുള്ളിൽ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്ന നേതാവെന്ന വിമർശനവും അച്യുതാനന്ദനെതിരായി ഉന്നയിക്കപ്പെടാറുണ്ട്. പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നവരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നു എന്നതാണ് പ്രധാന ആരോപണം. സി.പി.എമ്മിലെ അതിശക്തരായ നേതാക്കളായിരുന്ന എം.വി.രാഘവൻ, കെ.ആർ. ഗൗരിയമ്മ തുടങ്ങിയവരെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ വി.എസാണ് ചുക്കാൻ പിടിച്ചതെന്നും ആരോപിക്കപ്പെടുന്നു.1996-ൽ മാരാരിക്കുളത്തെ തന്റെ പരാജയത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും വി.എസ്. ഇതുപോലെ വെട്ടിനിരത്തി എന്നാണ് മറ്റൊരാരോപണം.പരുക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെടുന്ന ഈ നേതാവ്‌ പൊതുജനങ്ങൾക്ക്‌ അഭിമതനാകുന്നത്‌ 2001-2006 കേരളാ നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷ നേതാവ്‌ ആയതോടുകൂടിയാണ്‌. ഇക്കാലത്ത്‌ ഒട്ടനവധി വിവാദങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ സാധാരണജനങ്ങളുടെ ആഗ്രഹങ്ങൾക്ക്‌ അനുസൃതമായിരുന്നു. മതികെട്ടാൻ വിവാദം, പ്ലാച്ചിമട വിവാദം, കിളിരൂർ പെൺവാണിഭ കേസ്‌, മുൻമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് മുതലായവയിൽ അദ്ദേഹത്തിന്റെ തുറന്ന നയം സ്വന്തം പാർട്ടിയിലെ ഒരു വിഭാഗം ഉൾപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിർപ്പേറ്റുവാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും പൊതുജനങ്ങൾക്ക്‌ പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു,. മുഖ്യമന്ത്രിയായതിനു ശേഷം 2007ൽ മുന്നാറിൽ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും, ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ എതിർപ്പുകളെ തുടർന്ന് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് വിമർശനങ്ങൾക്ക് ഇടയാക്കി.


കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം ഹിൽ പാലസ് മ്യൂസിയം

ഒരിക്കൽ എങ്കിലും പറ്റുന്നവർ വന്നു കാണണേ.. ചോറ്റാനിക്കര പോകുന്നവർ പ്രത്യേകിച്ചും...കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും കൊച്ചി രാജകുടുംബത്തിൻ്റെ പഴയ ഔദ്യോഗിക വസതിയുമായ ഹിൽ പാലസ് 1865 ലാണ് നിർമ്മിച്ചത്. കൊച്ചിയിൽ നിന്ന് എറണാകുളം-ചോട്ടാനിക്കര റൂട്ടിൽ ഏകദേശം 12 കിലോമീറ്റർ അകലെയാണ് ഹിൽ പാലസ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പരമ്പരാഗത വാസ്തുവിദ്യാ ശൈലിയിലുള്ള 49 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന കൊട്ടാര സമുച്ചയത്തിൽ കുളങ്ങളും ജലധാരകളും പുൽത്തകിടികളും ഉള്ള 52 ഏക്കർ ടെറസ് ഭൂമിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. സമ്പൂർണ്ണ എത്‌നോ ആർക്കിയോളജിക്കൽ മ്യൂസിയവും കേരളത്തിലെ ആദ്യത്തെ ഹെറിറ്റേജ് മ്യൂസിയവുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. സമുച്ചയത്തിലെ ഏറ്റവും പഴക്കമേറിയ കെട്ടിടം 1850-ൽ നിർമ്മിച്ച ഒറ്റനില കേരള ശൈലിയിലുള്ള 'എട്ടുകെട്ട്' ആണ്, തൊട്ടടുത്തുള്ള കുളവും ക്ഷേത്രവും ഊരപ്പുരയും. മറ്റ് കെട്ടിടങ്ങൾ പരമ്പരാഗതവും പാശ്ചാത്യ വാസ്തുവിദ്യയും ചേർന്നതാണ്. ഓഫീസായി പ്രവർത്തിച്ചിരുന്ന 1950-ൽ നിർമ്മിച്ച മൂന്ന് നിലകളുള്ള പാശ്ചാത്യ ശൈലിയിലുള്ള കെട്ടിടമാണ് ഏറ്റവും പുതിയ നിർമ്മാണം.1980-ൽ കൊട്ടാരം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയും പിന്നീട് ഒരു മ്യൂസിയമാക്കി മാറ്റുകയും ചെയ്തു. 1986-ൽ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഒരു കുന്നിൻ മുകളിൽ, ജലധാരകൾ, കുളങ്ങൾ, പുൽത്തകിടികൾ എന്നിവയാൽ ചുറ്റപ്പെട്ട ടെറസ്ഡ് പൂന്തോട്ടത്താൽ ചുറ്റപ്പെട്ട ഈ കൊട്ടാരം മാറിയ ഈ മ്യൂസിയത്തിൽ പെയിൻ്റിംഗുകൾ, ചുവർച്ചിത്രങ്ങൾ, കല്ലിലെ ശിൽപങ്ങൾ, പ്ലാസ്റ്റർ ഓഫ് പാരീസ് എന്നിവയുൾപ്പെടെ 14 വിഭാഗങ്ങളുടെ പ്രദർശനങ്ങളുണ്ട്. , കയ്യെഴുത്തുപ്രതികൾ, ലിഖിതങ്ങൾ, കൊത്തുപണികൾ തുടങ്ങിയവ. അടുത്തിടെ, പുരാവസ്തു വകുപ്പ് മ്യൂസിയം നവീകരിച്ചു, കൊട്ടാര സമുച്ചയത്തിന് ചുറ്റും നിർമ്മിച്ച രണ്ട് മീറ്റർ വീതിയുള്ള നടപ്പാത അലങ്കരിച്ച ഇരുമ്പ് തൂണുകളിലും ഇരുനൂറ് വിളക്ക് തൂണുകളിലും കത്തിച്ചു. അതിരാവിലെയും രാത്രിയും പ്രദേശം പ്രകാശിപ്പിക്കുക. വാതിലുകളും ജനലുകളും നന്നാക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും പുറമേ, പുരാവസ്തു വകുപ്പ് സങ്കീർണ്ണമായ കൊത്തുപണികളാൽ നവീകരിച്ചു.കൊട്ടാരത്തിൻ്റെ വടക്കേ അറ്റത്തുള്ള പരമ്പരാഗത 'നാലുകെട്ട്' സങ്കീർണ്ണമായ ദാരുശില്പങ്ങളാൽ പുതുക്കിപ്പണിതിട്ടുണ്ട്, കുലപ്പുരകൾ കോമ്പൗണ്ട് ഭിത്തികൾ നന്നാക്കിയും ടൈലുകൾ മാറ്റിയും നവീകരിച്ചു. പ്രധാനമായും തിരുവിതാംകൂർ റോയൽ ഹൗസ്, പാലിയം ദേവസ്വം, പുരാവസ്തു വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ശേഖരങ്ങളാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. വിലപിടിപ്പുള്ള കല്ലുകളും വിലപിടിപ്പുള്ള നാണയങ്ങളും ആഭരണങ്ങളും ഗാംഭീര്യമുള്ള കിടക്കകളും എപ്പിഗ്രാഫിയുടെ സാമ്പിളുകളും പതിച്ച ഒരു സ്വർണ്ണ കിരീടവും ഇതിലുണ്ട്. ചൈനയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള 200 പുരാതന മൺപാത്രങ്ങളും സെറാമിക് പാത്രങ്ങളും, കുടക്കല്ല് (കല്ലറക്കല്ല്), തൊപ്പിക്കല്ല് (ഹൂഡ് സ്റ്റോൺ), മെൻഹിറുകൾ, ഗ്രാനൈറ്റ്, ലാറ്ററൈറ്റ് സ്മാരകങ്ങൾ, ശിലായുഗത്തിലെ പാറ വെട്ടിയ ആയുധങ്ങൾ, തടി ക്ഷേത്ര മാതൃകകൾ എന്നിവയും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ സിന്ധുനദീതട സംസ്കാരത്തിലെ മോഹൻജൊദാരോയിൽ നിന്നും ഹാരപ്പയിൽ നിന്നുമുള്ള വസ്തുക്കളുടെ അത്ഭുതകരമായ പ്ലാസ്റ്റർ കാസ്റ്റ് മോഡലുകൾ ഉണ്ട്. സമകാലിക കലകളുടെ ഒരു ഗാലറിയും മ്യൂസിയത്തിലുണ്ട്. പാലിയത്തച്ചൻ്റെ കുടുംബം സംഭാവന ചെയ്ത ശേഖരങ്ങൾ മ്യൂസിയത്തിലെ പാലിയം ഗാലറിയിലുണ്ട്. പാലിയത്തച്ചൻ ദീർഘകാലം കൊച്ചി മഹാരാജാസിൻ്റെ പ്രധാനമന്ത്രിമാരായിരുന്നു. 1991-ലാണ് ഈ ഗാലറി തുറന്നത്. കാബിനറ്റ് ഹാളിൻ്റെ ഗാലറിയിൽ 'സിംഹാസന' (സിംഹാസനം അല്ലെങ്കിൽ രാജാവിൻ്റെ കസേര) ഉൾപ്പെടെയുള്ള രാജകീയ ഫർണിച്ചറുകൾ പ്രദർശിപ്പിക്കുന്നു. ദിനാറിയസ് (റോമൻ വെള്ളി നാണയങ്ങൾ), പഞ്ച് അടയാളപ്പെടുത്തിയ നാണയങ്ങൾ, ബ്രിട്ടീഷ് കാലഘട്ടത്തിലെ നാണയങ്ങൾ തുടങ്ങിയവയാണ് നാണയശാസ്ത്ര ഗാലറിയിലെ പ്രദർശനങ്ങൾ. പോർട്രെയിറ്റ് ഗാലറിയിൽ, കൊച്ചി സംസ്ഥാനത്തിൻ്റെ മഹാരാജാസിൻ്റെ എണ്ണ ഛായാചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. ചില തഞ്ചാവൂർ ചിത്രങ്ങളും ഈ ഗാലറിയിലുണ്ട്. പതിനാലാം നൂറ്റാണ്ടിലെ ഏനാദിമംഗലം ക്ഷേത്രത്തിൻ്റെ ഭാഗമായ വിവിധ മരം കൊത്തുപണികളും അതുല്യമായ ആനക്കൊമ്പുകൾ, തടി ശിൽപങ്ങൾ മുതലായവ വുഡ് കാർവിംഗ് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. 1995-ൽ തുറന്ന ഹെറിറ്റേജ് മ്യൂസിയത്തിൽ പരമ്പരാഗത വീട്ടുപകരണങ്ങൾ, കലാ ഇഫക്റ്റുകൾ, മതപരമായ ആരാധനാ സാമഗ്രികൾ എന്നിവ പ്രദർശിപ്പിക്കുന്നു. ആയുധ ഗാലറിയിലും ശിൽപ ഗാലറിയിലും യഥാക്രമം വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച പഴയ ആയുധങ്ങളും പത്താം നൂറ്റാണ്ട് മുതൽ 18 ആം നൂറ്റാണ്ട് വരെയുള്ള ശിലാ ശിൽപങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. 14-16 നൂറ്റാണ്ടിലെ അപൂർവ വെങ്കലവും വെള്ളിയും വെങ്കല, ലോഹ വെയർ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. പോർസലൈൻ ഗാലറിയിൽ ഏകദേശം 160 ഇനങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ പോർസലൈൻ അല്ലെങ്കിൽ പാത്രങ്ങൾ, ചൈനീസ് വിഭവങ്ങൾ, കപ്പുകൾ മുതലായവ ഉൾപ്പെടുന്നു. എപ്പിഗ്രാഫി ഗാലറിയിലെ പ്രദർശനങ്ങൾ ശിലാ ലിഖിതങ്ങൾ, ചെമ്പ് തകിടുകൾ, താളിയോല രേഖകൾ, ഗ്രാൻഥകൾ, ഹീബ്രു ഭാഷയിൽ ആടിൻ്റെ തൊലിയിലെ 'തോറ' തുടങ്ങിയവയാണ്. ചാരിയറ്റ്സ് ഗാലറി (രാജ രാദ ദൃശ്യവേദി) ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത കുതിരവണ്ടികൾ പ്രദർശിപ്പിക്കുന്നു, മഹാരാജാസ് ഓഫ് ട്രാവൻകൂർ, ഫോക്ലോർ, ഫോക്ക് ആർട്സ് ഗാലറിയിൽ ചില പഴയ സംഗീതോപകരണങ്ങളും കളിമൺ മോഡലുകളും അടങ്ങിയിരിക്കുന്നു. 2001-ലാണ് കിരീടവും ആഭരണങ്ങളും ഗാലറി തുറന്നത്. ഈ ഗാലറിയിൽ ഏകദേശം 197 ഇനങ്ങൾ അടങ്ങിയിരിക്കുന്നു. രാജകീയ കിരീടവും വിലയേറിയ കല്ലുകൾ കൊണ്ട് അലങ്കരിച്ച സ്വർണ്ണാഭരണങ്ങളും ജ്വല്ലറി ഗാലറിയുടെ പ്രദർശനങ്ങളാണ്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമേ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കൂ. അപൂർവ ഔഷധ സസ്യങ്ങൾ ഉൾപ്പെടെ നിരവധി സസ്യജാലങ്ങൾ ഇവിടെ വളരുന്നു. മ്യൂസിയം പരിസരം മധ്യ അമേരിക്ക മുതൽ ഓസ്‌ട്രേലിയ വരെയുള്ള വിദേശ ഉഷ്ണമേഖലാ മരങ്ങളുള്ള ഒരു ബൊട്ടാണിക്കൽ ഗാർഡനാക്കി മാറ്റി. മ്യൂസിയം വ്യാപിച്ചുകിടക്കുന്ന വലിയ പ്രദേശം വിനോദ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്നു. 1992-ൽ ആരംഭിച്ച കൊട്ടാര സമുച്ചയത്തിൽ ഒരു മാൻ പാർക്കും കുതിര സവാരിക്കുള്ള സൗകര്യവുമുണ്ട്. ഡിപ്പാർട്ട്‌മെൻ്റ് സ്ഥാപിച്ച ഒരു സെൻ്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് (CHS). സാംസ്കാരിക കാര്യങ്ങളുടെ, ഗവ. കേരളത്തിൽ, ആർക്കിയോളജി, മ്യൂസിയോളജി, കൺസർവേഷൻ & ആർക്കൈവൽ സ്റ്റഡീസ് എന്നിവയിൽ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളും ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകളും ഇവിടെയുണ്ട്.


ടാറ്റാക്ക് കണ്ണീർ നനവുള്ള ടാറ്റ

ഇന്ത്യൻ വ്യവസായിക ചരിത്രത്തിനൊപ്പം എഴുതിച്ചേർത്ത നാമം രാത്തൻ ടാറ്റ ആ​ഗോളതലത്തിൽ വളർന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യമാണ് ടാറ്റ. വിശാലമായ ചക്രവാളങ്ങളിലേക്കു പറക്കാൻ ടാറ്റയെ പ്രാപ്തമാക്കിയ സാക്ഷാൽ ജെ.ആർ.ഡി.ടാറ്റ നടത്തിയ ഏറ്റവും മികച്ച നിക്ഷേപം ഏതായിരുന്നെന്നു ചോദിച്ചാൽ ആ കമ്പനിയുടെ ചരിത്രം അറിയുന്ന ആർക്കും പറയാൻ ഒറ്റ ഉത്തരമേ ഉണ്ടാകൂ: രത്തൻ നവൽ ടാറ്റ. 1991ൽ അദ്ദേഹം രത്തനെ പിൻഗാമിയായി പ്രഖ്യാപിച്ചുടാറ്റയുടെ വളർച്ചയുടെ പിന്നിൽ അടിപതറാതെ വീഴ്ചകളെ ചവിട്ടുപടികളാക്കി ഉയരങ്ങളിലേക്ക് നടന്നുകയറിയ നവഭാരത ശില്പി രത്തൻ ടാറ്റയും. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആ മനുഷ്യസ്നേഹിയുടെ നേതൃത്വത്തിൽ അന്തർദേശീയ തലത്തിൽ വളർന്നുപന്തലിച്ച ടാറ്റ എന്ന കുടക്കീഴിൽ ഉയർന്നുവന്നത് നിരവധി ബിസിനസ് സ്ഥാപനങ്ങളും.ടാറ്റയെ ഇന്ത്യയുടെ മുക്കിലും മൂലയിലും നിറഞ്ഞു നിൽക്കുന്ന, 6 ഭൂഖണ്ഡങ്ങളിൽ സാന്നിധ്യമുള്ള സാമ്രാജ്യമായി പടുത്തുയർത്തിയിട്ടാണ് രത്തൻ ടാറ്റയുടെ മടക്കം. രത്തൻ വിടപറയുമ്പോൾ ടാറ്റ ഇവിടെത്തന്നെയുണ്ട്, തൂണിലും തുരുമ്പിലും. ഉപ്പിലും ഉരുക്കിലും, കാറിലും ട്രക്കിലും...! പഴയ ബോംബെയുടെ നടുവിൽ, ഒരു കൂറ്റൻ ബംഗ്ലാവിലാണ് രത്തൻ മുത്തശ്ശിയോടൊപ്പം കുട്ടിക്കാലത്തു കഴിഞ്ഞത്. ആ വീടിന്റെ ചില ഭാഗങ്ങളാണ് പിന്നീടു വിഖ്യാതമായ സ്റ്റെർലിങ് സിനിമയും ഡോയിഷ് ബാങ്കുമായി മാറിയത്.1991 മുതൽ 2012 വരെയുള്ള 21 വർഷത്തെ ചെയർമാനും ചീഫ് എക്‌സിക്യുട്ടീവിനുമിടയിൽ ടാറ്റ ഗ്രൂപ്പിന്റെ ലാഭം 50 മടങ്ങ് വർദ്ധിപ്പിക്കുയാണ്ടായി ഇന്ത്യക്കാർക്ക് ടാറ്റയുടെ ഉൽപ്പനങ്ങളും സേവനങ്ങളും വാങ്ങാതെ ദിവസം കഴിയുക എന്നത് മിക്കവാറും അസാധ്യമായിരുന്നു. അവർ ടാറ്റ ചായ കുടിക്കാൻ ഉണർന്നു, ടാറ്റ ഫോട്ടോണിനൊപ്പം ഇന്റർനെറ്റ്‌ സർഫ് ചെയ്തു, ടെലിവിഷനിൽ ടാറ്റ സ്കൈ പ്രോഗ്രാമുകൾ കണ്ടു, ടാറ്റ ടാക്സികളിൽ കയറി അല്ലെങ്കിൽ സ്വന്തം ടാറ്റ കാറുകൾ ഓടിച്ചു, ടാറ്റ സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ച എണ്ണമറ്റ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചു.മുംബൈയിൽ കനത്തമഴ പെയ്യുന്നൊരു രാത്രി. രത്തൻ ടാറ്റ ആ കാഴ്ച കണ്ടു: നനഞ്ഞൊലിച്ച് സ്കൂട്ടറിൽ ഞെങ്ങിഞെരുങ്ങി യാത്ര ചെയ്യുന്ന കുടുംബം.മഴതോർന്നെങ്കിലും രത്തന്റെ ഉള്ളിൽ ആ കാഴ്ച തോർന്നില്ല. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയ്ക്ക് ഒരു കാറുണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചു. ‘താങ്ങാനാവുന്ന വിലയ്ക്ക് അംബാസഡർ കാറിന്റെ ആധുനിക പതിപ്പ്’ എന്നതായിരുന്നു ഉത്തരം. ആ ആശയമാണ് ഇൻഡിക്കയിലേക്കും പിന്നീട് നാനോയിലേക്കും ടാറ്റയെ എത്തിച്ചത്.രത്തൻ ടാറ്റ അവസാനമായി സോഷ്യൽ മീഡിയയിൽ . മരിക്കുന്നതിന് രണ്ടുദിവസം മുൻപ് രത്തൻ ടാറ്റ പങ്കുവെച്ച കുറിപ്പാണിത്. 'എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി


കുറുപ്പിൻ്റെ വീട്

ഈ ഫോട്ടോയിൽ കാണുന്ന പണിതീരാത്ത വീടിന് ഒരു പ്രത്യേകതയുണ്ട്. ഒരു പക്ഷേ മലയാളികളുള്ളിടത്തോളം മറക്കാനാകാത്ത ഒരു ക്രൈം സ്റ്റോറിയുടെ മൂലകാരണമാണീ വീട്. അതെ, ഇതാണ് സുകുമാര കുറുപ്പിന്റെ വീട്..!! ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കാനുള്ള പണം കുറുക്കു വഴിയിലൂടെ നേടാനുള്ള തിരക്കഥ നടപ്പിലാക്കിയതോടെയാണ് മലയാളികളുടെ മനസ്സിൽ കുറുപ്പ് കുപ്രസിദ്ധനായത്.സ്വന്തമായി വീടും അത്യാവശ്യം സാമ്പത്തികവുമൊക്കെയുണ്ടായിരുന്ന ഗൾഫുകാരനായിരുന്ന കുറുപ്പ് പുതുതായി വാങ്ങിയ ഈ സ്ഥലത്ത് ഒരു വലിയ വീട് പണിയാനുള്ള ശ്രമത്തിലായിരുന്നു. അന്നത്തെ നിലയിൽ തികച്ചും ആഡംബരം എന്ന് വിശേഷിപ്പിക്കാവുന്ന ഈ വീടിന്റെ സ്ട്രകച്ചർ പൂർത്തിയാക്കി ഇലൿട്രിറ്റിക് വർക്കുകൾക്കായി വാൾകട്ടിങ് വരെ ചെയ്തിട്ടതായി കാണം. അപ്പോഴേക്കും സാമ്പത്തിക ഞെരുക്കത്തിലായ കുറുപ്പ്, തന്റെ പേരിൽ ഗൾഫിൽ നിന്നും എടുത്തിരുന്ന ലക്ഷങ്ങളുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടാനായി കരുതിക്കൂട്ടിയ ഒരു കൊലപാതകത്തിലൂടെ 'ആത്മ നാശം' നടപ്പിലാക്കിയ കഥ മലയാളികൾക്ക് മനപ്പാഠമാണ്. 1984 ജനുവരി 22 നു പുലർച്ചെ ഡ്രൈവറടക്കം കത്തിയ നിലയിൽ സുകുമാരക്കുറുപ്പിന്റെ കറുത്ത അംബാസഡർ കാർ മാവേലിക്കര-ചെങ്ങന്നൂർ റോഡിൽ നിന്നും വയലിലേക്ക് ഇറങ്ങിയ നിലയിൽ കണ്ടെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. സുകുമാരക്കുറുപ്പ് മരണപ്പെട്ടു എന്ന് കരുതിയ സംഭവത്തിൽ സംശയം തോന്നിയ ചെങ്ങന്നൂർ DySP ഹരിദാസൻ പോസ്റ്റ് മോർട്ടത്തിന് നൽകിയ അപേക്ഷയിൽ മരിച്ചയാളുടെ പേര് "Said to be Sukumarakurupu" (സുകുമാര കുറുപ്പ് എന്ന് പറയപ്പെടുന്നയാൾ) എന്നെഴുതിയതു മുതൽ നടന്ന നാടകീയ ശാസ്ത്രീയ അന്വേഷണങ്ങളുടെ സംഭ്രമജനകമായ അന്വേഷണകുറിപ്പുകൾ അന്ന് ആ ബോഡി പോസ്റ്റ് മോർട്ടം ചെയ്‌ത ഫോറൻസിക് സർജൻ ഡോക്ടർ ബി.ഉമാദത്തൻ അദ്ദേഹത്തിന്റെ "ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ " എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഇനിയത് #DQSalmaan ന്റെ #kurup സിനിമയായി പുതിയ രൂപത്തിൽ കാണാം. ഏതായാലും 'ഒരു പ്രവാസിയുടെ ദാരുണമായ മരണമെന്നോ അതിലും കടന്നു ഒരു പ്രവാസിയുടെ കൊലപാതകമെന്നോ വിലയിരുത്തി ക്രൈം രേഖകളിൽ ഇടം പിടിക്കുമായിരുന്ന / അവസാനിക്കുമായിരുന്ന ഒരു കേസാണ് അവിശ്വസനീയമായ വഴിത്തിരിവുകളിലേക്കു പൊടുന്നനെ മാറിപ്പോയത്'. പ്രതികൾ പലരും പിടിയിലായെങ്കിലും പ്രധാന ആസൂത്രികൻ കുറുപ്പിനെ മാത്രം കിട്ടിയില്ല.കേസിനു എന്നേക്കാൾ പഴക്കമുണ്ടെങ്കിലും, കുറുപ്പും കൂട്ടരും കൊലപാതക പദ്ധതി ആസൂത്രണം ചെയ്ത ആലപ്പുഴ ദേശീയ പാതയിലെ കൽപകവാടി റിസോർട്ട് , ഫിലിം റിപ്രസന്റെറ്റ്റീവ് ചാക്കൊ ദുർമരണമെന്ന തന്റെ വിധിയിലേക്ക് കാത്തു നിന്ന കരുവാറ്റ ദേശീയ പാത, കാറടക്കം ചാക്കോയെ കത്തിച്ച മാവേലിക്കര-ചെങ്ങന്നൂർ റോഡിൽ കൊല്ലകടവ് പാലത്തിന് സമീപമുള്ള കുന്നം വയൽ പ്രദേശം, കൃത്യത്തിന് ശേഷം കുറുപ്പ് മരിച്ചെന്ന് പറഞ്ഞു ഡ്രൈവർ പൊന്നപ്പൻ കുറുപ്പിന്റെ ഭാര്യക്ക് ടെലിഗ്രാം ചെയ്‌ത ആലപ്പുഴ ഇരുമ്പ് പാലം പോസ്റ്റ് ഓഫിസ് , ഒടുവിൽ കുറുപ്പ് താമസിച്ചു എന്ന് പോലീസ് പറയുന്ന ആലുവ റെയിൽവേ സ്റ്റേഷന് മുൻപിലെ അലങ്കാർ ഹോട്ടൽ തുടങ്ങി ആ കേസ് നടന്ന പല സ്ഥലങ്ങളും എനിക്ക് പരിചിതമായ ഇടങ്ങളായതുകൊണ്ട് പലരും പൊതുവേ കരുതും പോലെ 'എവിടയോ പണ്ട് നടന്ന ഒരു കഥയായല്ല' മറിച്ചു എന്റെയടുത്ത് നടന്ന ഒരു സംഭവമായാണ് തോന്നാറ്..!!ചാക്കോ കൊല്ലപ്പെടുമ്പോൾ 6 മാസം ഗർഭിണിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ശാന്തമ്മ. ക്രൈമിനു സഹായിയായ കുറുപ്പിന്റെ സുഹൃത്ത് ഷാഹുവിനെ മാപ്പ് സാക്ഷിയാക്കി നടന്ന അന്വേഷണത്തിൽ കൊലപാതകം നേരിട്ട് നടത്തി എന്ന കുറ്റത്തിന് കുറുപ്പിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ഭാസ്‌കരപിള്ളയേയും കൂട്ടുനിന്നതിനു ഡ്രൈവർ പൊന്നപ്പനേയും ജീവപര്യന്തം ശിക്ഷിച്ചു. പന്ത്രണ്ടു വർഷത്തെ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ ഭാസ്‌കരപിള്ള പിന്നീട് മരണപ്പെട്ടു. പൊന്നപ്പൻ ആത്മത്യ ചെയ്തു. കേസിൽ പെട്ട് ജീവിതം തീർന്നു പോയെങ്കിലും മരിയ്‌ക്കും മുൻപ് ഭാസ്‌കരപിള്ള മറ്റൊന്നിനും കൂടി സാക്ഷിയായി... കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യ ശാന്തമ്മ തന്റെ ഭർത്താവിന്റെ കൊലപാതകിയായ ഭാസ്‌കരപിള്ളയെ ചെന്ന് കണ്ടു കുറുപ്പുൾപ്പെടെ കേസിൽഉൾപ്പെട്ട എല്ലാവർക്കും മാപ്പ് നൽകുന്നതായി പറഞ്ഞു..!! പക്വതയില്ലാത്ത തന്റെ പ്രായത്തിൽ വരുംവരായ്കകൾ അറിയാതെ ചെയ്ത ഒരു അപരാധമായിരുന്നു അതെന്ന് അന്ന് മുഴുമിക്കാനാകാത്ത വാക്കുകളിലൂടെ ഭാസ്കരപിള്ള അവരോട് പറഞ്ഞത്രെ.. ഇരയുടെ മാപ്പ് എന്ന കൊടിയ ശിക്ഷ ഒരു പക്ഷെ ആ പ്രായത്തിൽ അയാൾ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല..37 വർഷങ്ങൾക്ക് ശേഷവും സുകുമാര കുറുപ്പിനോളം കുപ്രസിദ്ധനായ മറ്റൊരു കുറ്റവാളി മലയാളികൾക്കിടയിലുണ്ടോ എന്ന് സംശയമുണ്ട്. അന്ന് തന്നെ ഹൃദ്രോഗ ബാധിതനായിരുന്ന അയാൾ ഇപ്പോഴും ജീവിചിരിപ്പുണ്ടോ എന്നറിയില്ല. കുറുപ്പിനെ തപ്പി പോലീസ് പല വിദേശരാജ്യങ്ങളിലും പോയിട്ടുണ്ട്. ഒരു പക്ഷേ കേരള പോലീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രാവലിംഗ് എക്സ്പെൻസ് വേണ്ടി വന്ന അവസാനിക്കാത്ത കേസാണ് ഇതെന്ന് ഒരു പോലീസ് മേധാവി പറയുന്നത് മുൻപ് കേട്ടിരുന്നു. എന്നെങ്കിലും കുറുപ്പ് വീട്ടിൽ വരുമെന്ന് കരുതി ഏതാണ്ട് 8 വർഷത്തോളം സുകുമാര കുറുപ്പിന്റെ വീടിനു സമീപം മറ്റൊരു വീടിന്റെ മുകളിൽ രണ്ടു പോലീസുകാരെ താമസിപ്പിച്ചിരുന്നതായി SP ജോർജ്ജ് ജോസഫ് വെളുപ്പെടിത്തിയിട്ടുണ്ട്. കുറുപ്പിനെ കണ്ടു എന്ന് പറഞ്ഞു ഭൂലോകത്ത് പലയിടത്തുമുള്ള മലയാളികൾ കേരളാ പോലീസിനെ പലവട്ടം വട്ടം ചുറ്റിച്ചിട്ടുണ്ട്. 1990 ൽ സുകുമാരകുറുപ്പിന്റെ അയൽവാസിയായിരുന്ന ഒരു നേഴ്‌സ് ബീഹാറിലെ ധൻബാദ് ജില്ലാ ഹോസ്പിറ്റലിൽ വെച്ച് കുറുപ്പിനെ കണ്ടു തിരിച്ചറിഞ്ഞു എന്ന് പോലീസ് പറയുന്നതാണ് അൽപമെങ്കിലും വിശ്വസനീയമായ വിവരം. കാഷായ വസ്ത്രധാരിയായിരുന്ന അയാൾ ഹൃദ്രോഗം മൂലം അവിടെ അഡ്‌മിറ്റായിരുന്നു. ജോഷി എന്നപേരിൽ അവിടെ ചികിത്സയ്ക്ക് വന്ന അയാൾ അവിടെ നിന്നും ചികിത്സാരേഖകൾ അടക്കം വാങ്ങി ഇടയ്ക്ക് മുങ്ങുകയായിരുന്നു..! തുടർന്ന് നടന്ന അന്വേഷണത്തിൽ പല സംസ്ഥാനങ്ങളിലേയും റയിൽവേ സ്റ്റേഷൻ തൊട്ടടുത്തുള്ള, ഐസിയു സംവിധാനമുള്ള ജില്ലാ ഹോസ്പിറ്റലുകളിൽ ഇതേ പേരിൽ ഇതേ ലക്ഷണങ്ങളോടെ ഒരു മലയാളി ചികിത്സക്ക് ചെന്നിരുന്നതായി കണ്ടെത്തി. അയാൾ തീരെ അവശനായിരുന്നു. അധികം ജീവിക്കാൻ സാധ്യതയില്ല എന്ന് ചികിൽസിച്ച ഡോക്ടർ പോലീസിനോട് പറഞ്ഞു. തെളിവ് കൊണ്ട് തിരിച്ചറിഞ്ഞില്ല എങ്കിലും കുറുപ്പിന്റെ ബ്രില്യൻസിന്റെ സ്വാധീനം തിരിച്ചറിഞ്ഞു കൊണ്ട് അതയാൾ തന്നെയാകാമെന്ന് പോലീസ് വിശ്വസിക്കുന്നു. അപ്പോഴേക്കും പരമ ദരിദ്രനായിരുന്ന അയാൾ വഴിയിലെവിടെയെങ്കിലും കിടന്ന് അവസാനിച്ചിട്ടുണ്ടാകാം എന്നാണ് കേരളാ പോലീസ് കരുതുന്നത്.അത്യാവശ്യം സാമ്പത്തിക ഭദ്രതയിൽ സമൂഹത്തിൽ ജീവിച്ചിരുന്ന കുറുപ്പിന്റെ അത്യാഗ്രഹം മൂലം അയാൾക്കും കൂട്ടർക്കും സംഭവിച്ച ദുര്യോഗങ്ങളുടെ ഒരു സ്‌മരകമായി ഈ വീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനടുത്തായി ഇങ്ങനെ നിൽക്കുകയാണ്. സർക്കാർ ഇപ്പോൾ റെവന്യൂ റിക്കവറി ചെയ്തിരിക്കുന്ന സുകുമാരകുറുപ്പിന്റെ ഈ ആഡംബര സ്വപ്‍ന ഗേഹത്തിൽ ഇന്ന് അയൽക്കാർ ആട് വളർത്തുന്നു..! എല്ലാവർക്കും ഒരു പാഠമായി..എഴുതിയത്: നസീം ഖാൻ.എംഫോട്ടോ: 2019 ൽ എടുത്തത്


പൗരത്വ നിയമഭേദഗതി പ്രാബല്യത്തിൽ വന്നിരിക്കുന്നു; ഇപ്പോൾ അപേക്ഷിക്കാം

പൗരത്വം ലഭിക്കാൻ ഓൺലൈൻ അപേക്ഷ സ്വീകരിക്കാൻ തുടങ്ങി- കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളും ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്‌തിട്ടുണ്ട്. വിജ്ഞാപനത്തില്‍ പറയുന്നതനുസരിച്ച് നിശ്ചിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അഭയാർത്ഥികളായെത്തിയ ആറ് വിഭാഗക്കാർക്ക് പൗരത്വം ലഭിക്കും. പാകിസ്‌ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്‌ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്‌ത്യന്‍, ബുദ്ധ, പാര്‍സി മത വിശ്വാസികള്‍ക്കാകും പൗരത്വം ലഭിക്കുക.പൗരത്വ അപേക്ഷ ഓൺലൈൻ നൽകാൻ  ചുവടെയുള്ള വെബ്‌സൈറ്റ് സന്ദർശിക്കുക https://indiancitizenshiponline.nic.in/


ശബരിമല: കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, വനം മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ നേരിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, കളക്ടർമാർ തുടങ്ങിയവർ ഓൺലൈനായും പങ്കെടുത്തു.          മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളിൽ എത്തിച്ചേർന്ന തീർത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബർ 6 മുതലുള്ള നാലു ദിവസങ്ങളിൽ ഇത് 88,000 ആയി വർദ്ധിച്ചു. ഇതാണ് വലിയ തിരക്കിന് ഇടയാക്കിയത്. ഇത് ക്രമീകരിക്കാൻ ദർശന സമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്‌പോട്ട് ബുക്കിങ്ങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിച്ചു.          നേരത്തെ വിവിധ ഘട്ടങ്ങളിലായി ശബരിമല ദർശനം സുഗമമാക്കാനുള്ള കൂടിയാലോചനാ യോഗങ്ങൾ നടത്തിയിരുന്നു. മുഖ്യമന്ത്രി അടക്കം പങ്കെടുത്ത് നടത്തിയ യോഗങ്ങളുടെ തീരുമാനം ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കും. സ്ത്രീകൾക്കും കുട്ടികൾക്കും ദർശനത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.             പാർക്കിംഗ് സംവിധാനം മുൻ നിശ്ചയിച്ച പ്രകാരം നടക്കണം. അതിന് ദേവസ്വം ബോർഡ് ക്രമീകരണമുണ്ടാക്കണം. ട്രാഫിക്ക് നിയന്ത്രണത്തിലും നിഷ്‌കർഷ പുലർത്തണം. പോലീസുകാരുടെ ഡ്യൂട്ടി മാറ്റം ഒറ്റയടിക്ക് നടത്താതെ കുറച്ചുപേരെ നിലനിർത്തിക്കൊണ്ടുള്ള മാറ്റമാണ് വേണ്ടത്. കഴിഞ്ഞ സീസണിലേതിനേക്കാൾ കൂടുതൽ പോലീസ് സേനയെ ഇത്തവണ ശബരിമലയിൽ നിയോഗിച്ചിട്ടുണ്ട്. യുക്തമായ ഏജൻസികളിൽ നിന്ന് വളണ്ടിയർമാരെ കണ്ടെത്തണം.          ശബരിമലയിൽ പതിവിനു വിപരീതമായ കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ല. വരുത്തിയ ക്രമീകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയ സൗകര്യങ്ങളും ജനങ്ങളെ യഥാസമയം അറിയിക്കാനും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ മനസ്സിലാക്കി തിരുത്തിക്കാനുമുള്ള ഇടപെടലാണ് വേണ്ടത്. തെറ്റായ വാർത്തകൾ സംസ്ഥാനത്തും പുറത്തും പ്രചരിപ്പിക്കുന്നത് മനസ്സിലാക്കി യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കാൻ ഇടപെടൽ ഉണ്ടാവണം. ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സന്നിധാനത്ത് തുടർന്ന് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. തീർത്ഥാടകർ വരുന്ന പാതകളിൽ ശുചീകരണം ഉറപ്പാക്കണം. തീർത്ഥാടനത്തിനെത്തിയ കുട്ടിയുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.


ദുബായ് - കൊച്ചി ഇനി കപ്പലിൽ പോകാം

അറേബ്യൻ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെക്ക് കപ്പൽ യാത്ര എന്ന പ്രവാസികളുടെ എക്കാലത്തെയും സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു ദുബായ് മിന അൽ റാഷിദ്‌ തുറമുഖത്തു നിന്ന് കൊച്ചി വിലിങ്ടൺ ഐലന്റിലേക്ക് പാസേഞ്ചർ കപ്പൽ സർവ്വീസ് ഉടൻ ആരംഭിക്കുന്നു. മാസത്തിൽ രണ്ട് സർവീസ് വീതമാകും തുടക്കത്തിൽ ഉണ്ടാവുക. പിന്നീട് ബുക്കിങ് കണക്കിൽ എടുത്ത് സർവ്വീസുകൾ വർധിപ്പിക്കും.200കിലോ ലഗേജ്, ഫുഡ്‌ ഉൾപ്പെടെ പതിനായിരം രൂപ ആയിരിക്കും ബേസിക് ടിക്കറ്റ് റേറ്റ്. ഉയർന്ന ക്ലാസുകളും ഉണ്ടാകും. ബേയ്പ്പൂർ കൊല്ലം പോർട്ടുകളിൽ ഇന്റർനാഷണൽ പാസേഞ്ചർ എമ്പാർക്കേഷൻ സെന്റർ ആരംഭിച് അങ്ങോടു കൂടെ സർവിസ് ദീർഖിപ്പിക്കാനും ചർച്ചകൾ നടക്കുന്നു. നിലവിൽ കൊച്ചിൻ പോർട്ടിൽ മാത്രമാണ് ഇന്റർനാഷണൽ പാസഞ്ചർ എമ്പാർക്കേഷൻ ഫെസിലിറ്റിയും ഇന്റർനാഷണൽ പാസഞ്ചർ ടെർമിനേലും ഉള്ളത്.


കേരളം രാജ്യത്ത് ഒന്നാമത്: 21 റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം

കേരളത്തിലെ 21 റെയിൽവേ സ്റ്റേഷനുകൾക്ക് എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം ലഭിച്ചു. യാത്രക്കാർക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) നേതൃത്വത്തിലുള്ള ഈറ്റ് റൈറ്റ് ഇന്ത്യാ മൂവ്മെന്റിന് കീഴിലുള്ള സംരംഭങ്ങളിലൊന്നായ ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷൻ പദ്ധതിയിലാണ് കേരളത്തിലെ 21 സ്റ്റേഷനുകൾക്ക് അംഗീകാരം ലഭിച്ചത്. രാജ്യത്ത് 114 റയിൽവേ സ്റ്റേഷനുകൾക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത്. അവയിൽ ഏറ്റവും കൂടുതൽ അംഗീകാരം ലഭിച്ചത് കേരളത്തിനാണ്.കേരളം ഭക്ഷ്യസുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള മറ്റൊരു അംഗീകാരം കൂടിയാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ സൂചികയിൽ അടുത്തിടെ കേരളം ദേശീയ തലത്തിൽ ആദ്യമായി ഒന്നാം സ്ഥാനം നേടിയിരുന്നു. മുൻ വർഷത്തെ വരുമാനത്തെക്കാൾ 193 ശതമാനം അധിക വരുമാനം നേടി 2022-23 കാലയളവിൽ റെക്കോർഡിട്ടു. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി. 'നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിൻ' ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീൻ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, ക്ലീൻ ഫ്രൂട്ട്സ് ആന്റ് വെജിറ്റബിൾ മാർക്കറ്റ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പും യാഥാർത്ഥ്യമാക്കി. ഇത് കൂടാതെയാണ് ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷൻ പദ്ധതിയും നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.പരപ്പനങ്ങാടി, ചാലക്കുടി, തലശ്ശേരി, കണ്ണൂർ, പാലക്കാട് ജങ്ഷൻ, ചെങ്ങന്നൂർ, ഷൊർണൂർ ജങ്ഷൻ, തിരൂർ, വടകര, ചങ്ങനാശ്ശേരി, ആലപ്പുഴ, വർക്കല, കരുനാഗപ്പള്ളി, അങ്കമാലി, ആലുവ, തിരുവല്ല, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നീ റെയിൽവേ സ്റ്റേഷനുകൾക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷൻ അംഗീകാരം ലഭിച്ചത്.റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലെ റീട്ടെയിൽ ഔട്ട്‌ലെറ്റ്‌(സ്റ്റാറ്റിക്), റീട്ടെയിൽ കം കാറ്ററിംഗ് സ്ഥാപനം (സ്റ്റാറ്റിക്), ഫുഡ് പ്ലാസ/ ഫുഡ് കോർട്ടുകൾ/ റെസ്റ്റോറന്റുകൾ (സ്റ്റാറ്റിക്), പെറ്റി ഫുഡ് വെണ്ടർമാർ/ സ്റ്റാളുകൾ/ കിയോസ്‌കുകൾ (സ്റ്റാറ്റിക്/ മൊബൈൽ), കൂടാതെ സ്റ്റേഷൻ യാർഡിലെ വെയർഹൗസ്, ബേസ് കിച്ചൺ തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ കീഴിൽ വരുന്നവയാണ്. ഇവിടെയെല്ലാം ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും യാത്രക്കാർക്ക് ഭക്ഷണം നൽകുമ്പോഴും സുരക്ഷാ മാനദണ്ഡം പാലിക്കുന്നുണ്ടെന്നും എഫ്.എസ്.എസ്.എ.ഐ. ഉറപ്പ് വരുത്തിയ ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഈ പദ്ധതി പ്രകാരം സർട്ടിഫൈ ചെയ്യണമെങ്കിൽ സ്റ്റേഷൻ കോംപ്ലക്സിലെ മുഴുവൻ ഭക്ഷ്യ സംരംഭകരും എഫ്.എസ്.എസ്.എ.ഐ. റജിസ്ട്രേഷൻ/ ലൈസൻസ് നിർബന്ധമായും കരസ്ഥമാക്കിയിട്ടുണ്ടാവണം. കുടാതെ സ്റ്റേഷനിലെ സ്ഥാപനങ്ങളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നവർ എഫ്.എസ്.എസ്.എ.ഐ.യുടെ ഫോസ്റ്റാക് പരിശീലനം ലഭിച്ച സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടാവണം.


കൊച്ചി വൃത്തിയാകണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നോ? ഇതൊരു മാതൃകയാണ് - ഡോ.തോമസ് ഐസക് (മുൻ ധനകാര്യ മന്ത്രി)

കൊച്ചി വൃത്തിയാകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ പൊന്നുരുന്നി മേൽപ്പാലത്തിന് ഓരത്തോടെയുള്ള നാരായണനാശാൻ റോഡിൽ ചെല്ലുക. മേൽപ്പാലത്തിനു താഴെ 30 തുമ്പൂർമുഴി മോഡൽ എയ്റോബിക് ടാങ്കുകൾ കാണാം. പൊന്നുരുന്നി വാർഡിൽ പ്രതിദിനം 1.2 ടൺ മുതൽ 1.7 ടൺ വരെ ജൈവമാലിന്യം സൃഷ്ടിക്കപ്പെടുന്നുണ്ട്. അവ പൂർണ്ണമായും കമ്പോസ്റ്റ് ചെയ്യുന്നതിനുള്ള കപ്പാസിറ്റി ഈ ടാങ്കുകൾക്കുണ്ട്.ചകിരിച്ചോർ ഇനോക്കുലം മിശ്രിതം ഇടകലർത്തിയാണ് മാലിന്യ ടാങ്കുകളിൽ നിക്ഷേപിക്കുക. 90 ദിവസംകൊണ്ട് നല്ല ജൈവവളമാകും. ചകിരിച്ചോറ് വലിച്ചെടുക്കുമെന്നതിനാൽ മലിനജലം ഒട്ടും ഉണ്ടാവില്ല. മണമോ പുഴുവോ ഇല്ല. സമീപവാസികളിൽനിന്ന് യാതൊരു എതിർപ്പുമില്ല.ഇനിമേൽ വൃത്തിയാക്കിയ പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും ഇവിടേയ്ക്കാണു കൊണ്ടുവരിക. എംസിഎഫ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. മേൽപ്പാലത്തിന്റെ ഇരുവശങ്ങളും പൂർണ്ണമായും വൃത്തിയാണ്. വലിച്ചെറിയാൻ തോന്നാത്തവണ്ണം പച്ചപ്പുല്ല് പിടിപ്പിച്ചിരിക്കുന്നു.ഈ മരുപ്പച്ചയുടെ സൂത്രധാരൻ കൗൺസിലർ ദിപിൻ ദിലീപാണ്. ഏതൊരു കൗൺസിലർക്കും ഇതു ചെയ്യാവുന്നതേയുള്ളൂ. പൊന്നുരുന്നിയിൽ സാങ്കേതികസഹായം നൽകുന്ന വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിലെ സുഗതനെപ്പോലെ ഒരാളെ കണ്ടെത്തണം. പൊന്നുരുന്നിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷാജിയെപ്പോലൊരു ഉദ്യോഗസ്ഥനുമുണ്ടാകണം. ഇവർ രണ്ടുപേരും വി.കെ. പ്രശാന്ത് മേയർ ആയിരുന്നപ്പോൾ തിരുവനന്തപുരത്തു നടത്തിയ ശുചിത്വ ക്യാമ്പയിനിലെ അംഗങ്ങളായിരുന്നു എന്നതും ഓർക്കുന്നു. പിന്നെ പൊന്നുരുന്നിയിൽ മെഡിമിക്സിനെപ്പോലൊരു സ്പോൺസറെ കണ്ടെത്തണം. അവസാനമായി സന്നദ്ധപ്രവർത്തകരുടെ ചെറിയൊരു ടീം വേണം. പൊന്നുരുന്നിയിൽ അവർ ഹീൽ പൊന്നുരുന്നി സൊസൈറ്റിയുടെ പ്രവർത്തകരാണ്. ഇത്തരമൊരു സന്നദ്ധപ്രവർത്തക സേന ഇല്ലായെന്നതാണ് കൊച്ചിയിലെ ശുചിത്വ ക്യാമ്പയിന്റെ പ്രധാന ദൗർബല്യം.കേരളത്തിലെ മറ്റു നഗരങ്ങളിൽ നിന്നും കൊച്ചിക്കുള്ള ഒരു പ്രത്യേകത ഒരു കാലത്തും വീടുകളിൽ ജൈവമാലിന്യം സംസ്കരിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നതാണ്. ബ്രഹ്മപുരത്ത് അവ ഡംപ് ചെയ്യുകയായിരുന്നു. അതാണു ദുരന്തമായി പരിണമിച്ചിരിക്കുന്നത്. വാർഡ് അടിസ്ഥാനത്തിലാണെങ്കിലും ജൈവമാലിന്യം മുഴുവൻ ഒരു കേന്ദ്രത്തിൽ സംസ്കരിക്കുന്നതിനു പകരം ഗണ്യമായൊരു ഭാഗം വീടുകളിൽ തന്നെ സംസ്കരിക്കുന്നതിനെക്കുറിച്ച് ഭാവിയിൽ ആലോചിക്കേണ്ടതുണ്ട്. പൊന്നുരുന്നിയിലെ കരുത്ത് പ്രതിബദ്ധതയുള്ള ഹരിതകർമ്മസേനയാണ്. 150 വീടുകളുടെ ക്ലസ്റ്ററിന് ഒരാൾ വീതം 9 പേർ ഇപ്പോൾ ഉണ്ട്. ഇതു സംബന്ധിച്ച് ദിപൻ പറഞ്ഞത് കൗതുകകരമായി തോന്നി. ഹരിതകർമ്മസേനയായി പ്രവർത്തിക്കാൻ വാർഡിൽ നിന്നും തൊഴിലാളികളെ ലഭിച്ചില്ലപോലും. ഇപ്പോൾ പ്രവർത്തിക്കുന്നവർ എരമല്ലൂർ നിന്നു വരുന്ന കുടുംബശ്രീ ടീമാണ്. 15000 രൂപ വീതം സൊസൈറ്റി നൽകുന്നു. 20000 രൂപയെങ്കിലും നൽകാൻ കഴിയണം.ഒരു വർഷം മുമ്പ് കൗൺസിലർ അംബിക ഇങ്ങനെയൊരു പദ്ധതിക്കു തുടക്കംകുറിച്ചിരുന്നു. അതു പൂർണ്ണ വിജയത്തിലെത്തിയോയെന്ന് അറിയില്ല. ഏതായാലും ദിപന്റെ പരിശ്രമം ഫലംകണ്ടിരിക്കുന്നു. തന്റെ ഡിവിഷനിലെ മുഴുവൻ മാലിന്യവും വാർഡിൽ തന്നെ സംസ്കരിക്കുന്നു.


കാടിൻ്റെ വന്യതയിലേക്ക് ആതിരപ്പള്ളി വിളിക്കുന്നു

അതിരപ്പിള്ളി ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവേകികൊണ്ട്  വനംവകുപ്പിന്റെ നേതൃത്വത്തിൽ പെരിങ്ങൽകുത്ത് കാരാംതോട് ട്രക്കിംഗ് ആരംഭിക്കുന്നു. വാഴച്ചാൽ FDA യുടെ കീഴിൽ ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായാണ് ട്രെക്കിങ് ആരംഭിച്ചിരിക്കുന്നത്. വാഴച്ചാൽ റേഞ്ചിനു കീഴിലുള്ള പൊകലപ്പാറ, പെരിങ്ങൽകുത്ത് എന്നീ  ആദിവാസി ഊരുകളിൽ നിന്നും, പുളിയിലപ്പാറ VSS. ൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 13  ഗൈഡുമാരുടെ സേവനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസൽ വച്ചാണ് ഗൈഡ് മാർക്ക് പരിശീലനം നൽകിയത്. പദ്ധതിയിലൂടെ പൊകലപ്പാറ,പെരിങ്ങൽകുത്ത് ആദിവാസി മേഖലയിലെയും പുളിയിലപ്പാറയിലെയും യുവാക്കൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാനാവും. പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. പെരിങ്ങൽകുത്ത് ഡാം വരെ വനംവകുപ്പിന്റെ വാഹനത്തിലും ഡാമിൽ നിന്ന് കാരംതോട് വരെ 7 കിലോമീറ്റർ കാനനപാതയിലൂടെ കാൽനടയായും ആണ് പോകേണ്ടത്. യാത്രയിൽ വാഴച്ചാൽ വനമേഖലയുടെ വന്യതയും സൗന്ദര്യവും ആസ്വദിക്കാനാവും. കാടിനെ കുറിച്ചുള്ള അറിവുകളും നിർദ്ദേശങ്ങളും പകർന്നു നൽകാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും ഓരോ സംഘത്തോടൊപ്പവും രണ്ട് ഗൈഡുമാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാകും. കാരംതോടുള്ള വനംവകുപ്പിന്റെ ഔട്ട് പോസ്റ്റിൽ നിന്നും ലഘുഭക്ഷണം കഴിച്ച ശേഷം ആയിരിക്കും മടക്കയാത്ര. പരമാവധി 8 പേർക്കാണ് ഒരു സംഘത്തിൽ യാത്ര ചെയ്യാൻ ആവുക. 1000 രൂപയാണ് ഒരാളുടെ നിരക്ക്. തിങ്കളാഴ്ച്ചയോടെ ട്രക്കിംഗ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. രാവിലെ 8 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എട്ടു പേരടങ്ങുന്ന മൂന്നു സംഘങ്ങൾക്കാണ് ഒരു ദിവസം പോവാനാവുക.ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും :PH- 8547601991



ബിനാലെ സുതാര്യമാകണം

ക്ഷമാപണമല്ല വേണ്ടത് സുതാര്യതയാണ്............... ബിനാലെ നടത്തിപ്പിലെ സുതാര്യമില്ലായ്മയും അധാർമ്മികമായ നിലപാടുകളും അഴിമതിയും തുറന്നുകാട്ടി ഞാൻ ഉൾപ്പെടെ അഞ്ചുപേർ കേരളത്തിലെ മന്ത്രിമാർക്കും അധികാരികൾക്കും നാലുമാസം മുൻപ് കത്തുകൾ അയച്ചിരുന്നു. തിരുവനന്തപുരം ഫൈനാൻസ് കോളേജ് പ്രിൻസിപ്പാളും മുൻ ലളിത കലാ അക്കാദമി സെക്രട്ടറിയുമായിരുന്ന അജയകുമാർ, ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാനും പത്രപ്രവർത്തകനുമായ കെ എ ഫ്രാൻസിസ്, മുതിർന്ന ചിത്രകാരനായ ബി ഡി ദത്തൻ, കലാപ്രവർത്തകനും ഡോക്ടറുമായ അജിത് കുമാർ എന്നിവരാണ് എന്നെ കൂടാതെ കത്തുകളിൽ ഒപ്പു വച്ചിരുന്നവർ. ബിനാലെക്ക് ഞങ്ങൾ ഒരിക്കലും എതിരല്ല. എന്നാൽ ബിനാലെ നടത്തിപ്പിലെ കൊള്ളയെ ഞങ്ങൾ എതിർക്കുന്നു. ഞാനും അജയകുമാറും ഇവർ ആലപ്പുഴയിൽ സംഘടിപ്പിച്ച "ലോകമേ തറവാട്" പ്രദർശനത്തിൽ പങ്കെടുത്തവരാണ്. ലോകമേ തറവാടിന്റെ പിന്നിൽ നടന്ന അവിഹിതമായ ഇടപാടുകൾ എനിക്കും അജയകുമാറിനും ബോധ്യപ്പെട്ടതാണ്. പണം കൊള്ളയടിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് ബിനാലെ നടത്തിപ്പുകാരുടെ ലക്ഷ്യം. ബിനാലെ കേരളത്തിൽ ആവിഷ്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മറ്റൊരാളാണ് പ്രതിഭാധനനായ കലാകാരൻ റിയാസ് കോമു, റിയാസിനെ ബിനാലെ ഫൗണ്ടേഷനിൽ നിന്നും ചതിച്ചു പുറത്താക്കിയ മഹാനാണ് ബിനാലയ ഇപ്പോൾ കുളം തോണ്ടി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബിനാലയിൽ പങ്കെടുക്കുന്ന 50 കലാകാരന്മാർ പരസ്യമായി നിലപാടെടുത്തപ്പോൾ ക്ഷമാപണവുമായി വന്നിരിക്കുകയാണ് ബിനാലെ മുതലാളി. ഞങ്ങൾ അഞ്ചു പേർ സർക്കാരിന് സമർപ്പിച്ച കത്തിന്റെ കോപ്പി കയ്യിൽ കിട്ടിയ "ബിനാലെ ഗുണ്ടാ തലവൻ" അഥവാ പോസോ* തന്റെ അനുയായി ഗുണ്ടകളെ അഥവാ ലക്കികളെ * കൊണ്ട് സർക്കാരിൽ കത്ത് സമർപ്പിച്ച കാരണത്താൽ ഞങ്ങളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചെളി വാരി എറിയിയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, വാരിയെറിയുന്ന ചെളി മുഴുവൻ ഈ അഭിനവ "പോസ്സോ"*യുടെ അഥവാ ഷൈലോക്ക് യജമാനന്റെ മുഖത്ത് വീണു നാറുന്ന ദയനീയമായ കാഴ്ചയാണ് കേരളം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത്, ലക്കികൾ എഴുതുന്ന അപവാദങ്ങൾ ഗുണ്ടാനേതാവായ പോസോ വാട്സ് ആപ് വഴി പ്രചരിപ്പിക്കുന്നു, ആർടിസ്റ്റ് നമ്പൂതിരിക്കു വരെ പോസോ "ലക്കി സാഹിത്യം" അയച്ചുകൊടുത്തു, അദ്ദേഹം അതിനു മറുപടിയും കൊടുത്തു കഴിഞ്ഞു. പോസ്സൊയുടേയും ലക്കികളുടേയും നീച പ്രചാരവേലകൾ കൊണ്ടു ഞങ്ങളെ തടയാനാവില്ല. സർക്കാരിന്റെ പണം ജനങ്ങളുടെ പണമാണ്. ഷൈലോക്കിന്റെ സന്തതിയായ "യജമാനൻ" ബിനാലെ പ്രവർത്തനങ്ങൾ സുതാര്യമാക്കു ന്നതുവരെ ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും.......... * പോസോയും *ലക്കിയും സാമുവൽ ബക്കറ്റിന്റെ വെയിറ്റിംഗ് ഫോർ ഗോദോയിലെ കഥാപാത്രങ്ങളാണ്. മുൻ അക്കാദമി ചെയർമാൻ സത്യപാലിൻ്റെ ഫേസ്ബുക് പോസ്റ്റ് https://m.facebook.com/story.php?story_fbid=pfbid02NRzacymvkrNsJKfhbi6c2Ek6JhCRfk8334RKGALujPs4NT8XVkRjkjJuE4aHAqyKl&id=100017059067954&mibextid=Nif5o... Read more at: https://nethavu.com/news-details.php?newsid=563


2023ലെ ഡയറി പുറത്തിറക്കി

ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ ക്കോടതി യൂണിറ്റ് കഴിഞ്ഞ 5 വർഷമായി അഭിഭാഷകർക്കായി ഡയറി പുറത്തിറക്കുന്നു. ഒരോ പേജിലും ഒരോ പ്രധാനപ്പെട്ട വിധികളുടെ citation കൾ ഉൾപ്പെടുത്തിയാണ് ഡയറി തയ്യാറാക്കിയിട്ടുള്ളത്. 2023 ലെ Advocate ഡയറി ഇന്ന് ജില്ലാ ക്കോടതി അസോസിയേഷൻ ഹാളിൽ ബഹു ഹൈക്കോടതി ജഡ്ജി എ എ സിയാദ് റഹ്മാൻ പ്രകാശനം ചെയ്തു പരിപാടിയിൽ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി . ഹണി എം. വർഗീസ് ആശംസകൾ നേർന്നു. ബാർ അസോസിയേഷൻ പ്രസിഡന്റ് അനിൽ എസ് രാജ്, മറിയാമ്മ മേഴ്സി, സജ്ജീവ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. 200 രൂപക്ക് ഡയറി എറണാകുളം ബാർ അസോസിയേഷൻ പരിസരത്ത് ഡയറി ലഭ്യമാണ്.


ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉപയോഗം ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

1. ഒരിക്കലും നിങ്ങളുടെ പിൻ നമ്പർ കാർഡിൽ എഴുതിവയ്ക്കരുത്. 2. തത്സമയ ഇടപാട് അലെർട്ടുകൾക്കായി നിങ്ങളുടെ മൊബൈൽ നമ്പർ ബാങ്കിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. 3. ഓൺലൈൻ അക്കൗണ്ട് ശക്തമായ പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കുക. 4. പോപ്പ്-അപ്പ് വിൻഡോയിലൂടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടാൽ ചെയ്യരുത്. 5. ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെടുന്ന സൈറ്റുകളെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക. കബളിപ്പിക്കപ്പെടാൻ ഇടയുണ്ട്. 6. സഹായത്തിനായി ഏതെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു കോളിനും/എസ്എംഎസിനും/ഇമെയിലിനും പ്രതികരിക്കരുത്. 7. ക്രെഡിറ്റ്/ഡെബിറ്റ് കാർഡിലെ CVV നമ്പർ രഹസ്യമായി സൂക്ഷിക്കുക. കടപ്പാട് കേരള പോലീസ് f bപോസ്റ്റ്


പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഇരട്ട നീതി

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഹൈസ്‌ക്കുകളില്‍ KER ( KERALA EDUCATION RULE ) പ്രകാരം ആഴ്ചയില്‍ 5 പിരീഡുകളിൽ കൂടുതലുള്ള സ്ക്കൂളുകളിൽ ഒരു കായിക അദ്ധ്യാപകനോടൊപ്പം ചിത്രകല, സംഗീതം, എന്നിവയില്‍ ഏതെങ്കിലും ഒരു അദ്ധ്യാപകനെ    നിയമിക്കണം എന്നു വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ പ്രകാരം എയ്ഡഡ് സ്‌കൂളുകളില്‍ മാനേജര്‍മാര്‍ ചിത്രകല, സംഗീതം,ഇവയില്‍ ഏതെങ്കിലും ഒരു അദ്ധ്യാപകരെ നിയമിച്ചു വരുന്നു. എന്നാല്‍ ഇതേ നിയമം തന്നെ ബാധകമായ ഗവണ്മെന്റ് സ്‌കൂളുകളില്‍ ആഴ്ചയില്‍ അഞ്ചു പിരീഡില്‍ കൂടുതല്‍ ഉണ്ടായിട്ടും പല സ്‌കൂളുകളിലും കലാദ്ധ്യാപകരെ നിയമിക്കുന്നില്ല. ഇത് മൂലം psc പരീക്ഷയെഴുതി ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കു അവരുടെ അവസരം നഷ്ടമാകുന്നു . പലതവണ സര്‍ക്കാരിന് നിവേദങ്ങൾ  നല്‍കിയെങ്കിലും യാതൊരുവിധ അനുകൂല തീരുമാനങ്ങളും ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടില്ല ഈ നിയമം ഗവണ്മെന്റ് പാലിച്ചാല്‍ ഫൈന്‍ആര്‍ട്‌സ് കോളേജുകളില്‍ പഠിച്ചിറങ്ങി  ജോലി കാത്തിരിക്കുന്ന   ധാരാളം യുവതി യുവാക്കള്‍ക്ക് അവസരം ലഭിക്കും .


സൈക്ലോണുകള്‍ക്ക് ആരാണീ പേരിടുന്നത്?

വാർത്തകളിൽ സൈക്ലോണുകളെ കൗതുകകരമായ പേരുകൾ കൊണ്ട് അടയാളപ്പെടുത്തുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. ആരാണീ പേരിടുന്നത്?ഈ പേരിട്ടുവിളിയ്ക്ക് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ടെങ്കിലും, അതിന് ഒരു ഔദ്യോഗിക രീതി വന്നിട്ട് അധികമായിട്ടില്ല. സൈക്ലോണുകൾ പൊതുജനത്തെ നേരിട്ട് ബാധിക്കുന്ന വിഷയമായതുകൊണ്ട് തന്നെ, മുന്നറിയിപ്പുകളിലും വാർത്താ വിവരണങ്ങളിലും നംബറുകളോ സാങ്കേതികപദങ്ങളോ ഉപയോഗിക്കേണ്ടിവരുന്നതിൽ ഒരു അനൗചിത്യം ഉണ്ട്. സൈക്ലോണുകളെ പെട്ടെന്ന് തിരിച്ചറിയുന്നതിനും, അതിന്റെ ഉത്ഭവപരിണാമങ്ങളെക്കുറിച്ച് ജനങ്ങൾക്ക് വായിച്ചറിയുന്നതിനും, വലിയ സൈക്ലോണുകളൊക്കെ ചരിത്രത്തിന്റെ ഭാഗമാകുമ്പോൾ അവയെ പെട്ടെന്ന് ഓർത്തെടുക്കുന്നതിനും, മുന്നറിയിപ്പുകൾ പെട്ടെന്ന് പരക്കുന്നതിനും ഒക്കെ പേരിടൽ വളരെയധികം സഹായകമാണ്. അതുകൊണ്ടാണ് അന്താരാഷ്ട്രതലത്തിൽ ഈ ഒരു പതിവ് തുടരുന്നത്. ഒരു സൈക്ലോണിന്റെ കാറ്റുവേഗം 62 km/h ൽ കൂടുതലാണെങ്കിൽ, അതിന് മാത്രമായി ഒരു സവിശേഷ പേര് നൽകും.സൈക്ലോണുകൾക്ക് അവയുടേതായ ഒരു ജനനപ്രക്രിയ ഉണ്ട്. സൈക്ലോജനസിസ് (cyclogenesis) എന്ന് വിളിക്കും അതിനെ. അത് തന്നെ പലതരം സൈക്ലോണുകൾക്കും പല രീതിയിലാണ്. കേരളം പോലെ ഉഷ്ണമേഖലയിലുള്ള പ്രദേശങ്ങളിൽ അഭിമുഖീകരിക്കേണ്ടിവരുന്ന  കാറ്റുകൾ ട്രോപ്പിക്കൽ സൈക്ലോണുകൾ എന്ന ഗണത്തിൽ പെടുന്നവയാണ്. അവയുടെ ജനനത്തിൽ ഉയർന്ന സമുദ്രജല താപനില, വായുവിലെ ഉയർന്ന ജലബാഷ്പ അളവ് (ആർദ്രത അഥവാ humidity), അന്തരീക്ഷത്തിൽ ലംബദിശയിൽ വലിയ മാറ്റമില്ലാത്ത കാറ്റുവേഗം, ഭൂമിയുടെ കറക്കം കാരണമുള്ള കൊറിയോലിസ് പ്രഭാവം, എന്നിങ്ങനെ പല ഘടകങ്ങൾ നിർണായകപങ്ക് വഹിക്കുന്നുണ്ട്. സൈക്ലോജെനസിസ് ഒന്നോ രണ്ടോ പാരഗ്രാഫിൽ പൂർണമായി വിവരിക്കാവുന്നത്ര ലളിതമായ ഒരു പ്രക്രിയ അല്ലാത്തതിനാൽ തത്കാലം നമ്മളതിലേയ്ക്ക് കടക്കുന്നില്ല. ചുറ്റുപാടുകളെ അപേക്ഷിച്ച് മർദ്ദം താഴ്ന്ന് നിൽക്കുന്ന ഒരു പ്രദേശം ഉണ്ടാകുന്നിടത്തുനിന്നാണ് ഇത് തുടങ്ങുന്നത്. ഇതിനെയാണ് ന്യൂനമർദ്ദകേന്ദ്രം (low-pressure centre) എന്ന് പൊതുവേ വിളിക്കുന്നത്. ഭൂമിയുടെ കറക്കം കാരണം കാറ്റ് ഈ മർദ്ദകേന്ദ്രത്തിനുള്ളിലേയ്ക്ക് നേരേ ഒഴുകുന്നതിന് പകരം, ഈ മർദ്ദകേന്ദ്രത്തെ ചുറ്റി കറങ്ങാനായിരിക്കും ശ്രമിക്കുക. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ, ഈ മർദ്ദകേന്ദ്രത്തിലെ മർദ്ദം പിന്നേയും പിന്നേയും കുറയുന്ന ഒരു രീതി സംജാതമാകാം. അപ്പോൾ അതൊരു തീവ്ര ന്യൂനമർദ്ദം (depression) ആയും, പിന്നെ അതിതീവ്ര ന്യൂനമർദ്ദമായും (deep depression) എന്നിങ്ങനെ ഘട്ടം ഘട്ടമായി ഒരു സൈക്ലോൺ ആയി വളരും. അപ്പോഴേയ്ക്കും നടക്കുള്ള മർദ്ദകേന്ദ്രത്തെ ചുറ്റിക്കറങ്ങുന്ന കാറ്റിന് 62 km/h നെക്കാൾ വേഗം ഉണ്ടായിരിക്കും. ഈ സമയമൊക്കെ, നടുക്കുള്ള മർദ്ദകേന്ദ്രത്തിന് ചുറ്റും നടക്കുന്ന അതിസങ്കീർണമായ വായുപ്രവാഹ പാറ്റേണുകൾ കാരണം നൂറുകണക്കിന് കിലോമീറ്റർ വ്യാസത്തിലുള്ള ഒരൊറ്റ കാലാവസ്ഥാവ്യൂഹമായി (weather system) ഇത് പരിണമിച്ചിട്ടുണ്ടാകും. സർപ്പിളാകൃതിയിൽ (spiral) ബാൻഡുകൾ പോലെ മർദ്ദകേന്ദ്രത്തിലേയ്ക്ക് വന്നുകൂടുന്ന ഭീമൻ മേഘപടലങ്ങൾ, അതിന് കീഴിൽ വായു താഴേയ്ക്ക് പ്രവഹിക്കുന്ന, താരതമ്യേന തെളിഞ്ഞ ആകാശഭാഗങ്ങൾ എന്നിവയൊക്കെ അതിന്റെ ആന്തരഘടനയുടെ ഭാഗമാണ്. ഒത്ത നടുവിലായുള്ള മർദ്ദകേന്ദ്രം, മേഘങ്ങളൊന്നുമില്ലാത്ത തെളിഞ്ഞ ഒരു പ്രദേശമായിരിക്കും. അതിനെയാണ് സൈക്ലോണിന്റെ കണ്ണ് (cyclone eye) എന്ന് വിളിക്കുന്നത്. മുപ്പതോ നാല്പതോ കിലോമീറ്റർ വ്യാസമുള്ള ഈ പ്രദേശമാണ് സൈക്ലോണിലെ ഏറ്റവും ശാന്തമായ ഭാഗം. അതേസമയം  ഈ കണ്ണിന്റെ വക്കിലൂടെയായിരിക്കും (eye wall) സൈക്ലോണിനുള്ളിൽ ഏറ്റവും വേഗത്തിൽ കാറ്റടിക്കുന്നത്. അവിടന്ന് ദൂരേയ്ക്ക് പോകുന്തോറും ഈ വേഗം കുറഞ്ഞുവരും.സൈക്ലോണിലെ കാറ്റുവേഗം കൂടുന്നതനുസരിച്ച് അതിന് പിന്നേയും വകഭേദങ്ങളുണ്ട്. 88 km/h -ൽ കൂടുതൽ വേഗത്തിൽ കാറ്റടിച്ചാൽ അതിനെ Severe cyclone എന്നും, അത് 118 km/h ൽ കൂടിയാൽ അതിനെ Very severe cyclone എന്നും വിളിക്കും. ഈ പറയുന്ന വേഗത, സൈക്ലോണിന്റെ കണ്ണിന് ചുറ്റും വട്ടത്തിൽ വീശിയടിക്കുന്ന കാറ്റിന്റെ വേഗതയാണെന്നത് ശ്രദ്ധിക്കണം. ഇതിന്റെ പാതയിൽ പെട്ടുപോകുന്ന ഒരാൾക്ക് ഇത് വട്ടത്തിലാണ് വീശുന്നത് എന്നൊന്നും തിരിച്ചറിയാനാകില്ല. കാരണം ആ വട്ടത്തിന് നൂറുകണക്കിന് കിലോമീറ്റർ വ്യാസമുണ്ടാകും. ഇവിടെ മറ്റൊരു വേഗത കൂടി ഉൾപ്പെട്ടിട്ടുള്ളത്, സൈക്ലോൺ മൊത്തത്തിൽ നീങ്ങുന്ന വേഗമാണ്. കണ്ണിന്റെ സ്ഥാനമാറ്റത്തിലൂടെയാണ് ഇത് പ്രകടമാകുക. ആ വേഗത പക്ഷേ മണിക്കൂറിൽ പത്തോ പതിനഞ്ചോ കിലോമീറ്റർ എന്ന കണക്കിൽ വളരെ ചെറുതായിരിക്കും.സൈക്ലോൺ ഉത്ഭവപ്രദേശങ്ങളെ സമുദ്രങ്ങളിലെ വിവിധ ഭാഗങ്ങളായി തിരിച്ച്, ഓരോ ഭാഗത്തും ഉത്ഭവിക്കാൻ പോകുന്ന സൈക്ലോണുകൾക്ക് നൽകാൻ പറ്റിയ പേരുകളുടെ ഒരു ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കിവെക്കുന്നതിന് കൃത്യമായ മാർഗരേഖകൾ നിലവിലുണ്ട്. സമുദ്രത്തിലെ ഓരോ സൈക്ലോണുത്ഭവ പ്രദേശങ്ങളുടേയും ചുമതല ഓരോരോ ഏജൻസികളെ ഏൽപ്പിച്ചിട്ടുണ്ട്. അതിന് പുറമേ, അതത് പ്രദേശങ്ങളിൽ സൈക്ലോണുകളുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളും മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിക്കുന്നതിനായി Regional Specialized Meteorological Centres (RSMC) എന്ന സ്ഥാപനങ്ങളും ഉണ്ടാകും. ഇൻഡ്യയ്ക്ക് ചുറ്റുമുള്ള, ഇൻഡ്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നീ ഭാഗങ്ങൾ ലോക കാലാവസ്ഥാ സംഘടന (WMO, World Meteorological Organization), ഐക്യരാഷ്ട്രസഭയുടെ Economic and Social Commission for Asia and the Pacific (ESCAP) എന്നിവയുടെ സംയുക്തസംരംഭമായ WMO/ESCAP Panel on Tropical Cyclones എന്ന സമിതിയുടെ ചുമതലയിലാണ് വരുന്നത്. ഈ പ്രദേശത്തെ RSMC ന്യൂ ഡൽഹിയിലാണുള്ളത്. ഇവരാണ് സൈക്ലോണുകൾക്ക് പേരും നൽകുന്നത്.2004 മുതലാണ് നമ്മൾ ഔദ്യോഗികമായി ഈ സംവിധാനം ഉപയോഗിച്ച് തുടങ്ങിയത്. WMO/ESCAP പാനൽ അംഗങ്ങളായ എല്ലാ രാജ്യങ്ങളിൽ നിന്നും ഒരു നിശ്ചിത എണ്ണം പേരുകൾ വീതം ശേഖരിച്ച് ഒരു ലിസ്റ്റ് ഉണ്ടാക്കും. എന്നിട്ട് ഓരോരോ സൈക്ലോൺ ഉണ്ടാകുന്നതിനനുസരിച്ച് ഇതിൽ നിന്ന് പേരുകൾ തെരെഞ്ഞെടുക്കും. 2020 ഏപ്രിലിലാണ് ഇപ്പോൾ ഉപയോഗത്തിലുള്ള പുതിയ ലിസ്റ്റ് നിലവിൽ വന്നത്. നിലവിലെ 13 അംഗരാജ്യങ്ങൾ ഓരോന്നും 13 പേരുകൾ വീതം സംഭാവന ചെയ്ത് മൊത്തം 169 സൈക്ലോൺ പേരുകൾ ആ ലിസ്റ്റിൽ ഉണ്ട്. അതിൽ നിന്ന് നിസർഗ, ഗതി, നിവർ, ബുറേവി, എന്നിവയും, ഇപ്പോൾ ടൗക്‌ടേ എന്ന പേരും ഉപയോഗിക്കപ്പെട്ടുകഴിഞ്ഞു. ഇനി യാസ്, ഗുലാബ്, ഷഹീൻ, ജൊവാദ്, എന്നീ ക്രമത്തിലായിരിക്കും അടുത്ത പേരുകൾ വരിക. ഈ ലിസ്റ്റിലെ മുഴുവൻ പേരുകളും കഴിയുമ്പോഴേയ്ക്കും പുതിയ ലിസ്റ്റ് നിലവിൽ വന്നിരിക്കും. (സൈക്ലോണുകൾക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ പല പേരാണ്. ഹരിക്കെയ്ൻ, ടൈഫൂൺ, വില്ലി-വില്ലീസ് എന്നൊക്കെ വിളിക്കപ്പെടുന്നത് ഒരേ തരം കാറ്റുകൾ തന്നെയാണ്. ചിത്രത്തിലുള്ളത്, ഒരു സൈക്ലോണിന്റെ ബഹിരാകാശചിത്രം)കടപ്പാട് ഫേസ്ബുക് 


തൃപ്പൂണിത്തുറക്ക് പുണ്യ പ്രവർത്തി ചെയ്തയാൾ - സ്വരാജ്

പുഴകളെ മരണത്തിന്  വീട്ടുകൊടുക്കാതിരിക്കുക എന്നതാണ് മനുഷ്യസംസ്കാരത്തിനു ചേരുന്ന  ഏറ്റവും വലിയ പുണ്ണ്യ പ്രവർത്തന ങ്ങളിലൊന്ന്.  പ്രകൃതിക്കും മനുഷ്യകുലത്തിനും വേണ്ടി ജീവിതം സമർപ്പിച്ചവർക്കേ അത്തരത്തിലുള്ള പ്രവർത്തി സാധ്യമാകൂ........ഈ ഗണത്തിൽ പെടുന്ന ജന്മമാണ് എം. സ്വരാജിന്റേത്. അതുകൊണ്ട് തന്നെയാണ്  അഴുക്കടിഞ്ഞു കരിങ്കൂവളങ്ങൾ മൂടി  മരിച്ചുകൊണ്ടിരുന്ന അന്തകാരത്തോടിൽ ജീവജലം നിറച്ച് അതിനെ വീണ്ടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. മനുഷ്യവിചാരവും, ചരിത്രവിചാരവും, പ്രകൃതിവിചാരവും ഇവയെ  സംബന്ധിക്കുന്ന മാർക്സിസ്റ്റ് ധാരണയും   ആഴത്തിൽ തന്നെ സ്വരാജിന്റെ ബോധമണ്ഡലത്തെ ആവേശിച്ചു കിടക്കുന്നതു കൊണ്ടാണ് ഈ നീർച്ചലിന് പുനർജ്ജനിയേകാൻ എം. സ്വരാജിനായത് ..................എത്രയോ ജനപ്രതിനിധികൾ തൃപ്പൂണിത്തുറ മണ്ഡലത്തെ പ്രതിനിധീകരിച്ചു കടന്നു പോയിരിക്കുന്നു അവർക്കാർക്കും ഈ നീർച്ചാലിനെ പരിഗണിക്കണം എന്നു തോന്നിയിട്ടേയില്ല..അതിനുള്ള സാംസ്കാരിക വിചാരം അവർക്കാർക്കും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.സ്വരാജിന്റെ വികസന സങ്കല്പത്തിൽ മനുഷ്യനോടൊപ്പം  പ്രകൃതിക്കും പ്രസക്തി നന്നായിട്ടുള്ളതിനാലാണ് ഇങ്ങനെയെല്ലാം  സംഭവിക്കുന്നത്. ഉയർന്ന മാനവിക ബോധവും റോഡുകളും പാലങ്ങളും മേൽപ്പാലങ്ങളും പള്ളിക്കൂടങ്ങളും  നമുക്ക് സമ്മാനിക്കുന്നതോടൊപ്പം ഈ കൊച്ചു പുഴയെയും സ്വരാജ് നമുക്ക് ജീവനോടെ തിരിച്ചു നൽകി.....ഈ പ്രദേശത്തിന്റെ കാർഷിക ജീവിതത്തിന്റെ ജലസ്രോതസ്സായിരുന്ന അരയങ്കാവ് മുതൽ കാക്കാനാട് വരെ തൃപ്പൂണിത്തുറയിലൂടെ ഒഴുകുന്ന  കൊണോത്തു പുഴയുടെ കൈവഴിയാണ്അന്ധകാരത്തോട്......ഒരുകാലത്തു തൃപ്പൂണിത്തുറയിലേക്ക്  ചരക്കുകളുമായി വഞ്ചികളുംകെട്ടുവള്ളങ്ങളും വേമ്പനാട്ടു കായലിൽ നിന്നും  തുഴഞ്ഞെത്തിയിരുന്നതും അന്ധകാരത്തോടിലൂടെ ആയിരുന്നു.അത്രമേൽ ചരിത്രപ്രധാന്ന്യം ഈ നീർച്ചാലിനുണ്ട്. സ്വരാജ് വീണ്ടുംഎം എൽ എ ആയി തൃപ്പൂണിത്തുറയിൽഉണ്ടാകുമെന്ന്  ഉറപ്പാണ്.....കൊണോത്തു പുഴ പലമണ്ഡലങ്ങളിലൂടെയാണ് ഒഴുകുന്നതെങ്കിലും  ഈ പുഴക്കും ശപമോക്ഷം നൽകുവാനുള്ള നേതൃത്വം ഏറ്റെടുക്കുവാൻ നമുക്ക് സ്വരാജ് എം എൽ എയോട്  അഭ്യർത്ഥിക്കാം........ (കൊണോത്തു പുഴയെ വീണ്ടെടുക്കാൻ സി. വി  ഔസഫ്, വി രവീന്ദ്രൻ, ടി. ആർ ഗോപിനാധ്, സി. എൻ സുന്ദരൻ, ടി സി ഷിബു  തുടങ്ങിയവർ മുൻകൈ എടുത്തിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു  ) സ്വകാര്യവ്യക്തികൾക്ക്  സ്കൂളും  വില്ലകളും പണിയാൻ കൊണോത്തു പുഴ നികത്താൻ കൂട്ടുനിന്ന്‌  പണം പിടുങ്ങിയ അഴിമതിക്കാരനായ ഒരു പുഴ വിഴുങ്ങിയുള്ള തൃപ്പൂണിത്തുറയുടെ കിഴക്കൻ (east)പ്രദേശത്താണ് ഞാൻ ജീവിക്കുന്നത്...അത്തരത്തിലുള്ള ഹീനസംസ്ക്കാരം വയറ്റിപ്പിഴപ്പായി കൊണ്ടുനടക്കുന്ന പൊതുപ്രവർത്തകന്റെ മേലങ്കി അണിഞ്ഞ കെ. കെ കുഞ്ഞാഞ്ഞയെ കണ്ടുശീലിച്ചവർക്ക്‌  സ്വരാജ് ഒരു അത്ഭുതവും ആവേശവുമാണ്.നന്ദി സ്വരാജ്.... നന്ദി.


എം സ്വരാജ് രചിച്ച പൂക്കളുടെ പുസ്തകം ഒരു സാധാരണ പുസ്തകമല്ല

എം സ്വരാജ് രചിച്ച പൂക്കളുടെ പുസ്തകം ഒരു സാധാരണ പുസ്തകമല്ല........ ഒറ്റയിരുപ്പിൽ ഞാൻ വായിച്ചു തീർത്തു.സ്വരാജിന്റെ ഹൃദയവിശാലതയുടെ ആഴം അനുഭവിപ്പിക്കുന്ന ഒന്നാം തരം രചന. ഈ പുസ്തകം പൂക്കളെക്കുറിച്ചു കാവ്യഭാഷയിൽ കടഞ്ഞെടുത്ത ഒരു കൃതിയാണ്.പൂക്കളുടെ സസ്സ്യശാസ്ത്രപരമായ വിവരണം പുസ്തകത്തിലുണ്ട് എന്നാൽ അതു മാത്രമല്ല പൂക്കളുടെ പുസ്തകം. പൂക്കളുടെ വൈവിധ്യമാർന്ന തീഷ്ണ സൗമ്യ ഭാവരൂപങ്ങൾ വെളിവാക്കുന്ന പുസ്തകം, മനുഷ്യൻ ഈ ഭൂമുഖത്ത് വരുന്നതിനു മുൻപുള്ള പൂക്കളുടെ ചരിത്രം, ചരിത്രപരമായി തന്നെ പൂക്കൾ സമൂഹത്തെ സ്വാധീനിച്ചതിന്റ അടയാളങ്ങൾ, വിപ്ലവങ്ങളെ നയിച്ച പൂക്കൾ,ഫാസിസത്തിനെതിരെ പൊരുതി മരിച്ച പൂക്കൾ , ചുമ്പിച്ചപ്പോൾ ചുവന്ന പൂക്കൾ,ദൈവത്തിന്റെ സ്വന്തം പൂക്കൾ,പ്രണയത്തിന്റെ പ്രകാശം പരത്തുന്ന പൂക്കൾ.... ഇങ്ങനെയെല്ലാം നിരവധി തലങ്ങളിലുള്ള പൂക്കളുടെ പുരാവൃത്തം രേഖപ്പെടുത്തുന്ന കവിയും ചരിത്രകാരനുമാണ് ഈ പുസ്തക രചനയിൽ എം സ്വരാജ്.വിവിധ ചരിത്രഘട്ടങ്ങളിൽ പൂക്കൾ സമൂഹത്തെയും വ്യെക്തികളെയും രാഷ്ട്രീയത്തെയും സ്വാധീനിച്ചതിന്റെ നല്ല സൂചനകളും ഈ പുസ്തകം നമുക്ക് തരുന്നു. പി എച് ഡി ക്കു വേണ്ടി സമർപ്പിക്കുവാൻ പോലും കഴിയുന്ന ഒന്നാം തരം തിസീസ് കൂടിയാണ് കാവ്യാഭാഷ തുളുമ്പുന്ന ഈ പുസ്തകം.പൂക്കളും മരങ്ങളും മനുഷ്യരും മാത്രമല്ല തനിക്കു ചുറ്റുമുള്ളതെല്ലാം തന്നെക്കാൾ വലുതും വിലയേറിയതുമാണന്നു കരുതുന്ന വലിയ ചിന്തയുള്ള, വിനയവും, വിവരവുമുള്ള സ്വരാജ് തന്നെ ആയിരിക്കണം തുടർന്നും തൃപ്പൂണിത്തുറയുടെഎം എൽ എ.


പിൻവാതിൽ നിയമനങ്ങൾ ഒരിക്കലും തുറന്ന് പറയാനിഷ്ടപ്പെടാത്തത് - റീമ ശ്യാം ഫേസ്ബുക്കിൽ കുറിച്ചത്

കോളേജ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പക്ഷം പിടിക്കുന്ന ചേരികളിൽ നിന്ന് മാറി നിന്നുകൊണ്ടുള്ള ആത്മനൊമ്പരങ്ങളിൽ ചിലത്... ( ഒരിക്കലും തുറന്ന് പറയാനിഷ്ടപ്പെടാത്തതാണെങ്കിലുംസയൻസ് ഗ്രൂപ്പിൽ നിന്ന്, ബിരുദത്തിന് മലയാളം ഐച്ഛികമായെടുത്തത് ഇഷ്ടം കൊണ്ടു തന്നെയാണ് . ബാല്യകൗമാരങ്ങളിലെ നൊമ്പരങ്ങളെ, തുറന്നിട്ട പുസ്തക അലമാരകളിൽ ഇറക്കിവയ്ക്കാനിഷ്ടപ്പെട്ടതുകൊണ്ട്, 16-17 വയസ്സിനകത്തു തന്നെ മലയാളത്തിലെ പ്രശസ്തമായ സകലമാന കൃതികളും, തർജമകളും തലയിലിരുന്ന് പുളഞ്ഞു - സമ്മാനമായി കിട്ടുന്ന രൂപകൾ DC യുടെ VIP മെമ്പർഷിപ്പിനും, ഇൻസ്റ്റാൾമെൻ്റ് ബുക്കുകൾക്കുമായി മാത്രം മാറ്റിവച്ചു - അങ്ങനെ ഭാഷാ സാഹിത്യം, കുറുപ്പു സാറിൻ്റെ (Bhaskara Kurup - ഞാൻ ജീവിതത്തിൽ ഒരുപാട് ബഹുമാനിക്കുന്ന അധ്യാപകൻ) ക്ലാസ്സ് മുറികളിലും വർക്കല എസ്.എൻ കോളേജിലും പ0ന വിഷയമാക്കി ആസ്വദിച്ച് പഠിച്ചു. ഫസ്റ്റ് റാങ്കിന് തുശ്ചമായ മാർക്ക് വ്യത്യാസത്തോടെ കോളേജിലെ അതുവരെയുള്ള record mark തിരുത്തി ഒന്നാം സ്ഥാനത്തോടെ വിജയിച്ചു.  MA, കാര്യവട്ടം കാമ്പസ്സിലായപ്പൊ ലൈബ്രറികൾ നമുക്കായി രാവേറെയോളം തുറന്ന് കിടന്നു - സ്വയം പഠനവും അതിബുദ്ധി അലങ്കാരമായ സുഹൃത്തുക്കളും, ഡി. ബഞ്ചമിൻ സാർ, എൻ.ആർ.ജി തുടങ്ങിയ വമ്പർ, ധൈഷണികതയിൽ തകർത്താടുന്ന സീനിയേഴ്സ്.. ലോകം മറ്റൊന്ന്! എന്നെയും, ഭ്രാന്ത് പിടിക്കും വിധം അക്ഷര ലോകം കീഴടക്കി. MA - ഒന്നാം റാങ്കോടെ Dr. ഗോദവർമ മെമ്മോറിയൽ പ്രൈസ്, മീനാക്ഷി അമ്മ മെഡൽ എന്നിവ കരസ്ഥമാക്കി പൂർത്തിയാക്കി. സർക്കാർ ഉദ്യോഗസ്ഥയായ അമ്മ,  ബി.എഡ് എടുത്തില്ലെങ്കിൽ ജോലി കിട്ടാൻ വൈകും എന്നോർമ്മിപ്പിച്ചു കൊണ്ട് ബി.എഡിന് ചേർത്തു - മലയാളം തലയ്ക്ക് പിടിച്ചതുകൊണ്ട് അധ്യാപന പാഠങ്ങൾ ദഹിച്ചില്ലെങ്കിലും - കോളേജ് ടോപ്പ് എന്ന പദവി അലങ്കരിച്ച് (1 റാങ്കിൽ നിന്നും അല്പ മാർക്കിൻ്റെ വ്യത്യാസത്തിൽ) ജയിച്ചു .ഒപ്പം അന്നത്തെ attraction SET in MALAYALAm - എന്ന യോഗ്യതാ പരീക്ഷ first chance എഴുതി എടുത്തു.- വരുന്ന ടെസ്റ്റിൽ +2 ടീച്ചർ- മനസ്സിൽ കണക്ക് കൂട്ടി. എന്നാലും  കോളേജ് അധ്യാപനം മുൻ കണ്ട് Manscript Dept - ൽ Mphil ന് ചേർന്നു - പുൽതൈലം മണക്കുന്ന മനോഹരമായ അന്തരീക്ഷത്തിൽ വട്ടെഴുത്തും കോലെഴുത്തും, താളിയോലകളുമായി- കേരളത്തിലെ ആദ്യ പോസ്റ്റ് ഡോക്ടറേറ്റ് നേടിയ വനിത- ഡോ- സുമതി റ്റീച്ചറിൻ്റെ കീഴിൽ - അതിനിടയിൽ MEd - ൻ്റെ മിനിമം സീറ്റിൽ ഒന്ന് കൊതുപ്പിച്ചത് വീട്ടുകാരെയാണ് - അച്ഛൻ പ്രഖ്യപിച്ചു - MEd. കഴിഞ്ഞാൽ ജോലി സാധ്യത കൂടുകയാണ് - അങ്ങനെ Dept. of Education, Trivandrum ൽ MEd. ന് ചേർന്നു. ബുദ്ധി ഭീകരതകൊണ്ട് വിഭ്രമിപ്പിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾക്കും വിശ്വനാഥൻ സാർ, എക്സമ്മാൾ ടീച്ചർ തുടങ്ങിയ ഗുരുക്കൾക്കുമൊപ്പം - അതും കടന്നു പോയി - നല്ല മാർക്കോടെ വിജയം.  തുടർന്ന് വിവാഹം. കുറച്ചു നാളുകൾക്കകം +2 ഗസ്റ്റ് ലക്ച്ചർ പദവിയിൽ കുറച്ചു മാസം- തുടർന്ന് MG യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന കോളേജിൽ അധ്യാപിക (contract) - ഒരു വർഷം  മലയാളം പഠിപ്പിച്ചു - പിന്നങ്ങോട്ട് Edl. Psychology. ഇതിനിടയിൽ ആദ്യ കുഞ്ഞായി- ഒപ്പം കാലം കാത്തു വച്ചിരുന്ന ഒരു പാട് ദു:ഖങ്ങളും അങ്കലാപ്പുകളും, കഷ്ടതകളും... അമ്മയുടെ അപ്രതീക്ഷ വേർപാട് - അച്ഛൻ്റെ രോഗപീഡകൾ - തുടർന്ന് മരണം -ആരോരുമില്ലാതായിപ്പോയ അനുജനേയും,   സ്വന്തം കുടുബത്തിനൊപ്പം ചേർത്ത് പിടിച്ച് മുന്നോട്ട് പോയി. രണ്ടാമത്തെ കുഞ്ഞ് ജനിച്ചു.അതിനിടവേളകളിലും വായിച്ചു കൊണ്ടേയിരുന്നു.- കുറേ കാലങ്ങൾക്ക് ശേഷം വീണ്ടും പരീക്ഷകൾ എഴുതാൻ തുടങ്ങി - ആദ്യം Education - ൽ NET - സ്ഥിരം കോളോജ്  ജോലി ഉറപ്പെന്ന് കരുതി -  ഇറ്റർവ്യൂകൾ അറ്റൻ്റ് ചെയ്തു - National and international Seminar കളിൽ ഒരു പാട് പേപ്പറുകൾ അവതരിപ്പിച്ചു - അടുത്ത  UGC എഴുത്തിൽ JRF IN EDUCATION. സന്തോഷം. fellow Ship ഓടെ research ചെയ്ത് എത്രയും പെട്ടെന്ന് കോളേജ് പ്രഫസർ ആകണം എന്ന് തോന്നി-തുടർന്ന് MALAYALAM NET കിട്ടി. അപ്പോൾ കരുതി രണ്ടിടങ്ങളിലും സാധ്യത ഉണ്ട് - Arts and Science colleges ഉം Bed ,Med കോളേജസ്സും - പ്രതീക്ഷകൾ നിറഞ്ഞു:സ്വകാര്യ കോളേജുകളിൽ (aided) ഉൾപ്പെടെ അപേക്ഷകൾ അയച്ചു. - തിളങ്ങുന്ന certificate കൾ - 7-8 വർഷത്തെ കോളേജ് അധ്യാപന പരിചയം -   - ജോലിയിൽ നിന്ന് leave എടുത്ത് MG . University യിലെ School of Pedegogical Sciences ൽ JRF Scholar ആയി course work തുടങ്ങി- Guide Dr.സെലിൻ പെരേര മാഡം.  അതിസുന്ദരമായ കാലം - കുറേ "മനുഷ്യരെ " കൂട്ടുകാരായി കിട്ടി - above 30' s കടന്നു നിന്ന എൻ്റെ മന്ദീഭവിച്ച ബുദ്ധിയിലും അവിടേയും കോഴ്സ് വർക്ക് പരീക്ഷയിൽ ഒന്നാം സ്ഥാനത്തേക്ക് - സന്തോഷിച്ചു. കാലം കടന്നു പോയി...ഇപ്പൊ Part time research തുടരുന്നുഇക്കാലങ്ങൾക്കിടയിൽ എത്ര എത്ര ഇൻ്റർവ്യൂവുകൾ - പ്രതീക്ഷകൾ, Test കൾ - ഇൻറർവ്യൂവിനായുള്ള ഉറക്കം ഒഴിച്ച തയ്യാറെടുപ്പുകൾ - രണ്ട് ബാഗുകളിലായി കുത്തി നിറച്ച സർട്ടിഫിക്കറ്റുകളും, ഡസർട്ടേഷൻസും, ബുക്കുകളുമായി അഭിമുഖങ്ങൾക്ക് ക്യൂ നിന്നു, മതമേലധ്യക്ഷൻമാരുമായുള്ള ( Christian , Islam , NSS, SN ) കൂടിക്കാഴ്ച്ചകൾ - CV കാണിച്ച് ജോലി കിട്ടാൻ സാധ്യതയുണ്ടോ എന്ന അന്വേഷണങ്ങൾ - കേരളത്തിൽ അങ്ങിങ്ങോളം അലഞ്ഞു - അവരെല്ലാം മുഖത്ത് നോക്കി പറഞ്ഞു - "ഞങ്ങളുടെ സ്ഥാപനം 'കഴിവിനാണ് ' പ്രാധാന്യം കൊടുക്കുന്നത്. ജാതിയോ മതമോ പണമോ സ്വാധീനമോ ഞങ്ങൾ പരിഗണിക്കാറില്ല - നിങ്ങളുടെ 'Performence ' -അതനുസരിച്ച് നിങ്ങൾ നിയമിതരാകും " അവരുടെ വാക്കുകൾ "പ്രായോഗിക ബുദ്ധി" ശുഷ്ക്കിച്ച അവസ്ഥയിലുള്ള ഞങ്ങൾ അപ്പാടെ വിഴുങ്ങി - വീണ്ടും ഇൻ്റർവ്യൂ സ്ഥലങ്ങളിലേക്ക് പ്രതീക്ഷാവണ്ടി ഓടിച്ചു. ഇൻ്റർവ്യൂ കഴിഞ്ഞിറങ്ങി രണ്ട് രീതിയിൽ പ്രതികരിച്ചു. - 1. ഈശ്വര സഹായത്താൽ ചോദിച്ച എല്ലാ ചോദ്യത്തിനും അതിഗംഭീരമായി പ്രതികരിക്കാൻ പറ്റി- പറഞ്ഞ topic നന്നായി പഠിപ്പിച്ചു കാണിച്ചു. നമ്മളീ Field - ൽ തന്നെയല്ലേ - പഠനം തുടരുകയല്ലേ -ആത്മാഭിമാനം തോന്നിപ്പോയി - ഉറപ്പായും കിട്ടുമായിരിക്കും .അവർ ചിരിച്ചാണ് യാത്രയാക്കിയത്. "2. ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു - പക്ഷേ അവർ കേൾക്കാൻ തയ്യാറാകാത്ത വിധം മറു ചോദ്യങ്ങൾ ദേഷ്യപ്പെട്ട് ചോദിച്ചു - കറങ്ങിയിട്ടാക്രമിക്കും വിധം - എന്നെ വല്ലാതെ insult ചെയ്യും വിധം - നമ്മുടെ academic achievements - ലെല്ലാം അവർ കുറ്റം കണ്ടെത്തി - പഴയ കുറേ മാർക്കും പിടിച്ചിരുന്നിട്ടൊരു കാര്യവുമില്ലെന്ന് അധിക്ഷേപിച്ചു - സ്വയം കൊച്ചായിപ്പോയി - പ്രതികരിക്കാൻ കഴിയാതെ തല കുനിച്ച് ഇറങ്ങിയ വന്ന എന്നോട് പുശ്ചം തോന്നുന്നു. ഇവിടം വരെ വരേണ്ടിയിരുന്നില്ല "ഒരു കൂട്ടർ സുഖിപ്പിച്ച് നിശബ്ദയാക്കി, മറു കൂട്ടർ ഭയപ്പെടുത്തി നിശബ്ദയാക്കി.ഓരോ ഇടങ്ങളിലും നമ്മുടെ " ശക്തരായ " സുഹൃത്തുക്കളോ പരിചയക്കാരോ കോളേജ് അധ്യപകരായിക്കൊണ്ടിരുന്നു. അവർക്ക് എന്നെ നോക്കാൻ ശക്തി ഇല്ലാതിരുന്നതിനെക്കാളേറെ ഞാൻ ഉള്ളിലേക്ക് വലിയാൻ ശ്രമിച്ചു - "വിധി" എത്ര ശക്തമാം വിധം അഭയം തരുന്ന വാക്കാണെന്ന് തിരിച്ചറിഞ്ഞു - എവിടെയെങ്കിലും ''ഗുരുനിന്ദ " ചെയ്തിട്ടുണ്ടോ എന്നും unfare means ലുടെയോ സ്വാധീനത്തിലകടെയോ, നൈതികമല്ലാത്ത വിധം മാർക്ക് നേടിയിട്ടുണ്ടോ എന്നും വീണ്ടും വീണ്ടും ചിന്തിച്ചു - ഉത്തരം ശാന്തമാക്കി - ഇല്ല - സ്ഥിര ജോലി സ്വപ്നമാക്കി വയസ് കടന്നു പൊയ്ക്കൊണ്ടിരുന്നു - കുഞ്ഞുങ്ങളെ നോക്കാൻ / ഏൽപ്പിച്ചിട്ടു പോകാൻ ആളില്ലാതിരുന്നതുകൊണ്ട് പല Test - കളും എഴുതിയില്ല - എഴുതിയതിൽ ചിലത് താഴത്തെ റാങ്കുകളിൽ കൊണ്ടിട്ടു - കാരണം പ്രതീക്ഷ നശിച്ച കാലത്ത് പരീക്ഷാസമയം പോലും പൂർത്തിയാക്കാതെ ഇറങ്ങി പോന്നു - ഫോട്ടോക്ക് താഴെ ഫോട്ടോ എടുത്ത Date പൂർണമായും കാണാൻ കഴിയില്ല എന്ന് പറഞ്ഞ് വർഷങ്ങൾക്ക് ശേഷം വിളിച്ച PSC കോളേജ് അധ്യാപന നിയമനത്തിൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ല -  ചില ഇൻ്റർവ്യൂ ബോർഡ് അംഗങ്ങൾ തുറന്നു പറഞ്ഞു - നിങ്ങളുടെ അത്ര അക്കാഡമിക്ക് പെർഫോമൻസോ experience - ഓ ഇല്ലാത്തവർ നിങ്ങളുടെ മുൻ റാങ്കുകളിൽ വന്നതെങ്ങനെ? sorry to say .. You will not...ചോദ്യം തയ്യാറാക്കി consolidate ചെയ്യുന്ന അധ്യാപകരിൽ നിന്നും ചോർന്നു പോകുന്ന ചോദ്യപേപ്പറോ, manupulateചെയ്യപ്പെടുന്ന discriptive answer Paper റുകളോ, പണവും, പദവിയും, രാഷ്ട്രീയവും, വ്യക്തി ബന്ധങ്ങളും വിഴുങ്ങിയ ഇൻ്റർവ്യൂ ബോർഡുകളോ കേരളം കാണുന്നത് ഇപ്പോൾ മാത്രമല്ല - ''പകരത്തിന് പകരം " ൻ്റെ താത്ത്വികത കണ്ടെത്താൻ ചേരിതിരിഞ്ഞ് നടത്തിയ മുൻ ചൊന്ന ''Academic Intelligence fight " ആണ് കുത്തഴിഞ്ഞ് പോകുന്ന നമ്മുടെ വിദ്യാഭ്യാസ രംഗത്തെ സൃഷ്ടിക്കുന്നത്- നമുക്ക് നല്ല അധ്യാപകരെ നഷ്ടപ്പെട്ടു പോകുന്നതും ഈ "സ്വജനപക്ഷപാതം " കൈമുതലായ തലമുറ മാറ്റുരക്കുന്ന applicants ൽ നിന്നാണ്. അധ്യാപന രംഗത്തേക്ക്  "തിരുവുകൾ " എത്തപ്പെടുന്നതും ഇതുകൊണ്ടുതന്നെയാണ്.. ഇന്ന് നമ്മുടെ സർവ്വകലാശാല / എയിഡറ്റ് കോളേജുകളിൽ ഇരിക്കുന്ന എത്ര പേർക്കാണ് തല ഉയർത്തി പിടിച്ച് തൻ്റെ students - നെ അഭിമുഖീകരിക്കാനാവുക? - ഉണ്ട് - ഒരു ന്യൂനപക്ഷമുണ്ട്. പൂർണത തികഞ്ഞ അധ്യാപകർ - അവരെ നിലനിർത്തിയതും "ചോദ്യങ്ങൾ " ഒഴിവാക്കാനാണ് - ജാതി സീറ്റിൽ ചില reservation candidates ൻ്റെ നമ്പർ "മിനിമം" ആക്കി നിലനിർത്തി നാട്ടുകാരെ പറ്റിക്കുന്നതു പോലെ മറ്റൊരു തന്ത്രം...ഇപ്പോൾ നടക്കുന്നതും മറ്റൊന്നല്ല -  എന്നാലും " ഞാൻ (ഞങ്ങൾ ) ഇട്ട മാർക്കിന് വിലയില്ലേ" - എന്ന ചോദ്യത്തിൽ ആർജവമുണ്ട് - ഞാൻ (ഞങ്ങൾ) നിഷ്പക്ഷനാണെങ്കിൽ - ആണെങ്കിൽ മാത്രം .NB : യാതൊരു "മുകളിൽ പിടിയും" ഇല്ലാതെ തന്നെ കേന്ദ്ര സർക്കാരിൻ്റെ ശബളം സ്ഥിരമായി കൈപ്പറ്റി "അ ആ ഇ ഈ ... " പഠിപ്പിച്ച് കേരളത്തിന് വേണ്ടാത്ത ഞാൻ ഉത്തരേന്ത്യയിൽ കഴിയുന്നു - ഇത് എൻ്റെ മാത്രം കഥയല്ല - കേരളത്തിൻ്റെ അധികാര വിഭാഗം നിഷ്ക്കരുണം തള്ളിക്കളഞ്ഞ ഒരു പാട് പേർ- ഒരു പാട് കഴിവുകളുണ്ടായിട്ടും ഒന്നുമാകാതെ പോയവർ, തൻ്റെ പ്രിയപ്പെട്ടവരേയും നാടും വിട്ട് വിദേശങ്ങളിലേക്ക് തൊഴിൽ തേടി ഓടിയവർ, കരിപുരണ്ട ഇരുട്ടറകളിൽ സ്വയം കല്ലറ പണിതവർ, അക്ഷരം മങ്ങി പുരാവസ്തുവാകാൻ പോകുന്ന സർട്ടിഫിക്കറ്റുകൾ കത്തിച്ച് കാറ്റിൽ പറത്തി സ്വയം ബലി ഇട്ടവർ ::... ഇത് Escapism അല്ല - പിടിച്ചുനിൽപ്പാണ്.റീമ ശ്യാം ,7/02/2021.ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/syam.reema/posts/3673132262802050


റിലാക്‌സായി ആ 'ശങ്കമാറ്റാം' ആപ്പ്.വരുന്നു

കൊച്ചി: വിനോദ സഞ്ചാര മേഖലകളിലും കേരളത്തിലെ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും മിനി ടോയ്‌ലറ്റ് കോംപ്ലക്സ് പദ്ധതിയുമായി കൊച്ചി ആസ്‌ഥാനമായ സ്റ്റാർട്ടപ്പ് കമ്പനി. റിലാക്സേഷൻ എന്ന ബ്രാൻഡ് നാമത്തിലാകും പദ്ധതി നടപ്പാക്കുക. സുരക്ഷയും, വൃത്തിയും, ഉറപ്പ് നൽകുന്ന ടോയ്‌ലറ്റ് കോംപ്ലക്സുകൾ ആപ്പുമായി ബന്ധിപ്പിക്കും. ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ റിലാക്സേഷൻ ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്ക് ടോയ്‌ലറ്റ് കോംപ്ലക്സുകൾ സ്‌ഥിതി ചെയ്യുന്ന സ്‌ഥലങ്ങൾ കണ്ടെത്താനും ഉപഗത്തിനായി മുൻകൂട്ടി ടോക്കൺ എടുക്കാനും കഴിയും.പുരുഷന്മാർക്കും സ്ത്രീകൾക്കും രണ്ടു ശുചിമുറികൾ, ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കായി ഒരു ശുചിമുറി, വാഷ് റൂം, സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ, ഇൻസിനറേറ്റർ, ഫീഡിങ്ങ് റൂം, കുടിവെള്ള സൗകര്യം, ഓക്സിജൻ പാർലർ എന്നിവയടങ്ങുന്നതാണ് ടോയ്‌ലറ്റ് കോംപ്ലക്സ്. പണം നൽകി ഉപയോഗിക്കാവുന്ന തരത്തിലുള്ള ടോയ്‌ലറ്റ് കോംപ്ലക്സുകൾക്ക് പുറത്ത് ക്യാമറ നിരീക്ഷണവും ഉണ്ടാവുമെന്നതിനാൽ സുരക്ഷയും ഉറപ്പ് നൽകുന്നു.900  ചതുരശ്ര അടി സ്‌ഥലമാണ്‌ ഇതിനായി ആവശ്യമുള്ളത്. കൊച്ചി നഗരത്തിലാണ് പദ്ധതി ആദ്യം ആരംഭിക്കുക. ഓരോ ടോയ്‌ലറ്റ് കോംപ്ളക്സിലും മൂന്ന് പേർക്ക് വീതം തൊഴിൽ നൽകാനും കഴിയും. ആപ്പിന്റെ ഓരോ പതിനായിരം ഡൗൺലോഡിനും ഒരു കുട്ടിയുടെ വീതം വിദ്യാഭ്യാസം സ്പോൺസർ ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഒരു വർഷത്തിനകം ഇരുപതോളം മിനി ടോയ്‌ലറ്റ് കോംപ്ലക്സുകൾ നിർമ്മിക്കാനാണ് പദ്ധതി. പാർക്കിങ്ങ് സൗകര്യവും ഉണ്ടാകും.നഗരത്തിൽ സ്‌ഥലം കണ്ടെത്തൽ പ്രധാന വെല്ലുവിളിയാണെന്നും സ്‌ഥലം ലഭ്യമായാൽ  എത്രയും വേഗം പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്നും ടീം റിലാക്സേഷൻ സി.ഇ.ഒയും സ്‌ഥാപകനുമായ അനീഷ്, പി.ആർ.മാനേജർ ശ്യാം ശീതൾ, പ്രമോദ് എന്നിവർ അറിയിച്ചു. റിലാക്സേഷൻ പദ്ധതി വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞാൽ കൊച്ചിയിലെ മാലിന്യ സംസ്കരണത്തിനായി നൂതന ആശയം നടപ്പാക്കുമെന്നും അനീഷ് പറഞ്ഞു.


തോടുകൾ, റോഡായ കഥ : ഒരു ജനസേവകന്റെയും

പതിറ്റാണ്ടുകളായി തോടുകളിലൂടെ നടന്നു സാധാരണ ജീവിതം അസാധ്യമായ  ഒരു പിടി ആളുകളുടെ ബുദ്ധിമുട്ടുകളുടെ അനുഭവങ്ങളാണ് താഴെ. "എന്റെ മകളുടെ കല്യാണത്തിന് വെള്ള വസ്ത്രം ധരിച്ചു ഈ തോട് വഴിയിലൂടെ നടന്ന ചെളി പുരണ്ടാണ് പള്ളിയിൽ എത്തിയത് " ഒരമ്മ..."അരക്കൊപ്പം വെള്ളമുണ്ടാകും ഇപ്പോഴും, മുണ്ടുടുത്താണ് വീട്ടിൽ നിന്നും ഇറങ്ങുക,  പിന്നീട് പാൻസിട്ടു കോളേജിൽ പോകും " ഒരു കോളേജ് പയ്യൻസ് "എന്നെ വിവാഹം കഴിച്ചു കൊണ്ട് വന്ന സമയത് , രണ്ടു പലകയിലൂടെ ട്രപ്പീസ് നടത്തിയാണ് പുതിയ വീട്ടിലേക്ക് എത്തിയത്. പതിറ്റാണ്ടുകൾ കഴിഞ്ഞു ഈ തോട് , റോഡായി മാറാൻ. " ഒരു വീട്ടമ്മഇന്നീ നാട്ടുകാരുടെ വീടിന്റെ മുൻപിൽ ഒരു കാറോ ഓട്ടോയോ വന്നു നിൽക്കും, ഒരത്യാവിശ്യത്തിനു. ഇവരൊക്കെ നന്ദിയോടെ , സ്നേഹത്തോടെ , പ്രാർത്ഥനയോടെ പറയുന്ന ഒരു പേരുണ്ട്. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന മാർട്ടിൻ ആന്റണിയുടെ. ഒരായിരം നന്മകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയാണവർ.


തലസ്ഥാനത്തേക്ക് നിഹംഗ് സിഖും എത്തി കുതിരകളും കഴുകനുമായി

കർ‍ഷകർക്കെതിരെ കേന്ദ്ര സർ‍ക്കാർ‍ ബലം പ്രയോഗിച്ചാൽ‍ തടുക്കാൻ‍ മുന്നിൽ‍ ഞങ്ങളുണ്ടാകുമെന്ന് ഉറക്കെ പറഞ്ഞാണ് നിഹാംഗുകളും സമരഭൂമിയിലേക്കെത്തി. സായുധ സേനയെന്നറിയപ്പെടുന്ന നിഹംഗ് സിഖ് ഏറ്റവും തീവ്രവും സിഖുമതത്തിന്റെ രണോത്സുക ചരിത്രം മുഴുവൻ ബന്ധപ്പെട്ടുകിടക്കുന്നതുമാണ് ഈകൂട്ടർ.അകാലി (അനശ്വരന്മാർ‍) അഥവാ നിഹാംഗുകൾ‍ എന്നറിയപ്പെടുന്ന വിഭാഗം സിഖ് മതത്തിലെ സായുധരായ സിഖ് യോദ്ധാക്കളാണ്. 1699 ഗുരു ഗോവിന്ദ് സിംഗാണ് നിഹാംഗ് സൈന്യം രൂപീകരിച്ചത്. സിഖ് മതത്തിന്‍റെ ചരിത്രത്തിൽ‍ നിരവധി അധിനിവേശ ശക്തികളെ പ്രതിരോധിച്ച കഥയും ഇവർ‍ക്കുണ്ട്. സംസ്കൃതത്തിൽ‍‍ നിന്നാണ് നിഹാംഗ് എന്ന പേരിന്‍റെ ഉത്ഭവം, ഭയമില്ലാത്തവന്‍ പോരാളി എന്നർ‍ത്ഥം.ആദ്യകാല സിഖ് സൈനിക ചരിത്രത്തിൽ നിഹാംഗുകൾക്ക് ഏറെ പ്രധാന്യമുണ്ട്. അവരുടെ പല സൈനീക വിജയങ്ങൾ‍ക്കും ചുക്കാൻ‍ പിടിച്ചത് നിഹാംഗുകളാണ്. പരമ്പരാഗതമായി യുദ്ധഭൂമിയിലെ ധീരതയ്ക്കും ക്രൂരതയ്ക്കും പേരുകേട്ട നിഹാംഗ് വിഭാഗം ഒരിക്കൽ സിഖ് സാമ്രാജ്യത്തിലെ സായുധ സേനയായ സിഖ് ഖൽസ സൈന്യത്തിൽ‍ സ്വന്തമായി ഗറില്ലാ വിഭാഗങ്ങൾ‍ അടക്കം ഉണ്ടായിരുന്നവരാണ്. ഇന്ന് ദില്ലിയിൽ‍ കേന്ദ്ര സർ‍ക്കാറിന്‍റെ കർഷക നിയമങ്ങൾ‍ക്കെതിരെ സമരം നയിക്കുന്ന സിഖ് കർഷകരുടെ സംരക്ഷണം സ്വയം ഏറ്റെടുത്താണ് ദില്ലി അതിർ‍ത്തിയിലേക്ക് തങ്ങളുടെ വാഹനമായ കുതിരകളുമായി നിഹാംഗുകൾ‍ എത്തിയിരിക്കുന്നത്.കർ‍ഷകരെ കേന്ദ്ര സർ‍ക്കാറിന്‍റെ ദില്ലി പൊലീസ് നേരിട്ട രീതിയിലുള്ള പ്രതിഷേധവുമായാണ് നിഹാഗുകളുടെ വരവ്. സഹജീവികളുടെ സുരക്ഷയാണ് തങ്ങളുടെ ചുമതലെയെന്നും നിഹാഗുകൾ‍ പറയുന്നു. യുദ്ധസമയങ്ങളിലോ മറ്റ് അപകട സമയങ്ങളിലോ തങ്ങളുടെ ജനത്തെയും വിശ്വാസത്തെയും സംരക്ഷിക്കാൻ അവർ ബാധ്യസ്ഥരാണെന്ന് നിഹാംഗുകൾ‍ കരുതുന്നു. നീല നിറം നിഹാംഗുകളെ സംബന്ധിച്ച് ദേശസ്നേഹത്തിന്‍റെ പ്രതീകം കൂടിയാണ്.അതിർത്തിയിൽ‍  കർ‍ഷകർ സമരം ചെയ്യുമ്പോൾ അവരുടെ സമരത്തിന് പിന്തുണയുമായാണ് ഞങ്ങൾ‍ എത്തിയതെന്ന് നിഹാംഗ് പോരാളിയായ അമർ‍ സിംഗ് പറഞ്ഞു. കർഷകരുടെ സമരത്തെ മോദി സർക്കാർ‍ ഇങ്ങനെയല്ല നേരിടേണ്ടിയിരുന്നത്. കർഷകരോട് ഹിംസയാണ് സർക്കാർ‍ കാണിച്ചതെന്നും അമർ‍സിംഗ് പറഞ്ഞു.


ഉണ്ണിയാർച്ചയല്ല രേഷ്മ അംഗത്തട്ടിൽ

അറിയണം നിങ്ങൾ  ആരാണ് രേഷ്മ എന്ന്..ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പടനിലം ഡിവിഷൻ ബിജെപി  സ്ഥാനാർത്ഥിയെ നിങ്ങൾ പരിചയപ്പെടണം.ലോക ചരിത്രത്തിൽ ആദ്യമായി കളരിപ്പയറ്റിലൂടെ റെക്കോർഡ് നേടിയ ആദ്യ പെൺകുട്ടി ..കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റിലെ കോൽത്താരി വിഭാഗത്തിൽ ഉൾപ്പെടുന്ന വടി വീശൽ ഇനത്തിൽ തുടർച്ചയായി 3 മണിക്കൂർ  50 മിനിട്ട് നേരം പ്രകടനം കാഴ്ചവെച്ച് രേഷ്മ ലിംക ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നു. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കടത്തനാട് കെ പി സി ജി എം കളരിസംഘത്തിന്റെ പതിനാലാമത്തെ ബ്രാഞ്ച് ആയ നൂറനാട്, പടനിലം കളരിയിൽ വെച്ചായിരുന്നു പ്രകടനം. ലോക റെക്കോർഡ് കരസ്ഥമാക്കിയ ആരോമൽ എം രാമചന്ദ്രൻ ഗുരുക്കളുടെ ചിട്ടയായ പരിശീലനത്തിലൊടുവിലാണ് രേഷ്മക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സാധിച്ചത്. കഴിഞ്ഞ 3 വർഷക്കാലമായി ആരോമൽ ഗുരുക്കളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന നൂറനാട്, പടനിലം കളരിയിലെ ശിഷ്യയാണ് രേഷ്മ. നവംബർ 22ന് റെക്കോർഡ് അധികൃതരുടെ സാന്നിധ്യത്തിൽ പ്രകടനം കാഴ്ച്ചവെച്ചാണ് രേഷ്മ റെക്കോർഡ് കരസ്ഥമാക്കിയത്. പെൺകുട്ടികളിൽ അധികം ആരും കടന്ന് വരാത്ത ഇത്തരമൊരു മേഖലയിൽ ആദ്യമായാണ് ഒരു പെൺ സാന്നിധ്യം തന്റെ കരുത്തു തെളിയിയിച്ചിരിക്കുന്നത്. ജില്ലാ - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള രേഷ്മ വാൾപ്പയറ്റിനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. പടനിലം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ പഠനത്തിന് ശേഷം ഗവണ്മെന്റ് HSS തോട്ടക്കോണം സ്കൂളിൽ നിന്നും പ്ലസ് ടു പഠനം പൂർത്തിയാക്കി. തുടർന്ന് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും Bcom ബിരുദം നേടി. രേഷ്മ ഇപ്പോൾ കളരിപ്പയറ്റ് - യോഗ റിസേർച്ചിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നൂറനാട് പടനിലം നാടുവിലേമുറി, മിനി ഭവനത്തിൽ രാജന്റെയും മിനിയുടെയും മകൾ ആണ് 23 കാരിയായ രേഷ്മ. സഹോദരൻ രാകേഷ്.


പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് ദേവസം ബോർഡ് അംഗങ്ങമാകാം

തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിലേക്ക് ഹിന്ദു വിശ്വാസികളായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഓരോ അംഗങ്ങളെ വീതവും മലബാർ ബോർഡിലേക്ക് ഹിന്ദു വിശ്വാസികളായ രണ്ടു അംഗങ്ങളെയും തിരഞ്ഞെടുക്കുന്നു. ഡിസംബർ 23ന് രാവിലെ പത്തു മുതൽ വൈകിട്ട് നാലുവരെയാണ് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭയിലെ ഹിന്ദു എം.എൽ.എ മാരാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. വിരമിച്ച ജില്ല ജഡ്ജും സംസ്ഥാന മുൻ തിരഞ്ഞെടുപ്പ് കമ്മീഷണറുമായ കെ.ശശിധരൻ നായർക്കാണ് ചുമതല.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക. നവംബർ 23ന് രാവിലെ 11ന് കരട് വോട്ടർ പട്ടിക നിയമസഭ മന്ദിരം, ഐ&പി.ആർ.ഡി, റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഓഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിൽ പ്രസിദ്ധീകരിക്കും. അക്ഷേപങ്ങൾ ഉണ്ടെങ്കിൽ 23 മുതൽ 25 വൈകുന്നേരം നാലുമണി വരെ റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ (ഗവ. സെക്രട്ടറിയറ്റ് അനക്‌സ് 2 ലെ ഒന്നാം നിലയിലുളള 107-ാം നമ്പർ മുറി) ഓഫീസിൽ സമർപ്പിക്കാം. ആക്ഷേപങ്ങൾ 27ന് 11 മണിക്ക് ചെയർമാന്റെ ഓഫീസിൽ പരിശോധിച്ച് തീർപ്പ് കല്പിക്കും. അന്തിമ വോട്ടർ പട്ടിക അന്ന് തന്നെ പ്രസിദ്ധീകരിക്കും. ഡിസംബർ രണ്ടിന് രാവിലെ മുതൽ വൈകുന്നേരം ചെയർമാൻ മുമ്പാകെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നാമ നിർദ്ദേശപത്രിക സമർപ്പിക്കാം. നാമ നിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന അന്ന് വൈകുന്നേരം 4.15 മുതൽ നടത്തും. തുടർന്ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഡിസംബർ മൂന്നിന് വൈകുന്നേരം നാലുമണിക്കു മുമ്പ് നാമനിർദ്ദേശപത്രിക പിൻവലിക്കാം. പിൻവലിക്കുവാനുളള അപേക്ഷ നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥി രേഖാമൂലം റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയ്ക്ക് നൽകണം. ഡിസംബർ മൂന്നിന് വൈകുന്നേരം 4.15ന് മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ പട്ടിക പ്രസിദ്ധീകരിക്കും.നോമിനേഷൻ ഫോമുകൾ റവന്യൂ (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഓഫീസിൽ (റൂം നമ്പർ 107, അനക്‌സ് 2, ഒന്നാം നില, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം) നിന്നും നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ രാവിലെ 11 മണി മുതൽ വൈകിട്ട് അഞ്ചു മണിവരെ ലഭിക്കും. വോട്ടർ പട്ടികയും പരിശോധനക്ക് ലഭിക്കും. വിശദവിവരങ്ങൾക്ക് 0471-2518397/0471-2518147.


ഗാര്‍ഹിക പീഡന പരാതി ഫേസ്ബുക്കിലൂടെയും കേസെടുക്കാം

എറണാകുളം:  ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്‍. വനിത കമ്മീഷന്‍റെ മെഗാ അദാലത്തിലാണ് യുവതിയുടെ പരാതിയിന്മേല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടത്. യുവതിക്ക് പ്രൊട്ടക്ഷന്‍ ഓര്‍ഡറും വനിത കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ യുവതിയുടെ പരാതി ചര്‍ച്ചയായതോടെ കമ്മീഷന്‍ അംഗങ്ങള്‍ യുവതിയെ നേരില്‍ കണ്ട് സംസാരിച്ച് ആവശ്യമായ സഹായങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു. അതിന് ശേഷം നടന്ന ആദ്യ അദാലത്തില്‍ തന്നെ യുവതിയുടെ പ്രശ്നം കമ്മീഷന്‍ വീണ്ടും പരിഗണിക്കുകയായിരുന്നു. ചോറ്റാനിക്കരയില്‍ സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറുന്ന വ്യക്തിക്കെതിരെ 13 സ്ത്രീകള്‍ നല്‍കിയ പരാതിയിലും അന്വേഷണം നടത്താന്‍ ജില്ല പോലീസ് മേധാവിയോട് ആവശ്യപ്പെടാൻ വനിത കമ്മീഷന്‍ അദാലത്തില്‍ തീരുമാനമായി. പ്രദേശത്ത് സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന വ്യക്തിക്കെതിരെ നിരവധി പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി ഉള്ളത്. പരാതികളുടെ വിശദാംശങ്ങളും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് സ്റ്റേഷനുകളില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ടും വനിത കമ്മീഷന്‍ ആവശ്യപ്പെടും.പ്രായമായ അമ്മയെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം ഒറ്റക്കാക്കിയ മകനെതിരായ പരാതിയും വനിത കമ്മീഷന്‍ പരിഗണിച്ചു. വനിത കമ്മീഷന് മുമ്പ് തന്നെ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുകയും പരാതി സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അമ്മയുടെ അനുവാദമില്ലാതെ വീട് വാടകക്ക് നല‍്കിയെന്നതായിരുന്നു പുതിയ പരാതിയുടെ ആധാരം. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍.ഡി.ഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്തുവെന്ന പരാതിയും അദാലത്തില്‍ കമ്മീഷന്‍ പരിഗണിച്ചു. പ്രദേശത്തെ ലഹരി വില്‍പനസംഘവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അപകീര്‍ത്തികരമായ രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യത്തില്‍ മാതാപിതാക്കള്‍ ഗൗരവകരമായ സമീപനം കാണിക്കണമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. നിരവധി അപകടങ്ങളും സാമൂഹിക പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ടെന്നും ലഹരി ഉപഭോക്താക്കള്‍ ആയിട്ടുള്ളവരെ കൗണ്‍സിലിങ്ങിന് വിധേയരാക്കാന്‍ മടി കാണിക്കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. അയല്‍പക്ക തര്‍ക്കം, ഗാര്‍ഹിക പീഡനം തുടങ്ങി വ്യത്യസ്ത തരത്തിലുള്ള പരാതികള്‍ ആണ് അദാലത്തില്‍ വനിത കമ്മീഷന് മുമ്പിലെത്തിയത്.  ലോക്ക് ഡൗണിന് ശേഷം നടത്തിയ വനിത കമ്മീഷന്‍ അദാലത്തില്‍ 55 പരാതികള്‍ ആണ് ആകെ പരിഗണിച്ചത്. ഇതില്‍ 15 കേസുകള്‍ തീര്‍പ്പാക്കി. 5 കേസുകള്‍ അന്വേഷണത്തിനായി അയച്ചിട്ടുണ്ട്. ഒരു പരാതിയില്‍ കൗണ്‍സിലിങ്ങ് നിര്‍ദേശിച്ചിട്ടുണ്ട്. 34 പരാതികള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. കേരള വനിത കമ്മിഷൻ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍, അംഗങ്ങളായ അഡ്വ.എം.എസ്.താര, ഇ.എം.രാധ, അഡ്വ.ഷിജി ശിവജി, ഡോ. ഷാഹിദാ കമാല്‍, ഡയറക്ടര്‍ വി.യു.കുര്യാക്കോസ് എന്നിവര്‍ പരാതികള്‍ കേട്ടു.


ലഘുലേഖകളിലും പോസ്റ്ററുകളിലും അച്ചടിക്കുന്നയാളിന്റെ പേരും വിലാസവും നിർബന്ധം

തദ്ദേശ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും അച്ചടിശാല ഉടമസ്ഥരും തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകൾ, പോസ്റ്ററുകൾ തുടങ്ങിയവയിൽ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേൽവിലാസവും ഉണ്ടായിരിക്കണമെന്ന പഞ്ചായത്ത് രാജ്/മുനിസിപ്പൽ നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. അച്ചടിക്കുന്നതിനു മുമ്പായി പ്രസാധകനെ തിരിച്ചറിയുന്നതിനായ് രണ്ട് ആളുകൾ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോമിലുള്ള പ്രഖ്യാപനം പ്രസുടമ നൽകേണ്ടതും അച്ചടിച്ച ശേഷം മേൽപ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടി രേഖയുടെ പകർപ്പ് സഹിതം പ്രസുടമ നിശ്ചിത ഫോറത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചു തരേണ്ടതുമാണ്. മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥയുടെ ലംഘനം ആറുമാസത്തോളം ആകാവുന്ന തടവുശിക്ഷയോ, 2000രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്ന കുറ്റമാണ്.



വൈറ്റ്റോസ് മൂവ്മെൻറിൻ്റെ രാമായണ പാഠങ്ങൾ ആരംഭിച്ചു

"രാമായണപാഠങ്ങൾ"വൈറ്റ് റോസ് അവതരിപ്പിക്കുന്ന രാമായണ പാഠങ്ങൾ ആരംഭിച്ചു. രാമായണ ഓൺലൈൻ പ്രഭാഷണങ്ങളോടെയാണ് രാമായണ പാഠങ്ങളുടെ തുടക്കം. പ്രശസ്ത എഴുത്തുകാരൻ അശോകൻ ചെരുവിൽ രാമായണ പാഠപരമ്പര ഉൽഘാടനം ചെയ്തു. പ്രശസ്‌ത സൂഫി ഗായിക നിസ്സ അസ്സീസി രാമായണം പാടിക്കൊണ്ടായിരുന്നു രാമായണ  പാഠങ്ങളുടെ തുടക്കം തുടർന്ന് രാമകഥയും പല രാമായണങ്ങളും എന്ന വിഷയത്തിൽ സുനിൽ പി ഇളയിടവും, രണ്ടു രാമൻമ്മാർ എന്ന വിഷയത്തിൽ സ്വാമി സന്ദീപാനന്തഗിരിയും പ്രഭാഷങ്ങൾ നടത്തി ചിത്രകാരൻ സത്യപാൽ സംസ്സാരിച്ചു. വരും മാസങ്ങളിൽ ഡോക്ടർ അശോക് വാജ്‌പേയി, ഡോക്ടർ കല്യാൺ കുമാർ ചക്രവർത്തി ഡോക്ടർ ജി. എൻ ദേവി, ഡോക്ടർ ഉമ്മർ തറമേൽ തുടങ്ങിയ പ്രഭാഷണങ്ങൾ നടത്തും. പ്രഭാഷണങ്ങൾ വൈറ്റ്റോസ് മൂവ്മെന്റിൻറെ താഴെകാണുന്ന വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും ഫേസ്ബുക്കിലും കാണാൻകഴിയുന്നതാണ്.https://www.whiterosemovement.in/https://www.facebook.com/2020whiterose


സ്കൈ ബ്ലൂ - ഷാഡോസ് ഓഫ് നാഗസാക്കി കലാപ്രദർശനം ഉൽഘാടനം നിർവ്വഹിച്ചു.

ഹിരോഷിമയുടെയും നാകാസാക്കിയുടെയും നീറുന്ന മുറിപ്പാടുകളുടെ ഓർമ്മകളുമായി  യുദ്ധത്തിനെതിരെ  സമാധാനത്തിനായി  സമർപ്പിക്കുന്ന     " സ്കൈ  ബ്ലൂ  - ഷാഡോസ് ഓഫ്  നാഗസാക്കി " ഓൺലൈൻ ദേശീയ കലാ പ്രദർശനം  നാഗാസ്സാക്കി ദിനത്തിൽ  ആരംഭിച്ചു. പ്രദർശനത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 75 കലാകാരൻമാരുടെ  150 കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നു . പദ്മശ്രീ ശ്യാം ശർമ, മുത്തുക്കോയ, എസ്.  ജി വാസുദേവ്, യുസഫ്, റിയാസ് കോമു, ആർ.  എം  പളനിയപ്പൻ, വിപുൽ കുമാർ, പ്രണാം സിംഗ്, മനാസ് രഞ്ജൻ ജീന, രമേശ് റാവു, ശ്രീധർ അയ്യർ, സിദ്ധാർഥ് ഘോഷ്, വി സതീശൻ , വിശാഖ  ആപ്തെ  തുടങ്ങയ 75 പേർ  ഉൾപ്പെടുന്ന കലാ  പ്രദർശനത്തിൽ ചിത്രങ്ങളും ശില്പങ്ങളും ഫോട്ടോ ഗ്രാഫുകളും ഉൾപ്പെടുന്നു.  പ്രദർശനം ക്യുറേറ്റു ചെയ്തിരിക്കുന്നത് ചിത്രകാരൻ സത്യപാലാണ്.  സ്കൈ ബ്ലൂ പ്രദർശനം പ്രശസ്ത ചരിത്രകാരൻ  ഡോക്ടർ കല്ല്യാൺ കുമാർ ചക്രവർത്തി ഐ  എ  എസ്   പുലർച്ചെ ഒരുമണിക്ക് ഉൽഘാടനം ചെയ്തു.മുൻ എം പി പി രാജീവ്   അധ്യക്ഷനാ  യിരുന്നു ബോസ് കൃഷ്ണമാചാരി, റിയാസ് കോമു,  സത്യപാൽ എന്നിവർ സംസാരിച്ചു. വൈറ്റ് റോസ് പൂമൂവ്മെൻറ്  ആണ്  പ്രദർശനത്തിന്റെ  സംഖാടകർ . വൈറ്റ് റോസ് മൂവേമെന്റ് സംഘടിപ്പിച്ച യുദ്ധത്തിനെതിരെയുള്ള ആദ്യ പ്രദർശനം "ബ്ലൂ സ്കൈ - ഷാഡോസ് ഓഫ് ഹിരോഷിമ " ഹിരോഷിമ ദിനമായ ഓഗസ്റ്റ് ആറിന് ആരംഭിച്ചു.  വൈറ്റ് റോസ് മൂവേമെന്റിന്റെ ഫേസ് ബുക്ക് പേജിലും, വെബ്സൈറ്റിലും, യൂട്യൂബിലും  ബ്ലോഗിലും പ്രദർശനം കാണാം.                                                                                                                          YOU TUBE-  https://www.youtube.com/channel/UCnTRlyUniDZ9uAQ--8U9_0gFace Book Id_ facebook.com/2020whiteroseBLOG ID _ 2020whiterose.blogspot.comWeb id _ www.whiterosemovement.in


സ്കൈ ബ്ലൂ ഷാഡോസ് ഓഫ് ഹിരോഷിമ" ഓൺലൈൻ ദേശീയ ചിത്രകലാ പ്രദർശനം വേറിട്ടഅനുഭവമാകുന്നു

ഹിരോഷിമയുടെയും നാകാസാക്കിയുടെയും നീറുന്ന മുറിപ്പാടുകളുടെ ഓർമ്മകളുമായി  യുദ്ധത്തിനെതിരെ  സമാധാനത്തിനായി  സമർപ്പിക്കുന്ന "സ്കൈ ബ്ലൂ  - ഷാഡോസ് ഓഫ് ഹിരോഷിമ" ഓൺലൈൻ ദേശീയ കലാ പ്രദർശനം   ആരംഭിച്ചു. പ്രദർശനത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 75 കലാകാരൻമാരുടെ  150 കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നു . സി എൻ കരുണാകരൻ,  അർപ്പണ കൗർ, അച്യുതൻ കൂടല്ലൂർ, അസിറ്റ് പട്നായിക്, ആർ. എം പളനിയപ്പൻ, അസ്മ മേനോൻ, ചന്ദ്രനാഥ് ആചാര്യ, അറ്റിൻ ബസ്സാക്, അദിതി ചക്രവർത്തി, ജനക് ജങ്കാർ  നർസാരി, ലതിക ഘട്ട്, ഡോക്ടർ രാഖി കുമാർ  തുടങ്ങയ75 പേർ  ഉൾപ്പെടുന്ന പ്രദർശനത്തിൽ ചിത്രങ്ങളും ശില്പങ്ങളും ഫോട്ടോ ഗ്രാഫുകളും അടങ്ങുന്ന പ്രദർശനം ക്യുറേറ്റു ചെയ്തിരിക്കുന്നത് ചിത്രകാരൻ സത്യപാലാണ്.  പ്രദർശനം പ്രശസ്ത കവി  ഡോക്ടർ അശോക് വാജ്പേയ് ഓഗസ്റ്റ് ആറിന് പുലർച്ചെ ഒരുമണിക്ക് ഉൽഘാടനം ചെയ്തു,  മുൻ  മന്ത്രി എം.  എ  ബേബി അധ്യക്ഷൻ ആയിരുന്നു ജോസ് ഡൊമിനിക്,  സത്യപാൽ എന്നിവർ സംസാരിച്ചു. വൈറ്റ് റോസ് പൂമൂവ്മെൻറ്  ആണ്  പ്രദർശനത്തിന്റെ സംഖാടകർ. 70 കലാകാരൻമാരുടെ 150 സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന  "സ്കൈ ബ്ലൂ  ഷാഡോസ് ഓഫ്  നാകാസ്സാക്കി " ആഗസ്റ്റ് 9 നാകാസ്സാക്കി ദിനത്തിൽ ഡോക്ടർ കല്യാൺകുമാർ ചക്രവർത്തി ഉൽഘാടനം ചെയ്യും, മുൻ എം പി  പി രാജീവ് അദ്യക്ഷനാകും  ചിത്രകാരൻമ്മാരായ ബോസ് കൃഷ്ണ മാചാരി റിയാസ് കോമു  എന്നിവർ പ്രസംഗിക്കും. രണ്ടു കലാപ്രദര്ശനങ്ങളും ക്യുറേറ്റു ചെയ്തത്  ചിത്രകാരൻ സത്യപാൽ ആണ്. വൈറ്റ് റോസ് മൂവേമെന്റിന്റെ ഫേസ് ബുക്ക് പേജിലും, വെബ്സൈറ്റിലും, യൂട്യൂബിലും പ്രദര്ശനം കാണാം, സൈറ്റ് അഡ്രസ് താഴെ കൊടുക്കുന്നുFaceBook id_  facebook.com/2020whiteroseWeb id _   https://whiterosemovement.in/Blogg id _  2020whiterose.blogspot.comYoutube id_  https://youtu.be/AD1ym-k4dmY


പ്രവാസികൾക്കായി കേരള സർക്കാരിന്റെ ഡ്രീം കേരള പദ്ധതി

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് 'ഡ്രീം കേരള' എന്ന പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.വിദേശങ്ങളില്‍ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചുവരുന്ന വലിയ വിഭാഗം പ്രൊഫഷണലുകളുണ്ട്. വിവിധ തൊഴിലുകളില്‍ അന്താരാഷ്ട്ര വൈദഗ്ധ്യം നേടിയവരും സംരംഭങ്ങള്‍ നടത്തി പരിചയമുള്ളവരുമാണ് ഇവരില്‍ നല്ല പങ്ക്. ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്കു വേണ്ടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്.കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് നിര്‍ണായകമായ സംഭാവന നല്‍കുന്നവരാണ് വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍. ആളോഹരി വരുമാനം കേരളത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നതിന്റെ പ്രധാന കാരണം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ്.2018ലെ സര്‍വെ പ്രകാരം ഒരു വര്‍ഷം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന തുക 85,000 കോടി രൂപയാണ്. ഇപ്പോള്‍ അത് ഒരു ലക്ഷം കോടി രൂപയില്‍ അധികമായിരിക്കും. 2018ലെ കണക്ക് പ്രകാരം (സാമ്പത്തിക അവലോകനം) കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 1,69,944 കോടി രൂപയാണ്.എന്നാല്‍ കോവിഡ് മഹാമാരി ഈ രംഗത്ത് മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സാമ്പത്തികാഘാതം എല്ലാ രാജ്യങ്ങളിലെയും വ്യവസായവാണിജ്യ സംരംഭങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് കൂടുതല്‍ പേര്‍ നാട്ടിലേക്ക് തിരിച്ചുവരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡ്രീം കേരള പദ്ധതി ആരംഭിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും ആശയങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ എങ്ങനെ നടപ്പിലാക്കാമെന്നത് സംബന്ധിച്ച് ഹാക്കത്തോണ്‍ നടത്തും.ഓരോ ആശയവും നടപ്പാക്കുന്നതില്‍ വിദഗ്‌ദോപദേശം നല്‍കുന്നതിന് യുവ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതിക്കു രൂപം നല്‍കും. ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയമാണ് നല്‍കുക. നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി വിലയിരുത്തി അതത് വകുപ്പുകള്‍ക്ക് ശുപാര്‍ശ നല്‍കും. തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങളില്‍ വകുപ്പുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കും.ഇതിനു വേണ്ടി ഒരു സ്റ്റീയറിങ് കമ്മിറ്റി രൂപീകരിക്കും. മുഖ്യമന്ത്രി ചെയര്‍മാനായ കമ്മിറ്റിയില്‍ നിയമസഭ സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ.കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍  തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും.  പദ്ധതി നടത്തിപ്പിന് ഡോ. കെ.എം. എബ്രഹാം ചെയര്‍മാനായി വിദഗ്ധ സമിതിയും രൂപീകരിക്കും. മുരളി തുമ്മാരുകുടി, ഡോ. സജി ഗോപിനാഥ്, എസ്.ഡി. ഷിബുലാല്‍ (ഇന്‍ഫോസിസ് സഹസ്ഥാപകന്‍), സി. ബാലഗോപാല്‍ (ടെറുമോ പെന്‍പോള്‍ സ്ഥാപകന്‍), സാജന്‍ പിള്ള, ബൈജു രവീന്ദ്രന്‍, അബ്ദുള്‍ റസാഖ് (വികെസി ഗ്രൂപ്പ്) എന്നിവര്‍ ഈ സമിതിയില്‍ അംഗങ്ങളാണ്.പദ്ധതി നടത്തിപ്പിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഡ്രീം കേരള കാമ്പയിന്‍, ഐഡിയത്തോണ്‍  ജൂലൈ 15 മുതല്‍ 30 വരെ, സെക്ടറല്‍ ഹാക്കത്തോണ്‍  ആഗസ്റ്റ് 1 മുതല്‍ 10 വരെ, തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍ വെര്‍ച്വല്‍ അസംബ്ലിയില്‍ അവതരിപ്പിക്കല്‍  ആഗസ്റ്റ് 14, പദ്ധതി നിര്‍വഹണം  100 ദിവസം എന്നിങ്ങനെയാണ് സമയക്രമം. 2020 നവംബര്‍ 15നു മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ആശക്കും സാഫിക്കും കോവിഡ് രോഗികളെ പേടിയില്ല

 കൈയ്യില്‍ കുഞ്ഞി ട്രേയും പിടിച്ച് സമയാസമയം മുരുന്നും ഭക്ഷണവും വെള്ളവും ബെഡ്ഷീറ്റുമായി കോവിഡ് രോഗികളുടെ മുറിയിലെത്തി നിറചിരിയും സമ്മാനിച്ച് അവര്‍ തിരികെ പോകും. ചികിത്സയിലുള്ളവര്‍ക്ക് ഡോക്ടറെയോ വീട്ടുകാരേയോ കാണണമെന്ന ആവശ്യം പറഞ്ഞാല്‍ ഞൊടിയിടയില്‍ വീഡിയോ കോളിലൂടെ അവരെയും അടുത്തെത്തിക്കും. നാലടി പൊക്കം മാത്രമുള്ള ഇത്തിരി കുഞ്ഞന്‍ റോബോട്ട് 'നഴ്‌സുമാര്‍' ചെയ്തുനല്‍കുന്ന സേവനങ്ങളാണിത്. ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രിയില്‍ ആരംഭിച്ച ഫസ്റ്റ് ലൈന്‍ കോവിഡ് കെയര്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണ് 'ആശ സാഫി' എന്ന് പേരുള്ള രണ്ടു റോബോട്ടുകളുടെ സേവനം ലഭിക്കുക. ആരോഗ്യരംഗത്ത് ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന നിസ്വാര്‍ഥ സേവനത്തിനുനല്‍കുന്ന ആദര സൂചകമായിട്ടാണ് റോബോട്ടുകള്‍ക്ക് ആശ എന്ന് പേരിട്ടത്.  ഒരേസമയം (ഒരു മണിക്കുറില്‍) ഒരു റോബോട്ടിന് നാലു മുറികളിലേക്കുള്ള സാധനങ്ങളെത്തിക്കാന്‍ സാധിക്കും. കോവിഡ് കെയര്‍ സെന്ററില്‍ രണ്ടു നിലകളിലായി 40 മുറികളാണുള്ളത്. മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുള്ളവ എത്തിക്കുക മാത്രമല്ല ഡ്യൂട്ടി ഡോക്ടര്‍ക്കും ഡി എം ഒ അടക്കമുള്ള മറ്റ് നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരേസമയം രോഗിയെ കണ്ടുകൊണ്ട് ആശവിനിമയം നടത്തുവാനുള്ള സൗകര്യം ഈ റോബോട്ടിലുണ്ട്. റോബോട്ടുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌ക്രീനിലൂടെ ഇത് സാധിക്കും. 15 മീറ്റര്‍ ദൂരത്തുനിന്നുവരെ ഇവയെ നിയന്ത്രിക്കാം. എട്ടു കിലോഗ്രാം വരെ ഭാരമുള്ള വസ്തുക്കള്‍ ഇവര്‍ക്ക് എടുക്കാന്‍ കഴിയും. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാകും ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ രോഗിക്ക് നല്‍കേണ്ട നിര്‍ദ്ദേശങ്ങള്‍ റോബോട്ടിലൂടെ നല്‍കാനും സാധിക്കും. നിലവില്‍ ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രിയില്‍ കോവിഡ് രോഗികളില്ല. റോബോട്ടുകളുടെ ഡെമോണ്‍സ്‌ട്രേഷന്‍ വീണാ ജോര്‍ജ് എം.എല്‍.എ. നിര്‍വഹിച്ചു. നാടിന്റെ നന്മയ്ക്കായി ഇത്തരം നൂതന ആശയങ്ങള്‍ ഇനിയും ഉണ്ടാകണമെന്നും ഇതിലൂടെ സമൂഹവ്യാപന സാധ്യത തടയാന്‍ സാധിക്കുമെന്നും എം.എല്‍.എ. പറഞ്ഞു.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് രോഗികളെ പരിചരിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗവ്യാപനം എങ്ങനെ കുറയ്ക്കാം എന്ന ചിന്തയാണ് റോബോട്ടുകളിലെത്തിച്ചതെന്ന് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എന്‍. രാജീവ് പറഞ്ഞു. രോഗിയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുവാനും ഇത്തരത്തിലുള്ള രോഗവ്യാപനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകാതിരിക്കുന്നതിനും കഴിയുമെന്നതാണു നേട്ടം. വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളിലെ അഡല്‍ ലാബില്‍ നിര്‍മ്മിച്ച റോബോട്ടുകളെ തിരുച്ചിറപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊപ്പല്ലര്‍ ടെക്‌നോളജി ഗ്രൂപ്പാണ് വികസിപ്പിച്ചെടുത്തത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ. എല്‍. ഷീജ വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ പങ്കെടുത്തു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയ ദേവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി. കെ. ഓമനക്കുട്ടന്‍, സാബു ചക്കുംമൂട്ടില്‍, സാലി ജേക്കബ്, ജയപാലന്‍, പ്രസന്നകുമാര്‍, സെക്രട്ടറി സുജകുമാരി, ആശുപത്രിയുടെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി. ശ്രീകാന്ത്, നാഷണല്‍ സ്‌കൂള്‍ എച്ച്.എം. ആര്‍. ആശാലത, നാഷണല്‍ ഹൈസ്‌കൂള്‍ ടെക്‌നിക്കല്‍ ഓഫീസര്‍ എം. ജയന്‍, പ്രൊപ്പല്ലര്‍ ടെക്‌നിക്കല്‍ ടീം അംഗങ്ങള്‍ മുബീന്‍ റഹ്മാന്‍, ഫിലിപ്പ് സാമുവല്‍ ജോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


പൊതുജനസേവനരംഗത്തെ നൂതന ആവിഷ്‌കാരം: അവാർഡിന് അപേക്ഷിക്കാം

പൊതുജനസേവനരംഗത്തെ നൂതന ആശയ ആവിഷ്‌കാരത്തിനുള്ള 2018 ലെ മുഖ്യമന്ത്രിയുടെ അവാർഡിന് വിവിധ വകുപ്പുകളിൽ നിന്നും നാമനിർദ്ദേശം ക്ഷണിച്ചു. പ്രശസ്തി പത്രവും അഞ്ച് ലക്ഷം രൂപയും അടങ്ങുന്നതാണ് അവാർഡ്. പബ്ലിക് സർവീസ് ഡെലിവറി, പേഴ്‌സണൽ മാനേജ്‌മെന്റ്, പ്രൊസീജ്വറൽ ഇന്റർവെൻഷൻസ്, ഡെവലപ്‌മെന്റൽ ഇന്റർവെൻഷൻസ് എന്നീ വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്. അപേക്ഷകൾ ദ ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി), വികാസ് ഭവൻ(പി.ഒ), തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ 31നകം ലഭിക്കണം. നാമനിർദ്ദേശത്തിനുള്ള അപേക്ഷാഫോമും അവാർഡ് സംബന്ധിച്ച വിശദവിവരങ്ങളും www.img.kerala.gov.in ൽ ലഭിക്കും. നോഡൽ ഓഫീസർ: കെ.കെ.രാജഗോപാലൻനായർ, ഐ.എം.ജി, ഫോൺ:9074825944.


ലോക്ഡൗണിലും കർമനിരതരായ ഹരിതകർമ്മസേന: ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് നാളെ (ജൂലൈ 2 )

ലോക്ഡൗൺ കാലത്തും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഹരിതകർമ്മസേനകളെക്കുറിച്ച് ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ശുചിത്വമിഷൻ, കുടുംബശ്രീ, ക്ലീൻകേരള കമ്പനി എന്നിവരുമായി ചേർന്ന് നാളെ (ജൂലൈ 2) വൈകിട്ട് മൂന്ന് മുതൽ 4.30 വരെയാണ് പരിപാടി. വീടുകളിൽ നിന്നും അജൈവ മാലിന്യം ശേഖരിച്ച് സംഭരണകേന്ദ്രങ്ങളിലെത്തിക്കുക, തരംതിരിക്കുക, പുനചംക്രമണത്തിനു നൽകുക തുടങ്ങിയ സുപ്രധാന ജോലികളാണ് ഹരിതകർമ്മസേന ചെയ്യുന്നത്. 32000ലധികം പേരാണ് സംസ്ഥാനമൊട്ടാകെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നത്.കോവിഡ് പശ്ചാത്തലത്തിൽ ഹരിതകർമ്മസേനാംഗങ്ങളുടെ സുരക്ഷ, ആരോഗ്യ   സുരക്ഷ, പാഴ്‌വസ്തുക്കൾ തരംതിരിക്കേണ്ട ആവശ്യകത എന്നിവയും ഇതു സംബന്ധിച്ച പൊതുവിലുള്ള സംശയനിവാരണവും ഫേസ്ബുക്ക് ലൈവിൽ ഉണ്ടാകുമെന്ന് ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ അറിയിച്ചു. ഹരിതകേരളം മിഷൻ ഫേസ്ബുക്ക് പേജിൽ  fb.com/harithakeralamission, ലൈവ് പരിപാടി കാണാം. സംശയങ്ങൾക്ക് തൽസമയം മറുപടിയും നൽകും.


പുസ്തക വിതരണം ഒന്നിന് പുനരാരംഭിക്കും

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ജൂലൈ ഒന്നു മുതൽ പുസ്തക വിതരണം പുനരാരംഭിക്കും. റഫറൻസ്, പത്ര, മാഗസിൻ, വായനാമുറികൾ എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. പുസ്തക വിതരണം രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെയും മെമ്പർഷിപ്പ് വിതരണം രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെയും ഉണ്ടായിരിക്കും.കൊവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് തിരക്ക് കുറയ്ക്കുന്നതിനായി അംഗത്വ നമ്പറിന്റെ അവസാന അക്കത്തിന്റെ ക്രമത്തിലായിരിക്കും പ്രവേശനം. പൂജ്യം, ഒന്ന് അക്കങ്ങളിൽ നമ്പർ അവസാനിക്കുന്നവർക്ക് തിങ്കളാഴ്ചയും രണ്ട്, മൂന്ന് അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ചൊവ്വാഴ്ചയും നാല്, അഞ്ച് അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ബുധനാഴ്ചയും ആറിലും, ഏഴിലും അവസാനിക്കുന്ന നമ്പറുള്ളവർക്ക് വ്യാഴാഴ്ചയും എട്ട്, ഒൻപത് അക്കങ്ങളിൽ അവസാനിക്കുന്ന നമ്പർ ഉള്ളവർക്ക് വെള്ളിയാഴ്ചയും പ്രവേശിക്കാം. കണ്ടെയിൻമെന്റ് സോണിലുള്ളവരും ക്വാറന്റൈനിലുള്ളവരും വരരുത്.ഫോട്ടോ പതിച്ച ലൈബ്രറി ഐഡന്റിറ്റി കാർഡ് ഉള്ളവർക്കുമാത്രമാണ് പ്രവേശനം. ലൈബ്രറി പരിസരത്ത് കൂട്ടംകൂടാൻ അനുവദിക്കില്ല. പരമാവധി വാഹനങ്ങൾ ഗേറ്റിനു പുറത്ത് പാർക്ക് ചെയ്യണം. ജീവനക്കാരുമായി അകലം പാലിക്കണം.


എസ്.എസ്.എൽ.സി ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി 'കൈറ്റ്'

ചൊവ്വാഴ്ച (ജൂൺ 30) www.result.kite.kerala.gov.in  എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടൽ വഴിയും  'സഫലം 2020 ' എന്ന മൊബൈൽ ആപ് വഴിയും എസ്.എസ്.എൽ.സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും 'റിസൾട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 'Saphalam 2020' എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.പ്രൈമറിതലം മുതലുളള 11769 സ്‌കൂളുകളിൽ ഹൈടെക് പദ്ധതികളുടെ ഭാഗമായി കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് 19 പശ്ചാത്തലത്തിൽ കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്‌കൂളുകളുടെ 'സമ്പൂർണ' ലോഗിനുകളിലും അതാത് സ്‌കൂളുകളുടെ ഫലമെത്തിക്കാൻ ഇത്തവണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന്  കൈറ്റ് സിഇഒ  കെ. അൻവർ സാദത്ത് അറിയിച്ചു.


പ്രതിമാസം 2000 രൂപ ലഭിക്കുന്ന മാതൃജ്യോതി പദ്ധതിയിൽ വിവിധതരം വെല്ലുവിളികളുള്ള അമ്മമാരേയും ഉൾപ്പെടുത്തി

കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി ആദ്യത്തെ രണ്ട് വർഷം വരെ പ്രതിമാസം 2000 രൂപ നിരക്കിൽ ധനസഹായം നൽകുന്ന മാതൃജ്യോതി പദ്ധതിയിൽ വിവിധതരം വെല്ലുവിളികളുള്ള അമ്മമാരെ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി 12 ലക്ഷം രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്. വിവിധതരം വെല്ലുവിളികൾ കാരണം കുഞ്ഞുങ്ങളെ നോക്കാൻ ബുദ്ധിമുട്ടുന്ന നിരവധി അമ്മമാർക്ക് ഈ പദ്ധതി സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമാണ് മാതൃജ്യോതി പദ്ധതി ആവിഷ്‌ക്കരിച്ചത്. പദ്ധതി പ്രകാരം പ്രതിമാസം ഒരു ഗുണഭോക്താവിന് 2000 രൂപ നിരക്കിൽ ഒരു വർഷം 24,000 രൂപയും രണ്ട് വർഷത്തേക്കുമായി ആകെ 48,000 രൂപയുമാണ് ആകെ ലഭിക്കുന്നത്. മൂന്നുമാസത്തിനകം അപേക്ഷ സമർപ്പിക്കുന്നവർക്കാണ് 24 മാസത്തെ ആനുകൂല്യം ലഭിക്കുക. മൂന്ന് മാസത്തിന് ശേഷം ഒരു വർഷം വരെ കാലതാമസം വരുന്ന അപേക്ഷകർക്ക് അപേക്ഷ സമർപ്പിക്കുന്ന തീയതി മുതൽ കുട്ടിയ്ക്ക് രണ്ട് വയസാകുന്നത് വരെയുള്ള കാലയളവിലേക്കാണ് ആനുകൂല്യം അനുവദിക്കുക.  


പോലീസ് നടപടി കർശനമാക്കും

ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന് പൊലീസ് നടപടി ഊർജിതപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടകൾ, ചന്തകൾ മുതലായ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങൾക്ക് അകത്തും ജനം കൂട്ടം കൂടുന്നത് അനുവദിക്കില്ല. സ്ഥാപനങ്ങൾ അണുവിമുക്തമാക്കണം. ഏറ്റവും കുറച്ച് ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ ഫോട്ടോയും മറ്റ് വിവരങ്ങളും പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിന് അയച്ചു നൽകാൻ പൊതുജനങ്ങൾ തയ്യാറാകണം. വിദേശങ്ങളിൽ നിന്ന് എത്തുന്നവർ വിമാനത്താവളങ്ങളിൽ നിന്ന് നേരെ വീടുകളിലേക്കാണ് പോകേണ്ടത്. വഴിയിൽ ബന്ധുവീടുകൾ ഉൾപ്പെടെ മറ്റു സ്ഥലങ്ങൾ സന്ദർശിക്കുന്നത് അനുവദിക്കില്ല. ഇത് പ്രത്യേകം ശ്രദ്ധിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് മേഖലകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് സംവിധാനം കൂടുതൽ കർശനമാക്കും. ഇത്തരം സ്ഥലങ്ങളിൽ ആർക്കും ഒരിളവും അനുവദിക്കില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാഹനപരിശോധന നടത്തും. അനുവദനീയമായ എണ്ണം ആൾക്കാരെ മാത്രമേ വാഹനങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കൂ. രാത്രി ഒൻപതു മണിക്ക് ശേഷമുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കും. അവശ്യസർവീസുമായി ബന്ധപ്പെട്ട വാഹനങ്ങൾക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ. ഇരുചക്രവാഹനത്തിൽ മാസ്‌ക്കും ഹെൽമെറ്റും ധരിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും. എയർപോർട്ടുകളിൽ ഭക്ഷണം ലഭ്യമാക്കുമ്പോൾ അമിതവില ഈടാക്കരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്. ലഘുഭക്ഷണ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കും. സിയാൽ എയർപോർട്ടിൽ കുടുംബശ്രീയുടെ ലഘുഭക്ഷണ വിതരണകേന്ദ്രം ഒരുക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ പ്രവാസി സഹോദരങ്ങൾ വരുമ്പോൾ സന്നദ്ധ സംഘടനകളുടെയും മറ്റും പേരിൽ സ്വീകരിക്കാൻ ആരും പോകേണ്ടതില്ല. വിമാനം ഇറങ്ങി വാഹനത്തിൽ പോകുന്നവരെ തടഞ്ഞുനിർത്തി വഴിയിൽ സ്വീകരണം നൽകുന്നതും അനുവദിക്കില്ല. കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തിയാൽ മൃതദേഹം കാലതാമസം ഇല്ലാതെ വിട്ടുകൊടുക്കും. കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രികളും ലാബുകളും അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാൻ നിരക്ക് ഏകീകരിക്കും. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാർക്കാണ്. ജില്ലാ പൊലീസ് മേധാവിമാർ പൊലീസ് പിക്കറ്റുകളും മറ്റു പരിശോധനസ്ഥലങ്ങളും സന്ദർശിക്കും. ക്വാറന്റൈനിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ ലംഘിക്കാതെ വീടുകളിൽ തുടരുന്നുവെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. മാസ്‌ക് ധരിക്കാത്ത 6187 സംഭവങ്ങൾ സംസ്ഥാനത്ത് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ക്വാറന്റൈൻ ലംഘിച്ച 11 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പാലക്കാട് പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന് കീഴിലുളള ഗവ. മെഡിക്കൽ കോളേജിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് യൂണിറ്റും കോവിഡ് ഒ.പി.യും ഇൻപേഷ്യന്റ് വിഭാഗവും ആരംഭിച്ചു. ടെസ്റ്റിംഗ് യൂണിറ്റിന് ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ചു. ഇവിടെ പ്രതിദിനം 300 സാമ്പിൾ പരിശോധിക്കാനാവും.


കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി: അപേക്ഷ തീയതി നീട്ടി

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ട്രെയിനിംഗും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുളള ഒരു വർഷ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി 2020-2021 കോഴ്‌സുകളിലേക്ക് ജൂലൈ പത്ത് വരെ അപേക്ഷിക്കാം.അപേക്ഷകർ എസ്.എസ്.എൽ.സി പാസ്സായിരിക്കണം. പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യവും ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. അപേക്ഷാഫോറവും പ്രോസ്‌പെക്റ്റസും 100 രൂപക്ക് നേരിട്ടും 125 രൂപ മണി ഓർഡർ മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തിൽ നൽകിയാൽ തപാലിൽ ലഭിക്കും. വിശദവിവരങ്ങൾക്ക്: www.captkerala.com. ഫോൺ: 0471-2467728, 0471-2474720.


1056: വിദ്യാർഥികൾക്ക് മാനസിക സമ്മർദ്ദം കുറയ്ക്കാൻ 'ദിശ'യിൽ വിളിക്കാം

വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ മാനസിക-സാമൂഹ്യ ആരോഗ്യപദ്ധതിയുമായി സർക്കാർ. ലോക്ഡൗൺ, പഠന സംബന്ധ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് ദിശാ നമ്പറായ 1056 ലും ജില്ലാ മാനസിക ആരോഗ്യ പദ്ധതി കേന്ദ്രങ്ങളിലും വിളിക്കാമെന്ന് ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു ഉൾപ്പെടെയുള്ള പരീക്ഷാഫലങ്ങൾ ഉടൻ വരാനിരിക്കുന്ന സാഹചര്യത്തിൽ മാനസിക ബുദ്ധിമുട്ടുകളും വിഷാദവും ഉത്കണ്ഠയുമുള്ളവർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അഭ്യർഥിച്ചു. ഇക്കാര്യത്തിൽ രക്ഷിതാക്കളും ശ്രദ്ധപുലർത്തണമെന്നും മന്ത്രി പറഞ്ഞു.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 'ഒറ്റക്കല്ല, ഒപ്പമുണ്ട്' കാമ്പയിന്റെ ഭാഗമായി വിവിധ മേഖലകളിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്. ആരോഗ്യവകുപ്പും വനിതാ-ശിശു വികസന വകപ്പും വിവിധ എൻ.ജി.ഒകളുമായി സഹകരിച്ച് കൗൺസിലർമാരെ ഒരുമിപ്പിച്ച് മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള നടപടികളെടുക്കുന്നുണ്ട്.കോവിഡ് കാലത്ത് ജനുവരി മുതൽ അഞ്ചുലക്ഷത്തിലേറെപ്പേർക്ക് കൗൺസിലിംഗ് നൽകിയിട്ടുണ്ട്. ക്വാറൻൻൈറിൽ പോകുന്നവരെ അങ്ങോട്ടുവിളിച്ച് ആത്മവിശ്വാസം പകരുകയും ആവശ്യങ്ങൾ ചോദിച്ചുമനസിലാക്കുകയും ചെയ്തിട്ടുണ്ട്.കുട്ടികളുടെ മാനസിക സംഘർഷങ്ങൾ അഭിമുഖീകരിക്കാൻ താഴെത്തട്ടിൽ അങ്കണവാടി, ആശാ വർക്കർമാരുടെ സേവനം ഉപയോഗപ്പെടുത്തും. ഇതുസംബന്ധിച്ച് ഒരു ചെക്ക്ലിസ്റ്റ് തയാറാക്കി അവരുടെ പ്രവർത്തനപരിധിയിലെ മാനസിക പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ കണ്ടെത്തി ആവശ്യാനുസരണം സഹായത്തിനും കൗൺസിലിംഗിനും തുടർനടപടി സ്വീകരിക്കും. സ്‌കൂളുകളിലെ കൗൺസലർമാരുടെ സേവനവും ഉപയോഗപ്പെടുത്തും.ജില്ലാ അടിസ്ഥാനത്തിൽ മാനസികാരോഗ്യ പദ്ധതികൾക്ക് ഹെൽപ്പ്ലൈൻ ഉണ്ടെങ്കിലും സംസ്ഥാനതലത്തിൽ ഏകീകൃതമായി ഈ സേവനം ഉപയോഗിക്കാൻ ദിശാ ഹെൽപ്പ്ലൈനിൽ (1056) തന്നെ വിദ്യാർഥികൾക്ക് ഉപയോഗിക്കാം. ഇവിടെനിന്ന് അതത് ജില്ലാ ഹെൽപ്പ്ലൈനിലേക്ക് കണക്ട് ചെയ്യാൻ സൗകര്യമൊരുക്കും.ലോക്ഡൗൺ കാലത്ത് കുട്ടികൾ നേരിടുന്ന പ്രശ്നം മുതിർന്നവരിൽ നിന്ന് വിഭിന്നമാണ്. ഈ വിഷയം രക്ഷിതാക്കളും പൊതുസമൂഹവും ഗൗരവമായി ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതൊരു സാമൂഹ്യ വിഷയമായി കണ്ട് സൈക്കളോജിക്കൽ ഫസ്റ്റ് എയ്ഡ് നൽകാൻ നമുക്കാവണം.എല്ലാ മെഡിക്കൽ കോളേജുകളിലും ആത്മഹത്യാ പ്രതിരോധ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആശ്വാസ് ക്ലിനിക്കുകൾ വഴിയും അനേകർക്ക് മാനസിക പ്രയാസങ്ങൾക്കും വിഷാദത്തിനും കൗൺസിലിംഗും തുടർസഹായവും നൽകുന്നുണ്ട്.മാധ്യമങ്ങളും ആത്മഹത്യാ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മിതത്വം പാലിക്കുകയും വിശദാംശങ്ങൾ ഒഴിവാക്കുകയും വേണം.വിദ്യാർഥികളുടെ ആത്മഹത്യകളുടെ കാരണങ്ങൾ പരിശോധിച്ച് ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ പഠനം നടത്തുമെന്നും ഇതിനായി വനിതാ-ശിശു വികസന വകുപ്പ് നേതൃത്വം നൽകുമെന്നും മന്ത്രി പറഞ്ഞു. യൂനിസെഫുമായി ചേർന്നുള്ള പഠനങ്ങളും നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് സൈക്കോളജി വിഭാഗം പ്രൊഫസർ ഡോ: ടി.വി. അനിൽകുമാർ കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു.വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, മെൻറൽ ഹെൽത്ത് പ്രോഗ്രാം സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ: പി.എസ്. കിരൺ എന്നിവരും സംബന്ധിച്ചു.



കെ.എസ്.ആർ.ടി.സിയുടെ 'ബസ് ഓൺ ഡിമാൻറ്' പദ്ധതിക്ക് തുടക്കമായി

യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കി സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കാൻ കെ.എസ്.ആർ.ടി.സി ആവിഷ്‌കരിച്ച 'ബസ് ഓൺ ഡിമാൻറ്' ( BOND ) പദ്ധതി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലുള്ള സെക്രട്ടേറിയറ്റ്, പബ്ളിക് ഓഫീസ്, ജലഭവൻ, പി.എസ്.സി ഓഫീസ്, എസ്.എ.ടി, ആർ.സി.സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ജീവനക്കാരേയും ഉദ്യോഗസ്ഥരെയും ഉദ്ദേശിച്ചാണ് ഇത്തരം സർവീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്. നെയ്യാറ്റിൻകര, നെടുമങ്ങാട് ഡിപ്പോകളിൽ നിന്ന് രണ്ടുവീതം സർവീസുകളാകും ബുധനാഴ്ച മുതൽ ആരംഭിക്കുക.ഇത്തരം സർവീസുകളിൽ യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പാക്കും. ഇത്തരത്തിൽ യാത്രചെയ്യുന്നവരുടെ ഓഫീസിനു മുന്നിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും.  രാവിലേയും വൈകുന്നേരവുമായി വരുന്ന യാത്രയ്ക്ക് പ്രതിദിനം 100 രൂപ നിരക്കിലുള്ള തുക ഈടാക്കും. തുടർച്ചയായ 10 ദിവസത്തേക്കുള്ള ടിക്കറ്റ് മുൻകൂട്ടി എടുക്കാൻ 950 രൂപ നൽകിയാൽ മതി. 15 ദിവസത്തേക്കുള്ള ടിക്കറ്റിന് 1400 രൂപയും, 20 ദിവസത്തേക്കുള്ള ടിക്കറ്റിന് 1800 രൂപയും, 25 ദിവസത്തേക്കുള്ള ടിക്കറ്റിന് 2200 രൂപയും നൽകിയാൽ മതി.നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നീ സ്ഥലങ്ങളിൽ യാത്രക്കാരുടെ ഇരുചക്ര വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. യാത്രക്കാർ ഓഫീസുകളിൽ എത്താൻ ചെറുവാഹനങ്ങൾ ഒഴിവാക്കുന്നത് വഴി നഗരത്തിലെ തിക്കും തിരക്കും കുറയ്ക്കാനും കഴിയും. ഇത്തരം ബസ് യാത്രക്കാർക്ക് അപകട സമൂഹ ഇൻഷുറൻസ് കെ.എസ്.ആർ.ടി.സി ലഭ്യമാക്കും. വായുമലിനീകരണം കുറയ്ക്കാനും സുഖകരമായ യാത്രയൊരുക്കാനുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് ജീവനക്കാരായ ആന്റോ, പ്രശാന്ത് എന്നിവർക്ക് 'ബസ് ഓൺ ഡിമാൻറ്' ടിക്കറ്റുകൾ നൽകിയാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. പരീക്ഷണം വിജയമായാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ജി. അനിൽകുമാർ, ഷറഫ് മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.


സെക്രട്ടേറിയറ്റിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

ഞാറ്റുവേലയോടനുബന്ധിച്ച് സെക്രട്ടേറിയറ്റിൽ സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഞാറ്റുവേല  ചന്തയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവഹിച്ചു.  ഞാറ്റുവേല കലണ്ടർ, സുഭിക്ഷകേരളം ബ്രോഷർ, വീട്ടുവളപ്പിലെ പച്ചക്കറി കൃഷി എന്നിവയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. ഞാറ്റുവേലയെ മുൻനിർത്തി കൃഷിവകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. വിവിധ നഴ്സറികളിൽ നിന്നെത്തിച്ച പച്ചക്കറി, തെങ്ങ്, വാഴ, ഫലവൃക്ഷം എന്നിവയുടെ തൈകളാണ് വില്പനയ്ക്കായുള്ളത്. ഇതോടൊപ്പം വിത്തിനങ്ങളും, ജൈവവളം, കീടനാശിനി എന്നിവയും വിൽക്കുന്നു.  എല്ലാ കൃഷിഭവൻ മുഖേനയും ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നുണ്ട്. മേയർ കെ.ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ തുടങ്ങിയവർ സംബന്ധിച്ചു.


ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് മദ്ധ്യവേനൽ അവധിക്കാലത്തേക്കുള്ള ഫുഡ് സെക്യൂരിറ്റി അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച വിശദമായ പ്രൊപ്പോസലിന് സർക്കാർ അനുമതി നൽകി. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിലെ അവധി ദിനങ്ങൾ ഒഴിവാക്കിയുള്ള 40 ദിവസങ്ങൾക്ക് കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനത്തിൽ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുന്നത്. ചെറുപയർ, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉൾപ്പെടുത്തുന്നത്.പ്രീ പ്രൈമറി കുട്ടികൾക്ക് 1.2 കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് ലഭിക്കുക. നാല് കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിന് നൽകുന്ന കിറ്റിലുള്ളത്. അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് ആറ് കിലോഗ്രാം അരിയും 391.20 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് നൽകുക. സപ്ലൈക്കോ മുഖേന സ്‌കൂളുകളിൽ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകൾ സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, എസ്.എം.സി എന്നിവയുടെ മേൽനോട്ടത്തിൽ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും. ഭക്ഷ്യകിറ്റ് വിതരണം ജൂലൈ ആദ്യവാരത്തോടെ ആരംഭിക്കും. വിതരണം സംബന്ധിച്ച അറിയിപ്പ് സ്‌കൂൾ മുഖേന രക്ഷിതാക്കൾക്ക് നൽകും.


നാഷണൽ ഹൈഡ്രോളജി പ്രൊജക്ട്: റാങ്കിംഗിൽ വൻ കുതിപ്പുമായി കേരളം രണ്ടാം സ്ഥാനത്ത്

നാഷണൽ ഹൈഡ്രോളജി പ്രൊജക്ടിന്റെ പുതിയ റാങ്കിംഗിൽ കേരളത്തിന് വൻ കുതിപ്പ്. ഏഴാം സ്ഥാനത്ത് നിന്നും അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് കേരളം എത്തി. കേന്ദ്രസർക്കാരാണ് പുതിയ റാങ്കിംഗ് പട്ടിക പ്രസിദ്ധീകരിച്ചത്. 2020 ജനുവരിയിലെ റാങ്കിങ്ങിൽ കേരളത്തിന് പതിമൂന്നാം സ്ഥാനത്ത് നിന്നും ഏഴാം സ്ഥാനത്ത് എത്തിയിരുന്നു.റാങ്കിംഗ് പട്ടികയിൽ കേരളത്തിന് തൊട്ടുമുന്നിലുള്ളത് ദാമോദർ വാലി കോർപ്പറേഷൻ മാത്രമാണ്. വെറും 0.67 പോയിന്റിന്റെ വ്യത്യാസത്തിലാണ് ദാമോദർ വാലി കോർപ്പറേഷൻ ഒന്നാം സ്ഥാനത്ത്  എത്തിയത്.ഐഡിആർബി-യുടെ ഹൈഡ്രോളജി വിഭാഗത്തിന്റെ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ജലസേചന വകുപ്പിന് റാങ്കിംഗിൽ മുന്നിൽ എത്താൻ കഴിഞ്ഞത്.ലോകബാങ്ക് സഹായത്തോടെയുള്ള ഈ പദ്ധതിയിൽ അനുവദിച്ച തുക മുഴുവൻ ഗ്രാൻഡായാണ് ലഭിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളടക്കം 44 ഏജൻസികളാണ് നാഷണൽ ഹൈഡ്രോളജി പ്രൊജക്ട് ഏറ്റെടുത്ത് നടപ്പാക്കുന്നത്. 2016 ൽ ആരംഭിച്ച പദ്ധതി 2024 ലാണ് അവസാനിക്കുന്നത്. എട്ടു വർഷത്തേക്ക് 44 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്.സംസ്ഥാനത്തെ 44 നദികളിലൂടെയും ഒഴുകിപ്പോകുന്ന ജലത്തിന്റെ അളവ് രേഖപ്പെടുത്തൽ, ഒരു വർഷം ലഭിക്കുന്ന മഴയുടെ അളവ് രേഖപ്പെടുത്തൽ, റിയൽ ടൈം ഡാറ്റാ കളക്ഷൻ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിൽ വരുന്നത്. ജലവിഭവ വിവരങ്ങളുടെ വ്യാപ്തി, ഗുണനിലവാരം, പ്രവേശനക്ഷമത എന്നിവ മെച്ചപ്പെടുത്തുക, വെള്ളപ്പൊക്കത്തിനായുള്ള തീരുമാന പിന്തുണാ സംവിധാനം തയാറാക്കുക, ബേസിൻ ലെവൽ റിസോഴ്‌സ് അസസ്‌മെന്റ് / പ്ലാനിംഗ്, ടാർഗെറ്റുചെയ്ത ജലവിഭവ പ്രൊഫഷണലുകളുടെയും മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും ശേഷി ശക്തിപ്പെടുത്തുക, തുടങ്ങിയവയും ഈ പ്രൊജക്ട് ലക്ഷ്യം വയ്ക്കുന്നു.പി.എൻ.എക്സ്. 


രോഗ പ്രതിരോധ പദ്ധതികളുമായി ആയുർരക്ഷാ ക്ലിനിക്കുകൾ

സ്വാസ്ഥ്യം, സുഖായുഷ്യം, പുനർജനി, അമൃതം പദ്ധതികളുമായി രോഗപ്രതിരോധ പദ്ധതികളുമായി ആയുർരക്ഷാ ക്ലിനിക്കുകളമായി ആയുർവേദ വിഭാഗം സജീവം. ഗവ. ആയുർവേദ  സ്ഥാപനങ്ങളിൽ  ആയുർരക്ഷാ ക്ലിനിക്കുകൾ രൂപീകരിച്ചാണ് സർക്കാർ ഈ പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നത്. ഈ കോവിഡ് കാലയളവിൽ 'കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം' എന്ന  രീതിയിലാണ് പൊതുജനാരോഗ്യത്തിൽ സർക്കാർ നിർദേശപ്രകാരം പ്രവർത്തിക്കുന്നത്.തിരുവനന്തപുരം ജില്ലയിൽ 113 ആയുർ രക്ഷ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് രോഗികളുടെ എണ്ണം ഉൾപ്പെടെ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധമാർഗങ്ങൾക്കു മുൻതൂക്കം നൽകി ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടി വരും.  പ്രധാനമായും മാസ്‌ക്, സോപ്പ്, സാനിട്ടൈസർ എന്നിവയുടെ ശരിയായ ഉപയോഗവും അതിനൊപ്പം രോഗപ്രതിരോധശക്തി ശരിയായവിധം പ്രവർത്തനക്ഷമമായിരിക്കുകയും ചെയ്താൽ കോവിഡ്-19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ നിയന്ത്രണ വിധേയമാക്കാനാകും.മരുന്നുകൾ പരമാവധി കുറച്ച് ദിനചര്യ, കാലാവസ്ഥാചര്യ, നല്ല ഭക്ഷണം, കൃത്യനിഷ്ഠ,ലഘു വ്യായാമം തുടങ്ങിയവ ശീലമാക്കുവാനുള്ള ഇടപെടൽ നടത്തുകയാണ് 'സ്വാസ്ഥ്യം' പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യം വർദ്ധിപ്പിച്ച് ശാരീരികവും മാനസികവുമായ രോഗങ്ങളെ അകറ്റുവാനുള്ള മാർഗ്ഗങ്ങളാണ് ഉപദേശിക്കുന്നതും ബോധവൽക്കരിക്കുന്നതും. അതായത് ആരോഗ്യവാനായ ഒരാളിന്റെ ആരോഗ്യാവസ്ഥ തുടർന്നും നിലനിർത്തികൊണ്ട് പോകാനുള്ള മാർഗ്ഗങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.പകർച്ചവ്യാധികൾ ഏറ്റവും വേഗത്തിൽ പിടികൂടാൻ സാധ്യതയുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക ആരോഗ്യ ശ്രദ്ധ നൽകണം. അവർക്കുള്ള മരുന്നുകൾ അവരുടെ ദേഹബലത്തെ ക്ഷീണിപ്പിക്കാത്തവിധം വീര്യം കുറഞ്ഞവയും എന്നാൽ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നവയും ആയിരിക്കണം.  ഇതിലുപരി നിലവിലുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് തടസ്സമാകാത്തവിധമുള്ളതും കൂടി ആയിരിക്കണം. അതിനുള്ള പദ്ധതിയാണ് സുഖായുഷ്യം എന്ന പേരിൽ ആയുർരക്ഷാ ക്ലിനിക്കുകൾ വഴി ഒരുക്കിയിട്ടുള്ളത്. നിലവിലുള്ള രോഗങ്ങളുടെ ശമനത്തിനുവേണ്ടി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾക്കൊപ്പമാണ് ഈ മരുന്നുകളും കഴിക്കേണ്ടത്.കോവിഡ്19 പോസിറ്റീവ് ആയിരുന്നവർ, ചികിത്സ കഴിഞ്ഞ് നെഗറ്റീവ് ആയ ശേഷം വീണ്ടും 15 ദിവസത്തെ വിശ്രമം കൂടി കഴിഞ്ഞിട്ട് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. അതല്ലെങ്കിൽ കോവിഡ് വന്നതു കാരണമുള്ള നിരവധി മറ്റ് രോഗങ്ങൾ കൂടി അവരെ തേടി വരും. അതിനാവശ്യമായ പ്രതിരോധ ഔഷധങ്ങളാണ് 'പുനർജ്ജനി' പദ്ധതി വഴി നൽകുന്നത്. കൂടുതൽ കൃത്യതയോടെയുള്ള ചികിത്സകളും വിവിധതരത്തിലുള്ള മരുന്നുകളും ശ്രദ്ധയും ഇതിനായി വേണ്ടിവരും.ക്വാറന്റയിനിൽ കഴിയുന്നവർക്ക് ആയുർവേദ പ്രതിരോധ ഔഷധങ്ങൾ നൽകുന്ന  പദ്ധതിയാണ് 'അമൃതം'.  ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള എല്ലാ ഗവ.ആയുർവേദ ഡിസ്പെന്സറികളിലും ആശുപത്രികളിലും ഈ സേവനം ലഭ്യമാണ്.ഓൺലൈൻ സംവിധാനം വഴി ഡോക്ടറോട് വിവരങ്ങൾ പറയുന്നതിനും ഏറ്റവും അടുത്ത സർക്കാർ സ്ഥാപനത്തിൽ നിന്നും ഔഷധങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയാണ് 'നിരാമയ'. വാർഡ് തല സമിതികൾ, സന്നദ്ധപ്രവർത്തകർ തുടങ്ങി നിരവധിപേർ രോഗികൾക്ക് സഹായം എത്തിക്കാനുള്ള ഈ പദ്ധതിയിൽ സഹായകരായി മാറും. പരമാവധി ആൾക്കാരെ  വീട്ടിലിരുത്തുക എന്നതും ആധുനിക വിനിമയ സംവിധാനങ്ങളിലൂടെ ചികിത്സ യഥാസമയം ലഭ്യമാക്കുക എന്നതും കൂടി  ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.മരുന്ന് മാത്രമല്ല ഒപ്പം നല്ല ഭക്ഷണവും നല്ല ജീവിത  ശീലങ്ങളും രോഗശമനത്തെ ഉണ്ടാക്കുമെന്നു ഓർക്കുക. ഹിതമായത് ഉപയോഗിച്ചും ആവശ്യമില്ലാത്തത് ഉപേക്ഷിച്ചും മരുന്ന് കഴിക്കുമ്പോളാണ് അസുഖം എളുപ്പം നിയന്ത്രിക്കുവാൻ സാധിക്കുന്നത്. സമ്പൂർണ്ണ ആരോഗ്യം ഉണ്ടായിരിക്കുക എന്നതുവഴി രോഗങ്ങളകറ്റാനുള്ള അവസരമാണ് ആയുർവേദ സ്ഥാപനങ്ങൾ ഒരുക്കുന്നതെന്ന് ജില്ലാ ആയുർവേദ കോവിഡ്19 റെസ്പോൻസ് സെൽ അറിയിച്ചു.പി.എൻ.എക്സ്. 



വനമിത്ര അവാർഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് അപേക്ഷിക്കാം. 25,000 രൂപയും ഫലകവുമാണ് അവാർഡ്. കണ്ടൽക്കാടുകൾ, കാവുകൾ, ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഒരു ജില്ലയിൽ ഒന്നുവീതം അവാർഡ് നൽകും. തിരുവനന്തപുരം ജില്ലയിൽ താത്പര്യമുളള വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർക്ക് തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ (പി.റ്റി.പി) സോഷ്യൽ ഫോറസ്ട്രി വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർക്ക് ജൂലൈ 30 വരെ അപേക്ഷ നൽകാം.പി.എൻ.എക്സ്. 


ഹാന്റ് സാനിറ്റൈസർ വിൽപനയ്ക്ക് ലൈസൻസ് വേണം

ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റിലെ സെക്ഷൻ 3 (ബി) പ്രകാരം ഹാന്റ് സാനിറ്റൈസറുകൾ മരുന്നിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്നും അലോപ്പതി മരുന്നുൽപ്പാദന ലൈസൻസോടെ ഉൽപ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾ വിൽക്കുന്നതിന് വിൽപ്പന ലൈസൻസുകൾ വേണമെന്നും ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. നിലവിൽ ലൈസൻസുകളുളള മരുന്നു വ്യാപാര സ്ഥാപനങ്ങളൊഴികെയുളള മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങൾ ഹാന്റ് സാനിറ്റൈസറുകൾ വിതരണവും വിൽപനയും നടത്തുന്നതിന് ലൈസൻസ് എടുക്കണം. ലൈസൻസില്ലാതെ വിൽപ്പന നടത്തുന്നത് ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റ് 1940ലെ വ്യവസ്ഥകൾക്കു വിരുദ്ധവും കുറ്റകരവും, ശിക്ഷാർഹവുമാണ്. മരുന്നു മൊത്തവ്യാപാര സ്ഥാപനങ്ങൾ, ഫാറം 20എ/20ബി/20 ലൈസൻസുകൾ ഉളള വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമേ ഹാന്റ് സാനിറ്റൈസറുകൾ വിൽക്കാവൂ. ആയുർവേദ ലൈസൻസിന്റെ കീഴിൽ ഉൽപ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾക്ക് ഈ നിബന്ധനകൾ ബാധകമല്ല. കോസ്‌മെറ്റിക് ഉൽപ്പാദന ലൈസൻസ് പ്രകാരം നിർമ്മിച്ച് വിതരണം/വിൽപ്പന ചെയ്യുന്ന ഹാന്റ് സാനിറ്റൈസറുകൾ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് കൺട്രോളർ അറിയിച്ചു.പി.എൻ.എക്സ്. 


ഗാർഹിക വൈദ്യുതി ബില്ലിൽ കെ. എസ്. ഇ. ബി ഇളവ് നൽകും; 90 ലക്ഷം ഉപഭോക്താക്കൾക്ക് പ്രയോജനം

ഗാർഹിക വൈദ്യുതി ബില്ലിൽ കെ. എസ്. ഇ. ബി ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ പ്രയോജനം 90 ലക്ഷം ഗുണഭോക്താക്കൾക്ക് ലഭിക്കും.40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് നിലവിൽ വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോൾ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ സൗജന്യം അനുവദിക്കും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് ഇപ്പോൾ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കിൽത്തന്നെ ബില്ല് കണക്കാക്കും.പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായ ബിൽ തുക വർദ്ധനവിന്റെ പകുതി സബ്‌സിഡി നൽകും. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായ ബിൽ തുകയുടെ വർദ്ധനവിന്റെ 30 ശതമാനം സബ്‌സിഡി അനുവദിക്കും. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് അധിക ഉപഭോഗംമൂലം ഉണ്ടായ ബിൽ തുകയുടെ വർദ്ധനവിന്റെ 25 ശതമാനമായിരിക്കും സബ്‌സിഡി. പ്രതിമാസം 150 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന മുഴുവൻ ഉപഭോക്താക്കൾക്കും അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള വർദ്ധനവിന്റെ 20 ശതമാനം സബ്‌സിഡി നൽകും. ലോക്ക്ഡൗൺ കാലയളവിലെ വൈദ്യുതി ബിൽ അടയ്ക്കാൻ മൂന്ന് തവണകൾ അനുവദിച്ചിരുന്നു. ഇത് അഞ്ച് തവണകൾ വരെ അനുവദിക്കും.സാധാരണ നിലയിൽത്തന്നെ വൈദ്യുതി ഉപഭോഗം വർധിക്കുന്ന സമയമാണ് ഫെബ്രുവരി-മെയ് കാലം. ഇത്തവണ ലോക്ക്ഡൗൺ കൂടി ആയതിനാൽ കുടുംബാംഗങ്ങളെല്ലാം വീടുകളിലായിരുന്നു. വൈദ്യുതി ഉപഭോഗം വലിയ തോതിൽ വർധിച്ചു. ലോക്ക്ഡൗൺ മൂലം റീഡിങ് എടുക്കാൻ കഴിയാതിരുന്നതിനാൽ നാലുമാസത്തെ ബില്ലാണ് ഒന്നിച്ചു കൊടുത്തത്. അതോടെ ബിൽ തുക കണ്ട് പലരും അമ്പരന്നു. താരീഫ് ഘടനയിലോ വൈദ്യുതി നിരക്കുകളിലോ യാതൊരു വ്യത്യാസവും ഇപ്പോൾ വരുത്തിയിട്ടില്ല. എങ്കിലും പരാതികൾ ഉയർന്ന സാഹചര്യത്തിൽ അവ പരിശോധിക്കാനും പിശകുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്താനും വൈദ്യുതി ബോർഡിനോട് പരാതി ശ്രദ്ധയിൽ വന്നപ്പോൾ തന്നെ സർക്കാർ നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് ഇളവുകൾ അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ബോർഡിന് 200 കോടിയോളം രൂപയുടെ അധിക ബാദ്ധ്യത ഇതുമൂലം ഉണ്ടാകും.പി.എൻ.എക്സ്.


നെട്ടുകാൽത്തേരി തുറന്ന ജയിലിൽ 25 ഏക്കറിൽ മാതൃകാ കശുവണ്ടി തോട്ടത്തിന് തുടക്കമായി

* തോട്ടണ്ടി ഉത്പാദനത്തിൽ വർദ്ധനവും കൂടുതൽ തൊഴിൽ ദിനങ്ങളുമാണ് ലക്ഷ്യംകശുമാവ് കൃഷി  വ്യാപനത്തിലൂടെ തോട്ടണ്ടി ഉത്പാദനത്തിൽ വർദ്ധനവിനും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന്  ഫിഷറീസ് - ഹാർബർ എൻജിനിയറിങ് - കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു.  നെട്ടുകാൽത്തേരി തുറന്ന ജയിലിലെ  25 ഏക്കർ മാതൃകാ കശുവണ്ടി തോട്ടത്തിന്റെ തൈ നടീൽ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.  കശുവണ്ടി വികസന ഏജൻസി വഴി തുറന്ന ജയിലിൽ ആരംഭിക്കുന്ന മാതൃകാ കൃഷിത്തോട്ടം കാലക്രമത്തിൽ കശുവണ്ടി ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായ പ്രവർത്തനമാണ്.  കൂടുതൽ    ജയിലുകളിൽ സ്ഥലം ലഭ്യമാക്കി കശുമാവിൻ കൃഷി വ്യാപിപ്പിക്കുമെന്ന്  മന്ത്രി വ്യക്തമാക്കി.    ആറ് ലക്ഷം ടൺ കശുവണ്ടി സംസ്ഥാനത്തിന് ആവശ്യമുള്ളപ്പോൾ 83,000 ടൺ ആണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളാണ് കശുവണ്ടി മേഖലയിൽ  പ്രവർത്തിക്കുന്നത്.  ഇവരിൽ 80 ശതമാനത്തിലധികവും വനിതകളാണ്.  കശുവണ്ടി തൊഴിലാളികൾക്ക് 200 ദിവസമെങ്കിലും തൊഴിൽ നൽകണം. ഇതിനാവശ്യമായ കശുവണ്ടി സംസ്ഥാനത്തു തന്നെ ഉത്പാദിപ്പിക്കാനാണ്  സർക്കാർ  ശ്രമിക്കുന്നതെന്ന്  മന്ത്രി പറഞ്ഞു.സർക്കാർ അധികാരത്തിലെത്തിയതിനുശേഷം പുതിയതായി 12,100 ഹെക്ടർ സ്ഥലത്ത് കശുവണ്ടി   വികസന ഏജൻസി വഴി കശുമാവ് കൃഷി ആരംഭിച്ചു.  ഏജൻസിയുടെ നേതൃത്വത്തിൽ 39,418 ഹെക്ടർ സ്ഥലത്ത് കശുമാവ് കൃഷി ചെയ്യുന്നുണ്ട്. സംസ്ഥാനത്തുല്പാദിപ്പിക്കുന്ന കശുവണ്ടി കാഷ്യൂ ബോർഡിന്റെ നേതൃത്വത്തിൽ സമാഹരിച്ച്  കാപ്പെക്‌സിനും കാഷ്യൂ കോർപ്പറേഷനും നൽകുന്നു.സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ തരിശായി കിടക്കുന്ന 25 ഏക്കറിൽ കൂടുതലുള്ള സ്ഥലം ഉപയോഗപ്പെടുത്തി മാതൃകാ കൃഷിത്തോട്ടം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള കശുമാവ് തൈകൾ കാർഷിക സർവകലാശാല കശുമാവ് ഗവേഷണ കേന്ദ്രമായ മാടക്കത്തറ, കേന്ദ്ര കശുമാവ് ഗവേഷണ കേന്ദ്രമായ ഐ.സി.എ.ആർ, പുതൂർ എന്നിവിടങ്ങളിലാണ് ഉത്പാദിപ്പിക്കുന്നത്.  മൂന്ന് വർഷം കൊണ്ട് ഫലം തരുന്ന അധികം ഉയരം വെയ്ക്കാത്ത അത്യുല്പാദനശേഷിയുള്ള തൈകളാണ് വികസന ഏജൻസി വഴി കർഷകർക്ക് വിതരണം ചെയ്യുന്നതെന്ന്  മന്ത്രി പറഞ്ഞു.ഡയറക്ടർ ജനറൽ ഓഫ് പ്രിസൺ ഋഷിരാജ് സിംഗ്, പ്രിസൺ ഡി.ഐ.ജി. എസ്. സന്തോഷ്,  ഡി.ഐ.ജി. പി. അജയകുമാർ, നെട്ടുകാൽത്തേരി തുറന്ന ജയിൽ സൂപ്രണ്ട് ബി. രമേഷ് കുമാർ, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ. അജിത, കാഷ്യു സ്‌പെഷ്യൽ ഓഫീസർ കെ. ഷിരീഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.  പി.എൻ.എക്സ്.


ജലജീവൻ പദ്ധതിക്കു തുടക്കം; 2020-21ൽ 10 ലക്ഷം ഗ്രാമീണ വീടുകൾക്ക് കുടിവെള്ളം

സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും അഞ്ചുവർഷംകൊണ്ട് പൈപ്പ് വഴി കുടിവെള്ളമെത്തിക്കാൻ കേന്ദ്രസർക്കാരുമായി ചേർന്ന് സംസ്ഥാനം നടപ്പാക്കുന്ന ജലജീവൻ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമാരംഭം കുറിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ ജലജീവൻ പദ്ധതി നിർവഹണം സംബന്ധിച്ച മാർഗരേഖയുടെ മലയാളം പതിപ്പ് മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീനു നൽകി പ്രകാശനം ചെയ്തു. ജലവിഭവ വകുപ്പുമന്ത്രി കെ.കൃഷ്ണൻ കുട്ടി സന്നിഹിതനായിരുന്നു.  ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകൾക്കും സുസ്ഥിരമായ ജലലഭ്യതയുള്ള ദീർഘകാല കുടിവെള്ള പദ്ധതികൾക്ക് രൂപംനൽകി നടപ്പിലാക്കുകയാണ് ജലജീവൻ പദ്ധതിയുടെ ലക്ഷ്യം. ഇതനുസരിച്ച് 2024 ആകുമ്പോഴേക്കും ജലജീവൻ പദ്ധതി വഴി 50 ലക്ഷം ഗ്രാമീണ വീടുകളിൽ കുടിവെള്ളമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നടപ്പുസാമ്പത്തിക വർഷം 10 ലക്ഷം ഗ്രാമീണ വീടുകളിൽ പൈപ്പ് വഴി കുടിവെള്ളമെത്തിക്കും. ഇതിനായി 1525 കോടിരൂപ കണക്കാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ മാർഗരേഖയനുസരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ 50:50 എന്ന അനുപാതത്തിലാണ് കേന്ദ്ര-സംസ്ഥാന വിഹിതം.കേരളത്തിൽ 67 ലക്ഷം ഗ്രാമീണ വീടുകളാണുള്ളത്. ഇതിൽ നിലവിൽ ഗാർഹിക കുടിവെള്ള കണക്ഷൻ മുഖേന ജലവിതരണം നടത്തുന്നത് 17.50 ലക്ഷം വീടുകളിലാണ്. കൂടാതെ ഗ്രാമീണ മേഖലയിൽ 1.56 ലക്ഷം പൊതുടാപ്പുകൾ വഴിയും കുടിവെള്ളവിതരണം നടക്കുന്നു. ഗ്രാമപഞ്ചായത്ത്, ഗ്രാമീണ-സാമൂഹിക കൂട്ടായ്മകൾ എന്നിവ മുഖാന്തിരം ഗ്രാമീണ കുടിവെള്ള പദ്ധതികൾ പരിപാലിച്ച് നടപ്പിലാക്കുന്ന സംവിധാനമാണ് ജലജീവൻ പദ്ധതിയിൽ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്തുകൾക്ക് പദ്ധതി സ്വന്തമായി നടത്താൻ ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കുകയും തദ്ദേശ കൂട്ടായ്മയുടെ നേതൃത്വത്തിൽ പദ്ധതിക്ക് സുസ്ഥിരത നേടുകയുമാണ് ഉദ്ദേശ്യം.ഗ്രാമപഞ്ചായത്തുകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2020-21ൽ 1525 കോടി രൂപ പദ്ധതി അടങ്കലിൽ ജലജീവൻ പദ്ധതി നടപ്പിലാക്കുമ്പോൾ 15 ശതമാനം ഗ്രാമപഞ്ചായത്ത് വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവും നൽകാൻ സന്നദ്ധത അറിയിക്കുന്ന പഞ്ചായത്തുകളെ മുൻഗണനാക്രമം അനുസരിച്ച് ഉൾപ്പെടുത്തും. പഞ്ചായത്ത് വിഹിതം, ഗുണഭോക്തൃ വിഹിതം എന്നിവ അടയ്ക്കുന്ന മുറയ്ക്ക് പദ്ധതിനിർവഹണം ആരംഭിക്കും. പദ്ധതി നടത്തിപ്പിനായി വിവിധതലങ്ങളിൽ കമ്മറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്.പി.എൻ.എക്സ്. 


വൈദ്യുതി ബില്ല് വായിക്കാം

നീളത്തിൽ കിട്ടുന്ന വൈദ്യുതി ബില്ലിൽ 30 പ്രധാന കാര്യങ്ങൾ ഉണ്ട്. പക്ഷേ ബില്ല് കിട്ടുമ്പോൾ ആദ്യം കണ്ണ് ചെല്ലുന്നത് തുകയിൽ. പിന്നെ പണം അടക്കാനുള്ള ഡേറ്റും ഡിസ്കണക്ഷൻ ഡേറ്റും.., സ്വാഭാവികം. തുക കുറഞ്ഞാൽ സന്തോഷം. കൂടിയാൽ വിഷമം., അടുത്ത ബില്ല് കുറക്കാൻ ഉള്ള ആലോചന അപ്പോഴേ തുടങ്ങും. ഈ ബില്ലിൽ പലതും ഷോർട്ട് ഫോമിൽ ആണ് കൊടുത്തിരിക്കുന്നത്. അതെല്ലാം നമുക്ക് ആവശ്യമായ വിവരങ്ങൾ ആണ്. വൈദ്യുതി കണക്ഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും. നോക്കാം എന്തൊക്കെയാണെന്ന്. ഏറ്റവും മുകളിൽ നിന്ന് താഴേക്ക് ഓർഡറിൽ. 1.Customer care number - വിളിക്കാം 2. Section number - കണക്ഷൻ ഉള്ള സെക്ഷൻ 3. Section office and Phone number 4. Bar code 5. C# - Customer number - വൈദ്യുതി കണക്ഷൻ നമ്പർ. 13 അക്കം ഉണ്ട്. അവസാനത്തെ 4/5 അക്കം ഉള്ള നമ്പർ വീടിനു മുൻപിലും മീറ്റർ ബോർഡിലും എഴുതി വയ്ക്കും. 6. Bills - ബിൽ നമ്പർ. ഇത് ഒരു കൺസ്യൂമർക്കു നൽകുന്ന പ്രത്യേക നമ്പർ. ഓൺലൈൻ ആയി പണം അടക്കുമ്പോൾ ഈ നമ്പർ വച്ചാണ് കൺസ്യൂമറെ ഐഡന്റിഫൈ ചെയ്യുന്നത്. 7. Name - കൺസ്യൂമറുടെ പേര് 8. Pole  - കണക്ഷൻ എടുത്തിരിക്കുന്ന പോസ്റ്റിന്റെ നമ്പർ. 9. Trans - ഏത് ട്രാൻസ്ഫോർമറിൽ നിന്നാണ് വീട്ടിലേക്ക്‌ വൈദ്യുതി എത്തുന്നത് - LT line (  Light Tension )  415 V/ 230 V.  10. Bill Area  / Day / - Area  ഏത് ഏരിയയിൽ ആണ് മീറ്റർ റീഡ് ചെയ്യുന്നത്. Day സാധാരണ മീറ്റർ റീഡ് ചെയ്യുന്ന തീയതി. Walk മീറ്റർ റീഡിങ്ങ് എടുക്കുന്ന കൺസ്യൂമർ നമ്പറുകളുടെ ഓർഡർ. 11. Bill date - റീഡിങ്ങ് എടുത്ത് ബില്ല് കൊടുക്കുന്ന ഷെഡ്യൂൾഡ് ഡേറ്റ്. 12. Due date - സർചാർജ് ( ഫൈൻ ) ഇല്ലാതെ ബില്ല് അടക്കാനുള്ള തീയതി. ബിൽ ഡേറ്റ് മുതൽ 10 ദിവസം വരെ ഈ തീയതി ഉണ്ടാകും. 13. Disconn Dt - ഡിസ്കണക്ഷൻ ഡേറ്റ് ( DC date ) - പണം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുന്ന തീയതി. ബിൽ ഡേറ്റ് മുതൽ 25 ദിവസം വരെ ഉണ്ടാകും. 14. 15.  Tariff - കൺസ്യൂമർക്ക് നൽകിയിരിക്കുന്ന കണക്ഷൻ താരിഫ്. വീടുകൾക്ക് അത് LT 1 A ( Domestic ). 16. S. Deposit - കണക്ഷൻ എടുത്ത സമയത്ത് അടച്ച സെക്യൂരിറ്റി തുക. 17. Meter ( MM ) status  - മീറ്ററിന്റെ അപ്പോഴത്തെ അവസ്ഥ OK - Meter good SF - Suspected Faulty - റീഡിങ്ങ് കൃത്യം ആണോ എന്ന് സംശയം. ഒബ്സർവേഷനിൽ വയ്ക്കാൻ ആവശ്യപ്പെടാം. DG - Meter ഇൻ Damage DL - Door Locked - വീട് പൂട്ടി കിടക്കുന്നു. അതുപോലെ ബില്ല് റീഡ് ചെയ്യാൻ കഴിയാത്ത മറ്റ് സാഹചര്യങ്ങൾ. അപ്പോൾ SBM ( Spot Billing Machine ) നൽകുന്ന ആവറേജ് ഉപയോഗം ബിൽ തുകയാകും. 18. Load - കൺസ്യൂമർക്ക് അനുവദിച്ച വൈദ്യുതി ഉപയോഗം ( ലോഡ് ) . kW ( kilo Watt ). 19. C Demand - Contract Demand - അനുവദിച്ച ലോഡ് kVA ( kilo Volt Ampere ). അത് 1.2 kVA ആണെങ്കിൽ യഥാർത്ഥ ലോഡ് 1200 Watts. 20. Phase - ഏത് തരം കണക്ഷൻ. Phase 1 ( Single Phase ) Phase 3 ( Three Phase ). 21. Prv Rd dt - Previous Reading date - അവസാനത്തെ മീറ്റർ റീഡിങ്ങ് എടുത്ത തീയതി. 22. Prs Rd dt - Present Reading date - മീറ്റർ റീഡിങ്ങ് എടുക്കുന്ന തീയതി. 23. Mt Rd Meter OMF - ബില്ല് ചെയ്യുന്ന Multiplication factor. 24. Current Reading Unit kWh / A / 1 - മീറ്റർ എടുക്കുന്ന സമയത്തെ റീഡിങ്ങ് kWh ( kilo Watt hour ) ൽ - C kWh Single phase / t1+t2+t3 in 3 phase. ഇതിൽ വരിയായി കാണുന്നത് 24. Curr- Current reading - അപ്പോഴത്തെ റീഡിങ്ങ് 25.  Prev - Previous reading - അവസാനം എടുത്ത റീഡിങ്ങ് 26. Cons - Consumption - രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി. kWh or Unit. Current reading - Previous reading = Consumed electricity in kWh or Unit. ഇതു ശ്രദ്ധിക്കണം. കഴിഞ്ഞ രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി യൂണിറ്റ് ആണ്. 27. Avg - Average consumption - മുൻപിലത്തെ ഉപയോഗം വച്ച് ഓട്ടോമാറ്റിക് ആയി കണക്കു കൂട്ടുന്ന വൈദ്യുതി ഉപയോഗം. 27 A.  Bill calculation - ബിൽ തുകയുടെ split up 28. Payment amount - Payment calculation - അടക്കേണ്ട തുക. അഡ്ജസ്റ്റ്‌മെന്റ് കഴിഞ്ഞ്. 29. മീറ്റർ റീഡ് ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പേരും, ഔദ്യോഗിക പേരും. 30. Date and Time - ബില്ല് എടുത്ത തീയതിയും സമയവും. C&Pകടപ്പാട് whatsaap 


അനര്‍ഹമായി റേഷന്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ക്കെതിരെ നടപടി

അനര്‍ഹമായി എ. എ. വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുടമകള്‍ക്ക് ഈ കാര്‍ഡുകള്‍ മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റുന്നതിന് അവസരങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും ഇപ്പോഴും നിരവധി ആളുകള്‍ മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ ഉപയോഗിച്ച് അനര്‍ഹമായി റേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി ശ്രദ്ധയില്‍പെട്ടതായും ഇത്തരം കാര്‍ഡുടമകളെ കണ്ടെത്തുന്നതിനും ഇങ്ങനെ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് അര്‍ഹരായകാര്‍ഡുടമകളെ ഉള്‍പ്പെടുത്തുന്നതിനും നടപടികള്‍ ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍, 1000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍, നാലുചക്ര വാഹനമുള്ളവര്‍, ആദായ നികുതി അടക്കുന്നവര്‍ ,ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ള കുടുംബങ്ങള്‍ എന്നിവര്‍ എ.എ.വൈ, പി.എച്ച്.എച്ച് കാര്‍ഡുകള്‍ അതാത് താലൂക്ക്/സിറ്റിറേഷനിംഗ് ഓഫീസുകളില്‍ ഹാജരാക്കി മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റണം. അനര്‍ഹമായി റേഷന്‍ വിഹിതം കൈപ്പറ്റിയ മുന്‍ഗണനാ കാര്‍ഡുകളില്‍ നിന്ന് റേഷന്‍ സാധനങ്ങളുടെ വിപണി വിലയായി അരി കിലോ ഗ്രാമിന് 40 രൂപയും ഗോതമ്പിന് 29 രൂപയും പിഴയും ഉള്‍പ്പെടെ ഈടാക്കും. ഇത്തരം കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവരെപ്പറ്റിയുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ ഫോണ്‍ മുഖേന അറിയിക്കാം. ജില്ലാ സപ്ലൈ ഓഫീസര്‍ കോഴിക്കോട്. 0495 2370655, താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴിക്കോട്. 0495 2374885, സിറ്റി റേഷനിംഗ് ഓഫീസര്‍ നോര്‍ത്ത് കോഴിക്കോട്. 0495 2374565, സിറ്റി റേഷനിംഗ് ഓഫീസര്‍ സൗത്ത ്കോഴിക്കോട്. 9188527401, താലൂക്ക് സപ്ലൈ ഓഫിസര്‍ കൊയിലാണ്ടി. 9188527403, താലൂക്ക് സപ്ലൈ ഓഫീസര്‍ വടകര. 9188527404, താലൂക്ക് സപ്ലൈ ഓഫീസര്‍ താമരശ്ശേരി 9188527399.


" മൃഗമനുഷ്യൻ ''

മനുഷ്യന്റെ  ക്രൂരതക്കിരയായി സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് മേൽത്താടിയും കീഴ്ത്താടിയും തകർന്ന് ചരിഞ്ഞ കാട്ടാന ഗർഭിണിയായിരുന്നു. തിരുവിഴാംകുന്ന് വനമേഖലയിൽ അമ്പലപ്പാറയിലെ വെള്ളിയാറിൽ. 15 വയസ്സ് തോന്നിക്കുന്ന പിടിയാന മേയ് 27-നാണ് ചരിഞ്ഞത്. ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ചശല്യമില്ലാതാക്കാനും വെള്ളിയാറിലെ വെള്ളത്തിൽ തുമ്പിയും വായും മുക്കി നിൽക്കെയാണ് കാട്ടാന ചരിഞ്ഞത്. സൈലന്റ്വാലി വനമേഖലയിൽനിന്ന് പുറത്തിറങ്ങിയ ആനയാണിതെന്നാണ് കരുതുന്നത്.ഈ ക്രൂരതയെ ആസ്പദമാക്കി വി.പി ശ്രീകാന്ത് നായർ രചിച്ച കവിതയാണ് മൃഗമനുഷ്യൻ കവിത" മൃഗമനുഷ്യൻ  ''"കാതടപ്പിക്കുമൊരു വിസ്ഫോടനം..ശിരസ്സുപിള൪ത്തിയൊരിടിമിന്നലായ്...നാസികാഗ്രത്തിൽകടലിരമ്പീ നിണം ജിഹ്വാത൯ ആ൪ത്തിയടക്കി...കുഞ്ചരം തളർന്നു തരിച്ചുനിന്നുസ്പന്ദനം നിലയ്ക്കാതെ പിടിച്ചു നിന്നുള്ളളിൽ  പിടയ്ക്കുന്ന കുഞ്ഞുജീവൻ മെല്ലെ ചലനം നിലയ്ക്കുന്നതവളറിഞ്ഞൂഇത്തിരി മധുരമാ കുഞ്ഞിനേകാൻ അവസാനമായ് ശ്രമിച്ചു നോക്കിഉമീ നീരു പോലും തിളച്ചുവറ്റിയെന്നറിഞ്ഞവൾ ഉറക്കേ കരഞ്ഞു പോയിഎന്തിനീ ജീവൻ ബാക്കിയായി ഉള്ളിലാകെ നീറി എരിയുന്നു വായിൽ പുകയും വൃണങ്ങളിൽ നിന്നും മാംസം കരിഞ്ഞ മണം വരുന്നുഇനിയി മുറിവുകൾ പുഴുക്കൾ നിറഞ്ഞ്ജീവനോടെന്നേ തിന്നു തീർക്കുംഈച്ചകളും പല കിളികളും ചേർന്ന് കണ്ണുകൾ ചൂഴ്ന്നു പകുത്തെടുക്കുംപല മൃഗങ്ങൾ പല ഭാഗങ്ങളേ കൂർത്ത നഖങ്ങളാൽ പൊളിച്ചു തിന്നുംജീവനോടെ ഞാൻ പിടയുമെങ്കിലും നീയതു കണ്ടും രസിച്ചു നില്ക്കുംമനുഷ്യാ ഞാൻ നിന്നെ വിശ്വസിച്ചുനീ തന്ന കൈതചക്ക തിന്നൂക്രൂരതയിത്രയും ക്രൂരമാണോ നിൻ മുഖമാലതു നീ മറയ്ക്കുംആമുഖത്തും ഒരുനാൾ ഭയം നിറയും ശാപങ്ങൽ നിന്നെ തേടിയെത്തുംനിൻ്റെയീ പാപങ്ങൾ നിൻ്റെ മുന്നിൽ കോലങ്ങൾ കെട്ടി അലറിയാടും.പേടിയാലന്നു നീ വിറച്ചു പോകുംനിൻ്റെ ശ്വാസവും നിലച്ചുപോകും.


ലാലേട്ടന് ബർത്ത്ഡേ സമ്മാനമായി ഒരുകവിത

ഫിസിക്സ് (Physics) എന്ന ഇംഗ്ലീഷ് പദം വന്നത് പ്രകൃതി എന്നർത്ഥമുള്ള φύσις (phúsis) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്. ഇവിടെ ലാലേട്ടൻ്റെ കട്ട ഫാനായ ഭൗതികശാസ്ത്രം അദ്ധ്യാപകനും കവിയുമായ വി.പി ശ്രീകാന്ത് നായർക്കു പ്രകൃതിയോട് ഒടുങ്ങാത്ത അഭിനിവേശമാണ്.  ഇദ്ദേഹം മഞ്ചേരി എളങ്കൂർ പി.എം.എസ്.എ.ഹയർ സെക്കണ്ടറി  സ്കൂളിലെ ഭൗതികശാസ്ത്രം അധ്യാപകനാണ്. ഇതിനോടകം തന്നെ കൊറോണയുമായി ബന്ധപ്പെട്ടുംമറ്റും  അനേകം കവിതകളും ചൊൽക്കാഴ്ചകളും  പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ ലാലേട്ടൻറെ അറുപതാം ജന്മദിനമായ ഇന്ന് അദ്ദേഹത്തിനുള്ള ജന്മദിന സമ്മാനമായി ഒരു കവിത എഴിതിയിരിക്കുകയാണ് അദ്ദേഹം കവിത"സ്വന്തം ലാലേട്ടൻ ""വെള്ളിത്തിരയ്ക്കു ജീവനേകാൻ സർവ്വം സമർപ്പിച്ച ജന്മമല്ലേചിന്തകൾ വെട്ടിത്തുറന്നു പറയുവാൻ ചങ്കുറപ്പുള്ളൊരുലാലേട്ടൻവത്സലരാകും അമ്മമാരെയെന്നും ചേർത്തു പിടിച്ചതു കാണുമ്പോൾഅമ്മതൻ ലാലുവായ് മാറുവാനാഗ്രഹം നമ്മിൽ നിറയ്ക്കുമീ ലാലേട്ടൻ സ്നേഹനിധിയാം പ്രിയതമക്കെന്നും തണലായിരിപ്പതു കാണുമ്പോൾപ്രണയം മണക്കുന്ന പ്രിയതമനാകുവാൻകാട്ടിത്തരുന്നൂ ലാലേട്ടൻഅഭിനയമില്ലാത്തൊരച്ഛനായി മക്കൾക്കു സ്വതന്ത്ര്യ മേകുമ്പോൾ താരങ്ങളാകുവനല്ല നല്ലമനുഷ്യരാവാൻ ചൊല്ലിലാലേട്ടൻനടനാത്ഭുതങ്ങളാം താരകങ്ങൾ രണ്ടുമൊരു മനസ്സായിങ്ങു വാഴുമ്പോൾ സഹോദരബന്ധമായ് സൗഹൃദത്തിനർത്ഥം  നെഞ്ചിൽ എഴുതുന്നു ലാലേട്ടൻജീവൻ്റെ ജീവനാം കൂട്ടുകാരെ ചേർത്തു പിടിയ്ക്കുന്നുവെന്നുമെന്നും കാലിടറാതെ മുന്നേറുവാനായ് എന്തിനും തുണയായി ലാലേട്ടൻകൂടെ നടിയ്ക്കുവോർക്കത്ഭുതമായ് വിരലുകൾ പോലും കഥ പറയുംഅഭിനയമില്ലാതലിഞ്ഞു ചേരും വിസ്മയ കാഴ്ച്ചയായ് ലാലേട്ടൻപകയോ പുച്ഛമോ ആരോടുമില്ലാതെ പുഞ്ചിരിയ്ക്കുന്ന മുഖവുമായിമനസ്സിലേയ്ക്കാഴ്ന്നിറങ്ങുന്നു അവിടെ സ്വന്തമാക്കുന്നു ലാലേട്ടൻനമ്മുടെ സ്വന്തം ലാലേട്ടൻ."


സ്വാമി വിവേകാനന്ദന്റെ പേരിലുള്ള യുവപ്രതിഭ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് 2019ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാർഡിനായി 18നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവർത്തനം, മാധ്യമ പ്രവർത്തനം (പ്രിന്റ് മീഡിയ) മാധ്യമ പ്രവർത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, ഫൈൻ ആർട്‌സ്, കായികം (വനിത, പുരുഷൻ), ശാസ്ത്രം, സംരംഭകത്വം, കൃഷി, എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം 11 പേർക്കാണ് അവാർഡ് നൽകുന്നത്. അവാർഡിനായി സ്വയം അപേക്ഷ സമർപ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാം. അതത്  മേഖലയിൽ വിദഗ്ദ്ധരുൾപ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. അവാർഡിനായി അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും നൽകും. കൂടാതെ  സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് / യുവാക്ലബുകളിൽ നിന്നും അവാർഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌ക്കാരവും നൽകും. ജില്ലാതലത്തിൽ അവാർഡിനർഹത നേടിയ ക്ലബുകളെയാണ് സംസ്ഥാന അവാർഡിന് പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌ക്കാരവും നൽകും. ഇതിനുള്ള അപേക്ഷകൾ മെയ് 25നകം ജില്ല യുവജനകേന്ദ്രത്തിൽ ലഭിക്കണം. അപേക്ഷഫോറം  യുവജനക്ഷേമ ബോർഡിന്റെ വെബ്‌സൈറ്റിലും ലഭിക്കും. വെബ്‌സൈറ്റ് www.ksywb.kerala.gov.in വിലാസം: ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ല യുവജനകേന്ദ്രം, മിനി സിവിൽ സ്റ്റേഷൻ തത്തംപള്ളി പി.ഒ, ആലപ്പുഴ. ഫോൺ 0477 2239736.



സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ ഒൻപത് മുതൽ ആരംഭിക്കും

സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂൺ ഒമ്പതിന് അർദ്ധരാത്രി മുതൽ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും സേവനങ്ങളും കാലോചിതമായി സംരക്ഷിക്കുന്നതിനോടൊപ്പം കടൽ ആവാസ വ്യവസ്ഥയിൽ മത്സ്യബന്ധനംമൂലം ഉണ്ടാകുന്ന ആഘാതം ലഘൂകരിക്കുന്നതിനും വിവിധ മത്സ്യങ്ങളുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനുമാണ് ട്രോളിംഗ് നിരോധനം സർക്കാർ നടപ്പാക്കി വരുന്നത്.   ഓരോ ട്രോളിംഗ് നിരോധനത്തിനു ശേഷവും ഉണ്ടാകുന്ന മത്സ്യ വർദ്ധനവ് ട്രോളിംഗ് നിരോധനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതായി മന്ത്രി വ്യക്തമാക്കി.  ട്രോളിംഗ് നിരോധന സമയത്ത് കടൽ രക്ഷാ പ്രവർത്തനങ്ങൾക്കും പെട്രോളിംഗിനുമായി എല്ലാ തീരദേശ ജില്ലകളിലുമായി 20 സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് എടുത്ത് പ്രവർത്തനം ആരംഭിക്കും.   നേരത്തെ പരിശീലനം ലഭിച്ചിട്ടുള്ള  80 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ രക്ഷാ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും.   ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലുമുള്ള പെട്രോൾ ബങ്കുകൾ ട്രോൾ ബാൻ കാലയളവിൽ പ്രവർത്തിക്കില്ല. മറൈൻ ആംബുലൻസിന്റെ സേവനം ജൂൺ, ജൂലൈ മാസങ്ങളിൽ ലഭ്യമാക്കും.  50 പേർക്ക് പോകാവുന്ന വള്ളങ്ങളിൽ 30 പേർക്ക് പോകാൻ അനുമതി നൽകും.  അഞ്ചു പേർക്ക് പോകാവുന്ന ഒരു കാരിയർ വള്ളം കൂടി ഇത്തരം വള്ളങ്ങളുടെ കൂടെ അനുവദിക്കും. അന്യ സംസ്ഥാന ബോട്ടുകൾ ജൂൺ ഒൻപത് അർദ്ധരാത്രിക്ക് മുമ്പ് ഹാർബറുകളിൽ നിന്ന് അവരുടെ സ്ഥലങ്ങളിലേക്ക് പോകണം.   1800 കിലോയോളം തൂക്കം വരുന്ന ഇപ്പോൾ ഉപയോഗിക്കുന്ന വലകൾക്ക് പകരം ചെറിയ വലകൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. വള്ളങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ എണ്ണവും വലകളുടെ ഭാരവും കുറയുന്നതുകൊണ്ട് ശക്തിയേറിയ എൻജിനുകൾ ഉപയോഗിക്കാതിരിക്കാൻ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണം. ലേലം നിർത്തിവെച്ചുള്ള വിലനിർണ്ണയം ഹാർബറുകളിൽ നടക്കുന്നതിനാൽ അവസാനം വരുന്ന മത്സ്യത്തിനും നിശ്ചിത വില ലഭിക്കും.  വലിയ എൻജിൻ ഉപയോഗിക്കുന്നതിലൂടെയുള്ള  കൂടുതൽ മണ്ണെണ്ണ ഉപഭോഗം കുറയ്ക്കാനും മണ്ണെണ്ണ വഴിയുള്ള കടൽ മലിനീകരണം ഒഴിവാക്കാനും സഹായിക്കുമെന്ന്  മന്ത്രി അറിയിച്ചു.ഫിഷറീസ് സെക്രട്ടറി ഇഷിതാറോയ്, ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേശപതി, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, പുല്ലുവിള സ്റ്റാൻലി, ചാൾസ് ജോർജ്, ഓസ്റ്റിൻ ഗോമസ്, ഉമ്മർ ഓട്ടുമ്മൽ, റ്റി. പീറ്റർ, രജനീഷ് ബാബു, സോണിയ ജോർജ്ജ് എന്നിവർ പങ്കെടുത്തു.


കാംകോ അഗ്രി ടൂൾ കിറ്റ് വിപണിയിലിറക്കി

എന്റെ പച്ചക്കറി എന്റെ വീട്ടിൽ എന്ന ലക്ഷ്യത്തോടെ ഗാർഹിക പച്ചക്കറി കൃഷിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി കാംകോ അഗ്രി ടൂൾ കിറ്റ് വിപണിയിലിറക്കി. ടൂൾ കിറ്റിന്റെ വിപണനോദ്ഘാടനം ധനമന്ത്രി ഡോ.തോമസ് ഐസക്കിന് നൽകി കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഡോ.കെ.ടി.ജലീൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പൊതുവിപണിയിൽ 1586 രൂപ വിലവരുന്ന ഉപകരണങ്ങൾ അടങ്ങിയ കിറ്റ് 985 രൂപയ്ക്കാണ് കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് (കാംകോ) വിപണനം നടത്തുന്നത്. ചെറിയ ഹാൻഡ് ട്രൊവൽ, പ്രൂണിംഗ് സെകട്ടർ റോൾ കട്ട്, ഹാൻഡ് കൾട്ടിവേറ്റർ, സ്പ്രേയർ, വാട്ടറിംഗ് കാൻ, ഹൊ-വിത്ത് ഡിഗ്ഗർ, ഫോൾഡിംഗ് സ്റ്റൂൾ എന്നീ ഉപകരണങ്ങളാണ് കിറ്റിലുള്ളത്.സ്ത്രീകൾക്കും കുട്ടികൾക്കും വരെ അനായാസേന ഇത് ഉപയോഗിക്കാനാകും. നഗരങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനും യുവാക്കളെ കൂടുതൽ കൃഷിയിലേക്ക് ആകർഷിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃഷിഭവനുകൽ നിന്നും കാംകോ ഔട്ട്ലെറ്റുകളിൽ നിന്നും കിറ്റുകൾ വാങ്ങാം.


കാലവർഷം: മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജം

*മുന്നൊരുക്കങ്ങൾ വിലയിരുത്തിമഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് സംസ്ഥാന റിലീഫ് കമ്മീഷണറും റവന്യൂ-ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ: വി. വേണുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.കാലവർഷത്തിനു മുന്നോടിയായുള്ള തയാറെടുപ്പുകൾ സംബന്ധിച്ചാണ് വിവിധ സേനാ വിഭാഗങ്ങളുടെയും വകുപ്പുകളുടെയും അവലോകനയോഗം ചേർന്നത്. തദ്ദേശസ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പദ്ധതിയുടെയും റവന്യു, ആരോഗ്യ ഉൾപ്പെടെയുള്ള മറ്റു വകുപ്പുകളുടെയും സന്നദ്ധ സേനാംഗങ്ങളുടെയും സേനകളുടെയും സഹകരണത്തോടെയാകും മഴക്കെടുതികൾ നേരിടുക.കാലവർഷം സാധാരണനിലയിൽ ലഭിക്കുമെന്നാണ് കാലവസ്ഥാ പ്രവചനം. മഴക്കെടുതികൾ കുറയ്ക്കാനുള്ള മുൻകരുതൽ കൈക്കൊള്ളണമെന്നും യോഗത്തിൽ തീരുമാനമായി. സംസ്ഥാനതല  അടിയന്തരഘട്ട കാര്യനിർഹണ കേന്ദ്രം ജൂൺ ഒന്നുമുതൽ പ്രവർത്തനം തുടങ്ങും. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി കോവിഡ്-19 സാഹചര്യം കൂടി കണക്കിലെടുത്താണ് തദ്ദേശ, റവന്യൂ, ആരോഗ്യ വകുപ്പുകൾ പ്രദേശികതലത്തിൽ പ്രവർത്തിക്കുക. മുൻവർഷങ്ങളിലെ മഴക്കെടുതികളിൽനിന്നും ദുരന്തങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും വിശദമായ ദുരന്ത നിവാരണ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഇതിനനുസൃതമായി ലഭ്യമായ വിശദ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനതല ദുരന്ത പ്രതികരണ പ്ലാൻ ഉൾക്കൊള്ളുന്ന ഓറഞ്ച് ബുക്കിൽ പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഇതു ഉൾക്കൊണ്ടുള്ള മഴക്കാല പൂർവ മുന്നൊരുക്കങ്ങളാണ് വകുപ്പുകൾ നടത്തേണ്ടത്.  ഇത്തരം ദുരന്ത നിവാരണ പദ്ധതികളിലൂടെ ഓരോ പ്രാദേശിക സർക്കാരിനും പ്രശ്നസാധ്യതാ മേഖലകളും കൂടുതൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ള വ്യക്തികളെയും അടയാളപ്പെടുത്താനും ആവശ്യമുള്ളപ്പോൾ തുടർനടപടികൾ സ്വീകരിക്കാനും ഇപ്പോൾ സൗകര്യമുണ്ട്. ദുരന്ത പ്രതികരണ സേനകളും ഇപ്പോൾ നിലവിലുണ്ട്.ഇത്തവണത്തെ ഏറ്റവും ശ്രദ്ധിക്കേണ്ടത് കോവിഡ് സാഹചര്യത്തിൽ ക്യാമ്പുകൾ ഒരുക്കുകയെന്നതാണ്. ഇതിനായി ക്യാമ്പുകളിൽ ആരോഗ്യ വകുപ്പിന്റെ കൂടി നിർദേശങ്ങൾ കണക്കിലെടുത്ത് കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രായമേറിയവർക്കും രോഗലക്ഷണങ്ങളുള്ളവർക്കും പ്രത്യേക വിഭാഗങ്ങളും കെട്ടിടങ്ങളും ഒരുക്കേണ്ടിവരും. ഇത്തരം സൗകര്യങ്ങൾ തദ്ദേശസ്ഥാപനങ്ങളും റവന്യൂ വിഭാഗവും പ്രാദേശികമായി കണ്ടെത്തേണ്ടിവരും.സന്നദ്ധസേനയ്ക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിച്ച് മൂന്നു ലക്ഷത്തിലധികം സന്നദ്ധ സേനാംഗങ്ങളെ ഒരുക്കാനായതും ഈ വർഷത്തെ പ്രത്യേകതയാണ്. ഇവർക്ക് വരുന്ന ആഴ്ചകളിൽ കൂടുതൽ ഓൺലൈൻ പരിശീലനം നൽകും. അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് സേനയും ദുരന്തപ്രതികരണത്തിന് തുണയാകും. ഓരോ ഫയർ സ്റ്റേഷനുമായി ബന്ധപ്പെട്ടും സേനയെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കോട്ടയം ജില്ലയിൽ ദുരന്ത പ്രതികരണത്തിന് പ്രത്യേക കിറ്റുകളുമായി 'ആപ്താ മിത്ര' സംഘവും പ്രവർത്തിക്കുന്നുണ്ട്.പ്രാദേശികമായി ഒഴിപ്പിക്കൽ മാർഗരേഖ, മാപ്പുകൾ എന്നിവ വകുപ്പുകൾ ഏകോപിപ്പിച്ച് തയാറാക്കി വിവരങ്ങൾ പരസ്പരം ലഭ്യമാക്കണം.വിവിധ സ്ഥലങ്ങളിൽ ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താൻ ദുരന്ത നിവാരണ അതോറിറ്റി 150 ലേറെ ഹെലി ലാൻഡിംഗ് സൈറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ലഭ്യമായ എല്ലാ ശേഷിയും ഉപയോഗിച്ചുള്ള സഹകരണത്തിന് തയാറാണെന്ന് വിവിധ സേനാ വിഭാഗങ്ങൾ യോഗത്തിൽ ഉറപ്പുനൽകി.യോഗത്തിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ ഡോ: കെ. സന്തോഷ്, കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഡോ. കെ.പി. സുധീർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ: ശേഖർ എൽ. കുര്യാക്കോസ്, ലാൻറ് റവന്യൂ കമ്മീഷണർ സി.എ. ലത, വിവിധ കേന്ദ്ര സേനാ വിഭാഗങ്ങളുടെ പ്രതിനിധികൾ, വിവിധ വകുപ്പു മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു.



സംസ്ഥാനത്ത് ഹ്രസ്വദൂര ബസ് സർവ്വീസുകൾ നാളെ മുതൽ പുനരാരംഭിക്കും

കോവിഡ് 19 നെ തുടർന്ന് തടസ്സപ്പെട്ട കെ.എസ്.ആർ.ടി. സി. ഹ്രസ്വദൂര സർവ്വീസുകൾ ഇന്ന് (മെയ് 20) മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. സംസ്ഥാനത്തൊട്ടാകെ 1850 ഷെഡ്യൂൾ സർവീസുകളാണ് ജില്ലാടിസ്ഥാനത്തിൽ ആരംഭിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് സർവ്വീസ് നടത്തുക. യാത്രക്കാരുടെ ആവശ്യവും ബാഹുല്യതയും അനുസരിച്ച് മാത്രമേ സർവ്വീസ് നടത്തുകയുള്ളു. ബസിന്റെ പുറകുവശത്തെ  വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുൻവാതിലൂടെ പുറത്തിറങ്ങണം. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹിക  അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാൻ പാടുള്ളു. ഓർഡിനറിയായി മാത്രമേ ബസുകൾ സർവ്വീസ് നടത്തുകയുള്ളു.ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന ജില്ല, സർവീസുകളുടെ എണ്ണം എന്നിവ ക്രമത്തിൽ:  തിരുവനന്തപുരം-499, കൊല്ലം-208, പത്തനംതിട്ട-93, ആലപ്പുഴ-122, കോട്ടയം-102, ഇടുക്കി-66, എറണാകുളം-206, തൃശ്ശൂർ-92, പാലക്കാട്-65, മലപ്പുറം-49, കോഴിക്കോട്-83, വയനാട്-97, കണ്ണൂർ-100, കാസർഗോഡ്-68


അന്യദേശത്തായവർക്കു മടങ്ങിവരാൻ രജിസ്റ്റർ ചെയ്യാം

മടങ്ങിവരാൻ ആഗ്രഹിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നോർക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ ചികിത്സയ്ക്ക് പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ,  പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്ക് പ്രഥമ പരിഗണന നൽകും. മടങ്ങി വരുന്നവർക്ക് ക്വാറന്റൈൻ ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കുന്നതിനാണ് രജിസ്ട്രേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അറിയിച്ചു.


വൈദ്യുതിബിൽ അധികം അടക്കേണ്ടി വരില്ല

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി ബോര്‍ഡ് മീറ്റര്‍ റീഡിംഗ് തല്‍ക്കാലത്തേക്ക് ഒഴിവാക്കുകയും  ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ ബില്ല് ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല ഇത്തരം ബില്ലുകളെല്ലാം മെയ് മുന്നിന് ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം മാത്രം അടച്ചാല്‍ മതിയെന്നും തീരുമാനിച്ചിരുന്നു. ഈ കാലയളവില്‍ യാതൊരു വിധ പിഴയും ഈടാക്കുന്നതല്ല എന്നും വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഫിക്സഡ് ചാര്‍ജ്ജ് ആറുമാസത്തേക്ക് മാറ്റിവെക്കുന്നതിനും തീരുമാഇക്കുകയുണ്ടായി. ജനങ്ങളുടെ പ്രയാസം കണ്ടുകൊണ്ടാണ് ഇത്തരത്തില്‍ ഉദാരമായ സമീപനം വൈദ്യുതി ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ മീറ്റര്‍ റീഡിംഗ് പുനരാരംഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ബില്ലും നല്‍കി വരുന്നുണ്ട്. രണ്ടുമാസത്തെ റീഡിംഗിന് പകരം ചിലര്‍ക്കെങ്കിലും 65ഉം 70ഉം ദിവസത്തെ ഉപഭോഗത്തിനുള്ള റീഡിംഗാണ് എടുത്തിട്ടുള്ളത്. ഇതുവെച്ച് ബില്ല് തയ്യാറാക്കുമ്പോള്‍ ചിലരെങ്കിലും സ്ലാബു മാറി ഉയര്‍ന്ന നിരക്ക്  നല്‍കേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടെന്ന് ആക്ഷേപം ഉയരുകയുണ്ടായി. ഇക്കാര്യം പരിശോധിച്ചതില്‍ രണ്ടുമാസത്തില്‍ കൂടുതല്‍ ദിവസത്തെ റീഡിംഗ് വരുമ്പോള്‍ ആ റീഡിംഗ് രണ്ടുമാസത്തേത് എന്ന നിലക്കാണ് ബില്ലിംഗിനുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ കണക്കാക്കുന്നത് എന്നാണ് കാണുന്നത്. ഇങ്ങിനെ വരുന്ന റീഡിംഗ് രണ്ടുമാസത്തേക്ക് എത്രവരും എന്ന് കണക്കുകൂട്ടി ആ സ്ലാബിലുള്ള നിരക്കില്‍ ആകെ യൂണിറ്റിനുള്ള ബില്ല് കണക്കാക്കുകയാണ് ശരിയായ രീതി. അങ്ങിനെയല്ലാതെ വന്നതിനാല്‍ ചില ബില്ലുകളില്‍ യഥാര്‍ത്ഥത്തില്‍ അടക്കേണ്ടതിനേക്കാള്‍ തുക കാണിച്ചിട്ടുണ്ടെങ്കില്‍ അത് പിശകാണ്. ഇക്കാര്യത്തില്‍ സോഫ്റ്റ് വെയറില്‍ ആവശ്യമായ മാറ്റം വരുത്താന്‍ വൈദ്യുതി ബോര്‍ഡിനോട്  നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ ഒരുപഭോക്താവുപോലും നിശ്ചയിക്കപ്പെട്ട നിരക്കിലുള്ളതിനപ്പുറം യാതൊരു തുകയും അടക്കേണ്ട സാഹചര്യം ഉണ്ടാകില്ല. ബില്ലില്‍ പിശക് വന്നിട്ടുണ്ടെങ്കില്‍ ആയത് ബില്ലടക്കുന്ന സമയത്ത് തിരുത്തി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരെങ്കിലും തിരുത്തല്‍ വരുത്താതെ ബില്ല് അടച്ചിട്ടുണ്ടെങ്കില്‍ അധികത്തുക കണക്കാക്കി അഡ്വാന്‍സായി വരവുവെക്കുന്നതിനും അടുത്ത ബില്ലില്‍ അഡ്ജസ്റ്റ് ചെയ്യുന്നതിനും ആവശ്യമായ നടപടിയും സ്വീകരിക്കുന്നതാണ്.  മീറ്റര്‍ റീഡിംഗ് എടുക്കുന്നതില്‍ വന്ന കാലതാമസംമൂലം വൈദ്യുതി ബോര്‍ഡിന്റെ ഒരുപഭോക്താവിനും യാതൊരു നഷ്ടവും വരുന്നതല്ല.


പ്രവാസി മടക്കയാത്രാ രജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു

ജന്മനാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ രജിസ്ട്രേഷൻ   ആരംഭിച്ചു.www.norkaroots.org എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.                    ക്വാറൻ്റയിൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്ക്കോ മറ്റോ  ബാധകമല്ല.            കേരളത്തിലെവിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ  ക്വാറൻ്റയിൻ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏർപ്പെടുത്തിയിട്ടുണ്ട്.രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്ട്രേഷൻ വൈകാതെ ആരംഭിക്കുമെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.www.registernorkaroots.org


പ്രവാസികൾക്കും ധനസഹായം

കോവിഡ്  പ്രതിസന്ധിയുടെ കാലത്തു നാട്ടിൽ കുടുങ്ങിപ്പോയ  പ്രവാസികൾക്ക്  കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക യിൽ നിന്നും  സാമ്പത്തിക സഹായങ്ങൾ ലഭിക്കും   പാസ്‌പോർട്ടുമായി 2020 ജനുവരി ഒന്നിന് ശേഷം വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ എല്ലാവർക്കും 5000 രൂപ അടിയന്തര ദുരിതാശ്വാസ സഹായമായി നോർക്ക നൽകുംസഹായം ആർക്കെല്ലാം ലഭിക്കും. 01 – 01-2020 നു ശേഷം നാട്ടിൽ ഉള്ളവർക്ക് ,  പ്രാബല്യമുള്ള വിസയും , പാസ്സ്പോര്ട്ടും ഉണ്ടാവുകവും , എന്നാൽ ഇപ്പോഴത്തെ കൊറോണ ലോക്ക് ഡൌൺ പ്രതിസന്ധിയിൽ പെട്ട് വിദേശ രാജ്യത്തേക് മടങ്ങി പോകാൻ കഴിയാത്തവർക്ക്   5000 രൂപ സാമ്പത്തിക സഹായം ലഭിക്കും  ( നോർക്ക അംഗത്വം ഇല്ലാത്തവർക്കും ലഭിക്കും ).ലോക്കഡോൺ പ്രഖ്യാപിച്ച 26/03/2020 തിയതി മുതൽ ഇനി ഔദ്യോഗികമായി ലോക്ക് ഡൌൺ പിൻവലിക്കുന്നതുവരെയുള്ള  തിയതിക്കുള്ളിൽ ജോബ് വിസയുടെ കാലാവധി തീരുന്നവർക്കും നോർക്ക യിൽ നിന്നും തികച്ചും സൗജന്യമായി  അയ്യായിരം രൂപ ലഭിക്കും കോവിഡ് -19 പശ്ചാത്തലത്തിൽ നോർക്ക റൂട്ട്സും കേരള പ്രവാസി വെൽഫെയർ ഫണ്ടും. അംഗങ്ങളായ എല്ലാ പെൻഷൻകാർക്കും, പെൻഷൻ തുകയ്ക്ക് പുറമേ. 1000 രൂപ അനുവദിക്കും. പ്രവാസികളുടെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിനേയും, എംബസി, NGO, എന്നിവയുഡേയും  ശ്രദ്ധയിൽപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബന്ധപെടുകമേല്പറഞ്ഞ വിഭാഗത്തിൽ പെടുന്നവർ അർഹത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും കോപ്പിയും , നാട്ടിലെ മേൽവിലാസ രേഖയും സഹിതം തൊട്ടടുത്ത നോർക്ക ഓഫീസിൽ സമീപിക്കുക . ലോക്ഡൗണ്‍ മൂലം തിരികെ ജോലിയില്‍ പ്രവേശിക്കാനാവാതെവന്ന പ്രവാസി കേരളീയര്‍ക്കനുവദിച്ച 5000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ ഇപ്പോൾ സ്വീകരിക്കുന്നുആവശ്യമായ വിവരങ്ങൾമൊബൈല്‍ നമ്പർപാസ്പോര്‍ട്ട് നമ്പർഅപേക്ഷകന്‍റെ പേര് അപേക്ഷകന്‍റെ അഡ്രസ്സ്ജില്ലതിരികെയെത്തിയ തീയതിഇപ്പോള്‍ ജോലി ചെയ്തുവന്നിരുന്ന രാജ്യംഇ-മെയില്‍ജനന തീയതിബാങ്ക് അക്കൗണ്ട് നമ്പര്‍ബാങ്ക് Passbook ലെ പേര്ബാങ്കിന്‍റെ പേരും, ബ്രാഞ്ചും IFSC കോഡ്ആവശ്യമായ രേഖകൾ പാസ്പോര്‍ട്ടിന്‍റെ ഒന്നാം പേജിന്‍റെ കോപ്പി പാസ്പോര്‍ട്ടിന്‍റെ അഡ്രസ്സ് പേജ് ജനുവരി 1നു ശേഷം Arrival രേഖപ്പെടുത്തിയ പാസ്പോര്‍ട്ട് പേജ് / ടിക്കറ്റിന്‍റെ കോപ്പി പാസ്പോര്‍ട്ടില്‍ നിലവിലെ വിസ രേഖപ്പെടുത്തിയപേജിന്‍റെ / വിസയുടെ കോപ്പി ബാങ്ക് പാസ്ബുക്കിന്‍റെ ഒന്നാം പേജിന്‍റെ കോപ്പി അപേക്ഷകന്‍റെ ഫോട്ടോധനസഹായം ബാങ്ക് അക്കൗണ്ടിൽകോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അനുവദിക്കുന്ന ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ NRO(ഇന്ത്യയിൽ നേടിയ വരുമാനം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു എൻ‌ആർ‌ഐയുടെ അക്കൗണ്ട് ആണിത്) അല്ലെങ്കിൽ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം. അത്തരത്തിലുള്ള അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളിയിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കണം.എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല.അവസാന തീയതി: ഏപ്രിൽ 30OFFICIAL NOTIFICATION: CLICK HEREAPPLY LINK: CLICK HERECOVID RELIEF FUND HELP DESK PHONE NUMBERS (Time: 10.30 AM to 3.30 PM)1 Thiruvananthapuram 81379407532 Kollam 82898896103 Pathanamthitta 94952317494 Alappuzha 94460950995 Kottayam 9847463156 6Ernakulam 94976856537 Thrissur 9995885281, 94974927788 Palakkad 80781883159 Idukki 854778469410 Wayanad 7909363045 949685296511 Kozhikkode 9495106941 984716544812 Kannur 9447619044 974598675313 Kasargode 903773030414 Malappuram 9447653355, 9446793250 വിലാസങ്ങൾErnakulamNORKA-ROOTS Certificate Authentication Centre06th Floor, Commercial Building MG RoadMetro Station Ernakulam, Pin: 6820350484 2371830,0484 2371810 Email cacekm@norkaroots.netKozhikodeNORKA-ROOTS Certificate Authentication Centre 1st Floor, Vikas Building LinkRoad, Kozhikkode 0495 2304882,0495 23048850495 2304883Email:cacclt@norkaroots.netKollam:Civil StationNORKA ROOTS CELL IMG HALL2nd FLOOR,CIVIL STATIONKOLLAM-6900130474-2791373Pathanamthitta: Civil StationPathanamthitta -6896450468-2229951Alapuzha :Civil Station AnnexOpp. Boat Jetty,Alappuzha0477-2969100Kottayam :04th FloorCivil Station,Kottayam - 6860020481-2580033Idukki : Civil StationPainavuIdukki -685603   04862-233140Thrissur : 2nd  floor, Civil Station Thrissur 6800030487-2360707Palakkad : A Block First FloorCivil Station,District CollectoratePalakkad -678001,0491-2505606Malappuram  :Annex BuildingCivil StationMalappuram 676505 ,0483-2732922Wayanadu :Civil StationKalpattaWayanad – 673121 ,0493-6204243Kannur : Annex BuildingCivil StationKannur- 6700020497-2765310Kasarakode: Civil StationKasarode -671123 ,04994-257827NORKA ROOTSHead OfficeNORKA CenterNORKA ROOTSNear Government Guest HouseThycaudThiruvananthapuram 695 0140471 2770500Tollfree (India) : 1800 425 39390091 8802 012345 mail@norkaroots.org, mail@norkaroots.net


ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ A,B,C ആരോഗ്യമന്ത്രി ഷൈലജ ടീച്ചറിന്റെ ഫേസ്ബുക് പോസ്റ്റ്

പ്ലാന്‍ എജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന വിദ്യാര്‍ത്ഥിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്നെ പ്ലാന്‍ എയും പ്ലാന്‍ ബിയും തയ്യാറാക്കുകയും പ്ലാന്‍ എ നടപ്പിലാക്കുകയും ചെയ്തു. 50 സര്‍ക്കാര്‍ ആശുപത്രികളും 2 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 52 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ എ നടപ്പിലാക്കിയത്. 974 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 242 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇത് ഉദ്ദേശിച്ച ഫലം കാണുകയും സ്ഥിരീകരിച്ച മൂന്ന് പേരും രോഗമുക്തി നേടുകയും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കുകയും ഒന്നാംഘട്ടം വിജയിക്കുകയും ചെയ്തു.പ്ലാന്‍ ബിവുഹാനില്‍ നിന്നും ആദ്യ കേസ് വന്നപ്പോള്‍ പ്ലാന്‍ എയോട് അനുബന്ധമായാണ് പ്ലാന്‍ ബിയും തയ്യാറാക്കിയത്. 71 സര്‍ക്കാര്‍ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 126 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ ബി ആവിഷ്‌ക്കരിച്ചത്. 1408 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 17 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇപ്പോള്‍ പ്ലാന്‍ എയാണ് നടപ്പിലാക്കി വരുന്നത്. പ്ലാന്‍ എയില്‍ 1000ത്തോളം ഐസൊലേഷന്‍ കിടക്കകളുള്ളതിനാലും അത്രത്തോളം രോഗികളില്ലാത്തതിനനാലും പ്ലാന്‍ ബിയിലേക്ക് കടക്കേണ്ട സാഹചര്യം വന്നിട്ടില്ല.പ്ലാന്‍ സിഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അടുത്ത രണ്ട് ബന്ധുക്കള്‍ക്കും മാര്‍ച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് പ്ലാന്‍ സി തയ്യാറാക്കിയത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തി സാമൂഹ്യ അകലം പാലിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ പ്ലാന്‍ ബിയില്‍ തന്നെ നമുക്ക് പിടിച്ച് നില്‍ക്കാനാകും. അതല്ല വലിയ തോതില്‍ സമൂഹ വ്യാപനമുണ്ടായി കൂടുതല്‍ കേസുകള്‍ ഒന്നിച്ച് വന്നാല്‍ പ്ലാന്‍ സിയിലേക്ക് കടക്കും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ സഹകരണത്തോടെയാണ് പ്ലാന്‍ സി നടപ്പാക്കുക. ഇതിനായി പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങള്‍ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം പരമാവധി കുറച്ച് സൗകര്യമൊരുക്കും. 81 സര്‍ക്കാര്‍ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 122 ആശുപത്രികളിലായി 3028 ഐസൊലേഷന്‍ കിടക്കകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ പ്ലാന്‍ ബിയിലും സിയിലുമായി 218 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പ്ലാന്‍ സിയില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തും.


ആരോഗ്യ വകുപ്പിനോടൊപ്പം ഭക്ഷ്യസുരക്ഷ വകുപ്പ് നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍

ആരോഗ്യ വകുപ്പിനോടൊപ്പം ഭക്ഷ്യസുരക്ഷ വകുപ്പ് നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.1. ചുമ, ശ്വാസതടസം എന്നിവ നേരിടുന്ന വ്യക്തികള്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കുക.2. ഭക്ഷ്യോല്‍പാദന വിതരണ സ്ഥാപനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ അണുനാശിനി കൊണ്ട് വൃത്തിയാക്കേണ്ടതാണ്.3. ഭക്ഷ്യോല്‍പാദന വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മാസ്‌ക്, ഹെയര്‍ നെറ്റ് എന്നിവ ധരിക്കേണ്ടതാണ്.4. വൃത്തിയാക്കിയ പാത്രങ്ങളും ഗ്ലാസുകളും മാത്രം ഉപയോഗിക്കുക5. നേര്‍പ്പിക്കാത്ത ഹാന്റ് വാഷ്/സോപ്പ്‌നിര്‍ബന്ധമായും ഹോട്ടലുകളിലെ കൈ കഴുകുന്ന സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്.6. ഉപയോഗിക്കുന്ന സോപ്പ്, ഹാന്റ് സാനിറ്റൈസര്‍ എന്നിവ നിശ്ചിത ഗുണനിലവാരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തുക.7. ക്യാഷ് കൗണ്ടറില്‍ഇരിക്കുന്നവര്‍ ആഹാര പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യരുത്8. ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ വഴി കോവിഡ് 19 പകരുമെന്നത് ശരിയല്ല.9. പാല്‍, മുട്ട, ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശരിയായ താപനിലയില്‍ പാകം ചെയ്ത് ഉപയോഗിക്കുക.10. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശുദ്ധമായ വെളളത്തില്‍ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.11. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അണുവിമുക്ത പ്രതലങ്ങളില്‍ സൂക്ഷിക്കുകകെ കെ ശൈലജ ടീച്ചര്‍ആരോഗ്യ വകുപ്പ് മന്ത്രി


കൊവിഡ് 19, അറിയേണ്ടതെല്ലാം

അടുത്തിടെ എല്ലാവരും മുടങ്ങാതെ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇന്ന് കോവിഡ് 19 പോസിറ്റീവ് കേസ് ഉണ്ടോയെന്ന്. ഇല്ലെന്നറിയുമ്പോള്‍ ആശ്വാസവും ഉണ്ടെന്നറിയുമ്പോള്‍ അതിന് പിന്നാലെയുണ്ടാകുന്ന ആശങ്കകളുമാണ് ബാക്കി. എന്നാല്‍ ഈ സ്ഥിരീകരണത്തിന് പിന്നില്‍ വൈറോളജി ലാബുകളും അവിടെ ഉറങ്ങാതെ 24 മണിക്കൂറും സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുമാണുള്ളത്.കേരളത്തില്‍ ഇപ്പോള്‍ 7 ലാബുകളിലാണ് കോവിഡ് 19 പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. എന്‍.ഐ.വി. ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്. മാര്‍ച്ച് 10ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും മാര്‍ച്ച് 11ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും (വൈറസ് റിസര്‍ച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലബോറട്ടി) ആരംഭിച്ചു. മാര്‍ച്ച് 16ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും ഒന്നാംഘട്ട പരിശോധനയ്ക്കുള്ള വി.ആര്‍.ഡി.എല്‍. ആരംഭിച്ചിട്ടുണ്ട്. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവയ്ക്കും കഴിഞ്ഞ ദിവസം ഐ.സി.എം.ആര്‍. അനുമതി നല്‍കിയിരുന്നു.സാമ്പിളുകള്‍ എടുക്കുന്നതെങ്ങനെ?കോവിഡ് 19 രോഗലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ മാത്രമാണ് പരിശോധനയ്ക്കായി എടുക്കുന്നത്. വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് രോഗലക്ഷണമുള്ള വ്യക്തികളുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങള്‍ സ്റ്റെറൈല്‍ സ്വാബ് ഉപയോഗിച്ച് വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡയത്തിലാണ് (വി.ടി.എം.) ശേഖരിക്കുന്നത്. ഇതിനെ ട്രിപ്പിള്‍ ലെയര്‍ പാക്കിംഗ് ചെയ്ത് സുരക്ഷിതമാക്കുന്നു. അതില്‍ രോഗിയുടെ പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഐ.ഡി. നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തുന്നു. ഇതിനോടൊപ്പം രോഗവിവരവും യാത്രാ വിവരവും രേഖപ്പെടുത്തിയ റിക്വസ്റ്റ് ഫോം, അയയ്ക്കുന്ന വ്യക്തികളുടെ പൂര്‍ണ മേല്‍വിലാസവും ഫോണ്‍നമ്പരും എന്നിവ നല്‍കണം.ലാബിലേക്ക് അയക്കുന്നതെങ്ങനെ?തൊട്ടടുത്ത് പരിശോധനാ സംവിധാനമുള്ള ലാബിലാണ് അയക്കുന്നതെങ്കില്‍ ട്രിപ്പിള്‍ ലയര്‍ പാക്കിംഗാണ് ഉപയോഗിക്കുന്നത്. പൂനെ വൈറോളജി ലാബിലോ മറ്റോയുള്ള വിദൂര സ്ഥലത്താണ് അയക്കുന്നതെങ്കില്‍ ഡ്രൈ ഐസ് പാക്ക് സൗകര്യമുള്ള തെര്‍മ്മോകോള്‍ ബോക്‌സിലാണ് അയക്കുന്നത്. രണ്ട് ദിവസം വരെ ഈ സാമ്പിളുകള്‍ ഉപയോഗിക്കാനാകും. വൈറോളജി ലാബിലെത്തിയാല്‍ ഈ സാമ്പിളുകള്‍ ഫ്രീസറിലേക്ക് മാറ്റും. കൂടുതല്‍ ദിവസങ്ങളില്‍ സൂക്ഷിക്കുന്നെങ്കില്‍ -80 ഡിഗ്രിയിലുള്ള ഡീപ്പ് ഫ്രീസറിലേക്ക് മാറ്റും.കോവിഡ് ഇല്ലെന്ന് എങ്ങനെ സ്ഥിരീകരിക്കുംരണ്ട് തരം പരിശോധനകളിലൂടെയാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇ-ജീന്‍ പരിശോധനകള്‍ക്കായുള്ള റിയല്‍ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേഴ്‌സ് പി.സി.ആര്‍. എന്ന മോളിക്കുളാര്‍ പരിശോധനയാണ് ആദ്യം നടത്തുന്നത്. എന്‍.ഐ.വി. പൂനയില്‍ നിന്നും ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ആദ്യമായി മീഡിയത്തിലെത്തുന്ന സാമ്പിളുകളില്‍ നിന്ന് ആര്‍.എന്‍.എ.യെ വേര്‍തിരിക്കുന്നു. ഇതിന് 3 മുതല്‍ 4 മണിക്കൂര്‍ വേണം. ഇതിനെ റിയല്‍ ടൈം പി.സി.ആര്‍. മെഷീനില്‍ വയ്ക്കുന്നു. ഈ മെഷീനിലൂടെ 2 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുന്നതാണ്. കോവിഡ് ഇല്ലെങ്കില്‍ ഈ പരിശോധനയില്‍ തന്നെ അറിയാനാകും. ഇ-ജീന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കാനാകും. സങ്കീര്‍ണമായ ഇത്തരത്തിലുള്ള 40 ഓളം ഒന്നാംഘട്ട പരിശോധനകളാണ് ഒരു ലാബില്‍ 24 മണിക്കൂറിനുള്ളില്‍ ചെയ്യാന്‍ കഴിയുക.കോവിഡ് ഉണ്ടെന്ന് എങ്ങനെ സ്ഥിരീകരിക്കുംകോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയാണ് രണ്ടാമത്തേത്. ഇ-ജീന്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ പിന്നെ രോഗം സ്ഥിരീകരിക്കാന്‍ ഒരു പരിശോധന കൂടി നടത്തണം. ആര്‍.ഡി.ആര്‍.പി., ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്താനുള്ള പരിശോധനയാണിത്. ഇതിനായി വേര്‍തിരിച്ച ആര്‍.എന്‍.എ.യെ റിയല്‍ ടൈം പി.സി.ആര്‍. മെഷീനില്‍ വയ്ക്കുന്നു. 3 മണിക്കൂറിനുള്ളില്‍ ഈ ഫലവും ലഭിക്കുന്നു. ആര്‍.ഡി.ആര്‍.പി., ഒ.ആര്‍.എഫ്. 1 ബി. ജീനുകള്‍ കണ്ടെത്തിയാല്‍ കോവിഡ് 19 രോഗമുണ്ടെന്ന് സ്ഥിരീകരിക്കുന്നു. ഈ ഫലം ഔദ്യോഗികമായി ആരോഗ്യ വകുപ്പിനെ അറിയിക്കുന്നു.എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ രണ്ടാംഘട്ട പരിശോധന നടത്താനുള്ള സംവിധാനങ്ങളുണ്ട്. എന്‍.ഐ.വി. പൂനെ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളും ഗുണനിലവാരവും നിലനിര്‍ത്തുന്ന തരത്തിലുള്ള സംവിധാനമാണ് എല്ലാ സെന്ററുകളിലും സജ്ജമാക്കിയിരിക്കുന്നത്.അധികം വരുന്ന സാമ്പിളുകളില്‍ നിന്നും രോഗപകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് നശിപ്പിച്ച് കളയുന്നു.രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നതെങ്ങനെ?രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ 48 മണിക്കൂറിന് ശേഷം ആ രോഗിയുടെ സാമ്പിള്‍ വീണ്ടും പരിശോധിക്കുന്നു. അങ്ങനെ രണ്ട് പ്രാവശ്യം പരിശോധനാ ഫലം നെഗറ്റീവ് കിട്ടിയാല്‍ മാത്രമേ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ.പരിശോധന തികച്ചും സൗജന്യംഒരു കോടിയോളം ചെലവഴിച്ചാണ് ഓരോ വൈറോളജി ലാബും സജ്ജമാക്കിയിരിക്കുന്നത്. 2500 ഓളം സാമ്പിള്‍ പരിശോധനകളാണ് കേരളത്തിലെ വൈറോളജി ലാബുകളില്‍ നടത്തിയത്. ആദ്യത്തെ 3 പോസിറ്റീവ് കേസുകളൊഴികെ 24 പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചത് ഇവിടെതന്നെയാണ്. ചില ടെസ്റ്റുകള്‍ വീണ്ടും സ്ഥിരീകരിക്കാനായി എന്‍.ഐ.വി. പൂനെയിലേക്ക് അയച്ചിരുന്നു. 3,000 രൂപ ചെലവ് വരുന്ന പരിശോധന തികച്ചും സൗജന്യമാണ്.


കൊവിഡ് 19, പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതല അവലോകന യോഗം ചേർന്ന് സുപ്രധാനമായ തീരുമാനങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇന്നലെ നിർദ്ദേശിച്ചിരുന്നു. ഇത്തരത്തിൽ കൂടുതൽ നടപടികളിലേക്ക് രാജ്യം കടക്കുകയാണ്.കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്, കൂടുതൽ ആളുകളിലേക്ക് കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്ര സർക്കാരിനൊപ്പം നാം ഓരോരുത്തരും അണി ചേരേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്കായി കാത്തിരിക്കാം.#പരിഭ്രാന്തിയരുത്_കരുതലാകാം#IndiaFightsCorona#SayYes2PrecautionsPrime Minister Narendra Modi ji will address the country tonight at eight pm in the background of keāviḍ 19 pm. The High Review meeting in the Prime Minister's President has reached the important decisions in the Prime Minister's President. The Central Human Resources Ministry had said yesterday to replace all exams as part of the 19's 19's 19's 19's 19's. The country is crossing to more activities like this.To More States, we need to join each other with the central government to make the monitoring system more performance in the background of keāviḍ 19 to more states. Let's wait for the Prime Minister's advice.#പരിഭ്രാന്തിയരുത്_കരുതലാകാം#IndiaFightsCorona#SayYes2Precautions


കോവിഡ് 19, 50 കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിച്ചു

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 9 ജില്ലകളിലായി 50 കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 2 ആംബുലന്‍സുകളില്‍ നിന്നാണ് രണ്ടാം ഘട്ടത്തില്‍ ആവശ്യകതയനുസരിച്ച് 50 എണ്ണമാക്കി ഉയര്‍ത്തിയത്. ഇതുകൂടാതെ സര്‍ക്കാര്‍ ആംബുലന്‍സുകളും സേവനമനുഷ്ഠിക്കുന്നുണ്ട്. ഐ.എം.എ.യും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ആവശ്യകതയനുസരിച്ച് കനിവ് 108 ആംബുലന്‍സുകളുടെ എണ്ണം കൂട്ടും.രോഗലക്ഷണം ഉള്ളവരെയും രോഗ ബാധിത മേഖലകളില്‍ നിന്ന് എത്തുന്നവരെയും ഐസോലേഷന്‍ വാര്‍ഡുകളിലേക്കും ഹോം ഐസൊലേഷനിലേക്കും മാറ്റുന്നതിനാണ് വിവിധ ജില്ലകളില്‍ 108 ആംബുലന്‍സുകള്‍ വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരം 2, കൊല്ലം 3, എറണാകുളം 26, തൃശൂര്‍ 3, പാലക്കാട് 4, മലപ്പുറം 4, കോഴിക്കോട് 3, കണ്ണൂര്‍ 3, കാസര്‍ഗോഡ് 2 എന്നിങ്ങനെയാണ് ആംബുലന്‍സുകള്‍ വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലും 108 ആംബുലന്‍സുകള്‍ വിന്യസിച്ചിച്ചിട്ടുണ്ട്.ജില്ലാ കൊറോണ മോണിറ്ററിങ് സെല്ലിന്റെ മേല്‍നോട്ടത്തിലാണ് ഓരോ ജില്ലകളിലും ആംബുലന്‍സുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്. ഓരോ ട്രിപ്പിന് ശേഷവും ആംബുലന്‍സുകള്‍ അണുവിമുതമാക്കിയ ശേഷമാണ് വീണ്ടും ഉപയോഗിക്കുന്നത്. പൈലറ്റും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷനും ഉള്‍പ്പെടെ 200ഓളം ജീവനക്കാരാണ് ഷിഫ്റ്റടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നത്.എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കിയിട്ടുണ്ട്. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി ജീവനകാര്‍ക്ക് ധരിക്കാനുള്ള സുരക്ഷാ മാസ്‌ക്, കണ്ണട, കൈയുറകള്‍, പുറം വസ്ത്രം ഉള്‍പ്പെടുന്ന പി.പി.ഇ. കിറ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസുകളുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണ് 108 ആംബുലന്‍സുകള്‍ കൊറോണ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കനിവ് 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലെ ജീവനക്കാരും 24 മണിക്കൂറും ജാഗരൂകരാണ്. കണ്‍ട്രോള്‍ റൂമിലേക്ക് എത്തുന്ന വിളികളില്‍, വിളിക്കുന്നയാള്‍ നല്‍കുന്ന വിവരങ്ങളില്‍ കോവിഡ് 19 രോഗ ലക്ഷണങ്ങള്‍ ഉള്ളതായി തോന്നുകയാണെങ്കില്‍ വിവരം അതാത് ജില്ലകളിലെ ബന്ധപ്പെട്ട കൊറോണ സെല്ലിനെ അറിയിക്കുന്നു. തുടര്‍ന്ന് ഈ വിവരം കോവിഡ് 19 പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിയിട്ടിരിക്കുന്ന 108 ആംബുലന്‍സുകള്‍ക്ക് അയച്ചു നല്‍കുകയും ആവശ്യമായ മുന്നൊരുക്കത്തോടെ ആംബുലന്‍സുകള്‍ എത്തുകയും ചെയ്യുന്നു. ഇതുവരെ 500 ഓളം പേരെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 108 ആംബുലന്‍സുകളുടെ സഹായത്തോടെ ഐസോലേഷനിലേക്ക് മാറ്റിയിട്ടുള്ളത്.ആരോഗ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിൽനിന്നും 


ഒരുമിക്കാം, കേരളത്തെ കൂടുതല്‍ സുരക്ഷിതം ആക്കാം സാമൂഹിക സന്നദ്ധ സേനയിൽ അംഗമാകാം

പ്രളയമാകട്ടെ, നിപ്പയാകട്ടെ, കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ നേരിട്ട ഓരോ വെല്ലുവിളിയും മറികടന്ന് സർക്കാരിനു മുന്നോട്ടു പോകാൻ സാധിച്ചത് ജനങ്ങൾ നൽകിയ പിന്തുണയും പങ്കാളിത്തവും കാരണമാണ്. ഒരു പ്രതിസന്ധിക്കും മുന്നിലും ഭയചകിതരകാതെ സ്വന്തം സമൂഹത്തിൻ്റെ നന്മയെക്കരുതി ആയിരങ്ങളാണ് സഹായഹസ്തങ്ങളുമായി ആ സന്ദർഭങ്ങളിൽ മുന്നോട്ടു വന്നത്.ഇന്ന് വീണ്ടും അത്തരമൊരു സാഹചര്യം നമുക്കു മുൻപിൽ ഉരുത്തിരിഞ്ഞിരിക്കുന്നു. ലോകമൊട്ടാകെ ഭീതി പരത്തിക്കൊണ്ടു പടരുന്ന കോവിഡ്-19 വൈറസ് ബാധ കേരളത്തിലും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഈ അവസരത്തിൽ നമ്മുടെ സർക്കാർ-ആരോഗ്യസംവിധാനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തയ്യാറായി നിൽക്കുന്നവർ സധൈര്യം മുന്നോട്ട് വന്നു സർക്കാരിനൊപ്പം കൈകൾ കോർക്കണമെന്നും, നമ്മുടെ പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കണമെന്നും അതിനായി സർക്കാരിൻ്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയിൽ https://sannadham.kerala.gov.in/registration.html എന്ന വെബ്സൈറ്റ് വഴിയോ, +91 9400 198 198 എന്ന നമ്പറിൽ മിസ് കാൾ ചെയ്തോ എത്രയും പെട്ടെന്നു തന്നെ രജിസ്റ്റർ ചെയ്യുക. ആവശ്യമായ ട്രെയിനിംഗ് നൽകിയതിനും വേണ്ട തയ്യാറെടുപ്പുകൾക്കും ശേഷം മാത്രമായിരിക്കും പ്രവർത്തനങ്ങളിൽ നിങ്ങളെ പങ്കാളികളാക്കുന്നത്.പദ്ധതി ലക്ഷ്യങ്ങൾകേരളത്തിൽ ശരാശരി 100 വ്യക്തികൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ ഒരു സാമൂഹിക സന്നദ്ധ സേന ഉണ്ടാകണം എന്നാണ് കണക്കാക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുവാൻ ഉള്ള ഒരു പൊതു വേദി ആയി ഈ സേനയെ പരിഗണിക്കാം.വിവിധ വൈദഗ്ധ്യം ഉള്ള, അടിയന്തിര ഘട്ടങ്ങളിൽ പ്രവർത്തന സജ്ജരായ കേരളത്തിന് അകത്തും പുറത്തും ഉള്ള സന്നദ്ധ പ്രവർത്തകരുടെ ഏകീകൃത രൂപം ആയിട്ടാണ് സാമൂഹിക സന്നദ്ധ സേനയെ കണക്കാക്കേണ്ടത്.സിവിൽ ഡിഫൻസ് സംവിധാനത്തിൽ ചേരുവാനും സുദീര്‍ഘമായ പരിശീലനത്തിനും സാധ്യതയില്ലാത്ത, സ്വദേശ, വിദേശ വാസികളായ സന്നദ്ധരായ മലയാളികളെ ആണ് സാമൂഹിക സന്നദ്ധ സേനയിൽ ഉൾപ്പെടുത്തുക.കൂടാതെ തദ്ദേശ സർക്കാരുകളുടെ ദുരന്ത ലഘൂകരണ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലുടെ രൂപീകരിക്കുന്ന വാർഡ് അടിസ്ഥാനത്തിൽ ഉളള എമർജൻസി റെസ്പോൺസ് ടീം അംഗങ്ങളെയും ഈ സേനയിൽ അംഗം ആക്കും.അംഗത്വംഅംഗത്വ റജിസ്ട്രേഷനായി Www.Sannadham.Kerala.Gov.In എന്ന വെബ്സൈറ്റ് സസന്ദർശിക്കുക ആദ്യ ഘട്ടമായി അംഗത്വ അപേക്ഷ 30 ദിവസത്തേക്ക് സ്വീകരിക്കുന്നതാണ്മലപ്പുറം ട്രോമകെയർ സെന്റർ, സീ റെസ്ക് സ്ക്വാഡ്, ആരോഗ്യ സേന, കുടുംബശ്രി വിജിലന്റ് ഗ്രൂപ്പ്, യുവ കർമ്മസേന, ഗോത്ര ജീവിക എന്നിവരിൽ നിന്നും സന്നദ്ധരായ ആർക്കും ഈ സേനയിലും അംഗം ആകാം. സിവിൽ ഡിഫൻസിൽ പങ്കെടുക്കുന്ന സന്നദ്ധ പ്രവർത്തകർ ഈ സേനയിൽ അംഗം ആകേണ്ടതില്ല.1. ഇന്ത്യയിൽ വസിക്കുന്ന മലയാളി, എൻ ആർ ഐ ആയ മലയാളി2 പ്രായം - 18 മുതൽ 65 വയസ് വരെ3. ആധാർ നംബർ/ എൻ ആർ ഐ ആണെങ്കിൽ പാസ്പോർട്ട് നംബർ4. ജനന തിയതി5. പ്രവർത്തിക്കുന്ന, സ്വന്തം പേരിൽ ഉളള മൊബൈൽ നംബർ (എൻ ആർ ഐ ആണെങ്കിൽ ഐ എസ് ഡി കോഡ് ഉൾപ്പടെ)6. ആർജിച്ചിട്ടുള്ള ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യത7. അടിയന്തിര പ്രവർത്തനത്തിന് സഹായകമാകുന്ന മുൻ പരിശീലനങ്ങൾ ലഭിച്ചിട്ടുണ്ടോ - എൻ.എസ്.എസ്,എൻ.സി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, മറ്റ് രാജ്യങ്ങളിലെ സിവിൽ ഡിഫൻസ് പരിശീലനം, ബേസിക് ലൈഫ് സപോർട്ട്, അഡ്വാൻസ്ഡ് ലൈഫ് സപോർട്ട്, സ്റ്റുഡന്റ് പോലീസ്, എക്സ്-സർവീസ്, മറ്റ് ഏതെങ്കിലും യോഗ്യത തെളിയിക്കുന്ന രേഖയുടെ കോപ്പി ചേർക്കുക.8. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ ആകരുതു. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തണം.9. അടിയന്തിര ഘട്ടങ്ങളിലെ സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള ആരോഗ്യ ശേഷി ഉണ്ട് എന്ന് സ്വയം സാക്ഷ്യപ്പെടുത്തുകരക്ഷാ പ്രവർത്തനം നടത്തുക - ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തുവാൻ പറ്റുന്ന ആർക്കും.ദുരിതാശ്വാസ സഹായം എത്തിക്കുക - ഓട്ടോ-ടാക്സി-ജീപ്പ്-ബോട്ട്-ട്രക്ക്-ലോറി-ജെ.സി.ബി ഡ്രൈവർമാർ, ഹെഡ് ലോഡ് വർക്കർമാർ എന്നിവർക്ക്മുൻഗണന.ജലരക്ഷ - മത്സ്യ തൊഴിലാളികള്‍, ഹൗസ്ബോട്ട് തൊഴിലാളികള്‍, മണല്‍ വാരല്‍ തൊഴിലാളികള്‍, കാക്ക വാരല്‍ തൊഴിലാളികള്‍മുന്നറിയിപ്പ്  നൽകൽ - തദ്ദേശീയരായ ഓട്ടോ ടാക്സി - ജീപ്പ് -ബോട്ട് ഡ്രൈവർമാർ, ലോഡ് വർക്കർമാർ എന്നിവർക്ക് മുൻഗണന.രക്ഷാ പ്രവർത്തന സഹായം - തദേശീയരായ ഓട്ടോ ടാക്സി - ജീപ്പ് -ബോട്ട് ഡ്രൈവർമാർ , ഹെഡ് ലോഡ് വർക്കർമാർ എന്നിവർക്ക് മുൻഗണന.ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള സഹായം - തദേശീയരായ ഓട്ടോ-ടാക്സി-ജീപ്പ്-ബോട്ട് ഡ്രൈവർമാർ, ഹെഡ് ലോഡ് വർക്കർമാർ എന്നിവർക്ക് മുൻഗണന.ക്യാമ്പുകളുടെ നടത്തിപ്പിൽ സഹായിക്കുക തദേശീയരായ സന്നദ്ധ പ്രവർത്തകർക്ക് മുൻഗണന.പരിസരം വൃത്തിയാക്കൽ - ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തുവാൻ പറ്റുന്ന ആർക്കും.ആശുപത്രികളിൽ സഹായിക്കുക.പ്ലംബിംഗ് - അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന.ഇലെക്ട്രിക്കൽ വർക്ക് - അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന.കണ്ട്രോൾ റൂമുകളുടെ പ്രവർത്തനം - എക്സ് - സർവീസ് ഉദ്യോഗസ്ഥർക്കും, ഐടി, കമ്മ്യൂണിക്കേഷൻ മേഖലയിൽ ഉള്ളവർക്കും ആയിരിക്കും കൂടുതൽ ഉചിതം. വിദേശത്തുള്ള സന്നദ്ധ പ്രവർത്തകർക്കും സഹായിക്കുവാൻ സാധിക്കും .വിവര ശേഖരണം, വിവര അവലോകനം - ഐടി മേഖലയിൽ ഉള്ളവർക്കായിരിക്കും കൂടുതൽ.മരാമത്ത് ജോലികൾ - എഞ്ചിനീയർമാർ, മേസൺമാർ, മരാമത്ത് പണിക്കാർ.നിയമ സഹായം - വക്കിലുമാർ, വക്കീൽ ഓഫീസിൽ പ്രവർത്തിക്കുന്ന ഗുമസ്തർ, മുൻ ഉദ്യോഗസ്ഥർ എന്നിവർക്ക് മുൻഗണന.അടിയന്തിര ദുരന്ത സാധ്യതാ അവലോകനം - ഭൂമിശാസ്ത്ര അദ്ധ്യാപകർ, ജിയോജോളിസ്റ്റുകൾ, ഭൂമിശാസ്ത്ര ഗവേഷകർ, ജിയോജോളി ഗവേഷകർ, പരിസ്ഥിതി ശാസ്ത്ര അദ്ധ്യാപകർ, പരിസ്ഥിതി ശാസ്ത്ര ഗവേഷകർ, ദുരന്ത നിവാരണ ഗവേഷകർ. ഈ മേഖലകളിലെ വിധക്തർക്കും സഹായിക്കുവാൻ സാധിക്കും.ആംഗ്യ ഭാഷ വിധക്തർ, അസ്സമീസ്, ഒറിയ, ബംഗാളി, നേപ്പാളി, ഭാഷ വിധക്തർ.സന്നദ്ധ പ്രസ്ഥാനങ്ങൾക്കും, സ്ഥാപനങ്ങൾക്കും, പ്രസ്ഥാനം എന്ന നിലയിൽ ജനകീയ രക്ഷാ സേനയിൽ അംഗം ആകാം. ഇതിനായി പ്രത്യേകം മാനദണ്ഡം ചുവടെ ചേർക്കുന്നു1. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത, എല്ലാ വർഷവും നിയമപരമായി റിപ്പോർട്ട് സമർപ്പിക്കുന്ന എൻ.ജി.ഓ, അല്ലെങ്കിൽ സ്ഥാപനം ആയിരിക്കണം.2. ചുരുകിയത് 5 വർഷത്തെ പ്രവർത്തന പരിചയം തെളിയിക്കുന്ന വാർഷിക പ്രവർത്തന റിപ്പോർട്ട് ഉണ്ടായിരിക്കണം.3. കേരളത്തിൽ രജിസ്റ്റർ ചെയ്ത കാര്യാലയം ഉണ്ടാകണം4. ചുരുങ്ങിയത് 10 വ്യക്തികൾ എങ്കിലും സ്ഥിരമായി പ്രവർത്തിക്കുന്ന സ്ഥാപനം ആകണം5. അടിയന്തിര പ്രവർത്തനത്തിന് സഹായമാകുന്ന മുൻ പരിശീലനങ്ങൾ ലഭിച്ചിട്ടുള്ള പ്രവർത്തകരുടെ എണ്ണം6. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമ നടപടികൾക്ക് വിധയമായി ശിക്ഷിക്കപ്പെട്ടിട്ടില്ലാത്ത എന്ന് സ്ഥാപന മേധാവി സ്വയം സാക്ഷ്യപ്പെടുത്തണംപരിശീലനംതദ്ദേശ സർക്കാരുകളുടെ ദുരന്ത ലഘൂകരണ പദ്ധതി രൂപകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ രൂപീകരിക്കുന്ന വാർഡ് അടിസ്ഥാനത്തിലുള്ള എമർജൻസി റെസ്പോൺസ് ടീം അംഗങ്ങളുടെ ഏകോപനവും തുടർ പരിശീലനവും തദ്ദേശ വകുപ്പിൽ നിക്ഷിപ്തമായിരിക്കും.കേരളത്തിനു പുറത്തുനിന്നും സേനയിൽ ചേരുന്ന മലയാളികളുടെയും, വിഷയ വിധക്തരായ സന്നദ്ധ പ്രവർത്തകരുടെയും പരിശീലനം സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ നേരിട്ട് നടത്തും. ഇതിനായി Massive Online Open Course മാർഗം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിനിയോഗിക്കും.1. ദുരന്ത നിവാരണ സ്ഥാപനങ്ങളും സംവിധാനങ്ങൾ2. അടിയന്തിരഘട്ട പ്രവർത്തന മാർഗ്ഗ രേഖ3. പ്രഥമ ശുശ്രൂഷഎന്നീ വിഷയങ്ങൾ ആണ് പരിശീലന പരിപാടിയിൽ ഉൾപെടുത്തുക.ഏകോപനംസന്നദ്ധ പ്രവർത്തകരുടെ വിവരവും, അവർ വസിക്കുന്ന സ്ഥലവും സഹിതം ജി ഐ.എസ് സാങ്കേതിക വിദ്യയിൽ അടയാളപ്പെടുത്തി ഇവരെ ഏകോപിപ്പിക്കുന്നതിനുo പ്രാദേശികമായി വിവിധ മേഖലയിൽ ഉള്ള ഉദ്യോഗസ്ഥർക്ക് വിവരം ലഭ്യമാക്കുന്നതിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സുരക്ഷായനം എന്ന മൊബൈൽ ആപ്പ് വികസിപ്പിക്കുന്നതാണ്.


കോവിഡ് 19 വൈറസ് : വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യജവാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനനടപടിയുമായി പോലീസ്. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈ ടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ, എല്ലാ ജില്ലകളിലെയും സൈബർ സെല്ലുകൾ എന്നിവയ്ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി.കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജവാർത്തകൾ നിർമ്മിക്കുന്നതും അവ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.


കൊറോണ: മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം

കോവിഡ് 19 ലോകത്ത് 102 രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട്. ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സ്ഥിതിയിലാണ്. കേരളത്തില്‍ ഏറ്റവുമൊടുവില്‍ ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി. അതില്‍ മൂന്നുപേരുടെ രോഗം പൂര്‍ണമായി മാറി. ഇപ്പോള്‍ ചികിത്സയിലുള്ള 12 പേരില്‍ നാലുപേര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണ്. എട്ടുപേര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും.ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് 1,116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലാണുള്ളത്. 149 പേര്‍ ആശുപത്രികളിലുമുണ്ട്. സംശയിക്കുന്ന 807 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. അതില്‍ 717ന്‍റെയും ഫലം നെഗറ്റീവായിട്ടാണ് വന്നിട്ടുള്ളത്. ബാക്കി വരാനുണ്ട്.സംസ്ഥാനത്താകെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. എന്നാല്‍, കോവിഡ് 19 വ്യാപനം നിയന്ത്രിക്കാന്‍ സാധാരണ തോതിലുള്ള ജാഗ്രതയും ഇടപെടലും പോര. സ്ഥിതി നിയന്ത്രിച്ചുനിര്‍ത്താന്‍ സര്‍ക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങേണ്ടതുണ്ട്. ബഹുജന സംഘടനകള്‍ മുന്നിട്ടിറങ്ങണം.നിലവില്‍ സംസ്ഥാനത്തുള്ള സാഹചര്യങ്ങള്‍ ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിപുലവും ശക്തവുമായ ഇടപെടല്‍ തുടരേണ്ടതുണ്ട് എന്ന് തീരുമാനിച്ചു. അതിന്‍റെ ഭാഗമായി ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.ഒന്നാംക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സ്കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടും. ഈ നിയന്ത്രണം സിബിഎസ്സി, ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്കും അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും ബാധകമാണ്.പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോളേജുകളും  മാര്‍ച്ച് 31 വരെ അടച്ചിടും. എസ്എസ്എല്‍സി പരീക്ഷയും  എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷയും മാറ്റിവെയ്ക്കുന്നില്ല. ആ പരീക്ഷകള്‍ എഴുതാന്‍ വരുന്നവരില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയില്‍ പരീക്ഷ എഴുതിക്കും.ട്യൂഷന്‍ ക്ലാസുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, അവധിക്കാല ക്ലാസുകള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കണം.മദ്രസകള്‍, അങ്കണവാടികള്‍, ട്യൂറ്റോറിയലുകള്‍ എന്നിവയും മാര്‍ച്ച് 31 വരെ അടച്ചിടണം. അങ്കണവാടികളില്‍ പോകുന്ന കുട്ടികള്‍ക്കുള്ള ഭക്ഷണം അവരവരുടെ വീടുകളില്‍ എത്തിക്കും.പരീക്ഷ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു തരം പഠനപ്രവര്‍ത്തനവും മാര്‍ച്ച് 31 വരെ ഉണ്ടാകരുത് എന്നാണ് തീരുമാനം.എല്ലാതരം ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും അതുപോലുള്ള മറ്റ് പരിപാടികളും ഒഴിവാക്കുകയും അവ ചടങ്ങുകള്‍ മാത്രമായി നടത്തുകയും ചെയ്യണം. ജനങ്ങളെ കൂട്ടത്തോടെ പങ്കെടുപ്പിക്കുന്ന പരിപാടികള്‍ ഒഴിവാക്കാന്‍  ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചു.ശബരിമലയില്‍ പൂജകള്‍ നടക്കും. എന്നാല്‍ ഈ ഘട്ടത്തില്‍ ദര്‍ശനത്തിന്  പോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.വിവാഹങ്ങള്‍ വളരെ ചുരുങ്ങിയ രീതിയില്‍ മാത്രം നടത്തണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.സിനിമാശാലകളും മാര്‍ച്ച് 31 വരെ അടച്ചിടേണ്ടതാണ്. നാടകം പോലെ ആളുകള്‍ അധികമായി ഒത്തുചേരുന്ന കലാസംസ്ാരിക പരിപാടികളും മാറ്റിവെക്കണം.നിരീക്ഷണത്തിലുള്ള കുടുംബങ്ങളില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സംവിധാനമുണ്ടാക്കും.സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളും മാറ്റിവെക്കും. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളും ഇതില്‍ പെടും.സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും രോഗബാധ നിയന്ത്രിക്കാനുള്ള മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തും. എല്ലായിടത്തും സാനിറ്റൈസര്‍ ലഭ്യമാക്കും.ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ചൈന, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗബാധ ഗണ്യമായി തന്നെയുണ്ട്. അവിടങ്ങളില്‍നിന്ന് വരുന്നവര്‍ സ്വയം സന്നദ്ധരായി മുന്‍കരുതലുകള്‍ എടുക്കണം. അത്തരക്കാര്‍ വീടുകളിലോ ഹോട്ടലുകളിലോ മറ്റ് ആളുകളുമായി സമ്പര്‍ക്കമില്ലാതെ കഴിയേണ്ടതും ആരോഗ്യവകുപ്പിനെ അക്കാര്യം അറിയിക്കേണ്ടതുമാണ്.രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് വൈറസ് ബാധ ഉണ്ടാകുന്നത് എന്നതുകൊണ്ട് രോഗലക്ഷണമുള്ളവരും രോഗം ബാധിക്കാന്‍ സാധ്യതയുള്ള ആളുകളുമായോ പ്രദേശങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തിയവരും ജാഗ്രതയോടെ പെരുമാറണം. നേരിയ അനാസ്ഥ പോലും നാടിനെയാകെ പ്രതിസന്ധിയില്‍ പെടുത്തും എന്നതാണ് മുന്നിലുള്ള അനുഭവം.സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമല്ല, സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും. കൂടുതല്‍ രോഗികള്‍ വരുന്നതനുസരിച്ച് ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിമാനത്താവളത്തിലും പുറത്തുനിന്ന് ആളുകള്‍ എത്തുന്ന മറ്റ് യാത്രാമാര്‍ഗങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്തും. എയര്‍പോര്‍ട്ടുകളിലേക്ക് ഇതിനാവശ്യമായി കൂടുതല്‍ സ്റ്റാഫിനെ നല്‍കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വാര്‍ഡ് മെമ്പര്‍മാരുടേയും ആശാ വര്‍ക്കര്‍മാരുടേയും സഹായത്തോടെ കോവിഡ് 19 രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നിട്ടുള്ളവരുണ്ടോയെന്ന് കണ്ടെത്താന്‍ നിരീക്ഷണസംവിധാനം  ശക്തിപ്പെടുത്തും. ഇതിന് നഗര പ്രദേശത്ത് റസിഡന്‍സ് അസോസിസിയേഷന്‍റെ സഹായം ലഭ്യമാക്കും. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറമെ സാമ്പിളുകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.  ടെസ്റ്റിങ് ലാബുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സര്‍ട്ടിഫിക്കറ്റ് നിഷ്കര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുവാനും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.സര്‍ക്കാരിന്‍റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നിര്‍ദേശങ്ങളല്ലാതെ വാര്‍ത്ത പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയെടുക്കും.വിദേശങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഇന്നത്തെ സാഹചര്യത്തില്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.ഇന്നത്തെ സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇന്‍റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇന്‍റര്‍നെറ്റ് കിട്ടാനും ആവശ്യമായ നടപടി സ്വീകരിക്കും.


കേരള എന്‍ട്രന്‍സ് രജിസ്ട്രേഷൻ നാളെക്കൂടി മാത്രം(25-02-2020)

കേരള എന്‍ട്രന്‍സ് രജിസ്ട്രേഷൻ നാളെക്കൂടി മാത്രം(25-02-2020)കേരളത്തിലെ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുളള പ്രവേശനം- അപേക്ഷകള്‍ ക്ഷണിച്ചുLast Date : ഫെബ്രവരി 25 വൈകുേ ന്നരം 5.00 മണി▪കേരളത്തിലെ മെഡിക്കൽ, എഞ്ചിനിയറിംഗ്, ആർക്കിടെക്ച്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ  കോ ഴ്സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ  01.02.2020 മുതൽ ആരംഭിക്കും Medical Courses i) MBBS(ii) BDS(iii) BHMS(Homoeo)(iv) BAMS(Ayurveda)(v) BSMS (Siddha)(vi) BUMS (Unani) Medical Allied Courses(i) BSc. (Hons.) Agriculture(ii) BSc. (Hons.) Forestry(iii) Veterinary (BVSc. & AH)(iv) Fisheries (BFSc.)Pharmacy Course :B.PharmArchitecture Course :B.Arch.എഞ്ചിനയറിങ്  കോഴ്സുകള്‍ബി. ടക് ഡിഗ്രി കോഴ്സുകള്‍ (കേരള കാര്‍ഷിക സര്‍വകലാശാല യുടെ കീഴിലുള്ള ബി.ടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുക ള്‍, കേരള വെറ്ററിനറി & ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ കിഴിലുള്ള ബി.ടെക് ഡയറി ടെക്നോളജി, ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകള്‍, കേരള യൂണിേവഴ്സിറ്റിയുടെ ഓഫ് ഫിഷറീസ് & ഓഷ്യന്‍ സ്റ്റഡീസിന്‍റെ കീഴിലുളള ബി.ടെക് ഫുഡ് ടെക്നോളജികോഴ്സ് ഉള്‍പ്പെടെ)◼ മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പ്രവേശനത്തന് NEET - UG 2020 യോഗ്യത നേടിയിരിക്കണം. ◼  എഞ്ചിനീയറഗ്/ഫാര്‍മസി കോഴ്സുകളി ലക്കുള്ള പ്രവേശനം പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തന്ന പ്രവേശന പരീക്ഷയടെ അടിസ്ഥാനത്തിലായിരിക്കും. ◼ ഫാര്‍മസി കോഴ്സിന് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷയുടെ പേപ്പര്‍- 1 (ഫിസിക്സ്, കെമിസ്ട്രി) പരീക്ഷയില്‍ യോഗ്യത നേടിയിരിക്കണം. *പ്ലസ് ടു പഠിക്കുന്നവർക്കും അപേക്ഷിക്കാം🤳ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും , എലിജിബിലിറ്റി, പാറ്റേൺ, സിലബസ്, ഫീസ് മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക➤ ലിങ്ക്http://bit.ly/keam-2020-exam-dates-released➤ ലിങ്ക്http://bit.ly/keam-2020-exam-dates-release◼  ആര്‍ക്കിെടക്ചര്‍ കോഴ്സ് പ്രവേശനത്തിന് കൗണ്‍സില്‍ ഓഫ് ആര്‍ക്കിെടക്ചര്‍ നടത്തുന്ന NATA-2020 യോഗ്യത നേടിയിരിക്കണം .▪നിലവിൽ മെഡിക്കൽ കോഴ്സുകൾക്ക് ചേരാൻ പ്ലസ് ടുവിന് ബയോളജിക്കുമാത്രം 50 ശതമാനം മാർക്ക്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്ന് വിഷയങ്ങൾക്കുംകൂടി 50 ശതമാനവും വേണം.▪ഇനിമുതൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്കെല്ലാംകൂടി ആകെ 50 ശതമാനം മാർക്ക് മതിയാവും. ബയോളജിക്ക് പ്രത്യേക മിനിമം ഇല്ല.▪കീം അപേക്ഷയോടൊപ്പം മൊബൈൽ നമ്പറും നൽകണം. അതിൽവരുന്ന ഒ.ടി.പി. ഉപയോഗിച്ചാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. ഒരപേക്ഷയ്ക്ക് ഒരു ഫോൺ നമ്പറേ നൽകാനാകൂ. ▪ നീറ്റിന് അപേക്ഷിച്ചവരും, കേരളത്തിലെ മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവരുമായവർ നിർബന്ധമായും കീമിന് അപേക്ഷിക്കേണ്ടതാണ്.▪കീം പ്രത്യേക മെഡിക്കൽ പ്രവേശന പരീക്ഷ നടത്തുന്നില്ല. നീറ്റ് സ്കോർ അടിസ്ഥാനത്തിൽ കേരള മെഡിക്കൽ റാങ്ക്ലിസ്റ്റ് തയ്യാറാക്കിയാണ് മെഡിക്കൽ പ്രവേശനം നടത്തുക.▪കേരളത്തിൽ എം. ബി ബി. എസ്, ബി. ഡി. എസ്, ആയുർവേദ, ഹോമിയോ, യുനാനി, സിദ്ധ, വെറ്ററിനറി, അഗ്രിക്കൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി തുടങ്ങിയ കോഴ്സുകൾക്ക് പ്രവേശനം നൽകുന്നത് നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിൽ നിന്നാണ്.▪പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികളും സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷയോടൊപ്പംതന്നെ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവ മുൻകൂറായി വാങ്ങി സൂക്ഷിക്കേണ്ടതാണ്.▪എൻ.ആർ.ഐ,  നോൺ ക്രീമിലിയറിൽ പെടാത്ത മൈനോറിറ്റി വിഭാഗം എന്നീ അപേക്ഷകരും അപേക്ഷാ സമർപ്പണം ആരംഭിക്കുന്ന സമയത്തുതന്നെ നിശ്ചിത രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്. ഈ വിഭാഗത്തിൽ പെട്ടവരും ആവശ്യമായ രേഖകൾ മുൻകൂട്ടി തയ്യാറാക്കേണ്ടതാണ്.


24 മണിക്കൂറും സജീവമാകുന്ന നഗരകേന്ദ്രങ്ങള്‍

തിരുവനന്തപുരം നഗരത്തില്‍ 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത നിരത്തുകളും കച്ചവടസ്ഥാപനങ്ങളും കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.   സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും ഇത് നടപ്പാക്കുന്നുവെന്നു ഉറപ്പുവരുത്താന്‍ ടൂറിസം, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സമിതി സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കും. മറ്റ് പ്രധാന നഗരങ്ങളിലും ഈ പദ്ധതി 2020 ഏപ്രില്‍ തന്നെ ആരംഭിക്കാന്‍ ബന്ധപ്പെട്ട നഗരങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.


പാതയോരങ്ങളില്‍ 12,000 ജോഡി ശുചിമുറികള്‍

ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന്  മൂന്നു സെന്‍റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്താകെ 12,000 ജോഡി (സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും) ശുചിമുറികള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം.പൊതു ശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികള്‍കളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്. സഹകരിക്കാന്‍ തയ്യാറുള്ള ഏജന്‍സികളെ ഇതില്‍ പങ്കാളികളാക്കും. സര്‍ക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും. ശുചിമുറികളോടൊപ്പം സാധ്യതയുള്ള സ്ഥലങ്ങളില്‍ അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും.ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന രീതിയിലാകും ശുചിമുറികളുടെ നിര്‍മ്മാണവും പരിപാലനവും. നിര്‍മ്മാണച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണം.


ഇത് കേരളമാണ് പരാതികൾക്ക് പരിഹാരം ഉടൻ അറിയാം

കേരള മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ തൽസ്ഥിതി സിറ്റിസൺ കാൾ സെന്ററിലെ ടോൾ ഫ്രീ നമ്പറായ 0471-155300 ൽ നിന്ന് അറിയാം.മുഖ്യമന്ത്രിക്ക് നൽകിയ പരാതികളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷകളുടെയും സ്ഥിതി ഈ നമ്പറിലൂടെ അറിയാനാകും. പൊതു അവധി ദിനങ്ങളൊഴികെ എല്ലാ ദിവസവും 24 മണിക്കൂറും കാൾസെന്റർ പ്രവർത്തിക്കും. കാൾ സെന്ററിൽ ലഭിക്കുന്ന അന്വേഷണങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ സമയബന്ധിതമായി തുടർനടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും സംവിധാനം ഉണ്ട്.പരാതികളുടേയും അപേക്ഷകളുടേയും തൽസ്ഥിതി അറിയാൻ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനമായ സ്‌ട്രെയിറ്റ് ഫോർവേർഡിലും ടോൾ ഫ്രീ നമ്പർ നിലവിലുണ്ട്. 18004257211 ആണ് നമ്പർ. എല്ലാ പ്രവർത്തി ദിവസവും രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ഈ നമ്പറിലൂടെ വിവരങ്ങൾ അറിയാം.


പ്രകൃതി ദുരന്തം നേരിടാന്‍ സാമൂഹിക സന്നദ്ധസേന

പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സംസ്ഥാനത്ത് 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജനസംഖ്യയില്‍ നൂറു പേര്‍ക്ക് ഒരു സാമൂഹിക സന്നദ്ധപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സേനയുടെ എണ്ണം കണക്കാക്കിയത്. 16 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏത് വ്യക്തിക്കും (മുഴുവന്‍ സമയ ജോലിയുള്ളവര്‍ ഒഴികെ) ഈ സേനയില്‍ ചേരാവുന്നതാണ്. സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ സംഘം രൂപീകരിക്കും. ഏതു സമയത്തും എളുപ്പത്തില്‍ സേനയുടെ സേവനം ലഭിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.സന്നദ്ധസേനയുടെ ഘടനയും പരിശീലന പരിപാടിയും മന്ത്രിസഭ അംഗീകരിച്ചു. സേനയുടെ മേല്‍നോട്ടത്തിന് ഡയറക്ടറേറ്റ് രൂപീകരിക്കാനും  തീരുമാനിച്ചു. സേനയുടെ പ്രഖ്യാപനം പുതുവര്‍ഷ ദിനത്തില്‍ നടക്കും. ജനുവരി 15ന് മുന്‍പായി 700 മാസ്റ്റര്‍ ട്രെയിനര്‍മാരെ കണ്ടെത്തും. സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജനുവരി 10 മുതല്‍ 31 വരെ ലഭ്യമാകും. ഫെബ്രുവരി മാസം മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലന പരിപാടി നടക്കും. ഏപ്രില്‍ 1 മുതല്‍ മെയ് 15 വരെ 14 ജില്ലകളിലും മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ക്ക് പിശീലനം നല്‍കും. അഗ്നിരക്ഷാസേന, പോലീസ്, സംസ്ഥാന ദുരന്തപരിപാലന അതോറിറ്റി, അതോറിറ്റിയുടെ ഭരണ ചുമതലയുള്ള റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എന്‍.സി.സി., എന്‍.എസ്.എസ്., എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് സേനയുടെ ഡയറക്ടറേറ്റ്. സംസ്ഥാനത്തെ കര-നാവിക-വ്യോമസേനാ വിഭാഗങ്ങളുടെ തലവډാരും ഡയറക്ടറേറ്റിന്‍റെ ഭാഗമായ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഉണ്ടാവും. ഡയറക്ടറേറ്റിന്‍റെ ഭരണ ചുമതല പൊതുഭരണവകുപ്പിനായിരിക്കും.ജില്ലാതലത്തില്‍ ജില്ലാകലക്ടറുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും കോര്‍പ്പറേഷന്‍ മേയറും ഉള്‍പ്പെടുന്ന സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഉണ്ടാവുക.പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രതികരണ സംവിധാനമായാണ് സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ക്കു പുറമേ പ്രാദേശികമായി ഉണ്ടാകുന്ന ഏത് അപകട ഘട്ടത്തിലും സേനയുടെ സഹായം ഉറപ്പുവരുത്തും. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ആവര്‍ത്തിച്ചുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ സമൂഹമൊന്നാകെ ഒന്നിച്ചു നില്‍ക്കുകയുണ്ടായി. പ്രത്യേക ആഹ്വാനമൊന്നുമില്ലാതെ സമൂഹം വളരെവേഗം പ്രതികരിച്ചു. ഈ സന്നദ്ധത മികച്ച ദുരന്ത പ്രതികരണ സംവിധാനമായി മാറ്റുന്നതിനാണ് സേന രൂപീകരിക്കുന്നത്.


മുന്നോക്കക്കാർക്കും സംവരണം

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം ഉദ്യോഗ സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ. ശ്രീധരന്‍ നായര്‍ കമ്മിഷന്‍  റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതികളോടെ അംഗീകരിക്കാന്‍ തീരുമാനിച്ചു.നിലവിലുള്ള സംവരണത്തിന് അര്‍ഹതയില്ലാത്തവരും കുടുംബ വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയില്‍ കവിയാത്തവരുമായ എല്ലാവര്‍ക്കും സംവരണത്തിന്‍റെ ആനുകൂല്യമുണ്ടാകും. പഞ്ചായത്തില്‍ 2.5 ഏക്കറില്‍ അധികവും  മുനിസിപ്പാലിറ്റിയില്‍ 75 സെന്‍റിലധികവും  കോര്‍പ്പറേഷനില്‍ 50 സെന്‍റിലധികവും ഭൂമിയുള്ളവര്‍ സംവരണത്തിന്‍റെ പരിധിയില്‍ വരില്ല.മുനിസിപ്പല്‍ പ്രദേശത്ത് 20 സെന്‍റില്‍ അധികം വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും കോര്‍പ്പറേഷന്‍ പ്രദേശത്ത് 15 സെന്‍റിലധികം വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും സംവരണത്തിന്‍റെ പരിധിയില്‍ വരില്ല.സംസ്ഥാന സര്‍വ്വീസിലും സംസ്ഥാനത്തിന് ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖല സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നല്‍കും.സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  (ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെ) 10 ശതമാനം സംവരണം നല്‍കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും ഇക്കാര്യം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണ പദ്ധതി പ്രാബല്യത്തില്‍ വരുന്ന തീയതി സര്‍ക്കാര്‍ തീരുമാനിക്കും. ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും  പൊതുവിഭാഗത്തിലെ څസാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെچ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യും. ഈ വിഭാഗത്തിനുള്ള സംവരണം ഉറപ്പാക്കുന്നതിന് സെക്രട്ടറിയേറ്റില്‍ പരിശോധനാസെല്‍ ഉണ്ടാകും.  



സഹകരണ സംഘങ്ങളില്‍ 344 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും 344 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്റ്റിൽനിന്ന് സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം. തസ്തികയും യോഗ്യതയുംജൂനിയർ ക്ലാർക്ക്/കാഷ്യർ: സഹകരണ നിയമത്തിന് വിധേയം. എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സുമാണ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യത.ഡേറ്റ എൻട്രി ഓപ്പറേറ്റർ: ബിരുദവും അംഗീകൃത ഡേറ്റാ എൻട്രി കോഴ്സ് വിജയവും.സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: ഫസ്റ്റ് ക്ലാസ് ബി.ടെക്. (കംപ്യൂട്ടർ സയൻസ്, ഐ.ടി., ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്) /MCA/MSc (Computer Science or IT). റെഡ്ഹാറ്റ് സർട്ടിഫിക്കറ്റ് അധിക യോഗ്യതയായി പരിഗണിക്കും.അപേക്ഷയും, ചെല്ലാനും,  ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകhttp://bit.ly/kerala-cooperative-service-examinationhttp://bit.ly/kerala-cooperative-service-examination അപേക്ഷയും അനുബന്ധങ്ങളും ഡിസംബർ 31-ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കണം. വിലാസം: സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, തിരുവനന്തപുരം-695001.


കീം 2020 പ്രവേശന നടപടികൾ ജനുവരി മുതല്‍

കീം 2020പ്രവേശന നടപടികൾ ജനുവരി മുതല്‍  കേരള എൻജിനിയറിങ് മെഡിക്കൽ ആർക്കിടെക്ചർ ഫാർമസി മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശന നടപടികൾ ജനുവരിയിൽ തുടങ്ങും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികളും സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷയോടൊപ്പംതന്നെ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നുള്ള  ജാതി സർട്ടിഫിക്കറ്റ് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വരുമാന സർട്ടിഫിക്കറ്റ്  നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവ മുൻകൂറായി വാങ്ങി സൂക്ഷിക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു. ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത തീയതിക്കകം ഓൺലൈനായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സംവരണാനുകൂല്യം അനുവദിക്കുന്നതിന് പരിഗണിക്കൂ.  അതിനാൽ റവന്യൂ അധികാരികൾ നിശ്ചയിച്ചിട്ടുള്ള കാലാവധിക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെയോ സർട്ടിഫിക്കറ്റുകളുടെയോ ഒറിജിനൽ/പ്രിന്റൗട്ട് പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല.  എൻ.ആർ.ഐ., ന്യൂനപക്ഷ വിഭാഗം അപേക്ഷകർക്ക് ജനുവരിയിൽ അപേക്ഷാ സമർപ്പണം ആരംഭിക്കുന്ന സമയത്തുതന്നെ നിശ്ചിത രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യാൻ അവസരം ലഭിക്കുന്നതാണ്.*  റവന്യൂ അധികാരികളിൽനിന്നുള്ള ഇ-ഡിസ്ട്രിക്ട് സർട്ടിഫിക്കറ്റും സ്വീകരിക്കുന്നതാണ്



കൊച്ചിൻ ദേവസ്വം ബോർഡിൽ എൽ.ഡി. ക്ലാർക്ക്, എൽ.ഡി. ടൈപ്പിസ്റ്റ്, കൂടൽമാണിക്യം ദേവസ്വത്തിൽ എൽ.ഡി. ക്ലാർക്ക്

കൊച്ചിൻ ദേവസ്വം ബോർഡിൽ എൽ.ഡി. ക്ലാർക്ക്, എൽ.ഡി. ടൈപ്പിസ്റ്റ്, കൂടൽമാണിക്യം ദേവസ്വത്തിൽ എൽ.ഡി. ക്ലാർക്ക്കൊച്ചിൻ ദേവസ്വം ബോർഡിലെ എൽ.ഡി. ക്ലാർക്ക്/ജൂനിയർ ദേവസ്വം ഓഫീസർ/ദേവസ്വം അസിസ്റ്റന്റ്, എൽ.ഡി.ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് നേരിട്ടും തസ്തികമാറ്റം വഴിയുളള നിയമനത്തിനും, കൂടൽമാണിക്യം ദേവസ്വത്തിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിൽ നേരിട്ടുളള നിയമനത്തിനുളള വിജ്ഞാപനം കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പുറപ്പെടുവിച്ചു. എൽ.ഡി.ക്ലാർക്ക് തസ്തികയിൽ എസ്.എസ്.എൽ.സിയും എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിൽ എസ്.എസ്.എൽ.സി, ടൈപ്പ്‌റൈറ്റിങ് മലയാളം (ലോവർ), ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് (ഹയർ), കമ്പ്യൂട്ടർ വേഡ്‌പ്രോസസിങ് എന്നിവയുമാണ് യോഗ്യത. തസ്തികമാറ്റം വഴിയുളള നിയമനത്തിന് അപേക്ഷിക്കുന്നവർ കൊച്ചിൻ ദേവസ്വം ബോർഡിലെ താഴ്ന്ന ശമ്പളക്കാരായ സ്ഥിരം ക്ഷേത്രജീവനക്കാർ ആയിരിക്കണം.കൂടൽമാണിക്യം ദേവസ്വം - എൽ.ഡി. ക്ലാർക്ക് തസ്തികയ്ക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. എല്ലാ തസ്തികകളിലേയ്ക്കും അപേക്ഷിയ്ക്കുന്നതിനുളള അവസാന തീയതി ജനുവരി 18 ആണ്. അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ കേരള ദേവസ്വം റിക്രട്ട്‌മെന്റ് ബോർഡ് ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ൽ ലഭിക്കും.


കയർ ഡോക്യുമെന്ററിയുമായി രണ്ടു യുവാക്കൾ

അലപ്പുഴയിൽ കയർ കേരള തകൃതിയായി നടക്കുമ്പോൾ കൊല്ലത്തു നിന്നും ഒരു കയർ ഡോക്യുമെൻട്രിയുമയി ഒരു പറ്റം ചെറുപ്പക്കാർ ഇന്ത്യയിൽ കയർവ്യവസായം ഉത്ഭവംകൊണ്ട നാടാണ് കേരളം. പ്രത്യേകിച്ച് തെക്കൻകേരളത്തിലെ കയറുത്പന്നങ്ങൾക്ക് ലോകരാജ്യങ്ങൾക്കിടയിൽ ഇപ്പോഴും വലിയ ഡിമാന്റാണ്. പക്ഷേ തെങ്ങുകൃഷിയുടെയും കർഷകരുടേയും തകർച്ചയോടെ കേരളത്തിൽ നിന്നും കയർ വ്യവസായം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ ഏറ്റെടുത്തു. സർക്കാർസഹായം കൂടി സമയത്തുലഭിക്കാതായതോടെ കേരളത്തിലെ കയർവ്യവസായം തകർച്ചയിലായി. ഇപ്പോൾ വിരലിലെണ്ണാവുന്ന യൂണിറ്റുകൾ മാത്രമേ കേരളത്തിലുള്ളൂ. ഇലക്ട്രിക് ഉപകരണങ്ങളുടെ വരവോടെ പരമ്പരാഗത കയർതൊഴിലാളികളുടെ ജീവിതമാർഗ്ഗവും ഇല്ലാതായി. കേരളത്തിലെ പ്രധാനപ്പെട്ട ഒരു കയർവ്യവസായ മേഖലയാണ് കൊല്ലംജില്ലയിലെ പരവൂർ കായൽത്തീരം.  ഈ ഡോക്യുമെന്റടിയുടെ എഡിറ്റിംഗ്, ക്യാമറ, ഡയറക്ഷൻ ,സുജേഷ് . എസ്സും മനോജ് അനന്ദും ആണ് നിർവ്വഹിച്ചിരിക്കുന്നത് . ഇവർ രണ്ടു പേരും എഡിറ്റർമാരാണ്.  കേരളത്തിലെ പരമ്പരാഗതമായ തൊഴിൽ ,കല ,യാത്ര, ടൂറിസം ഇവയൊക്കെ ഉൾപ്പെടുത്തി ഇതു പോലുള്ള പൊതു ജന താൽപര്യമുള്ള വിഷയങ്ങൾ വീണ്ടും ചെയ്യുക എന്നതാണ് ഇവരുടെ ഒരു താൽപ്പര്യം .പരമ്പരാഗത കയർ നിർമ്മാണം ഇപ്പോൾ ഇലട്രോണിക്സ് രീതിയിലേക്ക് മാറി വരുന്നു അതിനു മുൻപ് ഇങ്ങനെ ഒരു വീഡിയോ ചെയുന്നത് വരും തലമുറയ്ക്ക് ഉപകാരപ്പെടുമെന്നു തോന്നി അങ്ങനെ ആണ് ഈ വീഡിയോ ചെയ്തത് എന്ന് അവർ പറഞ്ഞു#Coirkerala2019#coirkeralafest2019#coirkeralafest#kerala#alappuzha#Coirfair#coirkeralafair


കയറും ജീവിതവും; കയർ കേരള സംസ്ഥാന ഫോട്ടോഗ്രാഫി മൽസരം

ഡിസംബറില്‍ നടക്കുന്ന കയർ കേരള 2019ന്റെ ഭാഗമായി സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ‘കയറും ജീവിതവും’ എന്ന വിഷയത്തില്‍ എടുത്ത പുതിയ ചിത്രങ്ങളാണ് മല്‍സരത്തിന് അയക്കേണ്ടത്. ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 10,000 രൂപയും നല്‍കും.ഫോട്ടോഗ്രാഫുകള്‍ ഡിസംബർ നാലിനകം coirkeralafair19@gmail.com എന്ന മെയിൽ-ഐഡിയിൽ അയയ്ക്കണം. 12 X 18 ഇഞ്ച് വലിപ്പമുള്ള കളര്‍ ചിത്രങ്ങളാണ് അയക്കേണ്ടത്. 10 മെഗാബൈറ്റിനും 20 മെഗാബൈറ്റിനും ഇടയിലായിരിക്കണം സൈസ്.തെരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങള്‍ ആലപ്പുഴയിലെ ഇന്റർനാഷണൽ കയർ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്നവയുടെ മാസ്റ്റര്‍ കോപ്പി പരിശോധിച്ചശേഷമായിരിക്കും അന്തിമമായി വിജയികളെ നിശ്ചയിക്കുക. വിജയികള്‍ക്ക് കയര്‍ കേരള സമാപന സമ്മേളനത്തില്‍ സമ്മാനം നൽകും. വിശദവിവരങ്ങള്‍ക്ക്: 9633105727, 7034347546


കയർ കേരള വടംവലി ഫോട്ടോ വൈറലാകുന്നു

ആലപ്പുഴ ഡിസംബർ 4 മുതൽ 8 വരെ നടക്കുന്ന കയർ കേരള 2019 ന്റെ പ്രജരണാർത്ഥം ആലപ്പുഴയിലെ കോളേജുകളിൽ നടത്തിയ വടംവലി മൽസരത്തിൽ കുട്ടികളുടെ ആവേശം ഒട്ടും ചോരാതെ ഫ്രയിമിനുള്ളിലാക്കി കാജൽ ദത്ത് ശ്രദ്ധേയമായി. ഒരോ ഫോട്ടോകളിലും കുട്ടികളുടെ വികാരങ്ങൾ ഇത്ര മനോഹമായി ചിത്രീകരിക്കുകയും അത് കയർ കേരളയുടെ പ്രൊമോഷനുകളെ വളരെയേറെ സഹായിക്കുകയും ചെയ്യുണ്ട്. . കാജൽ ദത്ത് പ്രൊഫഷണൽ ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമാണ്, കേരളത്തിലും കേരളത്തിന് പുറത്തുമായി അനേകം ഫോട്ടോഗ്രാഫി, ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.   തൃപ്പൂണിത്തുറ ആർ ,എൽ, വി കേളേജിൽ നിന്നും പെയിന്റിംഗിൽ ബി എഫ് എ ബിരുദം കരസ്ഥമാക്കിട്ടുണ്ട്. കാജൽ ഒരു പാരമ്പര്യ കയർ കുടുംബത്തിൽ നിന്നുള്ള വ്യക്തി കൂടിയാണ്. ആലപ്പുഴയിലും പരിസരത്തും ഉള്ള എല്ലാ സാമൂഹ്യ പ്രവർത്തനങ്ങളിലും അവർ പങ്കാളിയാണ്.സ്കൂളുകളിൽ കുട്ടികളുടെ വായനാശീലം വളർത്താൻ ഫെയ്സ് ബുക്കിലൂടെയും മറ്റും ബുക്ക്കൾ ശേഖരിച്ച് സ്കൂളുകളിൽ നൽകിവരുന്നുണ്ട്.


സോഷ്യൽ മീഡിയയെ സർക്കാർ അംഗീകരിച്ചു. കയർ കേരള 2019 സോഷ്യൽ വീവേഴ്സ്സിനെ തെരെഞ്ഞെടുത്തു

കേരള സർക്കാർ കയർ വികസന വകുപ്പ് കേരള കയർ, പ്രകൃതിദത്ത ഫൈബർ ഉൽ‌പന്നങ്ങൾ എന്നിവയെക്കുറിച്ച് ഒരു അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കുന്നു - കയർ കേരളം 2019, 2019 ഡിസംബർ മാസത്തിൽ കേരളത്തിലെ ആലപ്പുഴയിൽ. വാർഷിക കയർ കേരള മേളയുടെ എട്ടാമത്തെ പതിപ്പാണിത്. കേരളത്തിൽ നിന്നുള്ള കയർ ഉൽ‌പന്നങ്ങളുടെ അന്താരാഷ്ട്ര വിപണി പര്യവേക്ഷണം ചെയ്യാനും വിപുലീകരിക്കാനും കയർ ഉൽ‌പാദന മേഖലയിലെ ഏറ്റവും പുതിയ യന്ത്രസാമഗ്രികളുടെ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാനും ഇവന്റ് ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലെ ഇടപെടുന്ന യുവാക്കളെ സങ്കടിപ്പിച്ചു  സോഷ്യൽ വീവേഴ്സ് മീറ്റ് ആലപ്പുഴ പമേര ഹോട്ടലിൽ നടന്നു. ചടങ്ങിൽ കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ അദ്ധ്യക്ഷനായിരുന്നു. ബഹുമാനപെട്ട  ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ തിരക്കഥാകൃത്ത് സുനീഷ് വാരനാട്, ചലച്ചിത്ര നടനും സംവിധായകനുമായ സാജിദ്യഹിയ, ഗാനരചയിതാവ് ''ജാതിക്കാത്തോട്ടം" സുഹൈൽ, സംഗീത സംവിധായകൻ ജയ ഹരി, ബാലതാരം മിനോൺ എന്നിവർ അതിഥികളായി അഡ്വ.ആർ.റിയാസ് സ്വാഗതവും ആദിൽ നന്ദിയും പറഞ്ഞു. മീറ്റിൽ അമ്പതോളം  സോഷ്യൽ മീഡിയ കമ്പനികളും പേജ് മാനേജ് ചെയ്യുന്നവരും പങ്കെടുത്തു. ഏറ്റവും നല്ല രീതിയിൽ പ്രൊമോട്ട് ചെയ്യുന്നവർക്ക്  ക്യാഷ് പ്രൈസും സോഷ്യൽ മീഡിയ അവാർഡും നൽകുന്നതാണ്. സർക്കാർ തലത്തിൽ ആദ്യമായാണ് സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നവർക്ക് ഒരു അവസരം നൽകുന്നത്. കയർ കേരളയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ  പാർട്ണറായി നേതാവ് മീഡിയയെയും  തെരഞ്ഞെടുത്തു.


തിരു: വൈക്കത്തപ്പന്റെ അകമ്പടിപ്പോലീസ്. കേരള പോലീസ്

വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ക്ഷേത്രോത്സവങ്ങൾക്കും കുംഭാഷ്ട്ടമിക്കും സായുധ സേനാ പോലീസുകാർ നിർബന്ധമാണ്. പണ്ട് നമ്പൂതിരി ഇല്ലക്കാർ തമ്മിൽ വഴക്കുണ്ടായിരുന്ന സാഹചര്യം ഉണ്ടായിരുന്നു... അതിൽ ഒരു കൂട്ടരാവണം എഴുന്നെള്ളിനിന്നിരുന്ന ആനയുടെ തുമ്പിക്കൈ വെട്ടിയത്രേ. അതിനു ശേഷമാണ്. ഇവിടെ എഴുന്നെള്ളത്തിന് മുൻപിൽ സായുധ സേനകൾ ഇരുവശങ്ങളിലും അകമ്പടി സേവിച്ചു തുടങ്ങിയത്... ഒരിക്കൽ ഒരു കുംഭാഷ്ടമി നാൾ ഉദയനാപുരത്തപ്പനെ പുറത്തേക്ക് എഴുന്നെള്ളിക്കുന്നതിന് ഒരു ഗജരാജനെത്തി. ആ ആന ഉദയനാപുരത്തപ്പന്റെ സുവർണ്ണ ബിംബം ശിരസ്സിലേറ്റിയതു മുതൽ മുന്നോട്ട് നീങ്ങാൻ വിസമ്മതിക്കുന്നു. പാപ്പാൻ മർദ്ദിക്കുകയും കൊമ്പേൽ പിടിച്ചു വലിക്കുകയും പരാക്രമം കാട്ടുകയും എല്ലാം ചെയ്തു നോക്കി. എന്ത്‌ സംഭവിച്ചിട്ടും ആന അനങ്ങിയില്ല. അപ്പോൾ എന്താണ് സംഭവം.എല്ലാരും സംശയിച്ചു എന്താണ് പറ്റിയത്. അപ്പോൾ പോലീസുകാർ ആരും വന്നിട്ടില്ല. കോട്ടയത്ത് എവിടേയോ തീ പിടുത്തം ഉണ്ടായതിനാൽ എല്ലാവരും അവിടെയാണ്. വൈക്കം സ്റ്റേഷനിൽ ആരും ഇല്ലായിരുന്നു. അമ്പലത്തിൽ നിന്നും വലിയ ഉദ്യോഗസ്ഥരെ വിളിച്ചു വിവരം പറഞ്ഞു. ആന  നടക്കാൻ വിസമ്മതിക്കുന്നു ഉദയനാപുരത്ത്. കുറച്ചു പോലീസു കാരെ എങ്കിലും അയക്കണം.വൈക്കത്തും വേണം. അവർ ലീവിൽ നിന്ന ഉദ്യോഗസ്ഥരെയോ മറ്റോ അത്യാവശ്യ കാര്യമാണ് എന്ന് പറഞ്ഞ് അയച്ചതിൽ പിന്നെയാണ്‌ എഴുന്നെള്ളത്ത് ഇരു ക്ഷേത്രങ്ങളിലും നടന്നത്. ഇതാണ് സായുധ സേനക്ക് വൈക്കം ഉദയനാപുരം എഴുന്നെള്ളത്തുകളിൽ ഉള്ള പ്രാധാന്യം..കടപ്പാട് - ജയദേവ് ആർ നായർ


അബുദാബിയിൽ താരമായി സൗമ്യ

അബുദാബിയിലെ പെൺകൂട്ടായ്മ കേരള വുമൺ ഇൻ അബുദാബി എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച മലയാളി മങ്ക പ്രോഗ്രാമിലാണ് മാവേലിക്കര സൊദേശി സൗമ്യ മിസിസ് ഫോട്ടോ ജനിക്കായി തെരെഞ്ഞെടുത്തത് . മൂവായിരത്തിലധികം മെമ്പേഴ്സുള്ള ഒരു പെൺകൂട്ടായ്മയാണ് ഇത്. തൃപ്പൂണിത്തുറ ആർ  എൽ വി സർക്കാർ ഫൈൻ ആർട്ട് കോളേജിൽ നിന്നും ഡാൻസിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സൗമ്യ കഴിഞ്ഞ എട്ട് വർഷത്തോളമായി അബുദാബിയിലാണ് ജോലി ചെയ്യുന്നത് . ഇപ്പോൾ അബുദാബി ഇന്ത്യൻ സ്കൂളിലെ ഡാൻസ് അദ്ധ്യാപികയാണ്. അബുദാബിയിലെ മലയാളി സമൂഹത്തിൽ വ്യത്യസ്തമായ തൃത്തരൂപങ്ങൾ അവതരിപ്പിച്ച് സുപരിചിതയാണ് .


വട കഴിച്ച് വടിയാകണോ?

മലയാളിയുടെ ഭക്ഷണ ശീലത്തെ മുതലെടുക്കുകയും മോശം ഭക്ഷണം തന്ന് മലയാളികളെ പറ്റിച്ച് ക്യാൻസറടക്കമുള്ള രോഗങ്ങളുടെ പിടിയിലാക്കുന്ന അന്യസംസ്ഥാനക്കാരുടെ പിടിയിൽ വീഴാതിരിക്കാൻ തൃശൂർ സ്വദേശിയായ ബാലൻ കല്യാണി എന്നയാൾ ഫെയ്സ് ബുക്കിൽ കുറിച്ച എഴുത്ത് കാലിക പ്രസക്തിയുള്ളതാണ്.  ഈ പോസ്റ്റിന്റെ ലിങ്കും ഇതിനോടൊപ്പം കൊടുക്കുന്നു.വീണ്ടുംഒരുഓർമ്മപ്പെടുത്തൽകഴിയുമെങ്കിൽഷെയർചെയ്യുക മലയാളികള്‍ മറ്റൊരു ദുരന്തത്തിന്റെ വക്കിലാണ്...ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തട്ടുകടകളുടെ രൂപത്തിലും ഓൺലൈൻ വ്യാപാരങ്ങളുടെ രൂപത്തിലാണവയൊക്കെ നമ്മെ ആക്രമിക്കുന്നത്. അതും വെറും "പൊരിപ്പന്‍ തട്ടുകടകള്‍", ചില അനധികൃത ഹോട്ടലുകൾ... നടത്തിപ്പുകാര്‍ തൊണ്ണൂറ് ശതമാനവും അന്യസംസ്ഥാനക്കാര്‍. നമ്മുടെ ആഹാരശീലത്തെ ചൂഷണം ചെയ്യുന്നതോടൊപ്പം നമ്മുടെ സമൂഹത്തെ ഇഞ്ചിഞ്ചായി കൊല്ലുകയുമാണവര്‍ ചെയ്യുന്നത്. വൈകുന്നരങ്ങളില്‍ ഇടറോഡുകളിലും ചില മെയിൽ റോഡിൽ പോലും ഉന്തുവണ്ടിക്കടകളുടെ മുന്നിലും ചില ചൈനീസ് ഹോട്ടലുകളുടെ മുന്നിലും വല്ലാത്ത തിരക്കാണ്, അഞ്ചുരൂപാ കടിക്കു വേണ്ടിയുള്ള കാത്തുനില്‍പ്പ്. പരിപ്പ് വട ഉഴുന്നുവട ഉള്ളിവട മുട്ട വട പപ്പട വട മുളക് വട കാബേജ് വട, കെമിക്കൽ ചേർത്ത കോഴി പദാർത്ഥങ്ങൾ, പല ഭക്ഷണങ്ങളുംപിന്നെ ബജികള്‍... അങ്ങിനെ പോകുന്നു പലതും.... എല്ലാം ലിക്വിഡ് പാരഫിൻ അഥവാ മിനറൽ ഓയിൽ കലര്‍ത്തിയ വിലകുറഞ്ഞ എണ്ണകളില്‍ ആണ് വറുത്തെടുക്കുന്നതെന്നോര്‍ക്കണം... അറിഞ്ഞുകൊണ്ട് നമ്മള്‍ കാന്‍സര്‍ എന്നാ മഹാരോഗത്തെയാണ് ന്യൂസ്‌ പേപ്പറുകളില്‍ പൊതിഞ്ഞു വീട്ടിലേക്കു കൊണ്ടുപോകുന്നതെന്ന് ഓര്‍ക്കുക. തട്ടുകടക്കാര്‍ കാശുണ്ടാക്കുന്നു, നമ്മുടെ നാട്ടിലെ വ്യവസായികള്‍ ആശുപത്രികള്‍ പണിയുന്നു നമുക്കായ്. നമ്മള്‍ നേരമെത്തും മുന്നേ മരിച്ചു മണ്ണടിയുന്നു ഒപ്പം കുടുംബത്തെയും കുഴിവക്കില്‍ ഇരുത്തുന്നു ..ചിന്തിക്കുക വട കഴിച്ചു വടിയാവണോ ???വട കഴിക്കാതെ വടിപിടിച്ച്‌ വിട പറയണോ ??? എന്നാൽ തട്ടുകടകൾ പെരുകി കൊണ്ടിരിക്കുമ്പോഴും അധികാരികൾ കണ്ണടച്ചിരിക്കുന്നു. കേരളത്തിലെ ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് ഉണർന്നു പ്രവർത്തിച്ചാൽ കേരള ജനതയെ ഒരു വൻ ദുരന്തത്തിൽ നിന്നു ഒരു പരിധി വരെ രക്ഷിക്കാം. എന്നാൽ ലൈസൻസ് ഫീസ് മാത്രം ഈടാക്കാൻ മാത്രമായി ഒരു ഫുഡ് ആന്റ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ്. ....:പൊതു നിരത്തുകളിൽ കൂണുപോലെ വളർന്ന അന്യസംസ്‌ഥാന തട്ടുകടകളിലെ വൃത്തിഹീനമായ ആഹാരം കഴിച്ചു മരിക്കണോ. അധികാരികൾ ഉണരട്ടെ. നമ്മൾക്ക് പ്രാർത്ഥിക്കാം.https://www.facebook.com/100003698046059/posts/1714220925377826/


ഷെയർ ചെയ്താലും അകത്ത്

1. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഇതിനുള്ള നിർദ്ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നൽകി.2. ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നതാണ്.3. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും  എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ  ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.



ഡ്രൈവിങ് ലൈസൻസ് പുതുക്കൽ. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഓൺലൈനിലേക്ക്

ഡ്രൈവിങ് ലൈസൻസ് പുതുക്കൽ; മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഓൺലൈനിലേക്ക്തിരുവനന്തപുരം : കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിനുള്ള കാഴ്ച, ശാരീരികക്ഷമതാ സർട്ടിഫിക്കറ്റുകൾ ഓൺലൈനിലേക്ക്. ഡോക്ടർമാരിൽനിന്ന് മോട്ടോർവാഹനവകുപ്പിന് നേരിട്ട് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്ന വിധത്തിലാണ് ക്രമീകരണം. ഇതിനുള്ള മൊബൈൽ ആപ്പ് തയാറായി. ലൈസൻസ് പുതുക്കുന്നുന്നതിന് അപേക്ഷകർ മോട്ടോർവാഹനവകുപ്പ് ഓഫീസിലെത്തേണ്ട.  രാജ്യവ്യാപകശൃംഖലയായ സാരഥിയിൽ ലൈസൻസ് വിവരങ്ങൾ ഉള്ളവർക്കാണ് ഈ സേവനം ലഭിക്കുക. ഡോക്ടർമാർക്കായി നൽകുന്ന പ്രത്യേക മൊബൈൽഫോൺ ആപ്പിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. ഇവർക്ക് വകുപ്പിന്റെ വെബ്സൈറ്റിലേക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് അനുമതി ലഭിക്കും.ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനിൽ സമർപ്പിച്ചശേഷമാണ് ഡോക്ടറെ കാണേണ്ടത്. അപേക്ഷാനമ്പർ ഡോക്ടറുടെ മൊബൈൽ ആപ്പിൽ നൽകുമ്പോൾ അപേക്ഷകന്റെ ഫോട്ടോസഹിതമുള്ള വിവരങ്ങൾ ലഭിക്കും. ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് മോട്ടോർവാഹനവകുപ്പിന്റെ സൈറ്റിലും ലഭിക്കും.സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ ലൈസൻസ് പുതുക്കി നൽകും. താത്കാലിക ഉപയോഗത്തിന് ഇതിന്റെ പ്രിന്റു മതി. യഥാർഥ ലൈസൻസ് തപാലിൽ പിന്നീട് ലഭിക്കും.  50 വയസ്സ് കഴിഞ്ഞവർക്ക് ലൈസൻസ് പുതുക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതും ഓൺലൈനിലേക്ക് മാറും.



എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ച്; മാര്‍ച്ച് 10ന് ആരംഭിക്കും

 എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒന്നിച്ച് നടത്തും. പരീക്ഷകൾ മാർച്ച് 10-ന് ആരംഭിച്ച് 26-ന് അവസാനിക്കും. രാവിലെയാണ് പരീക്ഷ. ഒരു ബെഞ്ചിൽ രണ്ട് എസ്എസ്എൽസി വിദ്യാർഥികളും നടുക്ക് ഒരു ഹയർ സെക്കൻഡറി വിദ്യാർഥിയും ഇരിക്കും. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞാൽ പിന്നീട് പഴയമാതൃകയിൽ ഒരു ബെഞ്ചിൽ രണ്ട് ഹയർ സെക്കൻഡറി വിദ്യാർഥികൾ ഇരിക്കും.വിഎച്ച്എസ്ഇ പരീക്ഷ 27-നേ അവസാനിക്കൂ. പ്ലസ് വൺ പരീക്ഷയും ഇതേ തീയതിയിൽ നടക്കും. എസ്എസ്എൽസി മാതൃകാപരീക്ഷ ഫെബ്രുവരി 12 മുതൽ എസ്എസ്എൽസി. പരീക്ഷയുടെ മാതൃകാപരീക്ഷ ഫെബ്രുവരി 12 മുതൽ 18 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി അഞ്ചിനും മാർച്ച് അഞ്ചിനുമിടയ്ക്ക് നടക്കും. ഐടി മാതൃകാ പരീക്ഷ ജനുവരി 31നകവും നടക്കും. എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം ചീഫ്, ഡെപ്യൂട്ടി ചീഫ് ഉണ്ടാകും. ചോദ്യപ്പേപ്പറുകൾ സ്കൂൾതലത്തിൽ സൂക്ഷിക്കും. ക്രിസ്മസ് പരീക്ഷ ഡിസംബർ ഒമ്പതുമുതൽ 20 വരെ നടത്തും. രണ്ടാംപാദ വാർഷിക പരീക്ഷയിൽ 1, 2, 3, 4, 5, 10, 11, 12 ക്ലാസുകൾക്ക് രാവിലെയും 6, 7, 8, 9 ക്ലാസുകൾക്ക് ഉച്ചയ്ക്കുശേഷവുമായിരിക്കും. ഡിസംബർ 20-ന് ഉച്ചയ്ക്കുശേഷം ക്രിസ്മസ് ആഘോഷം. സ്കൂൾതലത്തിൽ സ്പെഷ്യൽ പിടിഎ യോഗം നവംബർ 20-നും ഡിസംബർ എട്ടിനും മധ്യേ നടത്തും. പൊതുവിദ്യാഭ്യാസ ഗുണമേന്മാ പരിശോധനാ സമിതിയുടേതാണ് തീരുമാനം.


മരണം രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമല്ല

മരണം രജിസ്റ്റർ ചെയ്യാൻ മരിച്ചാളുടെ അപേക്ഷകൻറെയോ ആധാർ വിവരങ്ങൾ ഹാജരാക്കാൻ നിർബന്ധിക്കരുതെന്ന് പഞ്ചായത്ത് ഡയറക്ടറേറ്റ് ഉത്തരവിട്ടു.1969 ജനനമരണ രജിസ്ട്രേഷൻ നിയമത്തിൽ  തിരിച്ചറിയൽ രേഖ യായി ആധാർ ഉപയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടില്ല.ആധാർ  ഉപയോഗത്തിന് സുപ്രീംകോടതിയുടെ വിധി പ്രകാരം നിയന്ത്രണമുണ്ട്.അതിനാൽ മരണം രജിസ്റ്റർ ചെയ്യാൻ ആധാർ ആവശ്യപ്പെടരുതെന്നാണ് ഡയറക്ടറേറ്റ് നിർദേശിച്ചത്.മരണം രജിസ്ട്രേഷന് തിരിച്ചറിയൽ രേഖയായി അപേക്ഷകന് സ്വമേധയാ ആധാർ പകർപ്പ് നൽകാം.ഇത്തരത്തിൽ ഹാജരാക്കുന്ന ആധാർ നമ്പറിനെ ആദ്യത്തെ എട്ട് അക്കങ്ങൾ തിരിച്ചറിയാത്ത വിധം കറുത്ത മഷികൊണ്ട് മറക്കണം.ആധാർ നമ്പർ ഏതെങ്കിലും ഡേറ്റാബേസിൽ സൂക്ഷിക്കരുത്.ഏതെങ്കിലും രേഖയായി ആധാർ അച്ചടിക്കാനും പാടില്ല.ആവശ്യമെങ്കിൽ ആധാർ നമ്പറിനെ അവസാന നാല് അക്കങ്ങൾ മാത്രം സൂക്ഷിക്കുകയോ അച്ചടിക്കുകയോ ചെയ്യാം



ഹെൽമറ്റ് ധരിക്കു ജീവൻ രക്ഷിക്കു

ഹെൽമറ്റ് ധരിക്കു ജീവൻ രക്ഷിക്കുകോതമംഗലം എൽദോമാർ ബസേലീയോസ് കോളേജ് വേൾഡ് ആനിമേഷൻ ഡേയോട് അനുബന്ധിച്ച് സേഫ് മൂവ്മന്റ് ഓൺ റോഡ് എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് കൊണ്ട് മൂവാറ്റുപുഴ കെ എസ് ആർ ടി സി ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും കോതമംഗലത്തേക്ക് ഒരു ബൈക്ക് റാലി സംഘടിപ്പിക്കുന്നു.പൊതുജനങ്ങളിലും പ്രത്യേകിച്ച് യുവതലമുറയിലും വിദ്യാർത്ഥികളിലും ഹെൽമറ്റ് ധരിക്കാനുള്ള ബോധവൽക്കരണ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിന്റെ ഉൽഘാടനം മൂവാറ്റുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ  ഉഷാ ശശിധരൻ നിർവ്വഹിച്ചു. ചടങ്ങിൽ കോളേജ് ചെയർമാൻ ഷെവലിയാർ പ്രൊഫസർ ബേബി എം വർഗീസ് അദ്ധ്യക്ഷ സ്ഥാനം നിർവ്വഹിക്കുകയും ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫസർ കെ എം ജോർജ് ആശംസകൾ അർപ്പിക്കുകയും ചെയ്തു. പ്രസ്തുത റാലിയിൽ അമ്പതോളം ബൈക്കുകൾ പങ്കെടുത്തുകുട്ടികളുടെ എല്ലാവരുടേയും കുടുംബങ്ങളിൽ ഒരോത്തരേയും കാത്തിരിക്കാൻ എത്ര പേരാണ് എന്ന് ചെയർപേഴ്സൽ ഓർമ്മിപ്പിച്ചു


അറബ് രാജ്യങ്ങൾ ഇനി പട്ടിണിയാക്കുമോ?

റോൾസ് റോയ്സിലെ  എഞ്ചിനീയറിൽ നിന്നും നേവി ഓഫിസർ, സ്വന്തം കമ്പനി,  ഒടുവിൽ ശാസ്ത്രജ്ഞനായി മാറി 2400 കിലോ മീറ്റർ ഒറ്റ ചാർജിൽ ഓടിക്കാനാവുന്ന  കാറിന്റെ ബാറ്ററി കണ്ടു പിടിച്ചു ട്രെവർ ജാക്സൺ ശതകോടികളുടെ ഉടമ്പടിയാണ് ഓസ്റ്റിൻ ഇലക്ട്രിക് എന്ന കമ്പനിയുമായി നടത്തിയത്. ലോകത്തിനു ഒരു പുതിയ സാങ്കേതിക യുഗമാണ് ഇദ്ദേഹം ഇതിലൂടെ തുറന്നതു. ലോകത്തിലെ ഏറ്റവും കേമന്മാരായ കമ്പനികൾ 500 - 600 കിലോമീറ്റർ വരെ ഒറ്റ ചാർജിൽ ഓടാനാവുന്ന ബാറ്ററിയുമായി ബുദ്ധിമുട്ടമ്പോഴാണ്  ഇദ്ദേഹം 2400 കിലോമീറ്റർ ശേഷിയുമായി ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയത്  ഈ ബാറ്ററി ഉപയോഗ  ശേഷി കഴിഞ്ഞു വീണ്ടും നന്നാക്കി ഉപയോഗിക്കാനാവും. കഴിഞ്ഞ പത്തു വർഷമായി ഈ ബാറ്ററിയുടെ ഉപയോഗവും ഗുണങ്ങളും ഇദ്ദേഹം വിൽക്കാൻ ശ്രമിച്ചപ്പോൾ  മോട്ടോർ വാഹന കമ്പനികളുടെ ലോബി ഇദ്ദേഹത്തിനെ അംഗീകരിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയായിരുന്നു. ഇപ്പോൾ  ബ്രിട്ടീഷ് വ്യാപാര നിക്ഷേപ സമിതി ഇദ്ദേഹത്തിന്റെ കണ്ടു പിടിത്തത്തിനു അംഗീകാരം നൽകി കഴിഞ്ഞു. പ്രകൃതിക്കു ഇത് കുളിര്മയേകുന്ന വാർത്തയാണ്. 2040-ഓടെ എണ്ണയിലോടുന്ന വാഹനങ്ങളെ ഒഴിവാക്കാൻ പ്രവർത്തിക്കുകയാണ് ശ്രീ ട്രെവർ ജാക്‌സൺ എന്ന മുൻ നേവി ഓഫീസർ


വരുന്നു കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ്

മണ്‍വിളയില്‍ ഉള്ള  കെല്‍ട്രോണിന്‍റെ പഴയ പ്രിന്‍റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാല ഇന്ന് ആധുനിക ഇലക്ട്രോണിക് സാമഗ്രികളുടെ നിര്‍മാണശാലയായി മാറിക്കഴിഞ്ഞു. കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡ്‌ ആയ കൊക്കോണിക്സ്‌ ആണ് ഇവിടെ നിന്നും വിപണനത്തിന് സജ്ജമായിയിക്കൊണ്ടിരിക്കുന്നത്. "ആഭ്യന്തര വിപണിലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്സ്‌ മെയ്ക്ക് ഇൻ ഇന്ത്യയുടെ മികച്ച മാതൃക", എന്നാണ് കേരളത്തിന്‍റെ ഈ പരീക്ഷണത്തെ ഇന്‍റെലിന്‍റെ ഇന്ത്യാ ഹെഡ് നിര്‍വൃതി റായ് ഈ അടുത്ത് വിശേഷിപ്പിച്ചത്. ഇന്‍റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട്‌ അപ്പ്, കെഎസ്ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. ഉത്‌പാദനത്തിലും വിലപനയിലും സര്‍വീസിലും മാത്രമല്ല കൊക്കോണിക്സ്‌  കേന്ദ്രികരിക്കുന്നത്, പഴയ ലാപ്ടോപുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്.  മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായി വരുന്ന കേരളത്തിന്റെ സ്വന്തം ലാപ് ടോപ് അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തും.


കാർഷികയന്ത്രങ്ങൾ 40 % മുതൽ 80 % വരെ സബ്സിഡിയിൽ

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന നടപ്പുവര്‍ഷത്തെ കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയിലൂടെ (SMAM) കാടുവെട്ടി യന്ത്രം മുതല്‍ കൊയ്ത്തുമെതിയന്ത്രം വരെയുളള കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡിയോടെ സ്വന്തമാക്കുന്നതിന് കര്‍ഷകര്‍ക്കും, കര്‍ഷകത്തൊഴിലാഴികള്‍ക്കും, കര്‍ഷക ഗ്രൂപ്പുകള്‍ക്കും, സംരംഭകരക്കും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.     രജിസ്‌ട്രേഷന്‍, യന്ത്രങ്ങള്‍ക്കു വേണ്ടി അപേക്ഷ സമര്‍പ്പിക്കല്‍, ഡീലര്‍മാരെ തിരഞ്ഞെടുക്കല്‍, അപേക്ഷയുടെ തല്‍സ്ഥിതി അറിയല്‍, സബ്‌സിഡി ലഭിക്കല്‍ എന്നിങ്ങനെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈന്‍ ആയി സംവിധാനം ചെയ്തിരിക്കുന്നതിനാല്‍ ഗുണഭോക്താക്കള്‍ക്ക് ഇക്കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടതില്ല. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും താല്‍പ്പര്യമുളള യന്ത്രം വിലപേശി സ്വന്തമാക്കുവാനും ഈ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് അവസരം ലഭിക്കും.  നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും പദ്ധതിയുടെ ഭാഗമാക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.


ഹെൽമറ്റ് ഇല്ലാതെ ചീറിപായാം. 500 രൂപ അടച്ചാൽ മതി

വാഹന ഗതാഗത ഉപഭോക്താക്കളുടെ എതിര്‍പ്പു കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമലംഘനങ്ങള്‍ക്ക് നിലവിലെ കോമ്പൗണ്ടിംഗ് നിരക്ക് ഗണ്യമായി കുറച്ചു കൊണ്ടുള്ള തീരുമാനമാണ് ഇന്നത്തെ മന്ത്രിസഭ യോഗം എടുത്തിട്ടുള്ളത്.      പ്രത്യേക ശിക്ഷ പറയാത്തവയ്ക്ക് ആദ്യകുറ്റത്തിന് നിലവിലുള്ള നിരക്ക് 500/- രൂപ എന്നത് 250/- രൂപയായും അത് ആവര്‍ത്തിച്ചാലുള്ളതിന് 1500/ രൂപ എത് 500/ രൂപയായും പുതുക്കി നിശ്ചയിച്ചു.       അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും തെറ്റായ വിവരം, രേഖ നല്‍കല്‍ കുറ്റത്തിനും 2000/-രൂപ എന്നത് 1000/- രൂപയായും കുറച്ച് നിശ്ചയിച്ചിട്ടുണ്ട്.       കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്നതിന് 10000/- രൂപ എന്നത് 1000/- രൂപയാക്കി കുറച്ചു.        അമിത വേഗത്തിന് വാഹന ഉടമയ്ക്ക് ആദ്യ കുറ്റത്തിന് ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് 1000/- രൂപ മുതല്‍ 2000/- രൂപ വരെയുള്ളത് 1500/- രൂപയായും  മീഡിയം/- ഹെവി വെഹിക്കിളുകള്‍ക്ക്  2000/- മുതല്‍ 4000/- രൂപ വരെയുള്ളത് 3000 രൂപയായി നിജപ്പെടുത്തി.        അപകടകരമായ ഡ്രൈവിംഗിന് (മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാത്രം) കുറഞ്ഞത് 1000/- രൂപ, കൂടിയത് 5000/- രൂപ എന്നത് പൊതുവായി 2000/- രൂപയും സാമുഹ്യസേവനവും എന്നാക്കി നിശ്ചയിച്ചു.  ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 10000/- രൂപ എന്നത് 5000/- രൂപയും സാമൂഹ്യ സേവനവും എന്നാക്കി പുതുക്കി നിശ്ചയിച്ചു.        പന്തയ ഓട്ടം ആദ്യകുറ്റത്തിന് 10000/- രൂപ എന്നത് 5000/- രൂപയായും കുറച്ചു.       റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍/ ശബ്ദ-വായു മലിനീകരണം ആദ്യകുറ്റത്തിന് 10000/ രൂപ എന്നത് 2000/- രൂപയായി കുറച്ചു.       പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കല്‍ ആദ്യ കുറ്റത്തിന് 2000/- രൂപ മുതല്‍ 5000/- രൂപ വരെ എന്നത് 3000/- രൂപയായും ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 5000/ രൂപ മുതല്‍ 10000/- രൂപ എന്നുള്ളത് 7500/- രൂപയായും നിജപ്പെടുത്തി.      അമിതഭാരത്തിന് (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 2000 രൂപ  എന്ന നിരക്കില്‍) പരമാവധി 20000/- രൂപ എന്നത്  (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 1500/- രൂപ  എന്ന നിരക്കില്‍) പരമാവധി 10000/- രൂപയായി കുറച്ചിട്ടുണ്ട്. അമിതഭാരം, നിര്‍ത്താതെ പോയാല്‍ 40000/- രൂപ എന്നത് 20000/ രൂപയായി കുറച്ചു.       അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക യാത്രക്കാരനും 200/- രൂപ വീതം എന്നത് 100/- രൂപയായി കുറച്ചു നിശ്ചയിച്ചു.       സീറ്റ് ബൈല്‍റ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000/- രൂപ എന്നത് 500/- രൂപയായും ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000/- രൂപ എന്നത് 500/- രൂപയായും കുറച്ചു നിശ്ചയിച്ചു.       ആംബുലന്‍സ്/ ഫയര്‍ സര്‍വ്വീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് 10000/ രൂപ എന്നത് 5000/- രൂപയായി കുറച്ചു.        ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍ ആദ്യകുറ്റത്തിന് പിഴയില്‍ മാറ്റമില്ല. എന്നാല്‍ ഇത് ആവര്‍ത്തിച്ചാല്‍ 4000 /- രൂപ എന്നത് 2000/- രൂപയായി പുതുക്കി നിശ്ചയിച്ചു.        രജിസ്റ്റര്‍ ചെയ്യാതെ / ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഉപയോഗിക്കല്‍ ആദ്യകുറ്റത്തിന് 2000/- രൂപ എന്നത് 3000/- രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.        ഇവിടെ സൂചിപ്പിക്കാത്ത മറ്റ് വകുപ്പുകളില്‍ 01.09.2019 മുതല്‍ നിലവില്‍ വന്ന നിരക്ക് തന്നെ തുടരുന്നതാണ്.


നവ കേരളം കുതിക്കുന്നു.പിന്നോക്കമേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീ‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഘട്ടത്തില്‍ എന്താണ് കെ ഫോണ്‍ പദ്ധതി എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെ ഫോണ്‍ പദ്ധതിയെ കുറിച്ചുള്ള കുറിപ്പ് . എന്താണ് കെ-ഫോണ്‍ പദ്ധതി?എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അത് പ്രഖ്യാപനം മാത്രമല്ല. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്നത് യാഥാര്‍ത്ഥ്യമാക്കും. അതിനായാണ് കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്.  പിന്നോക്കമേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക്  സൗജന്യമായി  ഹൈസ്പീ‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാണ് കെ-ഫോണ്‍ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ബാക്കി ഉള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും.എങ്ങനെയാണ് പദ്ധതി നടപ്പാക്കുന്നത്?സംസ്ഥാനത്ത് സുശക്തമായ ഒരു ഒപ്റ്റിക്കല്  ഫൈബര്‍ ശൃംഖല സ്ഥാപിച്ചു, അത് വഴി വീടുകളിലും ഓഫിസുകളിലും അതിവേഗ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി.  കെ എസ് ഇ ബി യും കേരളാ സ്റ്റേറ്റ്  ഐ ടി   ഇന്‍ഫ്രാസ്ട്രെക്ടര്‍ ലിമിറ്റ‍ഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ടെന്‍ഡര്‍. 2020 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഇന്റര്‍നെറ്റ്‌ സര്‍വീസ് പ്രൊവൈഡര്‍ ലൈസെന്‍സ് ഉള്ളവര്‍ക്ക്  ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും കഴിയും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും അവരുടെ സേവനങ്ങള്‍ മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കെ-ഫോണുമായി സഹകരിക്കാനുള്ള അവസരവും ഉണ്ട്. എന്താണ് കെ-ഫോണ്‍ പദ്ധതി ഉണ്ടാക്കാന്‍ പോകുന്ന ചലനം ?ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് കെ-ഫോണ്‍ വഴി സംസ്ഥാനത്ത് എല്ലാവര്‍ക്കും അറിവിന്‍റെ വാതായനങ്ങള്‍ തുറന്നിടും. ഈ മേഖലയിലെ കുത്തകവല്‍ക്കരണം ചെറുത്തു കൊണ്ട് സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യമായ അവസരം നല്‍കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് നിലവില്‍ വരും. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം വിപ്ലവകരമായ മാറ്റങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.  സംസ്ഥാനത്തെ ഐ ടി മേഖലയില്‍ വന്‍ കുതിപ്പ് സാധ്യമാകും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ്, സ്റ്റാര്‍ട്ട് അപ്പ് മേഖലകളില്‍  കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം . 30000 ല്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 mbps തൊട്ട് 1 gbps വേഗതയില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. സര്‍ക്കാര്‍ സേവനങ്ങളെ കൂടുതല്‍ ഡിജിറ്റലാക്കാം. ഇ – ഹെല്‍ത്ത് പോലുള്ള പദ്ധതി നടപ്പിലാക്കാനാകും. കേബിള്‍ ടി വി ക്കാര്‍ക്ക് ഉപയോഗിക്കാം.ഐ ടി പാര്‍ക്കുകള്‍, എയര്‍ പോര്‍ട്ട്, തുറമുഖം തുടങ്ങിയവിടങ്ങളിലേക്ക് ഹെസ്പീഡ് കണക്റ്റിവിറ്റി ലഭ്യമാക്കും. ട്രാഫിക് മാനേജ് മെന്റിനുള്ള സൗകര്യം  ലഭ്യമാകും. ഗ്രാമങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഇ കോമേഴ്സ് വഴി വില്‍പ്പന നടത്താം. പദ്ധതി എവിടെ എത്തി?28000 കിലോ മീറ്റര്‍ നീളത്തില്‍ കോര്‍ നെറ്റ് വര്‍ക്ക് സര്‍വ്വെ പൂര്‍ത്തീകരിച്ചു. പദ്ധതി ലഭ്യമാക്കേണ്ട ഓഫീസുകളെ സംബന്ധിച്ച ഓഫീസുകളിലെ സര്‍വ്വെ നടക്കുന്നു. 2020 അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം


ഖത്തറിൽ നേഴ്സാവാം - നോർക്ക റൂട്ട്‌സ് മുഖേന ഖത്തറിൽ നഴ്‌സുമാർക്ക് അവസരം

ഖത്തറിൽ നേഴ്സാവാംനോർക്ക റൂട്ട്‌സ് മുഖേന ഖത്തറിൽ നഴ്‌സുമാർക്ക് അവസരം ഖത്തറിലെ നസീം അൽ റബീഹ് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാർക്ക് നോർക്ക റൂട്‌സ് മുഖേന തൊഴിലവസരം. നഴ്‌സിംഗിൽ ബിരുദമോ (ബി എസ് സി) ഡിപ്ലോമയോ (ജി എൻ എം) ഉള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഒ. പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിലൊന്നിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും 30 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് അവസരം. ശമ്പളം 3640 ഖത്തർ റിയാൽ (ഏകദേശം 70,000 രൂപ). ഖത്തർ പ്രൊമട്രിക്കും ഡാറ്റഫ്‌ളൊയും ഉള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 17.  www.norkaroots.org ലൂടെ അപേക്ഷ സമർപ്പിക്കാം.  കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.


മോഡി കൂട്ടാൻ മാതൃകയായി നമ്മുടെ പ്രധാനമന്ത്രി

 രാജ്യത്തിന്റെ പ്രധാന പൗരൻ എല്ലാവർക്കും ഒരു മാതൃക ആയിരിക്കണം മാതൃകാപരമായ പ്രവർ കളിലൂടെ നമ്മെ അദ്ദേഹം ഒരിക്കൽ കൂടി നമ്മുടെ മുന്നിൽ തെളിയിച്ചിരിക്കയാണ്. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വൻ വിമർശനങ്ങളാണ് ഉണ്ടായിരിക്കുന്നത്. എന്തൊക്കെ ആണെങ്കിലും അദ്ദേഹം അത് എന്നും ചെയ്യണമെന്നല്ല ഒരു പ്രവൃത്തി ചെയ്യാനുള്ള ആഹ്വാനമായി വേണം കരുതാൻ, നമ്മളും നാട് വൃത്തിയായി സൂക്ഷിക്കാൻ ഓരോരുത്തരും കടപ്പെട്ടവരാണ് എന്ന് ഓർമിപ്പിക്കുകയാണ് അദ്ദേഹം അതിൽ കൂടി നമ്മെ ഓർമിപ്പിക്കുന്നത്. മല്ലപുരത്തെ ബീച്ച് വൃത്തിയാക്കിയായിരുന്നു മോദിയുടെ സ്വച്ഛ് ഭാരത് പ്രവർത്തനം. ബീച്ചിലെ മാലിന്യങ്ങള്‍ സ്വയം എടുത്തുമാറ്റി വൃത്തിയാക്കുന്ന വിഡിയോ മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.പൊതുസ്ഥലങ്ങൾ വൃത്തിയായി സുക്ഷിക്കണമെന്ന ആഹ്വാനത്തോടെയാണ് 30 മിനിട്ടോളം മോദി ശുചീകരണയജ്ഞത്തിൽ മുഴുകിയത്.


കുച്ചിപ്പുടി ഭരതനാട്യം അരങ്ങേറ്റം

ആർ എൽ വി ശരണ്യ നൃത്തം അഭ്യസിപ്പിച്ച 20 ഓളം കുട്ടികളുടെ അരങ്ങേറ്റം  പാവംകുളങ്ങര ക്ഷേത്ര സന്നിധിയിൽ വച്ച്  ഒക്ടോബര് അഞ്ച് വൈകുംനേരം ഏഴുമണിക്ക് അരങ്ങേറി. ഈ കലാവിരുന്നിൽ കുട്ടികളുടെ കുച്ചിപ്പുടി, ഭരതനാട്യം അരങ്ങേറ്റവും നൃത്തനൃത്യങ്ങളും രംഗത്ത് അവതരിപ്പിച്ചു. അശ്വതി, തമന്ന, തനീഷ, ശിവപ്രിയ, നന്ദന, ആശ്രിത, ഐശ്വര്യ, അനിക, ദേവനന്ദ, ദേവിക മേനോൻ, മീനാക്ഷി, പവിത്ര, ശ്രീനന്ദ, വിഷ്ണുപ്രീയ, അർപ്പിത, ആദിത്യ, പാർവ്വതി, ദേവിക, ഗൗരി, ആർദ്ര, ചൈത്ര, പാർവ്വതി, നിമ, മിഖില, റീവ്വ, മീനാക്ഷി, ശിവാനി, നിമിഷ തുടങ്ങിയവരെ രംഗത്ത് അവതരിപ്പിച്ചുനൃത്തഅരങ്ങിലെ കൃഷ്ണനും ഗോപികമാരും അഞ്ഞൂറിലധികം വരുന്ന നാട്ടുകാക്കും കലാസ്വാതകർക്കും ഒരു കലാവിരുന്നായിനൃത്ത സംവിധാനവും നട്ടുവാങ്കവും ആർ എൽ വി ശരണ്യ, പാട്ട് ആർ എൽ വി അഭിലാഷ്, മൃദംഗം അയ്മനം ചന്ദ്രകുമാർ, വയലിൻ ആർ എൽ വി സിദ്ധിവിനാക്, ചമയം ആർ എൽ വി ഷിജു, ബിനോജ് , നാരായണൻകുട്ടി, രതീഷ് തമ്പി തുടങ്ങിയവരാണ്



എസ്.എ.ടി ആശുപത്രിയില്‍ നിയോനാറ്റല്‍ ആന്‍റ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ്

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രീക് കാര്‍ഡിയോളജി വിഭാഗത്തിനു കീഴില്‍ നിയോനാറ്റല്‍ ആന്‍റ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് ആരംഭിക്കും. ഇതിനായി അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇന്‍ കാര്‍ഡിയാക് അനസ്തേഷ്യ, പെര്‍ഫ്യൂഷനിസ്റ്റ് എന്നിങ്ങനെ ഓരോ തസ്തികയും സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ടിന്‍റെ 2 തസ്തികകളും ഉള്‍പ്പെടെ 6 തസ്തികകള്‍ സൃഷ്ടിക്കും.എസ്.എ.ടി ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തില്‍ നിന്നും പുനര്‍വിന്യാസം വഴി ഫിസിയോതെറാപിസ്റ്റ് -1, സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് - 3, അസിസ്റ്റന്‍റ് പ്രൊഫസര്‍ കാര്‍ഡിയാക് അനസ്തേഷ്യ -1, അസിസ്റ്റന്‍റ് പ്രൊഫസര്‍ അനസ്തേഷ്യ - 2 എന്നീ തസ്തികകള്‍ കണ്ടെത്തുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.



പൂജയ്ക്കു വയ്ക്കേണ്ടത്

പൂജയ്ക്കു വയ്ക്കേണ്ടത് ങ്ങനെഒക്ടോബര്‍ 5 ശനിയാഴ്ചയാണ് ഈ വര്‍ഷത്തെ പൂജവെയ്പ്പ്  ഒക്ടോബര്‍ 5 ശനിയാഴ്ചയാണ്. വൈകിട്ട് അഷ്ടമിതിഥി വരുന്ന ദിവസമാണു പൂജവെക്കേണ്ടത്. നിത്യ കര്‍മ്മാനുഷ്ടാനങ്ങള്‍ക്കു ശേഷം സന്ധ്യാ സമയത്ത് പ്രത്യേക സ്ഥാനത്ത് പൂജ നടത്തിയാണു ഗ്രന്ഥങ്ങള്‍ പൂജയ്ക്കായി സമര്‍പ്പണ മനസത്തോടെ സമര്‍പ്പിക്കേണ്ടത്. സരസ്വതി, ദുര്‍ഗ്ഗാ ദേവിമാരുടെ ചിത്രത്തിനു മുന്‍പില്‍ പൂജ വയ്ക്കാം. മറ്റുദേവതകളുടെ ചിത്രവും ഉപയോഗിക്കാവുന്നതാണ്.നവമിനാളില്‍ പണി ആയുധങ്ങള്‍ ദേവിക്ക് സമര്‍പ്പിച്ചു പ്രാര്‍ഥിക്കണം. ദശമി ദിവസം രാവിലെ വിദ്യാദേവതയായ സരസ്വതിയേയും വിഘ്നേശ്വരന്മാരായ ഗണപതിയേയും ദക്ഷിണാ മൂര്‍ത്തിയേയും നവഗ്രഹങ്ങളേയും, ശ്രീകൃഷ്ണനേയും കൂടി ഗ്രന്ഥപൂജയ്ക്കു മുന്നില്‍ സ്മരിച്ചു പ്രാര്‍ഥിക്കണം. കാരണം, ബുദ്ധിയുടെ അധിപനായ ബുധനും ഗുരു കൃഷ്ണനുമാണെന്നാണു സങ്കല്‍പ്പം. വീട്ടില്‍ തന്നെയാണ് പൂജ വയ്ക്കുന്നതെങ്കില്‍ ഒരു നിലവിളക്ക് കെടാവിളക്കായി പൂജയെടുക്കുന്നതുവരെ സൂക്ഷിക്കണം. ആയുധങ്ങളില്‍ കുങ്കുമം തൊടുവിക്കണം. പുസ്തകങ്ങളില്‍ പുഷ്പങ്ങളും അര്‍പ്പിക്കണം. പൂജ വച്ചുകഴിഞ്ഞാല്‍ ദേവിമന്ത്രം ജപിച്ച് വ്രതം എടുക്കുകയും വേണം. പൂജ എടുത്തു കഴിഞ്ഞു വ്രതം മുറിച്ചുവേണം ഭക്ഷണം കഴിക്കേണ്ടത്.വിദ്യാര്‍ഥികള്‍ പുസ്തകവും പേനയും പൂജ വയ്ക്കണം. തൊഴിലാളികള്‍ പണിയായുധങ്ങള്‍ പൂജ വയ്ക്കണം. പൂജ വയ്ക്കുന്നതിനു മുന്‍പ് ആയുധങ്ങള്‍ നന്നായി വൃത്തിയാക്കണം. വാഹനങ്ങള്‍ ഉള്ളവരും വാഹനം ഓടിച്ചു ഉപജീവനം നടത്തുന്നവരും വാഹനം പൂജ വയ്ക്കണം. കലാകാരന്മാര്‍ അതുമായി ബന്ധപ്പെട്ടവ പൂജ വയ്ക്കണം. പൂജവെക്കുന്നവര്‍ രാവിലെയും വൈകിട്ടും ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനകളും നടത്തേണ്ടതാകുന്നു. ദേവിയുടെ മന്ത്രങ്ങള്‍ അറിയാത്തവര്‍ക്ക് ഗായത്രീമന്ത്രം ജപിക്കാവുന്നതാണ്. 108 വീതം രാവിലെയും വൈകിട്ടും മന്ത്രജപം നടത്താവുന്നതാണ്. ക്ഷേത്രദര്‍ശനസമയത്തും ജപിക്കാവുന്നതാണ്.


അദ്ധ്യാപകരാകാനുള്ള യോഗ്യത പരീക്ഷക്ക് നാളെയും കൂടി അപേക്ഷിക്കാം

LP,UP, HS അധ്യാപക നിയമന യോഗ്യത പരീക്ഷയായ കെ-ടെറ്റിന് നാളെ വരെ അപേക്ഷിക്കാം ⭕ KTETന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്▪ഫോട്ടോക്ക് താഴെ പേരും തിയ്യതിയും (6 മാസത്തിനകമുള്ള തിയ്യതി ) എഴുതിയിരിക്കണം.▪അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ചു കഴിഞ്ഞാല്‍ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുകയില്ല.⭕ അപേക്ഷ സമയത്ത് ഉണ്ടായിരിക്കേണ്ട രേഖകൾa-പാസ്പ്പോർട്ട് സൈസ് ഫോട്ടോ b-യോഗ്യതാ സർട്ടിഫിക്കറ്റ്c-മാർക്ക് ലിസ്റ്റ് കോപ്പി (മൊത്തം മാർക്കിന്റെ ശതമാനം കണ്ടെത്തുന്നതിന്)d-ആധാർ കാർഡ് നമ്പർ⭕ പരീക്ഷ മീഡിയംമലയാളം / ഇംഗ്ലീഷ് ഏതാണോ വേണ്ടത് ആദ്യമേ ഉറപ്പുവരുത്തുക.⭕ പരീക്ഷ ഫീസ്:ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപാ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവര്‍ 250 രൂപാ വീതവും അടയ്ക്കണം.ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ്, വിജ്ഞാപനം, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവ ലിങ്കിൽ ലഭ്യമാണ്.  ⭕ ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. ⭕ പ്രധാന തിയ്യതികൾ 👇🏻▪ അപേക്ഷിക്കേണ്ട അവസാന തിയ്യതി: ‪04 -10-2019‬▪ ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തിയ്യതി: 05 -10-2019‬▪ അഡ്മിറ്റ് കാർഡ് ഡൗൺ ലോഡ് ചെയ്യേണ്ട തിയ്യതി 25-10-2019 മുതൽ


പച്ചക്കറിയിലെ വിഷത്തിന്റെ അളവ് സർക്കാർ പുറത്ത് വിട്ടു

വിഷം കൂടുതല്‍ പുതിനയിലും പയറിലും: വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടുനാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം സംസ്ഥാനകൃഷിവകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്.വിഷരഹിത പച്ചക്കറികളില്‍ ഏറെയും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും കൂടുതല്‍ വിഷാംശം പുതിനയിലാണ്.നിത്യവും കഴിക്കുന്ന പച്ചക്കറികളില്‍  വിഷമില്ലാത്തത് ഏത് ? ഏറ്റവും കുറച്ചു വിഷമുള്ളത് ഏതൊക്കെ? വിഷാംശം കൂടുതല്‍ ഉള്ളത് ഏതൊക്കെ പച്ചക്കറികളാണ്. കൃഷിവകുപ്പിന് വ്യക്തമായ ഉത്തരമുണ്ട്. വിഷാംശമില്ലാത്ത  26 ഇനം പച്ചക്കറി ഇനങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരുന്നത്. വെള്ളായണി കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി  അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ: തോമസ് ബിജു മാത്യുസ് ആണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ നാലു വര്‍ഷം 4800 ഓളം പച്ചക്കറി സാംപിളുകളുടെ പരിശോധനാ ഫലം അനുസരിച്ച് ഓരോ ഇനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയ സാംപിളുകളുടെ ശതമാനം ആസ്പദമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പരിശോധനാഫലം അറിഞ്ഞതിനു ശേഷം 26 ഇനം പച്ചക്കറികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് കച്ചവടക്കാരുടെ സാക്ഷ്യം. നാലു വര്‍ഷം എടുത്ത് എണ്‍പതോളം ഉത്പന്നങ്ങള്‍ പരിശോധിച്ചാണ് അധികൃതര്‍ നിഗമനത്തിലെത്തിയത്.  കീടനാശിനി 100 കോടിയില്‍ ഒരു അംശംവരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊറ്റോഗ്രാഫ്, മാസ് സ്പെക്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. ഇതില്‍ പല പച്ചക്കറികള്‍ക്കും കീട ശല്യമില്ലാത്തതു കൊണ്ടാണ് കീടനാശിനി പ്രയോഗം നടത്താതിരുന്നതെന്നാണ് നിഗമനം.വിഷാംശം തീണ്ടാത്ത പച്ചക്കറി ഇനങ്ങള്‍ ഇവയാണ്?കുമ്പളംമത്തന്‍പച്ചമാങ്ങചൗചൗപീച്ചങ്ങബ്രോക്കോളികാച്ചില്‍ചേനഗ്രീന്‍ പീസ്ഉരുളക്കിഴങ്ങ്സവാളബുഷ് ബീന്‍സ്മധുരക്കിഴങ്ങ്വാഴകൂമ്പ്മരച്ചീനിശീമചക്കകൂര്‍ക്കലറ്റിയൂസ്ചതുരപ്പയര്‍നേന്ത്രന്‍സുക്കിനിടര്‍ണിപ്പ്ലീക്ക്ഉള്ളി പൂവ്ചൈനീസ് കാബേജ്.എന്നും കഴിക്കുന്ന പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിഷത്തിന്റെ അളവ് അറിയാം...ശരീരവും മനസ്സും തണുക്കാന്‍ നല്ലതാണ് പുതിന ഉപയോഗിച്ചുള്ള പാനീയം. വിഷാംശം ഏറ്റവും അധികം പുതിനയില്‍ ആണെന്നാണ് കണ്ടെത്തല്‍- 62%. മലയാളികളുടെ ഭക്ഷണ ശീലത്തില്‍ ഒന്നാമനായ പയറില്‍ 45% മാണ് വിഷാംശം.മറ്റുള്ളവയിലെ വിഷാംശം ഇങ്ങനെ:മഞ്ഞ കാപ്‌സിക്കം (42%)മല്ലിയില- (26 % )ചുവന്ന കാപ്‌സിക്കം (25 %)ബജി മുളക് ( 20%)ബീറ്റ് റൂട്ട്  (18%)കാബേജ് വയലറ്റ് (18%)കറിവേപ്പില( 17%)പച്ചമുളക് ( 16%)കോളിഫ്‌ളവര്‍( 16%)കാരറ്റ് (15 % )സാമ്പാര്‍ മുളക് ( 13 %)ചുവപ്പ് ചീര(12%)അമരയ്ക്ക( 12%)പച്ച കാപ്‌സിക്കം( 11 %)പച്ചചീര(11%)നെല്ലിക്ക( 11%)പാവയ്ക്ക (10%10 ശതമാനത്തില്‍ കുറവ് വിഷാംശമുള്ള പച്ചക്കറികള്‍മുരിങ്ങയ്ക്ക 9 %പടവലം  8 %വഴുതന-  8%-ബീന്‍സ്- 7 %സാലഡ് വെള്ളരി- 7 %-വെള്ളരി 6 %ഇഞ്ചി - 6%- വെണ്ടയ്ക്ക  5 %കത്തിരി 5%-കോവക്ക 4 %തക്കാളി- 4 %-കാബേജ് വെള്ള 4 %ഡോ: തോമസ് ബിജു മാത്യുവിനോടോപ്പം പല്ലവി നായര്‍, ഡോ: തനിയ സാറ വര്‍ഗ്ഗീസ്, ബിനോയി എ കോശി ,പ്രിയ എല്‍, സൂര്യമോള്‍ എസ്. അരുണി. പി എസ്. ശബരിനാശ് കെ എല്‍., ശാല്‍മോന്‍ വി എസ് എന്നിവരാണ് പരിശോധനയില്‍  പങ്കു ചേര്‍ന്നത്.


തൈക്കൂടം ഇടവക 175 -)0വർഷത്തിലേക്ക്

തൈക്കൂടം ഇടവക 175 -)0വർഷത്തിലേക്ക് സ്നേഹത്തിലും സേവനത്തിലും പ്രവർത്തനനിരതമായ വിശ്വാസ സാക്ഷ്യത്തിന്റെ175-)0 (ശതോത്തര പ്ലാറ്റിനം ജൂബിലി) വർഷത്തിലേക്ക് തൈക്കൂടം വിശുദ്ധ റാഫേൽ മാലഖയുടെ ഇടവക പ്രവേശിക്കുകയാണ്.ഇതിനോടനുബന്ധിച്ച് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് വി. റാഫേൽമാലാഖയുടെ തിരുനാൾ ദിനമായ സെപ്റ്റംബർ 29 മുതൽ 2020 സെപ്റ്റംബർ വരെ ഒരു വർഷം നീളുന്ന വിവിധങ്ങളായ ആത്മീയ -സാമൂഹ്യ-സാംസ്കാരിക ആഘോഷ പരിപാടികൾക്ക് ഇടവക ഒരുങ്ങുകയാണ്. 1599 -ൽപോർച്ചുഗീസ് മിഷനറിമാർ വെണ്ടുരുത്തി യിൽ സ്ഥാപിച്ച ഇടവകയുടെ ഭാഗമായിരുന്നു തൈക്കൂടം ഇടവക . 1742-ൽ പെരുമാനൂർ ഇടവക രൂപീകൃതമായപ്പോൾ ഈ പ്രദേശങ്ങളെല്ലാം  ആ ഇടവകയുടെ കീഴിലായി തൈക്കൂട്ടത്തുകാരുടെ പറമ്പിൽ ഒരു കുരിശു നാട്ടി കുരിശുപള്ളിയുoപണിതിരുന്നു .1842 കുരിശുപള്ളി ഇരിക്കുന്ന സ്ഥലം കൂടാരപ്പിള്ളി തുമ്മി തോമൻ പള്ളിക്കു ദാനംചെയ്തു.  1884 -ൽ അന്നത്തെ മലബാർ വികാരി അപ്പസ്തോലിക ആയിരുന്ന ഫ്രാൻസിസ് സേവ്യർ പെസ്സെക് തോ മെത്രാൻ റെ പ്രത്യേക അനുമതിയോടെ ഇവിടെ ഒരു പള്ളി പണിതുയർത്തി. തൈക്കൂടം ഇടവകയുടെ ആരംഭം ഇതാണ് . ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ,2019 സെപ്റ്റംബർ 29-)0 തീയതി രാവിലെ 7 .00മണിക്ക് ഈ ഇടവകയുടെ അമ്മ പള്ളിയായ വെണ്ടുരുത്തി  വിശുദ്ധ പീറ്റർ & പോൾ ദേവാലയത്തിലെ തിരുവൾത്താരയിൽ നിന്നും ജൂബിലി ദീപം തെളിക്കുന്നു തുടർന്ന് ഇരുചക്ര വാഹനങ്ങളുടെയും വിശ്വാസികളുടെയും അകമ്പടിയോടെ ദീപശിഖാ പ്രയാണം എറണാകുളത്തുള്ള വരാപ്പുഴ  ആസ്ഥാന മന്ദിരത്തിൽ എത്തിച്ചേരുന്നു അവിടെവച്ച് ആശീർവദിച്ച ജൂബിലി പതാക എറണാകുളം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്രീമതി ജി പൂങ്കുഴലി ഫ്ലാഗ് ഓഫ് ചെയ്യുകയും തുടർന്ന് ദീപശിഖ ജൂബിലി പതാക പ്രയാണം തൈക്കൂടം ഇടവക ദേവാലയത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു ആദരണീയ യായ ഒളിമ്പ്യൻ എം ഡി വത്സമ്മ ജൂബിലി ദീപശിഖാ- 'പതാകപ്രയാണത്തിന് ആരംഭം കുറിക്കുന്നുപ്ലാസ്റ്റിക് നിർമ്മാർജ്ജന മിഷൻ ,പ്ലാസ്റ്റിക് മുക്ത -മാലിന്യമുക്ത ശുചിത്വ തൈക്കൂടം പദ്ധതി, വയോധികർക്ക് ഒത്തുചേർന്ന് യാത്ര ചെയ്യാനായി വിനോദ സായാഹ്നങ്ങൾ, വിദ്യാഭ്യാസ നിധി, വിവാഹ ധനസഹായ പദ്ധതി, ജൈവ പച്ചക്കറിക്കായി അടുക്കളത്തോട്ടങ്ങൾ, വൃക്ഷത്തൈ നടൽ മദ്യ-മയക്കുമരുന്ന് കൾക്കെതിരെ ബോധവൽക്കരണവുമായി ക്യാമ്പുകൾ, പഠനക്ലാസുകൾ, തെരുവുനാടകങ്ങൾ, ഭവന നിർമ്മാണ പദ്ധതി യായ സ്നേഹഭവനം എന്നിവ ഈ ഒരു വർഷ ആഘോഷപരിപാടികളുടെ ഭാഗമാണ്. 2018ലെ പ്രളയ ദുരിത ബാധിതർക്കായി തിരുനാൾ ആഘോഷങ്ങൾ ഒഴിവാക്കി അഞ്ച് വീടുകൾ പണിതു നല്കിയ തൈക്കൂടം ഇടവക ഈ വർഷവും, പ്രളയ ദുരിതബാധിതർക്ക് തിരുനാൾ ആഘോഷങ്ങൾ ഒഴിവാക്കി വീടുകൾ നൽകുന്നു   അതിൽ ആദ്യ വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ കണ്ണൂർ കട്ടക്കുളത്ത് പുരോഗമിക്കുന്നു.





​​+2 ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കാം

സി.ബി.എസ്.ഇ. സ്കൂളിൽ പതിനൊന്നാംക്ലാസിൽ പഠിക്കുന്ന, കുടുംബത്തിലെ ഒറ്റപ്പെൺകുട്ടിക്ക് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. *ഒരുമിച്ചു ജനിച്ച കുട്ടികളെ ഏകമകളായി കണക്കാക്കും.* 2019-ൽ സി.ബി.എസ്.ഇ. സ്കൂളിൽനിന്നും പത്താംക്ലാസ് പരീക്ഷ 60 ശതമാനം മാർക്കോടെ ജയിച്ച് സി.ബി.എസ്.ഇ. സ്കൂളിൽ പതിനൊന്നിൽ പഠിക്കുന്നവരെയാണ് പരിഗണിക്കുക. ഇവർ കുടുംബത്തിലെ ഏക കുട്ടി ആയിരിക്കണം. പഠിക്കുന്ന സ്കൂളിലെ പ്രതിമാസ ട്യൂഷൻഫീസ് 1500 രൂപ കവിയരുത്. രണ്ടുവർഷത്തെ ട്യൂഷൻഫീസ് വർധന പത്തുശതമാനത്തിൽ കൂടുകയുമരുത്. എൻ.ആർ.ഐ.ക്കാർക്കും അപേക്ഷിക്കാം. അവർക്കുബാധകമാകാവുന്ന പരമാവധി പ്രതിമാസ ട്യൂഷൻഫീസ് 6000 രൂപ വരെയാകാം.​​പഠിച്ചുകൊണ്ടിരിക്കുന്ന സ്കൂൾ അല്ലെങ്കിൽ ഇതര സംഘടനകൾ നൽകുന്ന മറ്റ് ഇളവുകളും സ്കോളർക്ക് സ്വീകരിക്കാം.രണ്ടുവർഷത്തേക്ക് മാസം 500 രൂപ നിരക്കിൽ സ്കോളർഷിപ്പ് ലഭിക്കും. രണ്ടാംവർഷത്തെ പുതുക്കൽ ആദ്യവർഷ പരീക്ഷയിൽ 50 ശതമാനം മാർക്ക് ലഭിക്കുന്നതിന് വിധേയമായിരിക്കും. അപേക്ഷ ഓൺലൈനായി ഒക്ടോബർ 18-നകം//cbse.nic.in/newsite/student.htmlൽ സ്കോളർഷിപ്പ് ലിങ്ക് വഴി നൽകാം. *_പുതുക്കൽ അപേക്ഷ:_* 2018-ൽ ഈ സ്കോളർഷിപ്പ് ലഭിച്ച പെൺകുട്ടികൾക്ക് രണ്ടാംവർഷത്തേക്ക് പുതുക്കാം. അവസാനതീയതി ഒക്ടോബർ 18. വെബ് സൈറ്റ്://cbse.nic.in/newsite/student.htmlപുതുക്കൽ അപേക്ഷയുടെ കൺഫർമേഷൻ പേജ് നവംബർ 15-നകം 'സ്കോളർഷിപ്പ് യൂണിറ്റ്, സി.ബി.എസ്.ഇ. ശിക്ഷാകേന്ദ്ര, 2 കമ്യൂണിറ്റി സെന്റർ, പ്രീത് വിഹാർ, ഡൽഹി -110092' എന്ന വിലാസത്തിൽ കിട്ടണം.


​​സിഎസ്‌ഐആർ – യുജിസി നെറ്റ്: അപേക്ഷ ഒക്ടോബർ 9 വരെ

സയൻസ് വിഷയങ്ങളിലെ അധ്യാപക (ലക്‌ചറർ / അസി. പ്രഫസർ) ജോലിക്കും ജൂനിയർ റിസർച് ഫെലോഷിപ്പോടെയുള്ള (ജെആർഎഫ്) ഗവേഷണത്തിനും അർഹത ലഭിക്കുന്നതിന്, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്‌ട്രിയൽ റിസർച്ചും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനും ചേർന്നു നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്‌റ്റിൽ (ജോയിന്റ് സിഎസ്‌ഐആർ – യുജിസി നെറ്റ്) യോഗ്യത തെളിയിക്കേണ്ടതുണ്ട്. പരീക്ഷ നടത്തുന്നത് നാഷനൽ ടെസ്റ്റിങ് ഏജൻസി. പിഎച്ച്ഡി ഗവേഷണത്തിനുള്ള​​ ജെആർഎഫിന് ആദ്യ 2 വർഷം 31,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡും 20,000 രൂപ വാർഷിക ഗ്രാന്റുമുണ്ട്. തുടർന്നുള്ള വർഷങ്ങളിൽ സീന‌ിയർ ഫെലോ ആയി 35,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും. ഈ നിരക്കുകൾ വർധിപ്പിച്ചേക്കും.കെമിക്കൽ / എർത്ത്, അറ്റ്‌മോസ്‌ഫെറിക്, ഓഷ്യൻ, & പ്ലാനറ്ററി / ലൈഫ് / മാത്തമാറ്റിക്കൽ / ഫിസിക്കൽ സയൻസസ് ശാഖകളിലെ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബർ 15നു രാവിലെയും ഉച്ചകഴിഞ്ഞുമായി 2 സെഷനുകളിൽ നടത്തും. www.csirnet.nta.nic.in എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങളും സിലബസും ഓൺലൈൻ അപേക്ഷാ സൗകര്യവുമുണ്ട്. *യോഗ്യത:* എംഎസ്‌സി / 4 വർഷ ബിഎസ്, ബിടെക്, ബിഫാം, എംബിബിഎസ്, ഇന്റഗ്രേറ്റഡ് ബിഎസ്–എംഎസ് അഥവാ തുല്യപരീക്ഷ 55% എങ്കിലും മാർക്കോടെ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50%. *പ്രായം:* ജെആർഎഫിന് 2019 ജൂലൈ ഒന്നിന് 28 വയസ്സ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും വനിതകൾക്കും 33 വരെയാകാം. പിന്നാക്ക, വിഭാഗക്കാർക്ക് 31. അധ്യാപകജോലിക്കു പ്രായപരിധിയില്ലപരീക്ഷാ ശൈലി: ഒറ്റ ഒബ്‌ജക്‌ടീവ് പേപ്പർ മാത്രമുള്ള 3 മണിക്കൂർ പരീക്ഷ. ഓരോ ചോദ്യത്തിനും നേർക്കുള്ള 4 ഉത്തരങ്ങളിൽനിന്നു ശരി കണ്ടെത്തണം. തെറ്റിയാൽ മാർക്ക് കുറയ്‌ക്കും.ചോദ്യക്കടലാസിന് 3 ഭാഗങ്ങൾ: 1. അഭിരുചി പരിശോധിക്കുന്ന ഈ ഭാഗം എല്ലാ ശാഖകൾക്കും പൊതുവാണ്. യുക്‌തിചിന്തയോ ചിത്രങ്ങളോ സംഖ്യകളോ വിശകലനമോ അടങ്ങുന്ന പ്രശ്‌നങ്ങളുണ്ടാകും. 2. ബന്ധപ്പെട്ട വിഷയത്തിൽ സിലബസ് ആധാരമാക്കിയുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. 3. അപഗ്രഥ നാത്മകമായ മൂല്യമേറിയ ചോദ്യങ്ങൾ. ശാസ്‌ത്രസങ്കൽപനങ്ങളും (കൺസെപ്‌റ്റ്‌സ്) അവയുടെ പ്രയോഗവും സംബന്ധിച്ച ധാരണകൾ വിലയിരുത്തും. സയൻസിലെ പ്രശ്‌നനിർധാരണശേഷിയും പരിശോധിക്കും.മൊത്തം ചോദ്യങ്ങളും ഓരോ ചോദ്യത്തിനുമുള്ള മാർക്കും പല പേപ്പറുകളിൽ പല തരത്തിലാണ്. സാ‌ധാരണ പരീക്ഷകളില്ലാത്ത വിധം, ഉത്തരം അടയാളപ്പെടുത്തേണ്ടതിനെക്കാൾ കൂടുതൽ ചോദ്യങ്ങൾ തന്നിരിക്കും. കെമിക്കൽ സയൻസസ് പേപ്പറിൽ, തന്നിട്ടുള്ള 120 ചോദ്യങ്ങളിൽ പരമാവധി 75 ചോദ്യങ്ങൾക്കേ ഉത്തരം നൽകാവൂ. 75ലേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ആദ്യത്തെ 75 ഉത്തരങ്ങൾ മാത്രം പരിഗണിക്കും. എർത്ത്, ലൈഫ്, മാത്തമാറ്റിക്കൽ, ഫിസിക്കൽ എന്നീ പേപ്പറുകളിൽ തരുന്നതും ഉത്തരം നൽകേണ്ടതുമായ ചോദ്യങ്ങൾ യഥാക്രമം 150/75, 145/75, 120/60, 75/55 എന്നിങ്ങനെ. കേരളത്തിലെ 13 ഉൾപ്പെടെ 224 പരീക്ഷാ കേന്ദ്രങ്ങൾ. *അപേക്ഷ:* ഒക്ടോബർ 9 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ 1000 രൂപ. ക്രീമിലെയറിൽപെടാത്ത പിന്നാക്ക വിഭാഗക്കാർക്ക് 500, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 250. ജിഎസ്ടി പുറമേ. കാർഡ് / നെറ്റ് ബാങ്കിങ് വഴി ഒക്ടോബർ 10 വരെ തുക അടയ്ക്കാം. നിർദിഷ്ടരേഖകളും ഫോട്ടോയും തയാറാക്കി വച്ചിട്ട് അപേക്ഷിക്കാൻ വെബ്‌സൈറ്റിൽ കയറാം. *നവംബർ 9 മുതൽ അഡ്മിറ്റ് കാർഡ് സൈറ്റിൽ നിന്നെടുക്കാം.* *ഡിസംബർ 31നു പരീക്ഷാഫലം.*  2 വർഷക്കാലം ഗവേഷണ ഫെലോഷിപ്പിന് അർഹത നിലനിൽക്കും. സംശയപരിഹാരത്തിന് ഇ–മെയിൽ: csirnet@nta.ac.in


​​ഇനി പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ്

 സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതോടെ പ്രവാസികള്‍ക്ക് രാജ്യത്ത് എത്തിയ ഉടനെ ആധാറിന് വേണ്ടി അപേക്ഷിക്കാം.  ന്യൂഡല്‍ഹി: പ്രവാസികള്‍ക്കിനി ആധാര്‍ ലഭിക്കാന്‍ തുടര്‍ച്ചയായി 180 ദിവസം നാട്ടില്‍ തങ്ങേണ്ടതില്ല. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള വിജ്ഞാ​​പനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതോടെ പ്രവാസികള്‍ക്ക് രാജ്യത്ത് എത്തിയ ഉടനെ ആധാറിന് വേണ്ടി അപേക്ഷിക്കാം. തുടര്‍ച്ചയായി 182 ദിവസം ഇന്ത്യയില്‍ തങ്ങുന്നവരെ മാത്രമേ റെസിഡന്റ് ആയി കണക്കാക്കി ആധാര്‍ കാര്‍ഡ് അനുവദിക്കൂ എന്നായിരുന്നു നിലവിലെ നിയമം. ഇത് പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് തടസമായിരുന്നു. ഈ നിബന്ധന പുതിയ വിജ്ഞാപനത്തോടെ ഇല്ലാതായി. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശംവയ്ക്കുന്ന ഏതൊരാളെയും ഇന്ത്യന്‍ റെസിഡന്റ് ആയി പരിഗണിച്ച് ആധാര്‍ കാര്‍ഡ് നല്‍കുമെന്നാണ് പുതിയ വ്യവസ്ഥ. നികുതി റിട്ടേണിനും മറ്റു കാര്യങ്ങള്‍ക്കുമൊക്കെ ഇനി മുതല്‍ തിരിച്ചറിയല്‍ രേഖയായി പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാനാവും. 


​പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും തിരിച്ചറിയൽ കാർഡ്

​പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും തിരിച്ചറിയൽ കാർഡ് രണ്ടു ലക്ഷത്തിന് അപകട ഇൻഷ്വറൻസ് കവറേജ്ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും താമസിക്കുന്ന മലയാളികൾക്ക് നോർക്ക-റൂട്ട്സ് തിരിച്ചറിയൽ കാർഡ് നൽകും. സർക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് എല്ലാം ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന കാർഡാണ്.തിരിച്ചറിയൽ രേഖ ക്കൊപ്പം ​​കാർഡ് എടുക്കുന്നവർക്ക് രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് സംരക്ഷണവും ലഭിക്കും.️വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന വിമാനയാത്രയിൽ ഇളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുംവിദേശങ്ങളിൽ ഉള്ളവർക്ക് പ്രവാസി തിരിച്ചറിയൽ കാർഡും ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എൻ ആർ കെ കാർഡുമാണ് നൽകുന്നത്. *315 രൂപയാണ് അപേക്ഷാഫീസ്*ഓൺലൈനിൽ അടക്കാം. *കാർഡിന്റെ കാലാവധി മൂന്നു വർഷം* **മൂന്നു മാസം മുൻപ് മുതൽ പുതുക്കാൻ സൗകര്യമുണ്ട്* *  *പ്രവാസി തിരിച്ചറിയൽ കാർഡ്*ഏതെങ്കിലും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയും ചെയ്യുന്ന 18 വയസ്സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം.നിയമപ്രകാരമുള്ള രേഖകളുമായി കുറഞ്ഞത് ആറുമാസം എങ്കിലും വിദേശത്ത് താമസിക്കുന്നവർആയിരിക്കണം. പാസ്പോർട്ട് പകർപ്പ്വിസ ഇക്കാമവർക്ക് പെർമിറ്റ്റെസിഡൻസ്പെർമിറ്റ്ഫോട്ടോ  ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം *എൻ ആർ കെ ഇൻഷുറൻസ് കാർഡ്* 18 വയസ്സ് പൂർത്തിയായവരും ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്നവരോജോലിചെയ്യുന്നവരോ ആകണം.താമസസ്ഥലത്ത് വിലാസം ഉൾപ്പെടെയുള്ള നൽകണം.ഫോട്ടോ ആധാർ കാർഡ് അല്ലെങ്കിൽ അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവ വേണം ഓൺലൈനായി തന്നെയാണ് ഇതിനും അപേക്ഷിക്കേണ്ടത്. *ടോൾ ഫ്രീ നമ്പർ* പ്രവാസി തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പവിദേശങ്ങളിൽ നിന്നുള്ളവർക്ക് *0091 8802 012345*എന്ന നമ്പറിൽ വിളിക്കാംഇന്ത്യ ക്കുള്ളിൽ നിന്നാണെങ്കിൽ *1800 425 3939* നമ്പറിൽ വിളിക്കണം


​വോട്ടർപട്ടികയിലെ വിവരങ്ങൾ പരിശോധന നടത്തുവാനും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുവാനുമായി ​​തിരഞ്ഞെടുപ്പ് കമ്മിഷൻ Electoral Verification programme (EVP) നടത്തുന്നു.

​വോട്ടർപട്ടികയിലെ വിവരങ്ങൾ  പരിശോധന നടത്തുവാനും തെറ്റുകൾ ഉണ്ടെങ്കിൽ  തിരുത്തുവാനുമായി ​​തിരഞ്ഞെടുപ്പ് കമ്മിഷൻ Electoral  Verification  programme  (EVP) നടത്തുന്നു.ഇതിന്റെ  ഭാഗമായി  എല്ലാവരും 15.10.2019 ന്  മുൻപായി  nvsp.in എന്ന വെബ്സൈറ്റിലൂടെയോ Voter helpline app ഉപയോഗിച്ചോ  തങ്ങളുടെയും  കുടുംബാംഗങ്ങളുടെയും വിവരങ്ങൾ  update  ചെയ്യേണ്ടതാണ്.  കൂടാതെ     ഈ പ്രോഗ്രാം സംബന്ധിച്ചു  മറ്റുള്ളവരെ അറിയിക്കുകയും ചെയ്യേണ്ടതാണ്.  1. nvsp.in എന്ന വെബ്സൈറ്റ്  ഓപ്പൺ ചെയ്യുക  2. Electoral  Verification  programme  (EVP) എന്ന ലിങ്കിൽ  ക്ലിക്ക് ചെയ്യുക. 3. ഒരു user account  രജിസ്റ്റർ  ചെയ്യുക.  അതിനായി  Mobile number നൽകി അതിൽ ലഭിക്കുന്ന OTP നൽകുക.  ശേഷം തിരിച്ചറിയൽ കാർഡ്  നമ്പർ, പേര്,  ഇമെയിൽ ഐഡി,  പാസ്സ്‌വേർഡ്‌ എന്നിവ നൽകുക.  ​​4. അക്കൗണ്ടിൽ ലോഗിൻ ചെയ്യുക. EVP link  ക്ലിക്ക്.  5. Click - Verify  Self Details > view details. 6. ഫോട്ടോ ഉൾപ്പെടെ പട്ടികയിലെ എല്ലാ വിവരങ്ങളും ലിസ്റ്റ് ചെയ്യുന്നതാണ്.  തെറ്റില്ലെങ്കിൽ Is  information displayed above  is  correct  എന്നതിൽ  ക്ലിക്ക് ചെയ്തു list  ചെയ്യുന്ന ഏതെങ്കിലും ഒരു രേഖ upload ചെയ്യുക.7. തിരുത്തലുകൾ  ആവശ്യമെങ്കിൽ information displayed needs correction എന്നതിൽ ക്ലിക്ക്  ചെയ്ത് ആവശ്യമായ ഫീൽഡ് സെലക്ട്‌ ചെയ്ത് ശരിയായ വിവരങ്ങൾ നൽകി  രേഖ അപ്‌ലോഡ്  ചെയ്യുക. 8. ശേഷം കുടുംബത്തിലെ മറ്റു അംഗങ്ങളുടെയും വിവരങ്ങൾ വെരിഫിക്കേഷൻ നടത്താവുന്നതാണ്. 9. Family  Listing & Authentication സെലക്ട്‌ ചെയ്ത് അതിൽ family listing ക്ലിക്ക് ചെയ്യുക.  ശേഷം Self  details  family member ആയി  add ചെയ്യാം.  10. മറ്റംഗങ്ങളുടെയും EPIC number  നൽകി family  member ആയി add  ചെയ്യുക. 11. താമസം മാറിയവരോ മരണപ്പെട്ടവരോ ഉണ്ടെങ്കിൽ പ്രസ്തുത വിവരവും രേഖപ്പെടുത്തു വാൻ ഓപ്ഷൻ ലഭ്യമാണ്. 12. Family  verification ലിങ്കിൽപ്പോയി ഓരോ അംഗങ്ങളുടെയും  വെരിഫിക്കേഷൻ  നടത്തുക. 13. വെരിഫിക്കേഷൻ  നടത്തുമ്പോൾ ഭിന്നശേഷിക്കാരായവരുടെ (PwD) വിവരങ്ങളും നൽകാവുന്നതാണ്.  14. Unenrolled members ലിങ്കിലൂടെ 16 വയസ്സിൽ  കൂടുതലുള്ള വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്തവരുടെ ഡീറ്റെയിൽസ് നൽകാവുന്നതാണ്.15. Polling station feedback ക്ലിക്  ചെയ്ത് ബൂത്ത്‌ സംബന്ധിച്ച ഫീഡ്ബാക്ക്  നൽകാവുന്നതാണ്.


മഹാരാജാസിന്റെ രശ്മി സൈക്കിളിൽ കറങ്ങി ഒരു മാതൃക സുഹൃത്ത് അരുൺ തഥാഗാത് ഇട്ട ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

ഇത് രശ്മി.മഹാരാജാസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി.സ്വയം ജോലിയെടുത്ത് അഭിമാനത്തോടെ പഠിക്കുന്ന പുതു തലമുറയുടെ പ്രതിനിധി.സൊമാറ്റോയുടെ വിതരണക്കാരിയാണ് രശ്മി.അതിലേറെ രശ്മിയുടെ പ്രത്യേകത, സൊമാറ്റോ വിതരണം സൈക്കിളിൽ നടത്തുന്ന ഒരേ ഒരാൾ.ഉത്തരേന്ത്യയിൽ സൈക്കിളിൽ,സൊമാറ്റോ ഡെലിവറിനടത്തുന്ന ധാരാളം പേരുണ്ടെങ്കിലും കേരളത്തിൽ ഒരേ ഒരാളേ ഉള്ളൂ എന്നതും അത് ഒരു പെൺകുട്ടിയാണ് എന്നതുംഒരു കോളേജ് വിദ്യാർത്ഥിയാണ് എന്നുള്ളതും സമൂഹത്തിനാകെ മാതൃകയാണ് .അതിലേറെ നല്ല ചിന്തകൾ ഉള്ള പുതു തലമുറയുടെ പ്രതിനിധി കൂടിയാണ് രശ്മി.നമ്മുടെ സ്വന്തം ഊരാളി ബാൻഡിന്റെ ചങ്ക് കൂടിയാണ് രശ്മി.ഇന്നത്തെ ദിവസത്തെ ധന്യമാക്കിയതിന് രശ്മിക്ക് പ്രത്യേകം നന്ദി.സൊമാറ്റോ വിതരണത്തെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു ,കാരണം ഒരുപാട് യുവതി യുവാക്കളും കോളേജ് വിദ്യാർത്ഥി വിദ്യാർഥിനികളും സൊമാറ്റോ വിതരണം അഭിമാനമുള്ള സ്വയംതൊഴിൽ ആയി ഏറ്റെടുത്തിട്ടുണ്ട് സൊമാറ്റോ യിൽ ഡ്യൂട്ടി ടൈം നമ്മളാണ് നിശ്ചയിക്കുന്നത് .കസ്റ്റമറുടടേയും മുതലാളിയുടേയും ആരുടെയും ചീത്ത കേൾക്കേണ്ട,മുഖം ചുളിക്കൽ കാണണ്ട.ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ള സമയം മാത്രം ജോലി ചെയ്താൽ മതി.ഇങ്ങനെയാണ് തൊഴിൽമേഖല കുഞ്ഞ് പുന:സംഘടിപ്പിക്കേണ്ടത്.നമ്മളേപ്പോലെ തന്നെ വ്യക്തിത്വവും ആത്മാഭിമാനവുമുള്ളവരാണ് മറ്റേയാളും എന്ന ബോധ്യം ഇനിയും നമ്മുടെ നാട്ടിലെ തൊഴിൽ ദാതാക്കളിൽ എത്തിയിട്ടേയില്ല.ട്രേഡ് യൂണിയനുകളുടെ ചിന്തകളിലും ഇതില്ല.പതിനായിരം കുറ്റം,നാഴികയ്ക്ക് നാല്പത് വട്ടം നമ്മൾ പറയുന്ന മുതലാളിത്ത രാജ്യങ്ങളിലെല്ലാം തൊഴിലാളിയുടെ വ്യക്തിത്വത്തെ അംഗീകരിച്ചു കൊണ്ട് മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ .എന്ത് ജോലി ചെയ്താലും അതിന് അന്തസ്സുണ്ട്,മാന്യമായ വരുമാനം ഉണ്ട് ,അംഗീകാരവും പരിഗണനയും ഒപ്പം കിട്ടും.ഇവിടെയോ നമ്മുടെ തൊഴിലാളിവർഗ നേതാക്കളുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്നവരോട് അവർ ഇടപെടുന്നത് മാത്രം കണ്ടാൽ മതി ?ഫെമിനിസം പറയുന്ന ആളുകളുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്നവർക്ക് നൽകുന്ന ശമ്പളം എത്ര എന്ന് മാത്രം ഒന്ന് അന്വേഷിച്ചാൽ മതി?എവിടെയാണ് തലകുത്തി നിൽക്കുന്നത് എന്ന് മനസ്സിലാക്കാൻ.കാൽച്ചുവട്ടിലെ മണ്ണ് ഒഴുകി പോകുന്നത്തൊഴിലുടമകളുംയൂണിയനുകളുംഅറിയണം.സ്വിഗ്ഗിയും റൊമാറ്റോയും എല്ലാം ഈ ധാരണകളെ,തിരുത്തുന്നതിന് കാരണമാകട്ടെ, എന്ന് ആത്മാർത്ഥമായി ആശംസിച്ചു ആഗ്രഹിച്ചുകൊണ്ട്രശ്മിക്കൊപ്പം ധന്യമായ ഒരു ദിനത്തിന്റെ ആഹ്ലാദത്തോടെ.അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ്  


വന്യജീവി ഫോട്ടോഗ്രഫി മത്സരം: എന്‍ട്രികള്‍ ഇന്നു (സെപ്റ്റം.18) മുതല്‍ സമര്‍പ്പിക്കാം

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം- വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേ​​ണ്ടത്. വകുപ്പിന്റെ ഔദ്യോഗിക വെബ്‌ സൈറ്റായ www.forest.kerala.gov.in ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി കോണ്‍ടസ്റ്റ് 2019 എന്ന പ്രത്യേക ലിങ്കിലൂടെ വേണം ഫോട്ടോകള്‍ അപ് ലോഡ് ചെയ്യാന്‍.കേരളത്തിലെ വനമേഖലകളില്‍ നിന്നും ചിത്രീകരിച്ച, നീളം കൂടിയ വശത്ത്  3000 പിക്‌സലില്‍ കുറയാത്ത എട്ട് മെഗാബൈറ്റുള്ള ഫോട്ടോകളാണ് അപ് ലോഡ് ചെയ്യേണ്ടത്.  ഒരാള്‍ക്ക് അഞ്ച് ഫോട്ടോകള്‍ വരെ സമര്‍പ്പിക്കാം. ഇന്ന് രാവിലെ 10 മണി മുതല്‍ സെപ്തംബര്‍ 30 വൈകിട്ട് അഞ്ചു മണിവരെ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ക്ക്  ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിശദവിവരങ്ങള്‍ക്കും മത്സരം സംബന്ധിച്ച നിബന്ധനകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


​*സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് അവസരം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള  ആശുപത്രികളിലേക്ക്  നോർക്ക റൂട്ട്സ്  മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എംഎസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ള നഴ്സുമാർക്കാണ് നിയമനം. കാർഡിയാക് ക്രിട്ടിക്കൽ കെയർ (മുതിർന്നവർ, കുട്ടികൾ), എമർജൻസി ഡിപ്പാർട്ട്മെന്റ്, മെഡിക്കൽ & സർജിക്കൽ കെയർ ഡിപ്പാർട്ട്മെന്റ്, സർജറി ഡിപ്പാർട്ട്മെന്റ് (പൂരുഷൻ/വനിത) വിഭാഗങ്ങളിലാണ് ഒഴിവ്.  ഒക്ടോബർ 15 മുതൽ 20 വരെ ന്യൂഡൽഹിയിൽ അഭിമുഖം നടക്കും. താൽപര്യമുള്ളവർ   saudimoh.norka@gmail.com ലേക്ക് വിശദമായ ബയോഡേറ്റ, വെളുത്ത പശ്ചാതലത്തിലുള്ള ഫുൾസൈസ് ഫോ​​ട്ടോ, ആധാർ, പാസ്പോർട്ട് പകർപ്പുകൾ ഒക്‌ടോബർ 10നകം ലഭ്യമാക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.norkaroots.org യിലും നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ) 0471-2770577, 2770544 നമ്പരുകളിലും ലഭിക്കും.


​​​​IGNOU പ്രവേശത്തിനുള്ള അപേക്ഷ സെപ്റ്റംബര്‍ 30 വരെ നീട്ടി

ഇന്ധിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) 2019 ജൂലായ് സെഷൻ പ്രവേശനത്തിനുള്ള അപേക്ഷാത്തീയതി നീട്ടി. ബി.സി.എ, എം.സി.എ, എം.ടി.ടി.എം (മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്) എന്നീ കോഴ്സുകൾ ഒഴികെയുള്ളവയിലേക്ക് അപേക്ഷിക്കാനാണ് സമയം ദീർഘിപ്പിച്ചിട്ടുള്ളത്.താത്പര്യമുള്ളവർക്ക് onlineadmission.ignou.ac.inവഴി സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. അപേക്ഷയിൽ വിദ്യാർഥികളുടെ യോഗ്യത, പ്രായം, സംവരണം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ജനുവരിയിലും ജൂലായിലുമായി വർഷത്തിൽ രണ്ട് തവണയാണ് ഇഗ്നോയിൽ പ്രവേശനത്തിന് അവസരമുള്ളത്.കോഴ്സുകൾ, യോഗ്യത, ഫീസ്, കോഴ്സ് കാലാവധി തുടങ്ങിയ വിശദ വിവരങ്ങൾ ignou.ac.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പെക്ടസിൽ ലഭ്യമാണ്.​​


കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാർഡ് പുതുക്കൽ 23 വരെ

​​കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാർഡ് പുതുക്കൽ 23 വരെസംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും കേന്ദ്ര സർക്കാരിൻറെ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയും (ആയുഷ്മാൻ ഭാരത്) സംയോജിപ്പിച്ച് നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സെപ്റ്റംബർ 23 വരെ മാത്രംഅർഹതയുള്ളവർ  സമയപരിധിക്കുള്ളിൽ നിർബന്ധമായും നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കണം.സംസ്ഥാനത്ത് 41 ലക്ഷം കുടുംബങ്ങളാണ് ഇതിനോടൊപ്പം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം പുതുക്കി യിരിക്കുന്നത്. അർഹതയുള്ളവരിൽ രണ്ടുലക്ഷത്തോളം കുടും​​ബങ്ങളും ഇനിയും പദ്ധതിയിൽ ചേരാനുള്ളത് . *കാർഡ് പുതുക്കൽ ഒരിക്കൽമാത്രം*കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ചേരുന്നതിനുള്ള കാർഡ് പുതുക്കൽ ഒറ്റത്തവണ മാത്രമാണ് ഉള്ളത്. തുടർന്നുള്ള വർഷങ്ങളിൽ  ഇപ്പോൾ പുതുക്കുന്ന കാർഡ് തന്നെ ഉപയോഗിക്കാം. ഇതിനാൽ ഇത്തവണ വീഴ്ച വരുത്തുന്നവർക്ക് തുടർന്ന് ഇൻഷുറൻസ് സംരക്ഷണം ലഭിക്കണമെന്നില്ല. *അർഹത*1. 2018-19 സാമ്പത്തികവർഷം പുതുക്കിയ സമഗ്ര ആരോഗ്യ ഇൻഷുറൻസ് കൈവശമുള്ള കുടുംബങ്ങൾ.2. 2001ലെ സാമൂഹ്യ-സാമ്പത്തിക സെൻസസിൽ ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവർ. ഈ പട്ടികയിൽ ഉള്ള 90 ശതമാനവും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഗുണഭോക്താക്കളാണ്.പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിപിഎൽ പട്ടികയിൽ ഉള്ളവർക്ക് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ലഭിക്കുമെന്ന് കാണിച്ചുള്ള കത്ത് അയച്ചിട്ടുണ്ട്. ഈ കത്ത് ഹാജരാക്കിയും പുതിയ പദ്ധതിയിൽ ചേരാം. *കാർഡ് പുതുക്കാൻ*തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇതിനോടൊപ്പം കാർഡ് പുതുക്കാൻ ഉള്ള ക്യാമ്പുകൾ നടന്നു കഴിഞ്ഞു. ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ ക്യാമ്പുകൾ ഉള്ളത് ആവശ്യമായ രേഖകളുമായി ക്യാമ്പിൽ എത്തിയാൽ മതി. തങ്ങളുടെ താമസസ്ഥലത്തെ ക്യാംപിൽ പോകണം എന്ന് ഇല്ല സംസ്ഥാനത്ത് എവിടെയും കാർഡ് പുതുക്കാം. *കാർഡ് പുതുക്കാത്ത വർക്ക്  എസ്.എം.എസ്* ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കിയിട്ടില്ലെന്ന് കാണിച്ച് ബന്ധപ്പെട്ടവർക്ക് എല്ലാം എസ്.എം.എസ് സന്ദേശം അയക്കുന്നുണ്ട് മലയാളത്തിലാണ് സന്ദേശം. ഇതിൽ കാർഡ് പുതുക്കൽ കേന്ദ്രത്തിന്റെ വിലാസവും ബന്ധപ്പെട്ടവരുടെ ഫോൺ നമ്പർ ഉൾപ്പെടുത്തും. ഈ സന്ദേശം അവഗണിക്കരുത്. കുടുംബശ്രീ യൂണിറ്റുകൾ വഴി കാർഡ് പുതുക്കാത്തവരെ കണ്ടെത്തി ക്യാമ്പുകളിൽ എത്തിക്കുവാനുള്ള ശ്രമം നടക്കുന്നു. *ടോൾ ഫ്രീ നമ്പർ*18002002530, 180012530


ഓണക്കാലം സുരക്ഷിതമാക്കാം കേരളാപോലീസിന്റെ മുന്നറിയിപ്പ്

ഓണം പടിവാതിൽക്കൽ എത്തിനിൽക്കുകയാണല്ലോ. വെള്ളപ്പൊക്കം ഇത്തവണയും ആഘോഷത്തിന്റെ നിറം കെടുത്തുന്നെങ്കിലും ഓണം ആഘോഷിക്കാതെ മലയാളികൾക്ക് വിശ്രമമില്ല. ഈ ഓണക്കാലം സുന്ദരവും സുരക്ഷിതവുമാക്കാൻ നമുക്ക് ചില മുൻകരുതലുകൾ സ്വീകരിക്കാം.⚠️ ഓണക്കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും മോഷണങ്ങള്‍ കൂടാനുള്ള സാധ്യതയുണ്ട്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്നവരെക്കുറിച്ച്‌ അടുത്ത പോലീസ് സ്റ്റേഷനിലോ 112, 1090 എന്നീ നമ്പറുകളിലോ വിവരം അറിയിക്കാം. പൊലീസിന്റെ സഹായം തേടാം.⚠️ ഓണ അവധിയോടനുബന്ധിച്ച്‌ വീട് അടച്ചിട്ട് പുറത്തു പോകുന്നവര്‍ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക, ദൂരയാത്രക്ക് പോകുന്നവര്‍ വീട്ടില്‍ സ്വര്‍ണം, പണം തുടങ്ങിയ വില പിടിപ്പുള്ള വസ്തുക്കള്‍ വീടുകളിൽ സൂക്ഷിക്കാതിരിക്കുക. വിശ്വസ്തരായ അയൽവാസികളെയോ ബന്ധുക്കളെയോ വിവരം അറിയിക്കുക. പാൽ, പത്രം വിതരണക്കാരോട് വിവരമറിയിച്ച് ഈ ദിവസങ്ങളിൽ അവ ഒഴിവാക്കുക. സി സി ടി വി ക്യാമറ ഘടിപ്പിച്ചിട്ടുള്ള വീടുകളിൽ ക്യാമറ ഓൺ ആണെന്ന് ഉറപ്പുവരുത്തുക.⚠️ ബസ്സിലും ട്രെയിനിലും യാത്ര ചെയ്യുന്ന വേളയിൽ തങ്ങളുടെ കൈവശമുള്ള വില പിടിപ്പുള്ള വസ്തുക്കളില്‍ ജാഗ്രത പുലര്‍ത്തുക. അപരിചിതർ സമ്മാനിക്കുന്ന ആഹാരപദാ‍ർഥങ്ങൾ ഭക്ഷിക്കരുത്. സംശയം തോന്നുന്ന പക്ഷം പോലീസ് സഹായത്തിന് 9846200100 എന്ന നമ്പറിൽ റയിൽവെ പോലീസിനെ ബന്ധപ്പെടാവുന്നതാണ്.⚠️ വിനോദയാത്ര പോകുന്നവര്‍ പ്രത്യേകിച്ച്‌ കുട്ടികള്‍, പരിചയമില്ലാത്ത സ്ഥലങ്ങളില്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുക. കുട്ടികളെ പരിചയമില്ലാത്ത സ്ഥലങ്ങളിൽ ഒറ്റയ്ക്കു വിടാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക.⚠️ മദ്യപിച്ച് വണ്ടിയോടിക്കരുത്. അമിത വേഗത ഒഴിവാക്കുക. കഴിയുന്നതും അർധരാത്രിക്ക് ശേഷമുള്ള യാത്ര ഒഴിവാക്കുക.⚠️ കുട്ടികൾ കൂട്ടുകാരുമൊത്തു യാത്രകൾക്കു പദ്ധതിയിടുന്നുണ്ടെങ്കിൽ കൂടെ പോകുന്നവരുടെ വിവരങ്ങൾ ശേഖരിക്കണം. അവർ എത്തരക്കാരാണെന്നു മനസ്സിലാക്കണം. ഇവരുടെ യാത്രകളും പോകുന്ന സ്ഥലങ്ങളും നിരീക്ഷിക്കണം. അവരുടെ ലൊക്കേഷൻ മാതാപിതാക്കൾ കൃത്യമായും പിന്തുടരണം.⚠️ ഓണക്കാലത്ത് നഗരങ്ങളിലേക്ക് ഷോപ്പിഗിനും മറ്റുമായി വരുന്നവര്‍ കഴിയുന്നതും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുക. തിരക്കേറിയ സ്ഥലങ്ങളിൽ സ്വന്തം വാഹനവുമായി വരുന്നവര്‍ അനുവദിച്ചിട്ടുള്ള പാര്‍ക്കിഗ് സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യുക, അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ച്‌ നീക്കം ചെയ്യേണ്ടി വന്നാൽ ആതിന്റെ ചെലവ് വാഹന ഉടമസ്ഥര്‍ വഹിക്കേണ്ടി വരും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോ പണവും വിലപിടിപ്പുള്ള വസതുക്കളും വാഹനത്തില്‍ സൂക്ഷിക്കാതിരിക്കുക.⚠️ തിരക്കേറിയ സ്ഥലങ്ങളിൽ കൂടെയുള്ള കുട്ടികൾ, വൃദ്ധർ തുടങ്ങിയവർ കൂട്ടംതെറ്റിപ്പോകാതെ സൂക്ഷിക്കുക.⚠️ പൊതുസ്ഥലങ്ങളിൽ മദ്യപാനം ഒഴിവാക്കുക. ഓണക്കാലത്ത് വ്യാജമദ്യ വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ എക്‌സൈസിനെയോ അറിയിക്കുക.⚠️ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രവേളകളില്‍ റോഡ് സുരക്ഷ നിര്‍ദ്ദേശങ്ങള്‍ കര്‍ശ്നമായി പാലിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. ഇത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന കാര്യം ഓർമ്മയിരിക്കട്ടെ.⚠️ എന്ത് സഹായത്തിനും പൊലീസ് നിങ്ങളോടൊപ്പമുണ്ട്. ഏത് അടിയന്തിര സാഹചര്യത്തിലും 112 എന്ന നമ്പറിൽ വിളിച്ച് സഹായം തേടാം. ഹൈവെയിൽ സഹായത്തിനായി 9846100100 എന്ന നമ്പറിൽ വിളിക്കാം.എല്ലാപേർക്കും കേരളാ പൊലീസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.#keralapolice #safeonam #happyonam


ജലോത്സവം ബഹു.മന്ത്രി ടി എം തോമസ് ഐസക് സാറിന് ഒരു തുറന്ന കത്ത്.

ബഹു.മന്ത്രി ടി എം തോമസ് ഐസക് സാറിന് ഒരു തുറന്ന കത്ത്..സർ,നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ തിരുവോണനാളിൽ കഴിഞ്ഞ 62വർഷമായി നടന്നു വന്നിരുന്ന ജലോത്സവം ഞങ്ങൾക്കു വെറുമൊരു വള്ളംകളി മാത്രം അല്ലായിരുന്നു ഞങ്ങളുടെ, ഒരു നാടിന്റെ ആവേശമായിരുന്നു ജീവനായിരുന്നു .. തലവടി, നീരേറ്റുപുറം ഭാഗത്തുള്ള ആളുകളുടെ ഫേസ്ബുക്ക് ഐഡിയിലുളള പോസ്റ്റുകളും കമന്റുകളും പരിശോധിച്ചാൽ താങ്കൾക്ക്‌ അത് മനസിലാകും കാരണം അവർക്ക് പ്രതികരിക്കുവാനുള്ള ഏകവേദി അതാണ്.. നാട്ടിലെ ജനങ്ങളുടെ വികാരം മാനിക്കാതെ നാട്ടുകാരല്ലാത്ത ചിലർ എവിടുന്നോ ആരുടെയോ പിടിപാടുമൂലം കമ്മറ്റിയിൽ വന്നു കയറിയവർ (പരാതിയില്ല,ആരു വേണമെങ്കിലും അംഗങ്ങൾ ആയിക്കോട്ടെ കാര്യങ്ങൾ ഭംഗിയായി നടന്നാൽ മതി) ഇന്ന് ഈ വള്ളംകളി നശിപ്പിക്കാൻ നിർബന്ധിതരായിരിക്കുന്നു. കഴിഞ്ഞ അഞ്ചാറ് കൊല്ലമേ ആയിട്ടുള്ളൂ, ഞങ്ങളുടെ നാട്ടിൽ തിരുവോണത്തിന് നടന്നു വന്നിരുന്ന മാമ്മൻ മാപ്പിള ട്രോഫി ഉത്രാടം ദിനത്തിലേക്ക് മാറ്റിയിട്ട്.... കഴിഞ്ഞ ദിവസം പത്രത്തിൽ കണ്ടു ഡിസംബറിലേക്ക് മാറ്റിവച്ചു എന്ന്.. എന്തിന്...? ഉത്തരമില്ല..? കാരണം ഇപ്പോൾ രണ്ടു ഗ്രൂപ്പാണ് കമ്മിറ്റിക്കാർ.. കുറച്ചു പേര് പുറത്തും കുറച്ചു പേരകത്തും. ജനങ്ങളുടെ വികാരമോ അഭിപ്രായമോ മാനിച്ചല്ല വരുടെ തീരുമാനങ്ങൾ. കുറച്ചു പേര് ചേർന്ന് സ്വന്തമായി തീരുമാനമെടുത്തു ഒരു നാടിന്റെ സാംസ്കാരിക പൈതൃകത്തെ ചവിട്ടി അരയ്ക്കുന്നു.. ഇത് കണ്ടു നിൽക്കുന്നതിൽ ഒരു പരിധിയുണ്ട്.. അതാണ് ഇങ്ങനെയൊരു തുറന്ന കത്ത് എഴുതുന്നത്..ഇപ്പോൾ കാണുന്നത് തുടർച്ചയായ വർഷങ്ങളിൽ വള്ളംകളി സമയമാകുമ്പോൾ കോടതിയിൽ നിന്നും ആരെങ്കിലും സ്റ്റേ വാങ്ങി വള്ളംകളി തടസ്സപ്പെടുത്തുക. ഇത് നാട്ടിലെ ജനങ്ങൾക്കു നന്നേ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.. ഞങ്ങളുടെ നാട്ടിൽ ഒരു ചെറുവള്ളങ്ങൾ പോലും കളിപ്പിക്കുന്നതു ഒരു വ്യക്തി ആയിരിക്കില്ല സുഹൃത്തുക്കൾ ചേർന്നാണ് കാരണം ഒരു നാടിൻറെ ആവേശത്തിൽ നമ്മുടെ പൈതൃകത്തെ അതി മനോഹരമാക്കുവാൻ അതിന്റെ ഭാഗമായി എങ്ങനേയുംം മാറുക എന്നതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.. പണക്കൊഴുപ്പ് കാണിക്കാനല്ല സർ ഇവിടെ പലരും വള്ളം കളിപ്പിക്കുന്നത്. ഇത് ഈ കൊച്ചു നാടിന്റെ ഉത്സവം ആണ് സ്വപ്നമാണ്. ഇവിടെ ജാതി മത രാഷ്ട്രീയത്തിനതീതമാണ് ഞങ്ങളുടെ നാടും നാട്ടിലെ എല്ലാ ഉത്സവങ്ങളും..കഴിഞ്ഞവർഷം ക്രമസമാധാന വിഷയം പറഞ്ഞാണ് സ്റ്റേ വാങ്ങിയതെങ്കിൽ ഇപ്രാവശ്യം സ്റ്റേ വാങ്ങിയത് ആരെയും ഉപദ്രവിക്കാതെ കടന്നു പോയ ഈ വർഷത്തെ വെള്ളപ്പൊക്കത്തെ കുറ്റം പറഞ്ഞാണ്.. ക്രമാസമാധാനം ആണ് വിഷയമെങ്കിൽ സർ അങ്ങ് ഒന്ന് തിരക്കണം, ഒരു പെറ്റികേസ് പോലും ഈവള്ളംകളിയുടെ പേരിൽ രജിസ്റ്റർ ചെയ്തതായി എന്റെ അറിവിലില്ല.. ഇനിയും വളളംകളി നടത്താൻ പുനർ നിർമാണമാണ് പ്രശ്നമെങ്കിൽ ഇവർ ഇതുവരെ നടത്തിയ പുനർനിർമ്മാണപ്രവർത്തനങ്ങളുടെ ഒരു റിപ്പോർട് ആവശ്യപ്പെടുക.. കേരളം മുഴുവൻ പുനർനിർമാണം ഭംഗിയായി നടത്തികൊണ്ടിരിക്കുന്ന സർക്കാർ എത്ര മനോഹരമായി നിശ്ചയിച്ച കാലയളവിൽ നെഹ്‌റു ട്രോഫി നടത്തി.. ഈ സെപ്റ്റംബർ 9ന് ഇവിടെ തൊട്ടടുത്ത് മാന്നാർ ജലമേള നടക്കുന്നു. ഇവിടെ ഒന്നുമില്ലാത്ത എന്ത് പുനർനിർമാണമാണ് നീരേറ്റുപുറത്ത് മാത്രം നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.. ഇവർക്ക് നാടിനോടുള്ള പ്രതിബദ്ധത അല്പമെങ്കിലും ഉണ്ടെങ്കിൽ ഇവർ ആദ്യം ചെയ്യണ്ടിയിരുന്നത് വാട്ടർ സ്റ്റേഡിയത്തിനടുത്തുള്ള ആറിന്റെ തീരത്തുകൂടി ടി എം ടി ഹൈസ്കൂളിലേക്ക് അനേകം കുട്ടികളും വഴിയാത്രക്കാരും ആശ്രയിച്ചിരുന്ന റോഡ് വെള്ളപ്പൊക്കത്തിൽ തകർന്നിട്ടു മൂന്നുവർഷം തികഞ്ഞു ആരും അത് നന്നാക്കുന്നതിനാവശ്യമായ നടപടി എടുത്തു കണ്ടില്ല .. ഇപ്പോഴും അത് തകർന്നു കിടക്കുന്നു.. സ്കൂളിലെത്താൻ ഒരു കിലോമീറ്റർ ചുറ്റി കറങ്ങേണ്ട അവസ്ഥ.. ഇവരുടെ നാടിനോടുള്ള പ്രതിബദ്ധത എത്രത്തോളം എന്ന് ചെറിയ ഉദാഹരണത്തിലൂടെ ചൂണ്ടിക്കാണിച്ചു എന്നേയുള്ളു ..ഇവർ ആദ്യം ഇറക്കിയ പത്രക്കുറിപ്പിൽ എഴുതിയിരുന്നത് ഡിസംബറിൽ വള്ളംകളി നടത്തും എന്നാണ് .. നാട്ടുകാരുടെ ഫേസ്ബുക്ക് ഗ്രൂപ്പായ തലവടി നാട്ടുവഴിയോരത്തിലൂടെയും സ്വന്തം പ്രൊഫൈലിലൂടേയും ജനങ്ങൾ പ്രതിഷേധിക്കുകയും ഒരു സമാന്തര കമ്മറ്റി രൂപീകരിക്കുകയും ചെയ്തപ്പോൾ, പെട്ടെന്നൊരു കമ്മിറ്റി കൂടി സെപ്തംബറിൽ ഉത്രാടദിനത്തിൽ തന്നെ വള്ളംകളി നടത്തുമെന്നുള്ള ലൈവ് വീഡിയോ fb യിൽ ഇട്ടു ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയും വള്ളംകളിക്കു രണ്ടുദിവസം മുൻപ് സ്റ്റേ വന്നു എന്നുള്ള വാർത്ത പത്രത്തിൽ വരികയും ചെയ്തു.. ഇവിടെയാണ് ജനങ്ങളെ ഇവർ മണ്ടൻമാരാക്കിയത്..എന്നാൽ സ്റ്റേ വരുന്നതിന് രണ്ട് ദിവസം മുൻപ് ഡിസംബർ 1ന് വള്ളംകളി എന്ന് കേരളകൗമുദി അടക്കമുള്ള മുൻനിര മാധ്യമങ്ങളിൽ ന്യൂസ് വരികയും ചെയ്തു..ഒരു കാര്യം കൂടി അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുവാനുള്ളത് ഈ വിധി പ്രസ്താവിച്ചത് ബഹുമാന്യനായ തിരുവല്ല സബ് ഡിവിഷൻ മജിസ്‌ട്രേറ്റ് ആണ്, ഡോ.വിനയ് ഗോയൽ .. എല്ലാ ബഹുമാനവും നിലനിർത്തി പറയട്ടെ അദ്ദേഹം ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ത് അടിസ്ഥാനത്തിൽ ആണ് എന്ന് ഇതുവരെ മനസിലായിട്ടില്ല കാരണം എത്ര ബാലിശമായിരുന്നു ഈ വിധി.. പമ്പാ ബോട്ട് റേസ് കമ്മറ്റിയെ സംബന്ധിച്ച് എന്ത് പ്രളയപുനർനിർമാണ പ്രവർത്തനങ്ങൾ ആണ് അവർ ചെയ്യുന്നത് എന്ത് ക്രമസമാധാന പ്രശ്നമാണ് ഈ നാട്ടിൽ ഉള്ളത്.? സർക്കാരിന്റെ പുനർനിർമ്മാണം നടക്കുന്നത് കൊണ്ട് അവർക്കുള്ള ബുദ്ധിമുട്ട് എന്താണ്..? നാട്ടിലുള്ളവർക്ക് അറിയുവാനുള്ള ആഗ്രഹം കൊണ്ടാണ് ഇതൊക്കെ ചോദിക്കുന്നത്.. ഈ വള്ളംകളിക്ക് എതിരെ നേടിയെടുത്ത സ്റ്റേ ആരുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു.?? എന്താണ് ഇവർക്ക് ഇതുകൊണ്ടുള്ള നേട്ടം..??സർ,ദയവുചെയ്ത് ഒരപേക്ഷയുള്ളത് ഈ വള്ളംകളിയുടെ നിലവിലുള്ള കമ്മറ്റിയും അവരുടെ എതിർചേരിയിലുള്ള ആളുകളെയും മാറ്റി നിർത്തി നാട്ടുകാരുടെ നേതൃത്തത്തിൽ അവരുടെ ആവശ്യപ്രകാരം കമ്മറ്റിക്കാരെ തിരഞ്ഞെടുത്തു എല്ലാവർഷവും ഈ വള്ളംകളി യാതൊരു തടസ്സവും കൂടാതെ നടത്താനുള്ള ഒരു തീരുമാനം പൊതു വികാരം മാനിച്ചു അങ്ങെടുക്കണം എന്നാണ്. ഇല്ലെങ്കിൽ ഞങ്ങളുടെ ഈ ഉത്സവം എന്നന്നേക്കുമായി അന്യം നിന്നു പോകുവാനുള്ള സാധ്യതയുണ്ട്.. അതു കൊണ്ട് ഇതിന് അനുയോജ്യമായ ഒരു പരിഹാരം എത്രയും വേഗം കാണണമെന്ന് ആഗ്രഹിച്ചു കൊണ്ട് കുട്ടനാട്ടിലെ ഒരു വള്ളംകളി സ്‌നേഹി..#saveNeeratupuramPampaBoatRace


ഇനി ബസ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം ലംഘിച്ചാല്‍ 1000 രൂപ പിഴ

ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കി. യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ആയിരം രൂപയാണ് പിഴ. മോട്ടോര്‍വാഹന നിയമഭേദഗതിയിലെ 194- എ എന്ന വകുപ്പിലാണ് ഈ വ്യവസ്ഥ.ബസില്‍ നില്‍ക്കുന്നവര്‍ അധികമായാലും പിഴ ഈടാക്കും. യാത്രക്കാരെ അധികം കയറ്റിയാല്‍ ഓരോ അധിക ആളിനും 200 രൂപ വീതം പിഴയടയ്ക്കണം. എന്നാലും യാത്ര തുടരാന്‍ അനുവദിക്കില്ല.ബസുകള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെങ്കില്‍ ആര്‍ സി ബുക്കിന്റെ ഉടമ ആയിരം രൂപ അടയ്ക്കണം. ഒരു സീറ്റിനു ബെല്‍റ്റ് ഇല്ലെങ്കിലും എല്ലാ സീറ്റിനും ബെല്‍റ്റ് ഇല്ലെങ്കിലും 1000 രൂപ തന്നെയാണ് പിഴ ഈടാക്കുക.പതിനാല് വയസ്സിനു താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്ന യാത്രാ വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റോ കുട്ടികള്‍ക്കു വേണ്ടിയുള്ള മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ലെങ്കിലും ഇതേ തുക അടയ്ക്കണം. സീറ്റ് ബെല്‍റ്റ് ലംഘിച്ചാല്‍ പിഴ കര്‍ശനമാക്കുകയാണെങ്കില്‍ സംസ്ഥാനത്തെ എല്ലാ ബസുകളും സ്‌കൂള്‍ ബസുകളും ആ പട്ടികയില്‍ ഉള്‍പ്പെടും.ബസില്‍ നില്‍ക്കുന്നവര്‍ അധികമായാലും പിഴ ഈടാക്കും. ബസുകളിലെ സീറ്റിങ് കപ്പാസിറ്റിയില്‍നിന്ന് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരുടെ സീറ്റുകള്‍ കുറച്ചശേഷം ഉള്ള എണ്ണത്തിന്റെ നാലിലൊന്നുപേരെയാണ് നിന്ന് യാത്രചെയ്യാന്‍ അനുവദിക്കുക. സീറ്റൊന്നിന് 600 രൂപയും നില്‍ക്കുന്ന ഒരു യാത്രക്കാരന് 210 രൂപയുമാണ് ബസിന്റെ രജിസ്‌ട്രേഷന്‍ സമയത്ത് പെര്‍മിറ്റ് ഇനത്തില്‍ ഈടാക്കുക. യാത്രക്കാരെ അധികം കയറ്റിയാല്‍ ഓരോ അധിക ആളിനും 200 രൂപ വീതം പിഴയടയ്ക്കണം. എന്നാലും യാത്ര തുടരാന്‍ അനുവദിക്കില്ല. യാത്രക്കാരെ അവിടെ ഇറക്കി ബസ് കസ്റ്റഡിയിലെടുക്കണം. യാത്രക്കാര്‍ക്ക് തുടര്‍യാത്രയ്ക്കുള്ള അവസരം ഒരുക്കിയ ശേഷം മാത്രമേ കസ്റ്റഡിയിലെടുക്കാവൂ


PSC- ക്കു തയ്യാർ എടുക്കൂ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ .......

​"ഇനിയുള്ള ഏതു പി.എസ്.സി പരീക്ഷ വന്നാലും #ആദ്യ_50_റാങ്കിൽ* ഞാൻ ഉണ്ടാകും.  എനിക്ക് ഒരു ഗവണ്മെന്റ് ജോലി ഇല്ലാതെ മുന്നോട്ട് പോകാൻ സാധിക്കില്ല.  ഒരു പ്രതിസന്ധിക്കും  എന്റെയീ ലക്ഷ്യത്തെ തോൽപ്പിക്കാൻ ആവില്ല"..... ഇത് ഈ നിമിഷം നിങ്ങൾ എടുക്കേണ്ട #പ്രതിജ്ഞയാണ്.  നിങ്ങളുടെ ഈ ലക്ഷ്യം നേടുന്നതിനായി എന്ത് സഹായത്തിനും ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാകും. ഇപ്പോൾ നമ്മൾ ശ്രമിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ ശ്രമിക്കാനാണ് ?പ്രധാനമായും വീട്ടമ്മമാരെ ഉദ്ദേശിച്ചു കൊണ്ടാണ് ഞങ്ങൾ ഈ പദ്ധതി ആവിഷ്ക്കരിച്ചത്. വീട്ടിലിരുന്നുകൊണ്ട് പഠിച്ച് ഒരു സർക്കാർ ജോലി നേടുക എന്ന നിങ്ങളുടെ തീവ്രമായ ആഗ്രഹത്തിന് ഇതാ ഒരു പൂർത്തീകരണം.നിങൾ ചെയ്യെയ്യേണ്ടത് ഇത്ര മാത്രം ...താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പറും പാസ്‌വേർഡും ഉപയോഗിച്ചു രെജിസ്റ്റർ ചെയുക.അതിനു ശേഷം അതെ മൊബൈൽ നമ്പറും പാസ്‌വേഡും ഉപയോഗിച്ച ലോഗിൻ ചെയ്യുക. ശേഷം കാണുന്ന ചോദ്യങ്ങളുടെ ശരിയായ ഉത്തരം തിരഞ്ഞു എടുക്കുക.ഉത്തരങ്ങൾ സബ്മിറ് ചെയ്തയുടൻ തന്നെ നിങ്ങൾക്ക് നിങളുടെ സ്കോർ അറിയാൻ സാധിക്കുന്നതാണ്.......http://nethavu.com/exam/


​​​​പ്രകൃതിദുരന്തം പുതിയ നിർമ്മാണ രീതി

സംസ്ഥാനത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക ബദലുകള്‍ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രകൃതിദുരന്താഘാതം മറികടക്കാന്‍ശേഷിയുള്ള ഭവനസമുച്ചയങ്ങള്‍ കെട്ടിപ്പടുക്കാന്‍ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റി തീരുമാനം എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.  മൂന്ന് പ്രധാനപ്പെട്ട സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ  നിര്‍മാണ രീതി. 1. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതും പ്രകൃതിയെ ചൂഷണം ചെയ്യേണ്ടിവരുന്നതുമായ അസംസ്കൃത വസ്തുക്കള്‍ പരമാവധി കുറയ്ക്കും  കല്ലും മണലും അടക്കമുള്ള നിര്‍മാണവസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തും. കരിങ്കല്ലിന്‍റെയും മറ്റും അമിതമായ ഉപയോഗത്തെ നിയന്ത്രിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്താനാകും.2. ദുരന്താഘാതങ്ങളെ മറികടക്കാന്‍ ശേഷിയുള്ള കെട്ടിടങ്ങളാണ് പുതിയ സാങ്കേതികവിദ്യയിലൂടെ നിര്‍മിക്കപ്പെടുക.3. ഭാരം കുറഞ്ഞതും ഈടുള്ളതും വളരെ വേഗം  പൂര്‍ത്തിയാക്കാവുന്നതുമായ നിര്‍മാണ സങ്കേതമാണ് ഇത്. ഉള്‍പ്രദേശങ്ങളിലേക്ക് ഇവ എളുപ്പത്തില്‍ എത്തിക്കാം. ഭവന നിര്‍മാണം നീണ്ടുപോകുന്നുവെന്ന വിമര്‍ശനം പരിഹരിക്കാന്‍ പറ്റുന്ന വിധം നിര്‍മാണ സമയം ഗണ്യമായി കുറയും എന്ന സവിശേഷതയും ഇതിനുണ്ട്.ആഗോളതലത്തില്‍ തെളിയിക്കപ്പെട്ട സങ്കേതമാണെങ്കിലും കേരളീയര്‍ക്ക് ഏറെ പരിചിതമല്ലാത്ത ഒന്നാണിത്. പുതിയ സാങ്കേതികവിദ്യയ്ക്ക് തുടക്കത്തില്‍ സ്വീകാര്യതക്കുറവ് ഉണ്ടായേക്കാം. എങ്കിലും അവയുടെ ഈടുനില്‍പ്പും വേനല്‍ക്കാലത്തെ സുഖകരമായ അന്തരീക്ഷവും ജനങ്ങളെ ഇതിലേക്ക് നയിക്കുന്നതിന് സഹായിക്കും . സാങ്കേതികവിദ്യ പരിചിതമാക്കല്‍ ക്യാമ്പയിന്‍ ആസൂത്രണം ചെയ്യുമെന്നും മുഖ്യന്ത്രി പറഞ്ഞു. സമ്പാദ്യമാകെയും കിട്ടാവുന്ന വായ്പകളും കൂട്ടി വീടുവെക്കുക എന്നതാണ് കേരളീയരുടെ പൊതു രീതി. ഈ വീടുകള്‍ പലപ്പോഴും പൂട്ടിയിടേണ്ടിവരികയും ചെയ്യും. ആ മനോഭാവമാണ് നാം ബോധപൂര്‍വ്വം മാറ്റേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.



​വീടിന് വായ്പ എന്തൊക്കെ വേണം

​വീട് ഒരു സ്വപ്നമാണ്, പലർക്കും നിർമിക്കാൻ പോകുന്ന വീടിനെക്കുറിച്ച് കൃത്യമായ പ്ലാനിങ്ങുകളും ഉണ്ടാകും. മനസ്സിലുള്ള വീട് പണിയാൻ കൈവശമുള്ള സമ്പത്ത് മാത്രം മതിയാകണമെന്നില്ല, ഭവനവായ്പ കൂടിയുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമായി. ഭവന *വായ്പയ്ക്കായി അപേക്ഷിക്കുമ്പോൾ കൈവശം ഉണ്ടായിരിക്കേണ്ട രേഖകൾ* എന്തൊക്കെ എന്നാണ് താഴെ നൽകിയിരിക്കുന്നത് *സ്വയം സാക്ഷ്യപ്പെടുത്തുന്ന മൂന്നു പാസ്പോർട്ട് സൈസ് ഫോട്ടോ*  *ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ കോപ്പി*  *വിലാസം തെളിയിക്കുന്നതിനുള്ള രേഖ* ( ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, ബാങ്ക് സ്റ്റേറ്റ്മെന്റ്, ടെലിഫോൺ ബില്ല്, കറന്റ് ബില്ല്, വസ്തുവിന്റെ കരമടച്ച രസീത് തുടങ്ങിയവയിലേതെങ്കിലും) *ശമ്പള വരുമാനക്കാരനല്ല അപേക്ഷകനെങ്കിൽ ബിസിനസ് അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ*  *ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ പാസ്ബുക്കിന്റെ കോപ്പി*  *ബാങ്കിൽ നിന്നുള്ള ഒപ്പ് വെരിഫിക്കേഷൻ*  *ആസ്തി*  *ബാധ്യത വിവരം* *ശമ്പള സ്ലിപ്* *അല്ലെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ്*  *രണ്ടുവർഷത്തെ ആദായനികുതി സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ ഫോം 16*  *വീടിന്റെ ബന്ധപ്പെട്ട അധികാരികൾ അംഗീകരിച്ച പ്ലാൻ*  *വീട് നിർമിക്കാനുള്ള ബന്ധപ്പെട്ട അധികാരികളുടെ സമ്മത പത്രം*  *വീട് നിർമാണ ചെലവിന്റെ എസ്റ്റിമേറ്റ്*  *ചാർട്ടേഡ് എഞ്ചിനീയറിൽ നിന്നോ ആർക്കിടെക്റ്റിൽ നിന്നോ ഉള്ള വസ്തുവിന്റെ വാല്വേഷൻ റിപ്പോർട്ട്*  *_ഹൗസിങ് സൊസൈറ്റിയിൽ നിന്നാണ് വീട് വാങ്ങുന്നതെങ്കിൽ അലോട്മെന്റ് ലെറ്റർ_*  *ഫ്ലാറ്റാണ് വാങ്ങുന്നതെങ്കിൽ അഡ്വാൻസ് നൽകിയതിന്റെ രസീത്*  *വീട് പണിയുന്ന സ്ഥലത്തിന്റെ കരമടച്ച രസീത്* *സ്ഥലത്തിന്റെ കൈവശാവകാശ രേഖ*  *നോൺ എൻകംബറൻസ് സർട്ടിഫിക്കറ്റ്*  ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് കൃഷിസ്ഥലം കൺവെർട്ട് ചെയ്തത് ആണെങ്കിൽ ബന്ധപ്പെട്ട ഓർഡറിന്റെ കോപ്പി


​കേരള പ്രവാസി ക്ഷേമനിധി

​പ്രവാസികൾ ഇല്ലാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയേണ്ടി വരും... പ്രവാസമൊക്കെ അവസാനിപ്പിച്ചു പലരോഗങ്ങളും കൊണ്ടാണ് മിക്ക പ്രവാസികളും നാട്ടിലേക്ക് വരുന്നത്.അന്ന് നിങ്ങളുടെ വാർധക്യത്തിൽ ഒന്നിനും കൊള്ളാത്തവനായി വീട്ടിന്റെ ഒരു മൂലയിൽ ഒതുങ്ങേണ്ടി വരുന്ന ഭീകരമായ അവസ്ഥയെ പറ്റി നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? മരുന്നിന് പോലും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വരുന്ന അവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടോ? പ്രവാസികളായിരുന്ന പലരും ഇന്ന് ആർക്കും വേണ്ടാതെ വൃദ്ധസദനങ്ങളിൽ ഉണ്ട്... മറ്റു ചിലരുടെ വാർത്തകൾ നമ്മൾ ഒരു പാട് ഷെയർ ചെയ്തിട്ടുണ്ട്. മറ്റു ചിലരുടെ വാർത്തകൾ നമ്മൾ ആരും അറിയാതെ പോകുന്നുണ്ട്.ഇത്തരം കേസുകൾ ധാരാളമായി റിപ്പോർട്ട് ചെയ്തത് കൊണ്ടാണ് ഗവണ്മെന്റ് ഒരു ഉപാധി വെച്ചത്. അതാണ് *പ്രവാസി ക്ഷേമനിധി*നിങ്ങൾക്ക് ആരോഗ്യമുള്ളപ്പോൾ ചെറിയ സംഖ്യകളായി നിക്ഷേപിക്കുക. 60 വയസ്സിൽ പ്രവാസി പെൻഷനും (5 വർഷത്തിൽ കൂടുതൽ അടക്കുന്നുണ്ടെങ്കിൽ പെൻഷനോട് കൂടെ അടക്കുന്നതിന്റെ 3%മുതൽ കൂടുതൽ) തുകയും ലഭിക്കും) കൂടാതെ കേരള സർക്കറിന്റെ തന്നെ വാർദ്ധക്യ പെൻഷനും ലഭിക്കും...


​ഐടിഐക്കാര്‍ക്ക് വന്‍ അവസരം;

​മുംബൈ നേവല്‍ ഡോക്ക്‌യാഡില്‍ 1233 ഒഴിവുകള്‍മുംബൈ നേവൽ ഡോക്ക്യാഡിൽ അപ്രന്റിസാവാൻ അവസരം. രണ്ട് വിജ്ഞാപനങ്ങളിലായി 1233 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഐ.ടി.ഐ.ക്കാർക്കാണ് അവസരം. വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.* ഒരുവർഷവും രണ്ടുവർഷവും കാലാവധി. ഡെസിഗ്നേറ്റഡ് ട്രേഡുകളിലും നോൺ ഡെസിഗ്നേറ്റഡ് ട്രേഡുകളിലുമായാണ് വിജ്ഞാപനം. ഡെസിഗ്നേറ്റഡ് ട്രേഡിൽ 933 ഒഴിവും നോൺ ഡെസിഗ്നേറ്റഡ് ട്രേഡിൽ 300 ഒഴിവുമാണുള്ളത്.വിശദമായ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.*  ഡെസിഗ്നേറ്റഡ് ട്രേഡ്ഒഴിവ്:933 (ഒരുവർഷത്തെ ട്രെയിനിങ്ങിൽ 855 ഒഴിവും രണ്ടുവർഷത്തെ ട്രെയിനിങ്ങിൽ 78 ഒഴിവുമാണുള്ളത്) ട്രേഡുകൾ:ഒരുവർഷത്തെ ട്രെയിനിങ്ങിൽ*  ഫിറ്റർ, മെഷിനിസ്റ്റ്, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്കൽ), ടെയ്ലർ (ജി), മെക്കാനിക് മെഷിൻ ടൂൾ മെയിന്റനൻസ്, മെക്കാനിക് റഫ്രിജറേറ്റർ ആൻഡ് എയർകണ്ടീഷനിങ്, മെക്കാനിക് ഡീസൽ, പെയിന്റർ (ജനറൽ), പവർ ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രോപ്ലേറ്റർ, ഫൗണ്ട്രി മാൻ, പൈപ്പ് ഫിറ്റർ, ഷിപ്പ് റൈറ്റ് (വുഡ്), പാറ്റേൺ മേക്കർ ട്രേഡുകളിലുംരണ്ടുവർഷത്തെ ട്രെയിനിങ്ങിന്ഷിപ്പ് റൈറ്റ് (സ്റ്റീൽ), റിഗ്ഗർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ എന്നീ ട്രേഡുകളിലുമാണ് അവസരം.നോൺ ഡെസിഗ്നേറ്റഡ് ട്രേഡ്ഒരുവർഷത്തെ ട്രെയിനിങ്.ഒഴിവ് 300.ട്രേഡുകൾ: ബോയ്ലർ മേക്കർ, ഗ്യാസ് ടർബൈൻ ഫിറ്റർ, മെഷിനറി കൺട്രോൾ ഫിറ്റർ, ഹോട്ട് ഇൻസുലേറ്റർ, കംപ്യൂട്ടർ ഫിറ്റർ, ഇലക്ട്രോണിക് ഫിറ്റർ, ഗീറോ ഫിറ്റർ, റഡാർ ഫിറ്റർ, റേഡിയോ ഫിറ്റർ, സോണാർ ഫിറ്റർ, വെപ്പൺ ഫിറ്റർ, സിവിൽ വർക്സ്/ മേസൺ, ഐ.സി.ഇ. ഫിറ്റർ ക്രെയിൻ, ഷിപ്പ് ഫിറ്റർ.പൊതുനിർദേശങ്ങൾയോഗ്യത:50 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ 65 ശതമാനം മാർക്കോടെയുള്ള ഐ.ടി.ഐ (എൻ.സി.വി.ടി. അംഗീകൃതം). റിഗ്ഗർ ട്രേഡിലേക്ക് ഐ.ടി.ഐ. ഇല്ലാത്ത, എട്ടാം ക്ലാസ് പാസായവർക്കും അപേക്ഷിക്കാം.പ്രായം:1999 ഏപ്രിൽ 01-നും 2006 മാർച്ച് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ (എസ്.സി., എസ്.,ടി. വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് ലഭിക്കും). *മുംബൈയിൽ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്.*  100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങടങ്ങിയ 2 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയായിരിക്കും നടത്തുക. ഇംഗ്ലീഷ്/ഹിന്ദി ഭാഷയായിരിക്കും മാധ്യമം.  ശാരീരകയോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ www.bhartiseva.comഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.അപേക്ഷ:മേൽപ്പറഞ്ഞ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. എംപ്ലോയ്മെന്റ് ന്യൂസിൽ ഈ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ച് മൂന്നാം ദിവസംമുതൽ അപേക്ഷ സമർപ്പിക്കാം. തുടർന്ന് 21 ദിവസംവരെയാണ് അപേക്ഷിക്കാനുള്ള സമയം. വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി നിർദേശങ്ങൾക്കനുസരിച്ച് ബന്ധപ്പെട്ട രേഖകൾ അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.


​വിവാഹമോചനവും രജിസ്റ്റർ ചെയ്യണം

​വിവാഹം രജിസ്റ്റർചെയ്യുന്നതുപോലെ വിവാഹമോചനവും വൈകാതെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടും. ഹൈക്കോടതി സിംഗിൾബെഞ്ച് വിധിയെത്തുടർന്നാണ് നിയമവകുപ്പ് ഇതിന്റെ സാധ്യത പരിശോധിക്കുന്നത്.1897 ആക്ട് 21-ാം വകുപ്പും 2008-ലെ കേരള വിവാഹ രജിസ്ട്രേഷൻ നിയമവും അനുസരിച്ചാകും വിവാഹമോചനം രജിസ്റ്റർചെയ്യുക. സ്പെഷ്യൽ മാര്യേജ് ആക്ടുപ്രകാരം സബ്രജിസ്ട്രാർ ഓഫീസിലും വിവാഹ രജിസ്ട്രേഷൻ നിയമപ്രകാരം അതത് തദ്ദേശ സ്ഥാപനങ്ങളിലുമാണ് ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യുന്നത്. ഇപ്പോൾ വിവാഹമോചനം രജിസ്റ്റർചെയ്യുന്നില്ല. ഇതിനാൽ വിവാഹമോചിതർ ഔദ്യോഗിക രേഖകളിൽ വിവാഹിതരായി തുടരുന്നുണ്ട്. വിവാഹമോചനം രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ജിതിൻ വർഗീസ് പ്രകാശ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താക്ക് ഹർജിക്കാരന് അനുകൂലമായി വിവാഹംപോലെ വിവാഹമോചനവും രജിസ്റ്റർചെയ്യണമെന്ന് വിധിച്ചു.സബ് രജിസ്ട്രാർ ഓഫീസിലും തദ്ദേശസ്ഥാപനങ്ങളിലും ഇത് നടപ്പാക്കാൻ ഉത്തരവുകളും നിയമഭേദഗതിയും വേണം.  വിവാഹം രജിസ്റ്റർചെയ്യുമ്പോൾ സാക്ഷികളാണ് വേണ്ടതെങ്കിൽ വിവാഹമോചനത്തിന് കോടതിവിധിയുടെ വിശദാംശങ്ങളാവും ചേർക്കുകപരിശോധനയ്ക്കുശേഷം നടപടിമാര്യേജ് രജിസ്ട്രാർക്ക് ഹൈക്കോടതി നൽകിയിരിക്കുന്ന ഉത്തരവ് പരിശോധിക്കും. നിയമവശങ്ങൾ പരിശോധിച്ചശേഷം യുക്തമായ നടപടികളുമായി മുന്നോട്ടുപോകും. എന്ന്  നിയമമന്ത്രി എ കെ. ബാലൻ പറഞ്ഞു


​ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ഇനി വലിയ വിലകൊടുക്കേണ്ടി വരും

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം സെപ്തംബര്  ഒന്ന് മുതൽ മുതൽ കേരളത്തിൽ  പ്രാബല്യത്തിൽ വരും. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കളെ മൂന്നു വര്‍ഷം ജയിലില്‍ അടയ്ക്കാനും ഉള്‍പ്പെടെയുള്ള വമ്പന്‍ ഭേദഗതികളോടെയാണ് നിയമം നടപ്പാക്കുന്നത്. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ ഇനി പിഴ 1000 രൂപയാണ്. ഒപ്പം 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും. . വാഹനം ഒടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 5000 രൂപയാണ് നിലവില്‍ ഇത് 1000 രൂപയാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ 10000 രൂപയാണ്.സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ നിലവിലെ പിഴ 100 രൂപ ആണെങ്കില്‍ സെപ്റ്റംബർ 1 മുതൽ  അത് 1000മാകും. അമിത വേഗത്തിന്‍റെ പിഴ 1000-2000 നിരക്കിലായിരിക്കും. നിലവില്‍ ഇത് 400 രൂപയാണ്. അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തില്‍ 5000 രൂപയായിരിക്കും. ട്രാഫിക്ക് നിയമലംഘനത്തിന് പിഴ 500 രൂപയായിരിക്കും.ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ - 5000 രൂപ, പെര്‍മിറ്റില്ലാതെ ഓടിച്ചാല്‍ - 10,000 രൂപ, എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാർഗ്ഗതടസം സൃഷ്ടിച്ചാൽ  - 10,000 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങൾ ഓടിച്ചാൽ  - 2000 രൂപയും പിഴ ഈടാക്കും. വാഹന റജിസ്ട്രേഷനും, ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്.#keralapolice #trafficoffence #finesandpenalties


​ജനകീയ ദുരന്തപ്രതിരോധ ​​സേന രൂപീകരിക്കും

അഗ്നിരക്ഷാ സേവന വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് സന്നദ്ധസേവകരെ ഉള്‍പ്പെടുത്തി ജനകീയ ദുരന്തപ്രതിരോധ സേന (സിവില്‍ ഡിഫന്‍സ്) രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജനകീയ സേന രൂപീകരിക്കാന്‍ തീരുമാനിച്ചത്. പ്രകൃതിദുരന്ത വേളയിലെ അടിയന്തര സേവനങ്ങള്‍ക്കു പുറമെ വാഹനാപകടങ്ങള്‍ പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് സഹായം എത്തിക്കാനും സിവില്‍ ഡിഫന്‍സ് പ്രയോജനപ്പെടുത്തും. കുട്ടികളുടെയും വയോജനങ്ങളുടെയും സുരക്ഷയ്ക്കും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സേനയായി ഇതിനെ മാറ്റാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ആധുനിക കമ്പ്യൂട്ടര്‍-മൊബൈല്‍ നെറ്റുവര്‍ക്കുകളുടെ സഹായത്തോടെ സിവില്‍ ഡിഫന്‍സിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും.കേരളത്തിലെ 124 ഫയര്‍ ആന്‍റ് റെസ്ക്യു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ രൂപീകരിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ക്ക് തൃശ്ശൂര്‍ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും വിയ്യൂര്‍ ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വ്വീസസ് അക്കാദമിയിലും പരിശീലനം നല്‍കും.പ്രകൃതിദുരന്ത മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ എത്തിക്കുക, ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുക, ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസിനും മറ്റു ബന്ധപ്പെട്ട അധികാരികള്‍ക്കും വേഗത്തില്‍ അറിയിപ്പ് നല്‍കുക, രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെയുള്ള ഇടവേളയില്‍ പ്രാദേശികമായി ചെയ്യാവുന്ന ഒരുക്കങ്ങള്‍ നടത്തുക, ദുരന്തവേളയില്‍ നാട്ടുകാരെ ഒഴിപ്പിക്കാനും ക്യാമ്പുകളില്‍ എത്തിക്കാനും അധികാരികളെ സഹായിക്കുക തുടങ്ങിയവയാണ് സിവില്‍ ഡിഫന്‍സ് സേനയുടെ ചുമതലകള്‍.പരിശീലനം പൂര്‍ത്തിയാക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. ജില്ലയിലെ ജില്ലാ ഫയര്‍ഫോഴ്സ് ഓഫീസര്‍മാരായിരിക്കും വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്ന നോഡല്‍ ഓഫീസര്‍. ഓണ്‍ലൈന്‍ വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മികച്ച സേവനം നടത്തുന്ന വോളണ്ടിയര്‍മാരെ സര്‍ക്കാര്‍ ആദരിക്കും.


​*പ്രളയം ദുരന്തബാധിതർക്ക് ഓണത്തിന് മുമ്പ് ആശ്വാസധന സഹായം*

​2019 ആഗസ്റ്റ് മാസത്തെ പ്രകൃതിക്ഷോഭത്തിൽ പെട്ടവർക്കുള്ള ആശ്വാസ ധനസഹായം ഓണത്തിന് മുമ്പ് വിതരണം ചെയ്യും. ദുരിതാശ്വാസക്യാമ്പുകൾ താമസിച്ച 1.12 ലക്ഷം കുടുംബങ്ങൾക്കുള്ള അടിയന്തിര സഹായ തുകയുടെ വിതരണം ആഗസ്റ്റ് 29ന് ആരംഭിക്കും. ക്യാമ്പുകളിൽ എത്താത്ത ദുരിതബാധിതരുടെ സർവ്വേ ആഗസ്റ്റ് മാസത്തിൽ പൂർത്തിയാക്കും.ദുരിതബാധിതരെ സർവ്വേ നടത്തിയാണ് കണ്ടെത്തുന്നത്. അപേക്ഷ നൽകേണ്ടതില്ല. സർവ്വേയിൽപെടാത്ത ദുരിതബാധിതർ ഉണ്ടെങ്കിൽ പട്ടിക പൂർണമായും പ്രസിദ്ധീകരിച്ചശേഷം തഹസിൽദാർക്ക് മുന്നിൽ നേരിട്ട് ക്ലെയിം ഉന്നയിക്കാം. ദുരന്തബാധിതർ ആരുടെയും മുന്നിൽ കൈ നീട്ടേണ്ടതില്ല; അവർക്കുണ്ടായ നഷ്ടം വിലയിരുത്തി  സർക്കാർ നേരിട്ട് സഹായം നൽകുമെന്ന രീതിയാണ് അവലംബിക്കുന്നത്ഇക്കാര്യത്തിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിന് നിർദേശം നൽകി ഉത്തരവായി. വീടുകൾക്ക് നാശം സംഭവിച്ചവർക്കുള്ള ആശ്വാസ ധനസഹായം സംബന്ധിച്ച് മാർഗനിർദേശങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്ര ഉത്തരവ് പുറപ്പെടുവിച്ചു. കേടുപാട് പറ്റിയ വീടുകളുടെ നാശനഷ്ടം വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ ഉത്തരവിൽ നിർവചിച്ചിട്ടുണ്ട്.  മുട്ടൊപ്പം ഉയരത്തിൽ വെള്ളം കയറി ചെറിയ കേടുപാടുകൾ വന്നത് അല്ലെങ്കിൽ 10 ശതമാനത്തിൽ താഴെ മേൽക്കൂരയ്ക്ക് നാശനഷ്ടം സംഭവിച്ചു അല്ലെങ്കിൽ ഇലക്ട്രിക്കൽ/പ്ലംബിംഗ് തകരാറുകൾ സംഭവിച്ചത് അല്ലെങ്കിൽ ഗൃഹോപകരണങ്ങൾ ഉപയോഗശൂന്യമായ വീടുകൾ 15 ശതമാനം നാശം നേരിട്ട വീടുകളായി കണക്കാക്കും.വെള്ളം കയറി  തറയ്ക്ക് കേടു സംഭവിച്ചതും ഇലക്ട്രിക്കൽ- പ്ലംബിംഗ് തകരാറുകൾ സംഭവിച്ചതും അല്ലെങ്കിൽ, മേൽക്കൂരയുടെ 25 ശതമാനംവരെ തകരാറുകൾ സംഭവിച്ചതും ഇലക്ട്രിക്കൽ പ്ലംബിംഗ് തകരാറുകൾ സംഭവിച്ചതും അല്ലെങ്കിൽ, വീട്ടിനകത്തു ചെളിയോ മണ്ണോ അടിഞ്ഞുകൂടിയത്, അല്ലെങ്കിൽ മേൽക്കൂരയുടെ 50 ശതമാനം വരെ തകരാറുകൾ സംഭവിച്ചതുമായ വീടുകൾക്ക് 16 ശതമാനം മുതൽ 29 ശതമാനം വരെ നാശമുണ്ടായതായി കണക്കാക്കും.ചുമരിൽ ദുർബലമായി പൊട്ടലുകൾ വന്നത് അല്ലെങ്കിൽ, 50 ശതമാനത്തിലേറെ മേൽക്കൂര നഷ്ടമായി എന്നാൽ മേൽക്കൂരയ്ക്ക് സ്ട്രക്ചറിൽ തകരാറില്ല (കോൺക്രീറ്റ് അല്ലാത്ത മേൽക്കൂരയുള്ള കെട്ടിടങ്ങൾക്ക്) എങ്കിൽ 30 മുതൽ 59 ശതമാനം വരെ നാശമുണ്ടായ വീടുകളായി കണക്കാക്കും.ഒന്നോ ഏറെയോ ചുമരുകൾ തകർന്നു, എന്നാൽ മേൽക്കൂരയ്ക്ക് സ്ട്രക്ചറൽ തകരാറില്ല (കോൺക്രീറ്റ് അല്ലാത്ത മേൽക്കൂരയുള്ള കെട്ടിടങ്ങൾക്ക്) എങ്കിൽ 60 മുതൽ 74 ശതമാനം വരെ നാശനഷ്ടമായി കണക്കാക്കും.സ്ട്രക്ചറൽ തകരാർ സംഭവിച്ച കെട്ടിടം, മേൽക്കൂര തകർന്ന കെട്ടിടം (കോൺക്രീറ്റ് മേൽക്കൂരയുള്ള കെട്ടിടങ്ങൾ ഉൾപ്പെടെ), അല്ലെങ്കിൽ, അടിത്തറ തകർന്ന് വാസയോഗ്യം അല്ലാതായത്, അല്ലെങ്കിൽ, വാസയോഗ്യം അല്ല എന്ന് എൻജിനീയർ ശിപാർശ ചെയ്യുന്ന വീട്, അല്ലെങ്കിൽ, ദുരന്തസാധ്യത മേഖലയിൽ ആണ് എന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ധ സംഘമോ പഠനം നടത്തി കണ്ടെത്തിയ വസ്തുവിൽ ഉള്ള വീട് എങ്കിൽ 75 ശതമാനം മുതൽ 100 ശതമാനം വരെ നാശമുണ്ടായതായി  കണക്കാക്കും. ദുരന്തബാധിതർക്ക് അടിയന്തരസഹായം ആയി 10,000 രൂപ വീതവും, പൂർണമായി തകർന്നതോ പൂർണമായി വാസയോഗ്യം അല്ലാത്തതോ (75 ശതമാനത്തിൽ അധികം നാശനഷ്ടമുള്ള) ആയ വീടുകളിൽ വസിക്കുന്നവർക്ക് നാലുലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് വീട് നിർമിക്കാൻ സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അടിയന്തരസഹായമായ 10,000 രൂപ ലഭിക്കുന്നതിന് പ്രകൃതിക്ഷോഭത്തിൽ ദുരന്തബാധിതരായ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങൾക്കും  പുറമ്പോക്കിൽ താമസിക്കുന്നവർക്കും അർഹതയുണ്ട്. ലാൻഡ് റവന്യൂ കമ്മീഷണറുടെ ശുപാർശ പരിഗണിച്ച് മിനിമം റിലീഫ് കോഡ് പ്രകാരമുള്ള ആശ്വാസധനസഹായം അനുവദിക്കുന്നതിന് ലാൻഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി.75 ശതമാനം മുതൽ 100 ശതമാനം വരെ (മലയോരവും സമതലവും) നാലുലക്ഷം രൂപ, 60 മുതൽ 74 വരെ (മലയോരവും സമതലവും) രണ്ടര ലക്ഷം രൂപ, 30 മുതൽ 59 വരെ (മലയോരവും സമതലവും) 1,25,000 രൂപ, 16 മുതൽ 29 വരെ 60,000 രൂപ, കുറഞ്ഞത് 15 ശതമാനത്തിന് 10,000 രൂപ എന്നിങ്ങനെ അനുവദിക്കും.പ്രകൃതിക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് വീട് നിർമിക്കാൻ സ്ഥലം വാങ്ങാൻ നിബന്ധനകൾ പ്രകാരം ആറു ലക്ഷം രൂപയും, വീട് വയ്ക്കുന്നതിന് നാലു ലക്ഷം രൂപയും അനുവദിച്ച തീരുമാനം 2019 ലെ പ്രകൃതിക്ഷോഭ ദുരിതബാധിതർക്കും ബാധകമാണ്.ആറുലക്ഷം രൂപ വിനിയോഗിച്ച് രജിസ്ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, എഴുത്ത് ഫീസ് ഉൾപ്പെടെ കുറഞ്ഞത് മൂന്നു സെൻറ് വസ്തുവെങ്കിലും വാങ്ങേണ്ടതാണ്.  ആറു ലക്ഷം രൂപ ഉപയോഗിച്ച് പരമാവധി അളവിലും ഭൂമി വാങ്ങാവുന്നതാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലവും വീടും ഒരുമിച്ച് വാങ്ങുന്നതിന് 10 ലക്ഷം രൂപ വരെ അനുവദിക്കും.ദുരിതബാധിതരായ പുറമ്പോക്ക് ഭൂമിയിലെ വീടിന് നാശനഷ്ടം ഉണ്ടായവർക്കും ദുരിതാശ്വാസ സഹായം അനുവദിക്കും. പുറമ്പോക്ക് ഭൂമിയിലെ വീടിന് ഭാഗീകനാശം ഉണ്ടായവർക്കും വ്യവസ്ഥകൾ അനുസരിച്ച് സഹായം നൽകും. പുറമ്പോക്ക് ഭൂമിയിലെ വീടിന് പൂർണമായ നാശനഷ്ടം ഉണ്ടായവർക്ക് സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് പരമാവധി 10 ലക്ഷം രൂപ വരെ നൽകും. ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്നതിനായി ഉദ്ദേശിച്ച ഭൂമിയിൽ സ്ഥിതി ചെയ്തിരുന്നവയും 2018ലെ പ്രകൃതിക്ഷോഭത്തിൽ പൂർണനാശം സംഭവിച്ചതുമായ വീടുകളിൽ താമസിച്ചിരുന്നവർക്ക് സ്വന്തം വീട് നിർമിക്കാൻ ആശ്വാസധനസഹായമായ നാലുലക്ഷം രൂപ ഈ വർഷത്തെ പ്രകൃതിക്ഷോഭത്തിൽ ദുരിതബാധിതരായവർക്കും അനുവദിക്കുന്നതിന് ഉത്തരവായി. ഈ തുക അവാർഡ് തുകയിൽ നിന്ന് കുറച്ചാണ് അനുവദിക്കുക. പ്രകൃതിക്ഷോഭത്തിൽ ദുരിതബാധിതരായ കുടുംബങ്ങളുടെയും, വീടുകളുടെയും ഡിജിറ്റൽ വിവരശേഖരണം ലാൻഡ് റവന്യൂ കമ്മീഷണറുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കും. ഇതിനുള്ള ഫ്ളോ ചാർട്ടും തയാറാക്കിയിട്ടുണ്ട്.ഉദ്യോഗസ്ഥർ ഫ്ളോ ചാർട്ട് പ്രകാരം നടത്തുന്ന സർവേയിൽ ഉൾപ്പെടാതെ പോയി എന്ന അവകാശവാദം ഉള്ളവർ അത് നേരിട്ട് തഹസിൽദാർക്ക് സമർപ്പിക്കണം. മാർഗനിർദേശങ്ങൾ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും സ.ഉ (കൈ) നം. 25/2019/ഡി.എം.ഡി. തീയതി: 23.08.2019 എന്ന ഉത്തരവിൽ ലഭ്യമാണ്. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഓരോ ദുരന്തബാധിത കുടുംബത്തിനും 10,000 രൂപ വീതം അടിയന്തര സഹായം നൽകണമെന്ന് നേരത്തെ ഉത്തരവായിരുന്നു. അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ രണ്ടംഗസമിതിയേയും ചുമതലപ്പെടുത്തിയിരുന്നു. ഓരോ ജില്ലയുടെയും ചുമതലയുള്ള മന്ത്രിമാർ, ജില്ലാ കളക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുടെ യോഗം വിളിച്ച് രണ്ടംഗ സമിതി തയാറാക്കിയ പട്ടികയിൽ നിന്നാണ് അർഹരായ കുടുംബങ്ങളുടെ പട്ടിക പൂർത്തിയാക്കുക.



​കായിക താരങ്ങള്‍ക്ക് നേവിയില്‍ സയിലറാകാന്‍ അവസരം

നേവിയിലെ സ്പോർട്സ് ക്വാട്ട എൻട്രി 02/2019 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ കായിക ഇനങ്ങളിൽ മികവ് തെളിയിച്ച അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. ഡയറക്ട് എൻട്രി പെറ്റി ഓഫീസർ, സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്റ്, മെട്രിക് റിക്രൂട്ട്സ് വിഭാഗങ്ങളിലാണ് ഒഴിവുകൾ. അത്ലറ്റിക്സ്, അക്വാറ്റിക്സ്, ബാസ്കറ്റ്ബോൾ, ബോക്സിങ്, ക്രിക്കറ്റ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹാൻഡ്ബോൾ, ഹോക്കി, കബഡി, വോളിബോൾ, വെയ്റ്റ്ലിഫ്റ്റിങ്, റസ്ലിങ്, സ്ക്വാഷ്, ബെസ്റ്റ് ഫിസിക്ക്, ഫെൻസിങ്, ഗോൾഫ്, ടെന്നീസ്, കയാക്കിങ് ആൻഡ് കനോയിങ്, റോവിങ്, ഷൂട്ടിങ്, സെയിലിങ് ആൻഡ് വിൻഡ് സർഫിങ് കായിക ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് അപേക്ഷിക്കാം. ഡയറക്ട് എൻട്രി പെറ്റി ഓഫീസർ പ്രായം17-22 (കോഴ്സ് ആരംഭിക്കുന്ന തീയതി അടിസ്ഥാനമാക്കിയാണ് മുഴുവൻ തസ്തികയുടെയും പ്രായം നിർണയിക്കുന്നത്. 1997 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം)യോഗ്യത: 10+2/തത്തുല്യം. കായികയോഗ്യത: ടീം ഗെയിംസ്: (ജൂനിയർ/സീനിയർ തലത്തിൽ ഇന്റർനാഷണൽ/നാഷണൽ/സ്റ്റേറ്റ് തല മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം. അല്ലെങ്കിൽ ഇന്റർയൂണിവേഴ്സിറ്റി തലത്തിൽ യൂണിവേഴ്സിറ്റിയെ പ്രതിനിധാനംചെയ്തിരിക്കണം). വ്യക്തിഗത ഇനം: (ദേശീയതലത്തിൽ -സീനിയർ വിഭാഗത്തിൽ-കുറഞ്ഞത് ആറാംസ്ഥാനം ലഭിച്ചിരിക്കണം. അല്ലെങ്കിൽ ദേശീയതലത്തിൽ-ജൂനിയർ വിഭാഗത്തിൽ-കുറഞ്ഞത് മൂന്നാംസ്ഥാനം ലഭിച്ചിരിക്കണം. അല്ലെങ്കിൽ ഇന്റർയൂണിവേഴ്സിറ്റി തലത്തിൽ കുറഞ്ഞത് മൂന്നാംസ്ഥാനം)സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്റ് (SSR) പ്രായം:17-21 (1998 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം)യോഗ്യത: 10+2/തത്തുല്യംകായികയോഗ്യത:ഇന്റർനാഷണൽ/നാഷണൽ/സ്റ്റേറ്റ് തലത്തിലോ ഇന്റർയൂണിവേഴ്സിറ്റി മത്സങ്ങളിൽ ഏതെങ്കിലും യൂണിവേഴ്സിറ്റിക്കുവേണ്ടിയോ പങ്കെടുക്കണം.മെട്രിക് റിക്രൂട്ട്സ് (MR) പ്രായം: 17-21 (1998 ഓഗസ്റ്റ് ഒന്നിനും 2002 ജൂലായ് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം)യോഗ്യത: പത്താംക്ലാസ്/തത്തുല്യംകായികയോഗ്യത: ഇന്റർനാഷണൽ/നാഷണൽ/സ്റ്റേറ്റ് തലത്തിൽ പങ്കെടുത്തിരിക്കണം.ശാരീരികയോഗ്യത: ഉയരം 157 സെ.മീ. ഉയരത്തിനനുസരിച്ച ഭാരവും നെഞ്ചളവും വേണം. നെഞ്ചളവിൽ അഞ്ച് സെ.മീ. വികാസശേഷി വേണം. പരന്ന പാദം, കൂട്ടിമുട്ടുന്ന കാൽമുട്ട്, വെരിക്കോസ് വെയ്ൻ എന്നിവ അയോഗ്യതയാണ്. ശാരീരകമായും മാനസികമായും മികച്ച ആരോഗ്യമുള്ളവരായിരിക്കണം അപേക്ഷകർ.ശമ്പളം: പരിശീലനകാലയളവിൽ 14,600 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 21,700 -43,100 രൂപ നിരക്കിൽ ശമ്പളം ലഭിക്കും. തിരഞ്ഞെടുപ്പ്: കായികപരിശോധന, വൈദ്യപരിശോധന എന്നിവയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ്. അപേക്ഷ: www.joinindiannavy.gov.inഎന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷയുടെ മാതൃക ഉൾപ്പെടുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തെടുക്കാം. നിർദേശങ്ങൾക്കനുസൃതമായിവേണം അപേക്ഷ പൂരിപ്പിക്കാൻ. അപേക്ഷയിൽ നിർദിഷ്ടസ്ഥാനത്ത് ഫോട്ടോ പതിക്കണം. അപേക്ഷ പൂരിപ്പിച്ച് പ്രായം, മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, 10+2 സർട്ടിഫിക്കറ്റ്, മാർക്ക്ലിസ്റ്റ്, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, കായികമികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സാധാരണ തപാലിൽ അയയ്ക്കണം.സ്വന്തം വിലാസമെഴുതിയ രണ്ട് കവറും (22x10 സെ.മീ. ഒന്നിൽ പത്ത് രൂപ സ്റ്റാമ്പ് പതിച്ചത്) നീല പശ്ചാത്തലത്തിൽ എടുത്ത ഒരു കളർ പാസ്പോർട്ട്സൈസ് ഫോട്ടോയും (പിറകിൽ പേരും ഒപ്പും വ്യക്തമാക്കിയത്) അപേക്ഷയ്ക്കൊപ്പം ഉൾപ്പെടുത്തണം. രേഖകൾ അപേക്ഷയുടെ കൂടെ പഞ്ച് ചെയ്ത് കെട്ടിവെയ്ക്കണം. ബ്രൗൺ കളർ കവറിലാണ് അപേക്ഷ അയയ്ക്കേണ്ടത്. കവറിന് പുറത്ത് ടൈപ്പ് ഓഫ് എൻട്രി, കായികഇനം, നേട്ടം എന്നിവ വ്യക്തമാക്കിയിരിക്കണം. (ഉദാ: PO/SSR/MR/NMR 02/2019KABBADI - NATIONAL LEVEL ) അപേക്ഷയും മറ്റ് രേഖകളും അയയ്ക്കേണ്ട വിലാസം: THE SECRETARY, INDIAN NAVY SPORTS CONTROL BOARD, 7th Floor, Chanakya Bhavan, INTEGRATED HEADQUARTERS, MoD (NAVY), NEW DELHI-110 021 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഓഗസ്റ്റ് 30


ഓണം: സർക്കാർ ഓഫിസുകൾക്ക് സെപ്റ്റംബർ 8 മുതൽ 15 വരെ അവധി

നാലു ദിവസം ബാങ്കുകൾക്കും അവധിയാണ്തിരുവനന്തപുരം: സർക്കാർ ഓഫിസുകൾക്ക് ഇത്തവണ ഓണത്തിന് 8 ദിവസം അവധി. സെപ്റ്റംബർ 8 മുതൽ 15 വരെ തുടർച്ചയായ 8 ദിവസമാണ് സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കുക. സെപ്റ്റംബർ 10 മുതൽ 12വരെയുളള മൂന്നു ദിവസമാണ് ഓണം അവധി.എട്ടാം തീയതി ഞായറാഴ്ച ആയതിനാൽ അവധിയാണ്. 9-ാം തീയതി മുഹറം ആയതിനാലാണ് അവധി. 13-ാം തീയതി ശ്രീനാരായണഗുരു ജയന്തി ആയതിനാലും 14-ാം തീയതി രണ്ടാം ശനിയും 15-ാം തീയതി ഞായറാഴ്ചയും ആയതിനാൽ അവധിയാണ്. 17-ാം തീയതി വിശ്വകർമദിനം ആയതിനാൽ നിയന്ത്രിത അവധിയുണ്ട്.നാലു ദിവസം ബാങ്കുകൾക്കും അവധിയാണ്. 10,11,13,14 തീയതികളിലാണ് ബാങ്ക് അവധി. 10 ന് ഒന്നാം ഓണവും 11 ന് തിരുവോണവും 13 ന് ശ്രീനാരായണഗുരു ജയന്തിയും 14 ന് രണ്ടാം ശനിയും ആയതിനാലാണ് അവധി.






കുട്ടനാട്ടില്‍ 12 പഞ്ചായത്തില്‍ പ്രളയപ്രതിരോധത്തിന് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍

മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലെ തുക ഉപയോഗിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുക. 2018 ആഗസ്റ്റില്‍ സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കെ.എസ്.എഫ്.ഇ 35.99 കോടി രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഈ തുക ഉപയോഗിച്ച് കുട്ടനാട്ടില്‍ കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കണമെന്ന താല്പര്യം കെ.എസ്.എഫ്.ഇ മാനേജ്മെന്‍റും ജീവനക്കാരും പ്രകടിപ്പിച്ചിരുന്നു. അതനുസരിച്ച് പദ്ധതി നടപ്പാക്കുന്നതിന് 35.99 കോടി രൂപ കെ.എസ്.എഫ്.ഇക്ക് തിരികെ നല്‍കാന്‍ മന്ത്രിസഭ അനുമതി നല്‍കി. സഹകരണ വകുപ്പിന്‍റെ കെയര്‍ഹോം പദ്ധതി മാതൃകയിലാണ് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ കെ.എസ്.എഫ്.ഇ നിര്‍മ്മിക്കുക. ഇതിനുവേണ്ടി റോഡ് സൗകര്യമുള്ള ഒരേക്കര്‍ വീതം സ്ഥലം ഉപയോഗിക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് പ്രത്യേക അനുമതി നല്‍കാനും തീരുമാനിച്ചു.  



​വനിത ശിശുവികസന വകുപ്പിൽ കരാർ നിയമനം

​വനിത ശിശുവികസന വകുപ്പിൽ, നിർഭയ സെല്ലിൻകീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന വൺസ്റ്റോപ്പ് സെന്ററിലേക്ക് കരാർ നിയമനത്തിന് ജില്ലയിലെ നിശ്ചിതയോഗ്യതയുളള പരിചയസമ്പന്നരായ 45 വയസ്സിനകം പ്രായമുളള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡേറ്റ ഉൾപ്പെടെ പൂരിപ്പിച്ച അപേക്ഷകൾ (ഫോൺ നമ്പർ, ഇമെയിൽ വിലാസം ഉൾപ്പെടെ) ആഗസ്റ്റ് 31 നകം പൂജപ്പുര പ്രവർത്തിക്കുന്ന വനിത പ്രൊട്ടക്ഷൻ ഓഫീസിൽ ലഭിക്കണം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. തസ്തികകൾ: സെന്റർ അഡ്മിനിസ്‌ട്രേറ്റർ- ഒരു ഒഴിവ്, യോഗ്യത- നിയമബിരുദം/സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം/ പ്രവൃത്തി പരിചയം.കേസ് വർക്കർ- മൂന്ന്, യോഗ്യത- യോഗ്യത- നിയമബിരുദം/സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം/ പ്രവൃത്തി പരിചയം.കൗൺസിലർ- ഒന്ന്, യോഗ്യത- സോഷ്യൽ വർക്ക്/ക്ലിനിക്കൽ സൈക്കോളജിയിൽ  മാസ്റ്റർ ബിരുദം/ പ്രവൃത്തി പരിചയം.ഐ.റ്റി.സ്റ്റാഫ്- ഒന്ന്, യോഗ്യത- ബിരുദം/കമ്പ്യൂട്ടർ വർക്കിൽ ഡിപ്ലോമ/ഡേറ്റാ മാനേജ്‌മെന്റ്/ പ്രവൃത്തി പരിചയം.മൾട്ടിപർപ്പസ് ഹെൽപ്പർ- രണ്ട്, യോഗ്യത- പത്താം ക്ലാസ്സ്വിലാസം- വനിത പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, സെൻട്രൽ ജയിലിന് എതിർവശം, ഒന്നാം നില, വനിത ശിശുവികസന ഡയറക്ടറേറ്റ്, പൂജപ്പുര പി.ഒ, തിരുവനന്തപുരം- 695 012, ഫോൺ: 0471-2344245.


​പ്രളയ ധനസഹായവും ദുരിതാശ്വാസവും: അർഹരെ കണ്ടെത്താൻ മാർഗനിർദേശമായി

​2019-ലെ പ്രളയവും ദുരന്തവും ബാധിച്ചവരിൽ ധനസഹായം ലഭിക്കാൻ അർഹരായവരെ നിശ്ചയിക്കുന്നതിനുള്ള മാർഗനിർദേശമായി. ഓരോ ജില്ലയിലും പ്രളയബാധിത പ്രദേശത്തിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനം വാർഡ് തലത്തിലുള്ള വിസ്തൃതി കണക്കാക്കി ഫീൽഡ് പരിശോധനയ്ക്ക് ആവശ്യമായ ടീമുകളെ നിയോഗിക്കുന്നതിന് ജില്ലാ കളക്ടർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കും. ഈ സംഘത്തിൽ വില്ലേജ് ഓഫീസറോ വില്ലേജ് അസിസ്റ്റന്റ്/ക്ലർക്ക് തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥനോ ഉണ്ടാവണം. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി/ക്ലർക്ക് തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥൻ, തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ അസിസ്റ്റന്റ് എൻജിനിയർ/ഓവർസിയർ എന്നിവരും ഉണ്ടായിരിക്കണം.തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ മതിയായ അസിസ്റ്റന്റ് എൻജിനീയർ/ഓവർസിയർ ലഭ്യമല്ലാത്തപക്ഷം സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരെ ഇതര വകുപ്പുകളിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിൽ നിന്നും നിയോഗിക്കുന്നതിന് ജില്ലാ കളക്ടർ നടപടിയെടുക്കണം. ഈ സംഘത്തെ സഹായിക്കാൻ ഒരു ഐ.ടി വോളന്റിയറുടെ സേവനം ഐ.ടി.മിഷൻ ഡയറക്ടർ ലഭ്യമാക്കണം. മലയോര മേഖലകളിൽ ഒരു ടീം ഒരു ദിവസം ശരാശരി 10 വീടുകളും, സമതല പ്രദേശത്ത് 20 വീടുകളും സന്ദർശിക്കുകയാണെങ്കിൽ 100-200 വീടുകൾവരെ പരിശോധിക്കാനാവും. ആവശ്യമായ ടീമുകളെ ജില്ലാ കളക്ടർ 22നകം നിയോഗിക്കും.തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ/അസിസ്റ്റന്റ് എൻജിനീയർ/ ഓവർസിയർ എന്നിവരുടെ വിശദവിവരങ്ങൾ ബന്ധപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, നഗരസഭ/മുൻസിപ്പൽ സെക്രട്ടറിമാർ 21 നകം ജില്ലാ കളക്ടർക്ക് നൽകണം.ദുരന്തബാധിതമായ എല്ലാ വീടുകളുടേയും നിലവിലെ സ്ഥിതി ഒരു മൊബൈൽ ആപ്പ് വഴി കെട്ടിടത്തിന്റെ സ്ഥലത്തിന്റെ ഫോട്ടോ അടക്കമാണ് ശേഖരിക്കേണ്ടത്. നഷ്ടം തിട്ടപ്പെടുത്താൻ നിയോഗിക്കുന്ന ടീമിന് താലൂക്ക് തലത്തിൽ പരിശീലനം നൽകും. താലൂക്കിൽ നിന്നും പരിശീലനം നൽകി പ്രാവീണ്യമുള്ള രണ്ട് റവന്യൂ ഉദ്യോഗസ്ഥരുടെ പേര്, തസ്തിക, മൊബൈൽ നമ്പർ എന്നിവ 22നകം ജില്ലാ കളക്ടർ ലഭ്യമാക്കണം. ക്യാമ്പിൽ ഉണ്ടായിരുന്നതും എന്നാൽ ആവശ്യമായ പൂർണവിവരങ്ങൾ (ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, റേഷൻ കാർഡ് നമ്പർ, ആധാർ നമ്പർ) ലഭ്യമാകാത്ത മുഴുവൻ വ്യക്തികളുടെയും, ധനസഹായം വിതരണം നടത്താൻ ആവശ്യമായ വിവരങ്ങളും ഇതിലൂടെ ശേഖരിക്കാൻ ടീമിന് നിർദേശം നൽകും.


മാമ്മൂടന്‍ വള്ളം നീരണിയുമ്പോള്‍ കുറച്ചു ചരിത്രം

ചരിത്രപുരുഷന്‍ ചെമ്പില്‍ അരയന്റെ  18 ഓടിയില്‍ പ്രമുഖ സ്ഥാനീയനായ “ചിറചാടി “ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അന്നത്തെ B ഗ്രേഡ് ഓടി കോട്ടയം മാങ്ങാനം കളരിക്കല്‍ കുടുംബം വിലയ്ക്ക് വാങ്ങി “ചിറ ചാടി “ അങ്ങനെ “ കളരിക്കല്‍ “ വള്ളമായി .അന്ന് വെച്ചൂരിലെരു പുരയിടത്തില്‍ ആയിരുന്നു വള്ളത്തിന് വിശ്രമം . അക്കാലത്ത് താഴത്തങ്ങാടിയിലും സമീപദേശങ്ങളിലും വെന്നിക്കൊടിപാറിച്ചിരുന്ന കളരിക്കല്‍ വള്ളം .നെഹ്രുട്രോഫിയില്‍ കുമരകത്തെ ചെറു ക്ലബ്ബുകള്‍ കൊണ്ടുവന്ന് കളിച്ചിരുന്നു .മാട്ടിയിലെ തുടർച്ചയായ വിജയങ്ങൾക്ക് ശേഷം  ചുണ്ടന്‍ കളിയില്‍ UBC കൈനകരി പുന്നമട അടക്കി വാണകാലം ചേന്നങ്കരിയില്‍ ഒരു ചെറു ക്ലബ്ബ് ഉദയം ചെയ്തു 1969 – ല്‍ FBC ചേന്നങ്കരി & വേണാട്ടുകാട് ടീം .70 – ല്‍ ഒരു വള്ളം വിലയ്ക്ക് വാങ്ങാന്‍ ടീം തീരുമാനിച്ചു . അങ്ങനെ കളരിക്കല്‍ വള്ളം വിലയ്ക്ക് വാങ്ങി “ ഫിലോമിന “ എന്ന് നാമകരണം ചെയ്തു . 71 – ല്‍ ആണ് കന്നിമത്സരം കളിക്കുന്നത് . 71 മൂലം കളി ജയിച്ച ആവേശത്തില്‍ നെഹ്രുട്രോഫിയില്‍ പോരാട്ടത്തിന് ഇറങ്ങിയ ഫിലോമിന എതിരാളികളെ ബഹുദൂരം പിന്തള്ളി വിജയം നേടി .ചമ്പക്കുളത്തും ,നെഹ്രുട്രോഫിയിലും തുടര്ച്ച്യായി വിജയിച്ച് ഹാട്രിക് നേടി ഈ കാലയളവില്‍ കേരളത്തിലെ പ്രസിദ്ധമായ ജലമേളകളില്‍ മിക്കതും ഫിലോമിന തന്നെ ജേതാവായി .ഈ തുടര്‍ വിജയങ്ങള്‍ ടീം വളരുന്നതിനും A ടീം ചുണ്ടനിലും B ടീം ഫിലോമിനയിലും കളിച്ചു നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു .ഈ കാലത്ത് 80 ഉം 81 ഉം ഡ്യുക്ക് വള്ളത്തില്‍ നീരേറ്റ്പുറത്ത് വിജയിച്ച് ഹാട്രിക്ക് നേടാന്‍ 82 – ല്‍ എത്തിയ മാമൂട്ടില്‍ കുടുംബക്കാര്‍ മാളിയേക്കല്‍ വള്ളത്തോട് തോറ്റ് ഹാട്രിക്ക് നഷ്ടമായി . മാമൂട്ടില്‍ കുടുംബക്കാര്‍ വിജയിച്ച മാളിയേക്കല്‍ വള്ളം ഇരട്ടി വില നല്കാാമെന്ന് പറഞ്ഞ് മാമ്മൂട്ടിലെ സണ്ണിച്ചന്‍  വിലയ്ക്ക് ചോദിച്ചു .എന്നാല്‍ നേരത്തെ വില പറഞ്ഞുറപ്പിച്ച മാളിയേക്കല്‍ വള്ളം ഉടമ പറഞ്ഞവാക്കിന് വില കല്പ്പി്ച്ച് തോട്ടുകടവന്‍ കുടുംബത്തിന് വള്ളം നല്കി . ഇതില്‍ മനംനൊന്ത് മാമ്മൂട്ടില്‍ പ്രവാസി മലയാളിയായ സണ്ണിച്ചന്‍ മാമൂട്ടില്‍ FBC യുടെ ഫിലോമിന വള്ളം വിലയ്ക്ക് വാങ്ങി .വടക്കന്‍ ഓടി വള്ളം വെയ്ക്കുന്നതില്‍ മിടുക്കനായ വൈക്കം വാസു ആചാരിയെ വിളിച്ചുവരുത്തി വള്ളം അഴിച്ചു നീട്ടി പ്പണിത് “ മാമൂടന്‍ A ഗ്രേഡ് ഓടി “ യാക്കി നീരണിഞ്ഞു .അന്ന് കേരളാ കൊണ്ഗ്രസിന്റെഇ യുവ MLA യും ബഹുമാന്യനുമായ ശ്രീ .പി.ജെ .ജോസഫ് ആണ് വള്ളം നീരണിയിച്ചത് . പടക്കുതിര,അഴകേശന്‍ ,മാട്ടി ,ജലകേസരി ,ഡായി ,വലിയയ്യപ്പന്‍ ,വലിയ പണ്ഡിതന്‍ ,മിന്നല്‍ തങ്കം എന്നീ പേരും പെരുമയും ഉള്ള വള്ളങ്ങള്ക്കൊ പ്പം മാമൂടനും ഒരു കൈനോക്കാന്‍ തന്നെ തീരുമാനിച്ചു അങ്ങനെ കുമരകം ,കൈനകരി ടീമുകള്‍ തുഴഞ്ഞിട്ടും പടക്കുതിരക്ക് മുന്പിുല്‍ പലവട്ടം തോൽ വി  പിണഞ്ഞു .പിന്നീട് 80 കളില്‍ കുമരകം നാഷണാന്തറടീം നെഹ്രുട്രോഫിയില്‍ മാമൂടനെ ആദ്യമായി വിജയിപ്പിച്ചു . പച്ച ചെക്കിടിക്കാട് ടീം 2 തവണ നെഹ്രുട്രോഫി തുടർച്ചയായി  വിജയിപ്പിച്ചു .എന്നാല്‍ ഹാട്രിക്ക് വിജയം എന്ന ലക്ഷ്യം മാമ്മൂടന്‍ നഷ്ടപ്പെടുത്തി . മാന്നറും നീരേറ്റ്പുറവും മാമൂടന് തട്ടകമാണ് .ഏത് വമ്പനെയും പലകുറി തകര്ത്ത് തരിപ്പണമാക്കി വിജയ ഗാഥകള്‍ രചിച്ച മാമൂടന്‍  ക്ഷീണിതനായി .ശക്തരായ എതിരാളികള്‍ രംഗത്ത് എത്തിയപ്പോള്‍ സ്വന്തം തട്ടകത്തിലും തോല്‍വി ഏറ്റുവാങ്ങുന്നു . 31 1/4 കോല്‍ നീളവും ,46 അംഗുലം വീതിയും ഉള്ള മാമൂടനില്‍ 51 തുഴക്കാരും 3 അമരക്കാരും ,3 നിലയാളുകളും മത്സരസമയത്ത് പങ്കെടുക്കും .ഏതൊരു വള്ളംകളി പ്രേമിയുടെയും മനസ്സില്‍ മത്സരാവേശത്തിന്റെ അത്ഭുത കാഴ്ചകള്‍ നിറച്ച് വിജയങ്ങള്‍ നേടിയിട്ടുള്ള മാമൂടന്‍ വീണ്ടും അതെ പാതയില്‍ തിരികെയെത്തും എന്ന പ്രതീക്ഷയിലാണ് ജലോത്സവ വേദികളും ആരാധകരും .2018 മാർച്ച്‌ 12 ന്  ഉച്ചയ്ക്ക്  12:10 ന്  ശുഭ മുഹൂർത്തത്തിൽ  ഉളികുത്തിയ മാമൂടൻ  മുൻപ്  പലപ്പോഴും ചെറിയതോതില്‍ പിതുക്കിയിട്ടുണ്ട്  മാമൂടന്‍ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ ഉറപ്പിച്ചാണ് വള്ളം പുതുക്കിയത്  .മുഖ്യമായും വള്ളത്തിന്‍റെ പിടിപ്പ് കൂട്ടി... കൂടാതെ അമരചുരുളിന്‍റെ ഭാഗത്ത് അകലം കൂട്ടി...വള്ളത്തിന്‍റെ വില്ല് പൂര്‍ണ്ണമായും പുതുക്കി ....വള്ളത്തിന്‍റെ മധ്യഭാഗത്ത് വീതിഉള്ള പലക ചേര്‍ത്തു .അങ്ങനെ മത്സരിച്ചുമുന്നേറാൻ മാമൂടൻ സജ്ജമായിക്കഴിഞ്ഞു . കോവില്‍ മുക്ക് സാബുനാരായണന്‍ ആചാരിയാണ്‌ മുഖ്യ ശില്പി . 2019  ആഗസ്റ്റ്  19 ന്  ഉച്ചയ്ക്ക്  12:05  ന് പുതുക്കി പണിത് അടുത്ത സീസണില്‍ മികച്ച വിജയങ്ങള്‍ ലക്ഷ്യമിട്ട് നീരണിയുന്ന  മാമൂടന് എല്ലാ വിധ ഭാവുകങ്ങളും നേര്ന്നു 


എടിഎം ഇടപാടുകള്‍ സൗജന്യം വിശദാംശങ്ങളറിയാം

പണം പിൻവലിക്കലല്ലാത്ത എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരിക്കുമെന്ന് റിസർവ് ബാങ്ക്.ബാലൻസ് പരിശോധന ചെക്ക് ബുക്കിന് അപേക്ഷിക്കൽ നികുതി അടയ്ക്കൽ പണം കൈമാറ്റം ചെയ്യൽ എന്നിവ ഇനി എത്രവേണമെങ്കിലും സൗജന്യമായി നടത്താം.നിലവിൽ നിശ്ചിത എണ്ണത്തിൽ കൂടുതലുള്ള എല്ലാ എടിഎം ഇടപാടുകൾക്കും ബാങ്കുകൾ ചാർജ് ഈടാക്കിയിരുന്നു. വിശദവിവരങ്ങൾ അറിയാം: ഹാർഡ് വേർ, സോഫ്റ്റ് വേർ തുടങ്ങിയവയുടെ സാങ്കേതിക തകരാറുമമൂലം എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയാതെവന്നാൽ അത് ഇടപാടായി കണക്കാക്കാൻ പാടില്ല.  എടിഎമ്മിൽ പണമില്ലാതെ വന്നതുമൂലം പണം ലഭിക്കാതെ വന്നാൽ അത് ഇടപാടായി കണക്കാക്കില്ല. നിലവിൽ അത് ഇടപാടായി കണക്കാക്കിയിരുന്നു.നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. അതിൽതന്നെ എസ്ബിഐയിൽനിന്ന് അഞ്ചും മറ്റു ബാങ്കുകളിൽനിന്ന് മൂന്ന് ഇടപാടുകളുമാണ് ഇത്.മെട്രോ നഗരങ്ങളിലല്ലാത്തവർക്ക് 10 സൗജന്യ ഇടപാടുകൾ നടത്താം. എസ്ബിഐയുടെ എടിഎംവഴി അഞ്ചും മറ്റു ബാങ്കുകളുടെ അഞ്ചും ഇടപാടുകളാണ് അനുവദിച്ചിരുന്നത്. ഇതുവരെ പണം പിൻവലിക്കൽ അല്ലാതെയുള്ളവയും ഇടപാടായി കണക്കാക്കിയിരുന്നു. ഓഗസ്റ്റ് 14നുള്ള അറിയിപ്പിലാണ് എടിഎം ഇടപാടുസംബന്ധിച്ച പുതിയ തീരുമാനം റിസർവ് ബാങ്ക് പുറത്തുവിട്ടത്. 


നേരിടാം_ഒറ്റക്കെട്ടായ് മുഖ്യമന്ത്രിയുടെ വാക്കുകൾ കേൾക്കു

നഷ്ടപ്പെട്ട ജീവന്‍ ആരു വിചാരിച്ചാലും തിരിച്ചുനല്‍കാനാവില്ല. മറ്റു ഭൗതികവസ്തുക്കളുടെ നഷ്ടങ്ങളെല്ലാം നാം ഒത്തൊരുമിച്ചാല്‍ പരിഹരിക്കാനാവുന്നതാണ്. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് മനുഷ്യജീവനുകളെ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ക്കും ശ്രമങ്ങള്‍ക്കുമാണ് നാം മുന്‍ഗണന നല്‍കേണ്ടത്.പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അവര്‍ ക്യാമ്പുകളില്‍ എത്തിക്കഴിഞ്ഞാല്‍ നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ക്യാമ്പുകള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ എല്ലാ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്. നമ്മുടെ എറ്റവും ശക്തമായ അടിത്തറ പരസ്പര സ്നേഹം തന്നെയാണ്. ഏതിനെയും മറികടക്കാനുള്ള നമ്മുടെ മൂലധനമാണ് ആ സ്നേഹവും സൗഹൃദവും. അത് മുറുകെപ്പിടിച്ചു ഈ ദുരന്തത്തെയും മറികടക്കാനുള്ള ഇടപെടലാണ് ഈ ഘട്ടം ആവശ്യപ്പെടുത്.ദുരിതമനുഭവിക്കുന്ന ജനങ്ങളെ സംരക്ഷിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഈ രംഗത്ത് അനുഭവ സമ്പത്തുള്ളവരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു ഭാഗഭാക്കാവാനും മറ്റെല്ലാ ഭിന്നതകളും മാറ്റിവച്ചുകൊണ്ട് കഴിയേണ്ടതുണ്ട്.






ഉരുൾപൊട്ടൽ - അറിഞ്ഞിരിക്കേണ്ടത്

ഉരുൾപൊട്ടലിനു മുൻപ്, ഉരുൾപൊട്ടൽ സമയത്തു, ഉരുൾപൊട്ടലിനു ശേഷം എന്ന ക്രമത്തിൽഉരുൾപൊട്ടലിനു മുൻപ്• പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക • കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക. • എമർജൻസി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാൽ കൈയിൽ കരുതുകയും ചെയ്യുക. • അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്പറുകൾ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കുകയും ചെയ്യുക.• ശക്തമായ മഴയുള്ളപ്പോൾ ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കുക. • വീട് ഒഴിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക.ഉരുൾപൊട്ടൽ സമയത്തു• മരങ്ങളുടെ ചുവടെ അഭയം തേടരുത്. • പ്രഥമ ശുശ്രൂഷ അറിയുന്നവർ മറ്റുള്ളവരെ സഹായിക്കുകയും, എത്രയും പെട്ടെന്ന് തന്നെ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക. • വയോധികർ, കുട്ടികൾ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവർക്ക് രക്ഷാപ്രവർത്തനങ്ങളിൽ മുൻഗണന നൽകുക. • വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്നു ഉറപ്പു വരുത്തുക.• ഉരുൾപൊട്ടൽ സമയത്തു നിങ്ങൾ വീട്ടിനകത്താണെങ്കിൽ ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുക. • ഉരുൾപൊട്ടലിൽ പെടുകയാണെങ്കിൽ നിങ്ങളുടെ തലയിൽ പരിക്കേൽക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുക.ഉരുൾപൊട്ടലിനു ശേഷം• ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തേക്ക് സന്ദർശനത്തിന് പോകാതിരിക്കുക. • ഉരുൾപൊട്ടൽ പ്രദേശത്തു നിന്ന് ചിത്രങ്ങളോ സെൽഫിയോ എടുക്കരുത്. • ഉരുൾപൊട്ടലിനു ശേഷം വീണു കിടക്കുന്ന വൈദ്യുതി ലൈനുകൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക, ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുക. • രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ തടസ്സപ്പെടുത്തരുത്. ആംബുലെൻസിനും മറ്റു വാഹനങ്ങൾക്കും സുഗമമായി പോകുവാനുള്ള സാഹചര്യം ഒരുക്കുക.• കെട്ടിടാവശിഷ്ടങ്ങളിൽ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവർ മാത്രം ഏർപ്പെടുക.


കാലവര്‍ഷക്കെടുതിയില്‍ പെട്ടവരെ സഹായിക്കാൻ സംസ്ഥാന പോലീസ് ആസ്ഥാനത്ത് കൺട്രോൾ റൂം സജ്ജമാക്കി.

കാലവര്‍ഷക്കെടുതിയില്‍ പെട്ടവരെ സഹായിക്കാൻ സംസ്ഥാന പോലീസ് ആസ്ഥാനത്ത് കൺട്രോൾ റൂം സജ്ജമാക്കി. സഹായം ആവശ്യപ്പെട്ട് 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് എമര്‍ജന്‍സി റെസ്പോണ്‍സ് സെന്‍ററില്‍ ലഭിക്കുന്ന ഓരോ സന്ദേശവും എവിടെനിന്നാണെന്നു വളരെ കൃത്യമായി മനസ്സിലാക്കാനാകും. ഈ സംവിധാനം എല്ലാ കണ്‍ട്രോള്‍ റൂം വാഹനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ വിളിക്കുന്ന ആളുടെ സമീപപ്രദേശത്തുള്ള വാഹനം ഉടന്‍ തന്നെ സ്ഥലത്തെത്തും. ഇതുവഴി എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തകരെ സ്ഥലത്തേയ്ക്ക് എത്തിക്കാനും കഴിയും. ഈ നമ്പറിലേക്ക് എസ് എം എസ് സന്ദേശങ്ങള്‍ അയയ്ക്കുവാന്‍ സാധിക്കും. സംസ്ഥാനത്തിന്‍റെ ഏതു ഭാഗത്തുനിന്നും ഈ നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാവുന്നതാണ്. '112 ഇന്ത്യ' എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും സ്റ്റേറ്റ് എമര്‍ജന്‍സി റെസ്പോണ്‍സ് സെന്‍ററിന്‍റെ സഹായം തേടാവുന്നതാണ്. ഈ ആപ്പിലെ പാനിക്ക് ബട്ടണ്‍ അമര്‍ത്തിയാല്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആ നമ്പറിലേക്ക് തിരികെ വിളിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് സഹായം ലഭ്യമാക്കും.


ബാണാസുര സാഗർ ഡാം എക്സിക്യൂട്ടീബാണാസുര സാഗർ ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകുന്ന ജാഗ്രതാ നിർദ്ദേശംവ് എഞ്ചിനീയർ നൽകുന്ന ജാഗ്രതാ നിർദ്ദേശം

ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ പ്രദേശത്തു പെയ്യുന്ന മഴവെള്ളം കരമാൻ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. അതിനാൽ ഇന്ന് (10l 08l 2019) ന് രാവിലെ എട്ടു മണി മുതൽ *റെഡ് അലർട്ട്* പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ*ഇന്ന് ഉച്ച കഴിഞ്ഞ് 3.00 മണി മുതൽ* ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ തുടർന്ന് ജലം മിതമായ തോതിൽ പുറത്തേക്ക് ഒഴുക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്.. ഇതു മൂലം കരമാൻ തോടിലെ ജലനിരപ്പ് നിലവിൽ ഉള്ളതിനേക്കാൾ 10 സെൻറീമീറ്റർ മുതൽ 15 സെൻറീമീറ്റർ വരെ വർദ്ധന ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ഇരു കരകളിലും ഉള്ള ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്..


​മഴ വെള്ളം, പെരുവെള്ളം, നുണ വെള്ളം... ​​ദുരന്തനിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരൻകുടി ഫെയ്സ് ബുക്കിൽ കുറിച്ചത്

​ഇന്ന് രാവിലെ മുതൽ വലിയ മഴയാണ്. കളമശ്ശേരിയിൽ നിന്നും കോതമംഗലത്തേക്ക് പോകുമ്പോൾ തന്നെ വെള്ളം എവിടെയും ഉയർന്നു വരുന്നത് കാണാമായിരുന്നു. തിരിച്ചു വരുമ്പോഴേക്കും ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി.ഇതൊരു പ്രളയമാണോ, കഴിഞ്ഞ വർഷത്തെ പോലെ പ്രളയം ഉണ്ടാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ആളുകൾ എന്നോട് ചോദിക്കുന്നുണ്ട്. പതിവ് പോലെ ഔദ്യോഗികമായ സന്ദേശങ്ങൾ സർക്കാർ സംവിധാനങ്ങളിൽ നിന്നുമാണ് വരേണ്ടത്. സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിറ്റി ഇരുപത്തിനാല് മണിക്കൂറും സ്ഥിതിഗതികൾ വീക്ഷിക്കുന്നു, മുഖ്യമന്ത്രി അല്പം മുൻപ് മാധ്യമങ്ങളോട് സംസാരിച്ചു. കേന്ദ്ര ദുരന്ത നിവാരണ സേനയും വായു സേനയുടെ ഹെലികോപ്റ്ററുകളും ഉൾപ്പടെ എല്ലാം സജ്ജമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.ഞാൻ അവധിയായി നാട്ടിലുണ്ട്. വ്യക്തിപരമായ നിലയിൽ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. തൽക്കാലം എൻറെ വായനക്കാരുടെ അറിവിലേക്കായി കുറച്ചു കാര്യങ്ങൾ പറയാം.1. കേരളത്തിൽ മൊത്തമായി ഇപ്പോൾ ഒരു പ്രളയത്തിന്റെ സാഹചര്യമില്ല. മഴ വെള്ളം ഉണ്ട്, പെരുവെള്ളം ഇല്ല. നുണ വെള്ളം കയറ്റി പ്രളയഭീതി ഉണ്ടാക്കരുത്. നിങ്ങൾക്ക് വ്യക്തിപരമായി വ്യക്തമായി അറിയാത്ത ഒരു വിവരവും ഷെയർ ചെയ്യരുത്. അവിടെ വെള്ളം കയറി, ഇവിടം വെള്ളത്തിനടിയിലായി എന്നൊക്കെയുള്ള സന്ദേശം വരും. ഇതോരോന്നും നമ്മൾ ഷെയർ ചെയ്താൽ നാളെ നേരം വെളുക്കുമ്പോഴേക്കും കേരളത്തെ നുണവെള്ളത്തിനടിയിലാക്കാൻ നമുക്ക് പറ്റും. ആളുകൾ പേടിച്ച് രാത്രി തന്നെ വീട് വിട്ടോടാൻ തുടങ്ങും, അനാവശ്യ അപകടങ്ങളുണ്ടാകും. അത് വേണ്ട.2. കണ്ടിടത്തോളവും ചുറ്റുപാടും പെയ്യുന്ന വെള്ളം പുഴയിലേക്കാണ് ഒഴുകുന്നത്. അതിൻറെ സ്വാഭാവിക പാതയിൽ കെട്ടിടങ്ങളും റോഡും ഉള്ളിടത്താണ് റോഡ് കവിഞ്ഞു വെള്ളം ഒഴുകുന്നത്. നിലവിൽ പുഴയിലേക്കെത്തുന്ന വെള്ളം ഉൾക്കൊള്ളാനുള്ള കഴിവ് വലിയ പുഴകൾക്കുണ്ട്.3. വരും ദിവസങ്ങൾ വേലിയേറ്റം കുറഞ്ഞു വരുന്ന ദിവസങ്ങളാണെന്നത് നല്ല കാര്യമാണ്. പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുകിപ്പോകാൻ എളുപ്പമാണ്.4. പൊതുവിൽ സ്ഥിതികൾ ഇങ്ങനെ ആണെങ്കിലും, ചെറിയ ചില നദികളിൽ വെള്ളം ഉയരുന്നുണ്ട്. അനവധി ചെറിയ തോടുകൾ കവിഞ്ഞൊഴുകുന്നുണ്ട്. നിങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ താഴ്ന്ന പ്രദേശമാണെങ്കിൽ, അവിടെ വെള്ളം കയറുന്നുണ്ടെങ്കിൽ ആവശ്യമെങ്കിൽ മാറി താമസിക്കുക. ഇക്കാര്യത്തിൽ അമാന്തം വേണ്ട.5. വെള്ളം തൊട്ടടുത്ത് എത്തിയിട്ടില്ലെങ്കിലും അങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യുമെന്ന് വീട്ടിലും റെസിഡന്റ് അസോസിയേഷനിലും ചർച്ച നടത്തുക. എങ്ങോട്ടാണ് മാറി താമസിക്കേണ്ടത്, അങ്ങോട്ട് പോകാനുള്ള റോഡുകൾ വെള്ളത്തിനടിയിൽ ആകുമോ എന്നൊക്കെയാണ് ചിന്തിക്കേണ്ടതും ചർച്ച ചെയ്യേണ്ടതും. കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ ഓർക്കുക.6. ഏറ്റവും ശ്രദ്ധിക്കേണ്ടത് ഹൈ റേഞ്ചിൽ ഉള്ളവരാണ്. വയനാട്ടിലും മൂന്നാറിലും ഇടുക്കിയിലും കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിഞ്ഞു ദുർബലമായ ഏറെ കുന്നിൻ പ്രദേശങ്ങളുണ്ട്. തുടർച്ചയായ മഴ ഈ പ്രദേശത്ത് നൂറുകണക്കിന് ചെറുതും വലുതുമായ മണ്ണിടിച്ചിലുകൾ ഉണ്ടാക്കും. ഹൈ റേഞ്ചിൽ താമസിക്കുന്നവർ അവരുടെ അടുത്ത് മുൻപ് മണ്ണിടിഞ്ഞ പ്രദേശങ്ങളുണ്ടെങ്കിൽ അവിടെ നിന്നും മാറി താമസിക്കണം, ഇല്ലാത്തവർ സ്ഥിതിഗതികൾ നിരീക്ഷിക്കണം. സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. മഴ, ചെറുതാണെങ്കിലും മണ്ണിടിച്ചിൽ സാധ്യത വർദ്ധിപ്പിക്കുകയാണ്.7. അത്യാവശ്യമല്ലെങ്കിൽ ഹൈ റേഞ്ച് യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. യാത്ര ഉണ്ടെങ്കിൽ തന്നെ അത് പകൽ വെളിച്ചത്തിൽ മാത്രം ചെയ്യുക. റോഡുകൾ മൊത്തമായി മണ്ണിടിച്ചിലിൽ താഴേക്ക് പോകാം, കൂടുതൽ വാഹനങ്ങൾ പോകുന്നത് പോലും മണ്ണിടിച്ചിലിന് കാരണമാകാം.8. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ഏറ്റവും വേഗത്തിൽ യാത്ര ചെയ്യാൻ ശ്രമിക്കുന്നത് ഇപ്പോൾ കേരളത്തിൽ സാധാരണ ആയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രധാന റോഡുകൾ അല്ലാതെ പരിചയമില്ലാത്ത ഇടറോഡുകളിൽ ഇപ്പോൾ ട്രാഫിക്ക് കൂടിയിട്ടുണ്ട്. ഈ വഴികളിൽ പലതിലും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രാത്രി യാത്രക്ക് ഗൂഗിൾ മാപ്പ് ഒഴിവാക്കുന്നതാണ് നല്ലത്.9. റോഡുകളിൽ വെള്ളം ഒഴുകുന്നുണ്ടെങ്കിൽ അത് അത്ര ഉയരത്തിൽ അല്ലെങ്കിൽ പോലും സൂക്ഷിക്കുക, അപകടകരമായ ഒഴുക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ക്രോസ്സ് ചെയ്യുക, അത് നടന്നാണെങ്കിലും വാഹനത്തിൽ ആണെങ്കിലും.10. മഴക്കാലത്ത് റോഡപകടങ്ങൾ കൂടുതലാണ്. ശ്രദ്ധിക്കുക, അത്യാവശ്യമെങ്കിൽ മാത്രം രാത്രി യാത്രകൾ ചെയ്യുക.തിരക്ക് പിടിച്ച് അത്യാവശ്യ വസ്തുക്കൾ വാങ്ങി കൂട്ടേണ്ട ആവശ്യമൊന്നും ഇപ്പോൾ കേരളത്തിൽ ഇല്ല. ഇതും ഇതിലപ്പുറവും ചാടിക്കടന്ന ജനതയാണ് നമ്മൾ. അതുകൊണ്ട് ഒട്ടും പേടിക്കേണ്ട കാര്യമില്ല. തയ്യാറായിരിക്കുന്നതാണ് പ്രധാനം. കേരളത്തിന്റെ മുകളിൽ ഒരു കണ്ണുമായി ഞാനും ഇവിടെയുണ്ട്.മുരളി തുമ്മാരുകുടി പെരുമ്പാവൂർ, ഓഗസ്റ്റ് 8, രാത്രി 10:30


കണ്ണൂർ കളക്ടറുടെ അറിയിപ്പ് .

കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ജില്ലയിൽ പ്രളയവും ഉരുൾപൊട്ടലും വ്യാപകമാണ്. 44റിലീഫ് ക്യാമ്പുകളിലായി നിലവില്‍ 3000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌. 2018 ലെ പ്രളയത്തെ നാം തരണം ചെയ്തതിലും ഫലപ്രദമായി ഈ പ്രളയം അതിജീവിക്കാൻ നമുക്ക് സാധിക്കണം.ക്യാമ്പുകളിൽ മികവുറ്റ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമുള്ള അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നൽകിയിട്ടുണ്ട്‌.ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് അവശ്യ വസ്തുക്കള്‍ ഇവര്‍ക്കു നല്‍കുന്നതിനായി സുമനസ്സുകളുടെ സഹകരണം കൂടിയേ തീരൂ. ആയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് ആവശ്യമായ വസ്തുക്കൾ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ചുവടെ പറയുന്ന സാധനങ്ങളാണ് നിലവിൽ ആവശ്യമുള്ളത്. ഇവ കണ്ണൂർ സിവിൽ സ്റ്റേഷനിൽ എത്തിച്ച് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുവാനുള്ള നമ്പറുകൾ1077 (കണ്ണൂരിനുള്ളിൽ നിന്നും വിളിക്കുമ്പോൾ )04972700645(കണ്ണൂരിനു പുറത്തു നിന്ന് വിളിക്കുമ്പോൾ )സജി കുമാർ, ഡെപ്യൂട്ടി കളക്ടർ (LA) 8547616030റിംന, സീനിയർ ക്ലാർക്ക് 9400051410, 7012776976ജയഫർ സാദിഖ്, സീനിയർ ക്ലാർക്ക് 9744111954ആവശ്യമുള്ള സാധനങ്ങൾപായകമ്പിളിപ്പുതപ്പ്‌അടിവസ്ത്രങ്ങൾമുണ്ട്‌നൈറ്റികുട്ടികളുടെ വസ്ത്രങ്ങൾഹവായ്‌ ചെരിപ്പ്‌സാനിറ്ററി നാപ്കിൻസോപ്പ്‌ഡെറ്റോൾസോപ്പ്‌ പൗഡർബ്ലീച്ചിംഗ്‌ പൗഡർക്ലോറിൻബിസ്ക്കറ്റ്‌അരിപഞ്ചസാരചെറുപയർപരിപ്പ്‌കടലവെളിച്ചെണ്ണFlood and Landslide followed by heavy rainfall is causing a disastrous situationKannur More than 3000 citizens are rescued and accommodated in 44relief camps. Necessary facilities are provided at these camps. Your magnanimous contributions in kind are required to ensure wellbeing of our fellow brethren. Kindly donate the following materials.Sleeping MatBlanketUnder Garments (Gents, Ladies and Children)DhothiNight GownChildren's ApparelSlippersSanitary NapkinSoapDettolSoap PowderBleaching PowderChlorineBiscuitRiceSugarGreen GramDalBlack GramCoconut oilCollection Centre: Collectorate, KANNUR Kerala 670 002Phone: 1077 (from within KANNUR)Phone: 04972700645(from outside KANNUR)SAJIKUMAR SL Dy.Collector (LA) 8547616030RIMNA, Senior Clerk 9400051410, 7012776976Jayafar Sadick, Senior Clerk 9744111954#KANNUR DISTRICT#



​മഴക്കെടുതി; ​വാർത്തകൾ അറിയാനും മറ്റുള്ളവരിലേക്ക്‌ എത്തിക്കാനും താഴെ പറയുന്ന പേജുകൾ/നമ്പറുകൾ ഉപയോഗിക്കുക

​മഴക്കെടുതികളെക്കുറിച്ചും അപകട സാധ്യതകളെക്കുറിച്ചും സത്യസന്ധവും ആധികാരികവുമായ ​​​​വാർത്തകൾ അറിയാനും മറ്റുള്ളവരിലേക്ക്‌ എത്തിക്കാനും താഴെ പറയുന്ന പേജുകൾ/നമ്പറുകൾ ഉപയോഗിക്കുക. ഈ ലിങ്കുകൾ ​​ദുരന്തനിവാരണ അതോറിറ്റിയുടെ ഒഫിഷ്യൽ പേജ് വഴി അവർ നൽക്കുന്ന വിവരങ്ങളാണ്. ഒരു കാരണവശാലും ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള വാർത്തകൾ പരത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.1.മുഖ്യമന്ത്രിയുടെ പേജ്‌:https://www.facebook.com/CMOKerala/https://www.facebook.com/PinarayiVijayan/2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജ്‌:https://m.facebook.com/KeralaStateDisasterManagementAuthorityksdma/ 3.വൈദ്യുതവകുപ്പ്‌ മന്ത്രിയുടെ പേജ്‌:https://www.facebook.com/mmmani.mundackal/4.ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ പേജ്‌:https://www.facebook.com/kkshailaja/5.റവന്യൂ വകുപ്പ് മന്ത്രിയുടെ പേജ്‌:https://www.facebook.com/Echandrashekharan/6.പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേജ്:https://www.facebook.com/Comrade.G.Sudhakaran/7.ടൂറിസം വകുപ്പ്‌ മന്ത്രിയുടെ പേജ്‌:https://m.facebook.com/kadakampally/8.തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേജ്‌:https://m.facebook.com/collectortvpm/9.കൊല്ലം ജില്ലാ കളക്ടറുടെ പേജ്‌:https://m.facebook.com/dckollam/10.പത്തനംതിട്ട ജില്ലാ കളക്ടറുടെ പേജ്‌:https://www.facebook.com/dc.pathanamthitta/11.ആലപ്പുഴ ജില്ലാ കളക്ടറുടേ പേജ്‌:https://m.facebook.com/districtcollectoralappuzha/12.കോട്ടയം ജില്ലാ കളക്ടറുടെ പേജ്‌:https://www.facebook.com/collectorkottayam/13.ഇടുക്കി ജില്ലാ കളക്ടറുടെ പേജ്‌:https://www.facebook.com/collectoridukki/14.എറണാകുളം ജില്ലാ കളക്ടറുടെ പേജ്‌:https://www.facebook.com/dcekm/15.തൃശ്ശൂർ ജില്ലാ കളക്ടറുടെ പേജ്‌:https://www.facebook.com/tsrcoll.ker/16.പാലക്കാട്‌ ജില്ലാ കളക്ടറുടെ പേജ്‌:https://m.facebook.com/DISTRICTCOLLECTORPALAKKAD/17.മലപ്പുറം ജില്ലാ കളക്ടറുടെ പേജ്‌:https://www.facebook.com/malappuramcollector/18..കോഴിക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:https://www.facebook.com/CollectorKKD/19.വയനാട്‌ ജില്ലാ കളക്ടറുടെ പേജ്‌:https://m.facebook.com/wayanadWE/20.കണ്ണൂർ ജില്ലാ കളക്ടറുടെ പേജ്‌:https://www.facebook.com/CollectorKNR/21.കാസർക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:https://m.facebook.com/KasaragodCollector/22.റീബിൽഡ് കേരളയുടെ പേജ്:https://www.facebook.com/RebuildKerala/23.ആരോഗ്യ ജാഗ്രതയുടെ പേജ്‌:https://m.facebook.com/arogyajagratha/24. Stand With Kerala യുടെ പേജ്:https://www.facebook.com/withkerala/നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പർ 8281292702. 0471-4851335സംസ്ഥാന ദുരന്ത നിവാരണ എമർജൻസി നമ്പർ:1070ജില്ലാ എമർജൻസി നമ്പരുകൾ ടോൾ ഫ്രീ നമ്പർ : 1077 (STD കോഡുകൾ ചേർക്കണം).തിരുവനന്തപുരം :04712731177കൊല്ലം: 04742793473.പത്തനംതിട്ട: 04682222505,04682322515ആലപ്പുഴ : 04772251720കോട്ടയം : 04812562001,9447029007ഇടുക്കി : 0486 2233111, 0486 2233130എറണാകുളം : 0484 2423001തൃശ്ശൂർ : 0487 2362424, 9447074424പാലക്കാട് : 0491 2505309, 2505209, 2505566മലപ്പുറം : 0483 2736320, 0483 2736326കോഴിക്കോട് : 0495 2372966,04962620235,04952223088വയനാട് : 8078409770,04936204151കണ്ണൂർ : 0497 2700645 0497 2713266 8547616034കാസർകോട് : 04994255010Kerala State Emergency Operations Centre - 0471-2364424, Fax: 0471-2364424Kerala State Disaster Management Control Room - 0471-2331639, Fax: 0471-2333198ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന പുതിയ വെബ്സൈറ്റ് ആണ്http://keralarescue.in.ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ :1. സഹായം അഭ്യർത്ഥിയ്‌ക്കാൻ 2. ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയാൻ 3.വളന്റിയർ ആകാൻ 4.വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ5. ഇതുവരെ വന്ന അഭ്യർത്ഥനകൾ(ജില്ല തിരിച്ച്)#StandWithKerala #KeralaFloods


സംസ്ഥാനത്ത് കനത്ത മഴ; മിക്കയിടങ്ങളിലും റെഡ് അലേർട്ട്

കേരളം നേരിട്ട മഹാപ്രളയത്തിന് ഒരു വയസാകുമ്പോൾ കേരളം വീണ്ടും പ്രളയത്തിന്റെ ഭീതിയിലാണ്. സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴയാണ്. ഇടുക്കിയിലെ ചില ഇടങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കോഴിക്കോട്, മലപ്പുറം ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ ,പാലക്കാട് ,കണ്ണൂർ ,വയനാട് കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോടിന്റെയും കണ്ണൂരിന്റെയും മലയോര മേഖലയിൽ ഇന്നലെ മുതൽ ശക്തമായ മഴയായിരുന്നു. കണ്ണൂരിന്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. നിലമ്പൂരിലും കനത്ത മഴയും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ജനങ്ങൾ ഭീതിപ്പെടേണ്ട കാര്യമില്ലായെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന്

ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹി എയിംസിലായിരുന്നു അന്ത്യം. ജനകീയ നിലപാടുകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ്. വാജ്പേയി മന്ത്രിസഭയിൽ വാർത്താവിതരണ–പ്രക്ഷേപണ മന്ത്രിയായിരുന്നു. രാവിലെ 11 വരെ വസതിയിൽ പൊതുദർശനം. 12 മുതൽ മൂന്നു വരെ ബിജെപി ആസ്ഥാനത്ത് പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം മൂന്നു മണിക്ക് ലോധി റോഡ് വൈദ്യുത ശ്മശാനത്തിൽ നടക്കും.ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. മുതിർന്ന ബിജെപി നേതാവ്, ലോക്സഭയിലെ മുൻപ്രതിപക്ഷ നേതാവ്, ദില്ലി മുൻ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയിൽ സംസ്ഥാന മന്ത്രി. നാല് ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു.1996,1998,1999 വാജ്പേയ്, 2014 നരേന്ദ്ര മോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകൾ കൈകാര്യം ചെയ്തു.


വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ

സ്വര മാധുര്യം കൊണ്ട് ജന മനസ്സുകളെ കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടിയാണ് കെ.എസ് ചിത്ര. ഇന്ന് അന്‍പത്തിയാറാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ  എത്തിയിരിക്കുന്നത്. 1979-ല്‍ എം.ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ലേറെ ഗാനങ്ങള്‍ പാടിയ ചിത്ര 15 സംസ്ഥാന പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.


സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. ഇന്ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പരുപാടി ഉദ്‌ഘാടനം നിർവഹിച്ചു. സാംസ്കാരിക മന്ത്രി എ കെ ബാലൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.മികച്ച നടൻ: ജയസൂര്യ, സൗബിൻ സാഹിർമികച്ച നടി: നിമിഷ സജയന്‍ (ചിത്രം: ചോല)മികച്ച സ്വഭാവ നടന്‍: ജോജു ജോര്‍ജ് (ചിത്രം: ജോസഫ്)മികച്ച സ്വഭാവനടി: സാവിത്രി ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ)മികച്ച ബാലതാരം: അബനി ആദി (ചിത്രം: പന്ത്)മികച്ച ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയമികച്ച സംവിധായകന്‍: ശ്യാമ പ്രസാദ് (ഒരു ഞായറാഴ്ച)മികച്ച കഥാചിത്രം: കാന്തന്‍ (ഷെരീഫ് ഇസ)മികച്ച പിന്നണി ഗായകന്‍: വിജയ് യേശുദാസ് (പൂമുത്തോളേ ഗാനം.. ചിത്രം: ജോസഫ്)മികച്ച ഗായിക: ശ്രേയ ഘോഷാല്‍ (ചിത്രം: ആമി)മികച്ച ചലച്ചിത്ര ഗ്രന്ഥം: മലയാള സിനിമ പിന്നിട്ട വഴികള്‍ (എം. ജയരാജ്)മികച്ച ഗാനരചയിതാവ്: ബികെ ഹരിനാരായണന്‍മികച്ച പശ്ചാത്തല സംഗീതം: ബിജിബാല്‍മികച്ച സ്വഭാവ നടി: സരസ ബാലുശ്ശേരിമികച്ച ചിത്രസംയോജകന്‍: അരവിന്ദ് മന്‍മഥന്‍മികച്ച നവാഗതസംവിധായകന്‍: സക്കരിയ മുഹമ്മദ്മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്(ആണ്‍): ഷമ്മി തിലകന്‍മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്(പെണ്‍): സ്‌നേഹമികച്ച നൃത്തസംവിധായകന്‍: പ്രസന്ന സുജിത്ത്‌




സംസ്ഥാനത്ത് കനത്ത മഴ; കാസർകോഡ് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയെത്തുടർന്ന് കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കാണ് അവധി. മഴ കനക്കുന്ന സാഹചര്യത്തിൽ വെള്ളപൊക്കം, ഉരുൾപൊട്ടൽ  തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കും സാധ്യതയുള്ളതായി റിപ്പോർട്ടുകൾ ഉണ്ട് അതിനാൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്. മഴ അതിശക്തമായതിനെത്തുടർന്ന് കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട തുടങ്ങിയ ജില്ലകളുടെ വിവിധ ഭാഗങ്ങളിലും വെള്ളം കയറിയിരുന്നു. കണ്ണൂരിൽ പത്തൊൻപത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അതേസമയം കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു. ജൂലൈ 19, 20, 21, 22, 23 തീയതികളിലാണ് ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.


​ആദായ നികുതി അടക്കാം വികസനത്തിൽ പങ്കാളിയാകാം

​ഈ ആളുകളെല്ലാം തീര്‍ച്ചയായും ആദായ നികുതി നല്‍കേണ്ടവരാണ് ആദായ നികുതി ഇളവ് പരിധിക്ക് സമീപമോ അതില്‍ കൂടുതലോ വരുന്ന ഭൂരിഭാഗം ആളുകളും ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യേണ്ടതുണ്ടോ എന്ന് ആശയക്കുഴപ്പത്തിലാണ്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി - ജൂലൈ 31, 2019 ആസന്നമായതിനാല്‍, 2018-19 സാമ്പത്തിക വര്‍ഷത്തിനും 2019-20 മൂല്യനിര്‍ണ്ണയ വര്‍ഷത്തിനും ആദായ നികുതി അടയ്ക്കാന്‍ തയ്യാറുള്ള ആളുകള്‍ അവരുടെ ആദായ നികുതി ബാധ്യത ക്ലിയര്‍ ചെയ്യണം അവസാന തീയതി. 2019 ജൂലൈ 31 ന് ശേഷം, ആദായനികുതി വകുപ്പ് ഐടിആര്‍ ഫയല്‍ വൈകിയാല്‍ പേയ്മെന്റ് പിഴ ഈടാക്കും കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍, ആദായ നികുതി വകുപ്പ് 2018 ജൂലൈ 31 മുതല്‍ 2018 ഓഗസ്റ്റ് 31 വരെ ഐടിആര്‍ ഫയലിംഗ് സമയപരിധി ഒരു മാസം നീട്ടി. ഇപ്പോള്‍ വരെ, 2019 ജൂലൈ 31 ലെ ആദായനികുതി ഫയലിംഗ് സമയപരിധി നീട്ടുന്നതിനുള്ള സൂചനകളൊന്നുമില്ല. അതിനാല്‍, ഐടിആര്‍ ഫയലിംഗ് അന്തിമകാലാവധി വരെ ഒരാള്‍ക്ക് പ്രതീക്ഷിക്കാനാവില്ല. പിഴകളില്‍ നിന്ന് സുരക്ഷിതവും വ്യക്തവുമായി തുടരുന്നതിന്, യോഗ്യതയുള്ള എല്ലാ നികുതിദായകരും ആദായനികുതി സമര്‍പ്പിക്കുന്ന അവസാന തീയതിയിലോ അതിനു മുമ്പോ ഐടിആര്‍ ഫയല്‍ ചെയ്യേണ്ടതാണ്. വരുമാനവും പ്രായപരിധിയും അനുസരിച്ച് സര്‍ക്കാര്‍ ഒഴിവാക്കുന്ന കുറച്ച് ആളുകളെ ഒഴികെ, തൊഴില്‍ ചെയ്യാവുന്നവരും സമ്പാദിക്കുന്നവരുമായ ഒരു വലിയ വിഭാഗം ആദായ നികുതി അടയ്ക്കാന്‍ നിര്‍ബന്ധിതരാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 2019-20 ഇടക്കാല ബജറ്റില്‍ 5 ലക്ഷം രൂപ വരെ സമ്പാദിക്കുന്നവര്‍ക്കായി ആക്ടിംഗ് ധനമന്ത്രി പീയൂഷ് ഗോയല്‍ സമ്പൂര്‍ണ്ണ ആദായ നികുതി ഇളവ് ഏര്‍പ്പെടുത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്.ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന്, ഒരു വര്‍ഷത്തില്‍ 5 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന വ്യക്തികളുടെ ഫലപ്രദമായ ആദായ നികുതി ബാധ്യത പൂജ്യമായിത്തീര്‍ന്നു, *എന്നിരുന്നാലും, ഈ ആളുകളെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല.* അടിസ്ഥാന ആദായ നികുതി ഇളവ് പരിധി *2.5 ലക്ഷം കവിയുന്ന 60 വയസ്സിന് താഴെയുള്ള എല്ലാ സാധാരണ പൗരന്മാര്‍ക്കും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കും (60 വയസ്സിനും 80 വയസ്സിനും ഇടയില്‍) സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്കും (80 വയസ്സിനു മുകളില്‍) ആദായ നികുതി ഇളവ് പരിധി യഥാക്രമം 3 ലക്ഷം, 5 ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്


​കേന്ദ്രം പിടിമുറുക്കുന്നു

​സർക്കാർ ഉദ്യോഗസ്ഥരുടെ സമൂഹ ഔദ്യോഗിക ആവശ്യത്തിനുള്ള കംപ്യൂട്ടർ, മൊബൈൽഫോൺ തുടങ്ങിയവ വഴി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനു സർക്കാരുദ്യോഗസ്ഥർക്കു കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തി. ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന കംപ്യൂട്ടറുകളിൽ രഹസ്യസ്വഭാവമുള്ള ജോലികൾ ചെയ്യരുതെന്നും നിർദേശിച്ചു.ഉദ്യോഗസ്ഥർ, കരാർ ജീവനക്കാർ തുടങ്ങി ആരുംതന്നെ ഔദ്യോഗികവിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കരുതെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ 24 പേജുള്ള കുറിപ്പിൽ പറയുന്നു. സുരക്ഷാവീഴ്ച പ്രതിരോധിക്കാനും സർക്കാരിന്റെ വിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് നടപടി.സർക്കാർ വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി രഹസ്യവിവരങ്ങൾ ചോർത്തിയെടുക്കാൻ വിദേശത്തുനിന്നു ദിവസേന ശരാശരി 30 ശ്രമങ്ങൾ ഉണ്ടാവുന്നുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകൾ.ഔദ്യോഗിക ജോലികൾക്കു വീട്ടിലെ വൈ-ഫൈ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളും കുറിപ്പിലുണ്ട്. ഒട്ടേറെ ഉദ്യോഗസ്ഥർ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും കംപ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകളുള്ള വെബ്സൈറ്റുകളിൽ അറിയാതെ പ്രവേശിക്കുന്നുണ്ടെന്നും മന്ത്രാലയം പറയുന്നു. ഉദ്യോഗസ്ഥർക്കുള്ള നിർദേശങ്ങൾഗൂഗിൾഡ്രൈവ് പോലുള്ള സ്വകാര്യ സേവനങ്ങളിൽ സർക്കാരിന്റെ രഹസ്യവിവരങ്ങൾ സൂക്ഷിക്കരുത്. വിവരങ്ങൾ നഷ്ടപ്പെട്ടാൽ നിയമനടപടിക്കു വിധേയരാകേണ്ടി വരും.പെൻഡ്രൈവ്, സി.ഡി. പോലുള്ള സംഭരണ ഉപകരണങ്ങളിലേക്ക് രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പകർത്തുമ്പോൾ അവ കോഡുഭാഷയിലേക്കു മാറ്റണം.സ്ഥാപനം അനുവദിച്ചിട്ടുള്ള സംഭരണ ഉപകരണങ്ങളിൽ മാത്രമേ ഇത്തരം വിവരങ്ങൾ ശേഖരിച്ചുവെക്കാവൂ.അനുമതിയില്ലാതെ ഇത്തരം ഉപകരണങ്ങൾ ഓഫീസിനു പുറത്തേക്കു കൊണ്ടുപോകരുത്.രഹസ്യവിവരങ്ങൾ ഇ-മെയിലായി അയയ്ക്കരുത്.ഔദ്യോഗിക ഇ-മെയിൽ അക്കൗണ്ടുകൾക്ക് പൊതു വൈ-ഫൈ വഴി ഉപയോഗിക്കരുത്.


പത്താംക്ലാസുകാരെ പാഠം പടിപ്പിക്കും

പത്താംക്ലാസുകാരെ പാഠം പടിപ്പിക്കുംഒമ്പതാം ക്ലാസിൽ പഠിച്ചപാഠം ഇക്കൊല്ലത്തെ പത്താംക്ലാസുകാർ വീണ്ടും പഠിക്കണം. ഊർജതന്ത്രം പുസ്തകത്തിലാണ് കഴിഞ്ഞവർഷം ഒമ്പതിലായിരുന്ന പാഠം ഇക്കൊല്ലം അതേപടി പത്തിലേക്ക് മാറ്റിയത്.പാഠപുസ്തകം പരിഷ്കരിച്ചപ്പോൾ പത്താംക്ലാസിലെ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലെ ഫിസിക്സ് പുസ്തകങ്ങളിൽ അഞ്ചുപേജുകൾ അതുപോലെ ആവർത്തിച്ചു.* വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ (Effects of electricity) എന്ന ഒന്നാം അധ്യായത്തിലാണിത്. ഇതിലെ പ്രതിരോധകങ്ങളുടെ ക്രമീകരണം സർക്യൂട്ടുകൾ (Arrangements of resistors in circuits) എന്ന ഭാഗം മുതലാണ് ആവർത്തനം. കഴിഞ്ഞവർഷത്തെ ഒമ്പതാംക്ലാസ് ഫിസിക്സിലെ ആറാമത്തെ അധ്യായത്തിൽ ഈ അഞ്ചുപേജുകളും ഉണ്ടായിരുന്നു. ഈവർഷം ഒമ്പതാംക്ലാസിലെ ഫിസിക്സ് പുസ്തകവും മാറിയതിനാൽ അടുത്തവർഷം പത്താംക്ലാസിൽ എത്തുന്ന കുട്ടിക്ക് ഇത് പ്രശ്നമാവില്ല. തരംഗചലനം ഇക്കൊല്ലത്തെ കുട്ടികൾ പഠിക്കില്ലപാഠപുസ്തകം പരിഷ്കരിച്ചപ്പോൾ പത്താംക്ലാസിൽനിന്ന് തരംഗചലനം (wave motion) എന്ന അധ്യായം ഒഴിവാക്കിയത് തുടർപഠനത്തിന് ബുദ്ധിമുട്ടുണ്ടാക്കും.തരംഗചലനത്തിലെ ആവൃത്തി (frequency), തരംഗദൈർഘ്യം (wave length) എന്നീ അടിസ്ഥാന സംജ്ഞകൾപോലും ഈ കുട്ടികൾക്ക് പഠിക്കാൻ കഴിയില്ല. *ഇവർ പ്ലസ് വണ്ണിന് എത്തുമ്പോൾ പ്രാഥമികപാഠംപോലും അറിയാതെ തരംഗചലനത്തിന്റെ അടുത്തഘട്ടം പഠിക്കേണ്ടിവരും.


കറണ്ട് മോഷണം പിടികൂടും

വൈദ്യുതി മീറ്റർ നോക്കി ബില്ല് തരാനെത്തുന്നവർ ഇനി വൈദ്യുതി മോഷണവും പിടികൂടും. മീറ്റർ റീഡർമാർക്ക് വൈദ്യുതിമോഷണം പിടികൂടുന്ന ചുമതലകൂടി നൽകിയിരിക്കുകയാണ് വൈദ്യുതിവകുപ്പ്. ഇതിനാവശ്യമായ പരിശീലനവും കൊടുത്തുതുടങ്ങി. *മീറ്റർ ലൂപ്പിങ്, ഡയറക്ട് കണക്ഷൻ, സർവീസ് വയറിൽനിന്ന് മോഷണം തുടങ്ങിയ തട്ടിപ്പുകളാണ് ഇനി മീറ്റർ റീഡർമാർ പരിശോധിക്കുക.* ഇതുവരെ ഇത് ചെയ്തിരുന്നത് വൈദ്യുതിവകുപ്പിലെ ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡാണ്. ഇത്തരം ജീവനക്കാരുടെ കുറവും മോഷണത്തിലെ വർധനയുമാണ് മീറ്റർ റീഡർമാരെ ഇൗ ഉത്തരവാദിത്വവുംകൂടി ഏൽപ്പിക്കാൻ കാരണമായത്.കൃഷി ആവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യമായിരുന്നതിനാൽ ഇവിടങ്ങളിൽ കാര്യമായ പരിശോധന ഉണ്ടായിരുന്നില്ല. തട്ടിപ്പും കുറവായിരുന്നു. കൃഷിക്കായുള്ള വൈദ്യുതിക്ക് നിരക്ക് ഇൗടാക്കിത്തുടങ്ങിയതോടെ തട്ടിപ്പ് കൂടാൻ സാധ്യതയുള്ളതായും വിലയിരുത്തുന്നു.സംസ്ഥാനത്ത് പത്തുമാസത്തിൽ കണ്ടെത്തിയത് 25 കോടിയുടെ വൈദ്യുതിമോഷണമാണ്. ഇക്കാലയളവിൽ 20 കോടിയിലേറെ രൂപ പിഴയായി ഇൗടാക്കിയതിൽ 12 കോടിയും മലബാർ മേഖലയിൽനിന്നാണ്. കാസർകോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് വൈദ്യുതിമോഷണം ഏറ്റവും കൂടുതൽ കണ്ടെത്തിയിട്ടുള്ളത്.


​സർക്കാർ നിയമന അറിയിപ്പില്ല നേരിട്ട് കൈപ്പറ്റാം

​തിരുവനന്തപുരം: നിയമന ശുപാര്‍ശ മെമ്മോ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ്‌സി ഓഫീസില്‍ വച്ച്‌ നേരിട്ട് കൈമാറാന്‍ തീരുമാനം. ജൂലൈ 25 മുതല്‍ അംഗീകരിക്കുന്ന നിയമന ശുപാര്‍ശകള്‍ക്കാണ് പുതിയ നടപടി ക്രമം ബാധകമാകുക. ആഗസ്റ്റ് 5-ന് കമ്മീഷന്‍റെ ആസ്ഥാന ഓഫീസില്‍ വച്ച്‌ ഈ നടപടി ക്രമമനുസരിച്ച്‌ അഡ്വൈസ്‌ മെമ്മോ വിതരണം ആരംഭിക്കും. മറ്റ് മേഖല/ ജില്ലാ ഓഫീസുകളില്‍ തുടര്‍ന്നുളള ദിവസങ്ങളിലായി വിതരണം ചെയ്യും. നിശ്ചിത ദിവസം കൈപ്പറ്റാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുളള ദിവസങ്ങളിലും അതാത് പിഎസ്‌സി ഓഫീസില്‍ നിന്നും കൈപ്പറ്റാം.നിലവില്‍ തപാലിലാണ് അഡ്വൈസ്‌ മെമ്മോ അയക്കുന്നത്‌.പലപ്പോഴും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് ലഭിക്കുന്നില്ല എന്ന പരാതിയും ഉണ്ടായിരുന്നു. അഡ്വൈസ്‌ മെമ്മോയുടെ ഡ്യൂപ്ലിക്കേറ്റ് നല്‍കുന്നതിന് നിലവില്‍ വ്യവസ്ഥയുമില്ല. പകരം നിയമനം ശുപാര്‍ശ ചെയ്തുവെന്ന അറിയിപ്പ്‌ നല്‍കാന്‍ മാത്രമേ കഴിയൂ. നിയമന ശുപാര്‍ശ കമ്മീഷന്‍റെ ഓഫീസില്‍ നേരില്‍ ഹാജരായി ഉദ്യോഗാര്‍ത്ഥി കൈപ്പറ്റുന്നതോടെ അതിന് പരിഹാരമാകും.


​പാസ്പോർട്ട് പോലീസ് വേരിഭിക്കേഷൻ ഇനി ഓൺലൈനിൽ അറിയാം

​പാസ്പോർട്ട് പോലീസ് വേരിഭിക്കേഷൻ ഇനി ഓൺലൈനിൽ അറിയാംപാസ്പോർട്ട് ലഭിക്കാനായി സമർപ്പിക്കുന്ന അപേക്ഷകളിന്മേൽ നടക്കുന്ന പോലീസ് വെരിഫിക്കേഷന്റെ സ്ഥിതിഅറിയാൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. https://evip.keralapolice.gov.in എന്ന പോർട്ടലിൽ പാസ്പോർട്ട് അപേക്ഷയുടെ 15 അക്കങ്ങളുള്ള ഫയൽ നമ്പർ നൽകിയാൽ വെരിഫിക്കേഷൻ നടപടിയുടെ സ്ഥിതി അറിയാൻ സാധിക്കും. കൂടാതെ അന്വേഷണത്തിൽ കാലതാമസം നേരിട്ടാലോ പരാതി ഉണ്ടെങ്കിലോ ആ വിവരവും ഈ പോർട്ടലിലൂടെ അറിയിക്കാവുന്നതാണ്. ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാർ പരാതികൾ പരിശോധിക്കുന്നതാണ്. 


നേതാവ് മീഡിയ

കുറച്ചു ചിന്ത ..ചിന്തയിൽ കുറച്ചു കാര്യം ..കാര്യത്തിൽ കുറച്ച് കളി ..കളിയിൽ കുറച്ച് പഠനം ...നൻമ നിറഞ്ഞ വാർത്തകളും  വിശേഷങ്ങളും അടിസ്ഥാനമാക്കിയുള്ള വീഡിയോ ബ്ലോഗ് ചാനലാണ് നേതാവ് മീഡിയ. വിദ്യാഭ്യാസം, കല, കായികം, ആരോഗ്യം, സിനിമ എന്നിങ്ങനെ ഒട്ടനവധി   വാർത്തകളും വിശേങ്ങളും നിങ്ങൾക്ക് ഇവിടെ ലഭിക്കും. രസകരമായ കളികളിലൂടെയും വീഡിയോസിലുടെയും ഞങ്ങൾ  നിങ്ങളിലേക്ക് എത്തുന്നു.കുറച്ച് കളിയും ചിരിയും പഠനവുമൊക്കെയായി നിങ്ങളിലേക്ക് എത്തുന്നു നേതാവ് മീഡിയ.ഞങ്ങൾക്ക് പങ്കിടാൻ ധാരാളം ഉണ്ട്, അതിനാൽ നിങ്ങൾ ഞങ്ങളുടെ YouTube ചാനൽ സബ്‌സ്‌ക്രൈബുചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുക, സബ്‌സ്‌ക്രൈബുചെയ്യുന്നത് തികച്ചും സൗജന്യമാണ്


​​​​മുചക്ര വണ്ടിക്കാർ മുന്നിട്ടിറങ്ങുന്നു

​തി​രു​വ​ന​ന്ത​പു​രം​:​ ​​​കെ.​എ​സ്.​ആ​ര്‍.​ടി.​സി​ ​പ്രീ​ ​പെ​യ്ഡ് ​ഓട്ടോ​ ​കൗ​ണ്ട​റി​ല്‍​ ​നി​ന്നും​ ​ആ​ര്‍.​സി.​സി​യി​ലേ​ക്ക് ​രോ​ഗി​ക​ളെ​ ​കൊ​ണ്ടു​പോ​കാ​ന്‍​ ​സ​മ്മ​ത​മ​റി​യി​ച്ച്‌ 23​ ​ആ​ട്ടോ​ ​ഡ്രൈ​വ​ര്‍​മാ​ര്‍.​ ​ ഇവരെ ഏതു സമയത്ത് വിളിച്ചാലും രോഗികളേയും അവരുടെ ബന്ധുക്കളേയും ആർ സി സിയിൽ എത്തിക്കും.​ത​യ്യാ​റാ​യ​ ​ആ​ട്ടോ​ ​ഡ്രൈ​വ​ര്‍​മാ​രു​ടെ​ ​പേ​രും​ ​നമ്പറും​ ​ചു​വ​ടെ​;​ ​മു​രു​ക​ന്‍​ ​(9539111715),​​​ ​വി​നു​ ​(8086737383​)​​,​​​ ​ലെ​നി​ന്‍​ ​(8078994621​)​​,​​​ ​ബി​ജു​ ​(8086931970​)​​,​​​ ​വേ​ണു​ക്കു​ട്ട​ന്‍​ ​നാ​യ​ര്‍​ ​(9497008477),​​​ ​നാ​ഗ​പ്പ​ന്‍​ ​ആ​ശാ​രി​ ​(8929393260​)​​,​​​ ​വി​പി​ന്‍​ ​(8606609645​)​​,​​​ ​റ​ഹിം​ ​(9946956338​)​​,​​​ ​ഹ​ല്ലാ​ക്ക് ​(9745492356​)​​,​​​ ​സു​രേ​ഷ് ​കു​മാ​ര്‍​ ​(9020129173​)​​,​​​ ​അ​നി​ല്‍​കു​മാ​‌​ര്‍​ ​(9895636582​)​​,​​​ ​വി​ക്ര​മ​ന്‍​ ​(9567610790​),​ ​ബാ​ബു​ ​(7994349553​),​ ​ഹ​രി​കു​മാ​ര്‍​ ​(9495059207​),​ ​രാ​ധാ​കൃ​ഷ്ണ​ന്‍​ ​(9207832082​),​ ​ജി​ത്തു​ ​(8547574743​),​ ​ജ​യ​പ്ര​കാ​ശ് ​(9188183272​),​ ​സു​ല​ഭ​കു​മാ​ര്‍​ ​(9895481551​),​ ​സ​ത്യ​ന്‍​ ​(9048704925​),​ ​സ്റ്റീ​ഫ​ന്‍​ ​(9020220222​),​ ​രാ​കേ​ഷ് ​നാ​ഥ് ​(8086012873​),​ ​അ​രു​ണ്‍​കു​മാ​ര്‍​ ​(7012489166​),​ ​സു​രേ​ഷ് ​(6282974237​).


പോലീസ് പറയുന്നു ഓട്ടോ ചാർജ്

​ഓട്ടോ നിരക്കിനെ കുറിച്ച് നിരവധി പേർ സംശയം ചോദിച്ചിരുന്നു. സംസ്ഥാന ഗതാഗത കമ്മീഷണറുടെ 45/2018/ഗതാ തിയതി 11/12/2018 നിർദ്ദേശ പ്രകാരം കേരള സർക്കാർ മോട്ടോർവാഹന വകുപ്പ് ഇറക്കിയ ഓട്ടോ ചാർജ്ജ് പട്ടിക ചുവടെ ചേർക്കുന്നു. മിനിമം ചാർജ്ജിൽ സഞ്ചരിക്കാവുന്ന 1.5 കി. മീറ്ററിന് ശേഷമുള്ള 0.5 കിലോമീറ്റർ ഇടവിട്ടുള്ള നിരക്കുകൾ പട്ടികയിൽ നൽകിയിട്ടുണ്ട്. യാത്ര ചെയ്യാവുന്ന കൃത്യമായ ദൂരം പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ യാത്ര ചെയ്യുന്ന ഓരോ 100  മീറ്ററിനും 1.2 രൂപ വച്ച് നൽകേണ്ടതാണ്. രാത്രി 10 മണിക്ക് ശേഷം രാവിലെ 5 മണിവരെ നടത്തുന്ന യാത്രകൾക്ക് മേൽ സൂചിപ്പിച്ച ചാർജ്‌ജിന്റെ 50% കൂടി അധികമായി നൽകേണ്ടതാണ്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് എന്നീ കോർപ്പറേഷനുകളും കണ്ണൂർ, പാലക്കാട്, കോട്ടയം എന്നീ പ്രധാന ടൗണുകളും ഒഴികെയുള്ള സ്ഥലങ്ങളിൽ പകൽ 5 മണി മുതൽ  രാത്രി 10 മണി വരെ നടത്തുന്ന ഒരു വശത്തേക്ക് മാത്രമുള്ള യാത്രകൾക്ക് മിനിമം ചാർജ്‌ജിന്‌ പുറമേയുള്ള തുകയുടെ 50% അധികമായി നൽകേണ്ടതാണ്.  ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് മീറ്റർ ചാർജ്ജ് മാത്രം നൽകിയാൽ മതിയാകും. വെയ്റ്റിംഗ് ചാർജ്ജ് ഓരോ 15 മിനിറ്റിനോ അതിന്റെ ഭാഗങ്ങൾക്കോ 10 രൂപ നിരക്കിലും ഒരു ദിവസത്തേക്ക് പരമാവധി 250 രൂപയും ആകുന്നു. യാത്ര സംബന്ധമായ പരാതികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, മോട്ടോർ വാഹന വകുപ്പ് ഓഫീസിലോ, 112, 1090, 1099  എന്നീ നമ്പറുകളിലോ അറിയിക്കുക. വകുപ്പ് ഓഫീസുകളുടെ വിലാസവും നമ്പറും www.mvd.kerala.gov.in  എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.  #keralapolice


​ക്ലൗഡ്‌ഫെയര്‍ സെര്‍വര്‍ തകരാറില്‍; ലോകത്താകമാനം വെബ്‌സൈറ്റുകളില്‍ തടസം നേരിടുന്നു

​ലോകത്തെ സുപ്രധാന കണ്ടന്റ് ഡെലിവറി നെറ്റ് വർക്ക് സേവന ദാതാവും ഇന്റർനെറ്റ് ഹോസ്റ്റിങ് പ്ലാറ്റ്ഫോമുമായ ക്ലൗഡ് ഫെയറിൽ തകരാർ. ഇതേ തുടർന്ന് ലോകത്താകമാനമുള്ള വിവിധ വെബ്സൈറ്റുകളുടെ പ്രവർത്തനം താറുമാറായി. ഇന്റനെറ്റ് സേവനങ്ങളുടെ പകുതിയോളം ക്ലൗഡ്ഫെയർ തകരാറിനെ തുടർന്ന് നിശ്ചലമായതായി റിപ്പോർട്ടുകൾ പറയുന്നു.ഫ്ലൈട്രേഡർ, ഡൗൺ ഡിറ്റക്റ്റർ, ഡിസ്കോർഡ്, കോയിൻബേസ് പ്രോ പോലുള്ള വെബ്സൈറ്റുകളുടെ പ്രവർത്തനത്തിൽ തടസം നേരിടുന്നുണ്ട്. ക്ലൗഡ്ഫെയർ സെർവറുകൾ എപ്പോൾ പൂർവസ്ഥിതിയിലാകുമെന്ന് വ്യക്തമല്ല.കമ്പനിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന വെബ്സൈറ്റുകളാണ് വലിയൊരു വിഭാഗവും. ഇന്ത്യയിലെ പല മുൻനിര വെബ്സൈറ്റുകളും ഇന്റർനെറ്റ് സേവനങ്ങളും ക്ലൗഡ്ഫെയർ സെർവറുകളെ ആശ്രയിച്ചാണുള്ളത്. ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സെർവീസ് അറ്റാക്ക് പോലുള്ള സൈബർ ആക്രമണങ്ങളിൽ നിന്നും ഈ വെബ്സൈറ്റുകളെ സംരക്ഷിക്കുന്നതും ക്ലൗഡ്ഫെയർ സെർവറുകളാണ്.അതേസമയം നെറ്റ് വർക്കിൽ ഉടനീളം പ്രശ്നം നേരിടുന്നതായി മനസിലാക്കുന്നുവെന്നും പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചുവരികയാണെന്നും ക്ലൗഡ്ഫെയർ സിഇഓ മാത്യൂ പ്രൈസ് പറഞ്ഞു.


​സാരഥി സോഫ്റ്റ്‌വെയർ എത്തി, ഇനി ലൈസൻസ് കിട്ടും

മോട്ടോർ വാഹന വകുപ്പിൽ ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനമായ ‘സാരഥി’ വന്നതിനെത്തുടർന്ന് കെട്ടിക്കിടന്ന ലൈസൻസുകളുടെ വിതരണം തുടങ്ങുന്നു. മൂന്നുമാസത്തോളമായി കെട്ടിക്കിടന്ന ലൈസൻസുകളാണ്  സബ് ആർ.ടി. ഓഫീസ് മുഖാന്തരം വിതരണം ചെയ്യുന്നത്. പുതിയ സംവിധാനത്തിലൂടെ എല്ലാ ലൈസൻസുകളും തിരുവനന്തപുരത്തെ ഏജൻസിമുഖാന്തരം വിതരണം ചെയ്യാനായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. നിയമപ്രശ്‌നം കാരണമാണ് ലൈസൻസ് വിതരണം തടസപ്പെട്ടത്. തടസ്സമൊഴിവാക്കി അതത് സബ് ആർ.ടി. ഓഫീസുകൾ മുഖാന്തരം വിതരണംചെയ്യാൻ ഉത്തരവ് വന്നു.ലൈസൻസിനായി അപേക്ഷിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ടെസ്റ്റ് പാസായവരുടെ ലൈസൻസുകളാണ് വിതരണം ചെയ്യുന്നത്. രണ്ടുമാസത്തെ അപേക്ഷകൾ കെട്ടിക്കിടന്നതോ​​ടെ സബ് ആർ.ടി. ഓഫീസ് ജീവനക്കാരന് താത്‌കാലിക ചുമതല നൽകിയാണ് ഇത്രയും ലൈസൻസുകൾ വിതരണത്തിനായി സജ്ജമാക്കിയത്. ടെസ്റ്റ് പാസായെന്നരേഖ ഉപയോഗിച്ചാണ് ഇതുവരെ ഇത്രയുംപേർ വാഹനമോടിച്ചിരുന്നത്. ഇനി ഇവർക്കെല്ലാം പുതിയരൂപത്തിലുള്ള ലൈസൻസാണ് ലഭ്യമാകുകയെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ അറിയിച്ചു. വിതരണം ഇങ്ങനെ2019 ഏപ്രിൽ 30 വരെയുള്ള ലൈസൻസുകളാണ് വിതരണം ചെയ്യുന്നത്. ബുധനാഴ്ച ഒറ്റപ്പാലം മിനി സിവിൽസ്റ്റേഷനിലുള്ള സബ് ആർ.ടി. ഓഫീസിലാണ് വിതരണം നടക്കുക. മാർച്ച് 31-നകം ടെസ്റ്റ് പൂർത്തിയാക്കിയവരുടെ ലൈസൻസ് രാവിലെ ഒമ്പതുമുതൽ 11 വരെ വിതരണംചെയ്യും. ഏപ്രിൽ മാസത്തിൽ ടെസ്റ്റ് വിജയിച്ചവരുടെ ലൈസൻസ് 11 മണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും വിതരണം ചെയ്യുമെന്ന് ജോയിന്റ് ആർ.ടി.ഒ. അറിയിച്ചു. 



​അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമാചരിച്ചു.

​ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയുടെയും കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെയും ചാലക്കുടി സെന്റ്. ജെയിംസ് ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശമടങ്ങുന്ന ഫ്ലാഷ് മോബും മൂകാഭിനയവും ഉണ്ടായി. ചാലക്കുടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി. ജയന്തി പ്രവീൺ കുമാർ റാലി ഉൽഘാടനം ചെയ്ത് ഫ്ലാഗ് ഓഫ് ചെയ്യുകയുണ്ടായി. ലഹരി വിരുദ്ധ പ്രതിജ്ഞ ചാലക്കുടി ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എം.ജി. ശിവദാസ് ചൊല്ലി കൊടുത്തു. സന്ദേശം നല്കി കൊണ്ട് ചാലക്കുടി സെന്റ ജെയിംസ് ആശുപത്രി ഡയറക്ടർ ഫാ: വർഗ്ഗീസ് പാത്താടനും ആശംസ നൽകി കൊണ്ട് മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബിജി സദാനന്ദനും പ്രസംഗിക്കുകയുണ്ടായി. റാലിയുടെ സമാപനത്തിൽ പൊതുജനങ്ങൾക്കായി ലഹരി വിരുദ്ധ സന്ദേശം നല്കി കൊണ്ട് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ജോർജ്ജ് എ.ജി.പ്രസംഗിച്ചു. അതോടൊപ്പം, ലഹരി വിരുദ്ധ സന്ദേശമടങ്ങുന്ന ലഘു രേഖകളും റിബ്ബൺ വിതരണവും ചെയ്യുകയുണ്ടായി. എക്സൈസ് ഉദ്യോഗസ്ഥരുടേയുടേയും ഗവ: ആശുപത്രിയിലെ മറ്റു വിഭാഗങ്ങളിലെ  ഡോക്ടേഴ്സിന്റേയും മറ്റു ആശുപത്രി ജീവനക്കാരുടേയും സാന്നിദ്ധ്യം ലഹരിവിരുദ്ധ സന്ദേശ റാലിയിൽ ഉടനീളം പ്രകടമായിരുന്നു...



​രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

​പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. തിരുവനന്തപുരം കൈരളി തീയറ്ററില്‍  സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ കേരളാ ഗവര്‍ണര്‍ പി സാദാശിവമാണ് മേള ഉദ്ഘാടനം ചെയ്തത്. വംശീയ പ്രശ്നങ്ങൾ പ്രമേയമാക്കിയ ചിത്രങ്ങളാണ് ഇത്തവണ പ്രദർശനത്തിനെത്തുക. അഗസ്റ്റിനോ ഫെറെന്‍റയുടെ ‘സെല്‍ഫി’ ആണ് ഉദ്ഘാടന ചിത്രം. രണ്ട് യുവാക്കളുടെ ക്യാമറക്കാഴ്‍ചയിലൂടെ നേപ്പിൾസ് നഗരത്തിലെ ഇരുണ്ട പശ്ചാത്തലങ്ങളെ തുറന്നു കാട്ടുന്ന ചിത്രമാണ് സെൽഫി. 262 ചിത്രങ്ങളാണ് ചലച്ചിത്ര മേളയിൽ പ്രദർശനത്തിനെത്തുന്നത്.


റാങ്കുകളുടെ തിളക്കമാര്‍ന്ന വിജയം

ഈ വര്‍ഷത്തെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ കോതമംഗലം, പുതുപ്പാടി, യല്‍ദോ മാര്‍ ബസേലിയോസ് കോളേജ് സ്‌കൂള്‍ ഓഫ് ഡിസൈന്‍ റാങ്കുകളുടെ തിളക്കത്തോടെ ഉന്നതവിജയം കരസ്ഥമാക്കി.ബാച്‌ലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ ശ്രീലക്ഷ്മിയും, അശ്വതി നാരായണനും യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കി. ബി. എ. ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈനില്‍ അപര്‍ണ്ണ വിനോദ് രണ്ടാം റാങ്കും നേടി. കോളജില്‍ തന്നെ നടത്തപ്പെട്ട കാംപസ്സ് ഇന്റര്‍വ്യൂവില്‍ നിന്നുതന്നെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും വിവിധ കമ്പനികളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.


​മഴയെത്തി; എടുക്കാം ചില മുൻകരുതലുകൾ

​കേരളത്തിന്റെ മിക്ക ഇടങ്ങളിലും മഴ കനത്തുപെയ്യാൻ തുടങ്ങി. ചുട്ടുപൊള്ളുന്ന ചൂട് മാറി മഴ ഇങ്ങെത്തുമ്പോൾ വേണം ഏറെ കരുതൽ. കാലാവസ്ഥയിൽ പെട്ടന്നുണ്ടാകുന്ന വ്യതിയാനങ്ങൾ പലവിധത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാനും കാരണമാകുന്നു. ആഹാരമുൾപ്പെടെയുള്ള ജീവിതശൈലികളിൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ അസുഖങ്ങളെ ഒരുപരിധി ഇല്ലാതാക്കാം.  മഴക്കാല രോഗങ്ങൾ മരണം വരെ സംഭവിക്കുന്നതിന് കാരണമായേക്കാം അതുകൊണ്ടുതന്നെ കരുതലോടെ വേണം ഓരോ ചുവടും മുന്നോട്ട് വയ്ക്കാൻ. തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നത് മഴക്കാലത്ത് ശീലമാക്കാം.ചിക്കന്‍ഗുനിയ, മലേറിയ, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, പന്നിപ്പനി തുടങ്ങിയവയാണ് മഴക്കാലത്ത് കണ്ടുവരുന്ന പ്രധാനരോഗങ്ങള്‍ . ഇടവിട്ടുള്ള പനി, വിറയല്‍, കടുത്ത തലവേദന, ശരീരവേദന, ക്ഷീണം, എന്നിവയും മഴക്കാലത്ത് മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിന്റെയും, കുടിക്കുന്ന വെള്ളത്തിന്റെയും ശുചിത്വം ഉറപ്പുവരുത്തണം. പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം.


​ഇത് അമ്മയും മകനും തമ്മിലുള്ള സ്നേഹം മാത്രമല്ല, കേരളം മാതൃകയാക്കേണ്ട ഒന്ന്

​വൈറലായി ഒരു ഫേസ്ബുക്ക്‌ കുറിപ്പ്അമ്മയുടെ വിവാഹത്തിന് മകൻ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തനിക്ക് വേണ്ടി ജീവിതത്തിൽ ഒരുപാട് വേദനകൾ സഹിച്ച ഒരു അമ്മയ്ക്ക് വേണ്ടി മകൻ ഒരുക്കിയ സമ്മാനമായിരിക്കാം ഒരുപക്ഷേ ഈ വിവാഹം. എന്തായാലും കേരളക്കര ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സമൂഹ മധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ ഈ അമ്മയെയും മകനേയും.ഗോകുല്‍ ശ്രീധറിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഗോകുല്‍ ശ്രീധറിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം… അമ്മയുടെ വിവാഹമായിരുന്നു.ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല..ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?, അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, ഇനിയും സഹിക്കുമെന്ന്. അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്…യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്….കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..


​സംസ്ഥാനത്ത് വാഹന പണിമുടക്കിന് ആഹ്വാനം

​സംസ്ഥാനത്ത് വാഹന പണിമുടക്കിന് ആഹ്വാനം​​ജൂണ്‍ 18 ന്  സംസ്ഥാനത്ത് വാഹന പണിമുടക്കിന് ആഹ്വനം. ​​ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വനം ചെയ്തിരിക്കുന്നത്. ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ തുടക്കസമയത്തെ പരിമിതികള്‍ മൂലം വാഹനപരിശോധന നടത്തി ജി.പി.എസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ‍ഓട്ടോ, ബസ്, ലോറി, ടാക്‌സി വാഹനങ്ങളാണ് പണി മുടക്കുക. കേരളത്തിലെ മോട്ടോര്‍ വാഹന സംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് തൃശൂരില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് വരുന്ന ചൊവ്വാഴ്ച പണിമുടക്കിന് തീരുമാനിച്ചിരിക്കുന്നത്.



​കൊച്ചിയിൽ നിപ വൈറസ് സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

​എറണാകുളത്ത് പനി ബാധിച്ച് ചികിത്സ തേടിയ യുവാവിന്  നിപ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. വടക്കൻ പറവൂർ സ്വദേശിയാണ് നിപ പിടിപെട്ടിരിക്കുന്ന യുവാവ്. യുവാവിനൊപ്പമുള്ള മൂന്ന് പേരടക്കം 86 പേർ നിരീക്ഷണത്തിലാണ്. എന്നാൽ നിപയെ പ്രതിരോധിക്കാൻ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അടക്കമുള്ളവർ അറിയിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി കൂടുതൽ ഐസലേഷൻ വാർഡുകൾ ആരോഗ്യ വിദഗ്ദർ സജ്ജമാക്കിയിട്ടുണ്ട്.അതേസമയം രോഗത്തെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നിരവധി വ്യാജ പ്രചരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങളിൽ അകപെടരുതെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.


​മാസം വെറും 55 രൂപ നിക്ഷേപിച്ച് 3000 രൂപ പെൻഷൻ വാങ്ങാം;​​ നിങ്ങൾ ചെയ്യേണ്ടത് എന്ത്?

 അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്ന പദ്ധതിയാണ് 'പ്രധാൻ മന്ത്രി ശ്രാം യോ​ഗി മൻധൻ യോജന. കുറഞ്ഞ തുക നിക്ഷേപം നടത്തി മാസം 3000 രൂപ വരെ പെൻഷൻ ലഭ്യമാക്കുന്ന പദ്ധതിയാണിത്. 2019 ഫെബ്രുവരിയിൽ പിയൂഷ് ഗോയലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും എങ്ങനെ നിക്ഷേപം നടത്താമെന്നും ചുവടെ ചേർക്കുന്നു. ആർക്കൊക്കെ അപേക്ഷിക്കാം? ഈ പദ്ധതി വഴി അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കുറഞ്ഞത് 3000 രൂപ വരെ പെൻഷൻ ലഭിക്കും. 18നും 40 നും ഇടയിൽ പ്രായമുള്ളവർക്കാണ് പദ്ധതിയിൽ അം​ഗമാകാൻ സാധിക്കുന്നത്. അപേക്ഷിക്കുന്നവർക്ക് ആധാർ കാർഡും സേവിംഗ്സ് ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. 18 വയസ്സിൽ പദ്ധതിയിൽ​​ അം​ഗങ്ങളാകുന്നവർ പ്രതിമാസം 55 രൂപ നൽകിയാൽ ഭാവിയിൽ 3000 രൂപ വീതം ഓരോ മാസവും പെൻഷൻ ലഭിക്കും. അപേക്ഷകൻ മരിച്ചാൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന കാലയളവിൽ വരിക്കാരൻ മരിച്ചാൽ ​ഗുണഭോക്താവിന്റെ ഭാര്യയ്ക്ക് 50 ശതമാനം തുക പെൻഷനായി ലഭിക്കും. മുഴുവൻ തുകയും പിൻവലിക്കണമെങ്കിൽ അ​ങ്ങനെയും തുക കൈപ്പറ്റാവുന്നതാണ്. വരിക്കാരൻ 60 വയസ്സിന് മുമ്പ് മരിച്ചാ. മാത്രമേ ഭാര്യ തുക കൈപ്പറ്റാൻ സാധിക്കൂ. എന്നാൽ പദ്ധതി പ്രകാരം വരിക്കാരന്റെ കാലശേഷം ഭാര്യക്ക് മാത്രമേ പദ്ധതിയില്‍ തുടരാൻ സാധിക്കൂ. മറ്റ് ബന്ധുക്കൾക്ക് സാധിക്കില്ല. വരുമാന പരിധി മാസം 15,000 രൂപയില്‍ താഴെ വരുമാനമുള്ള, ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് പിഎഫ്. ഇഎസ്ഐ ആനുകൂല്യം ലഭിക്കാത്തവർക്കും പദ്ധതിയിൽ അംഗമാകാം. അവര്‍ 18 വയസിനും 25 വയസിനും ഇടയിലുള്ളവരാണെങ്കില്‍ 40 വയസുവരെ മാസം 55 രൂപ വീതം പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 60 വയസു മുതല്‍ 3000 രൂപ പെന്‍ഷന്‍ കിട്ടി തുടങ്ങും. അപേക്ഷിക്കേണ്ടത് എങ്ങനെ? ആവശ്യമായ രേഖകളുമായി അടുത്തുള്ള കോമൺ സർവീസ് സെന്ററിൽ എത്തുക . തുടർന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷാ ഫോം, ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യുന്നതിനുള്ള സമ്മതപത്രം എന്നിവ സമർപ്പിക്കുക. ആധാറിലെയും ബാങ്ക് പാസ്ബുക്കിലെയും വിവരങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിങ്ങളുടെ അപേക്ഷ ഫോം സ്വീകരിക്കും. കൂടാതെ, കോൺടാക്റ്റ് വിശദാംശങ്ങൾ പരിശോധിക്കാനായി നിങ്ങളുടെ മൊബൈൽ നമ്പറിലേയ്ക്ക് ഒരു ഒടിപി (ഒറ്റത്തവണ പാസ്വേഡ്) ലഭിക്കും.  പദ്ധതിയിൽ നിന്ന് പിന്മാറിയാൽ? പദ്ധതിയില്‍ ചേര്‍ന്ന് 10 വര്‍ഷത്തിനു മുമ്പാണ് പിന്മാറുന്നതെങ്കില്‍ അടച്ച തുക മാത്രമാണ് തിരിച്ചു കിട്ടുക. എന്നാൽ പത്തുവര്‍ഷം കഴിഞ്ഞോ അപേക്ഷകന് 60 വയസ്സ് ആകുന്നതിന് മുമ്പോ പിന്മാറുകയാണെങ്കിൽ നിക്ഷേപിക്കുന്ന തുകയും പലിശയും തിരികെ ലഭിക്കും. മാസം 3000 രൂപ പെൻഷൻ കിട്ടാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം; വെറുതേ കളയരുത്


​അമിത് അമിത് ഷാക്കു ആഭ്യന്തരം,രാജ് നാഥ്സിംഗ് പ്രതിരോധം, ​​മോദിക്കു ഇഷ്ടം "ബഹിരാകാശം"

​"കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി മുരളീധരൻ വിദേശകാര്യ സഹമന്ത്രി"വൻ ജനാവലിയെ സാക്ഷി നിറുത്തി ഇന്നലെ ചുമതലയേറ്റ രണ്ടാം മോദി സർക്കാർ,മന്ത്രമാരും അവരുടെ വകുപ്പുകളും പ്രഖ്യാപിച്ചു.മന്ത്രി സഭയിലേക്ക് സൂപ്പർ ഹീറോ പരിവേഷത്തിൽ അരങ്ങേറിയ അമിത് ഷാ ആഭ്യന്തരം കൈകാര്യം ചെയ്യും.ഷാക്കു വേണ്ടി എന്താണ്  കരുതി വെച്ചത് എന്നറിയാനുള്ള ആകാംഷക്കും ഇതോടെ വിരാമമായി.കഴിഞ്ഞ മോദി സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന രാജ് നാഥ് സിംഗ് ഇത്തവണ പ്രതിരോധ മന്ത്രിയായി നിയോഗിക്കപ്പെട്ടു. മധുരയിൽ ജനിച്ച നിർമല സീതാരാമനാണു ധനകാര്യം.റാഫേൽ ഉൾപ്പെടെയുള്ള വിവാദങ്ങൾ സൃഷ്ടിക്കപെട്ടപ്പോൾ ശക്തമായ അതിനെ നേരിടുന്നതിൽ മുൻ പ്രതിരോധ മന്ത്രി കൂടിയായിരുന്ന നിർമല സീതാരാമനു കഴിഞ്ഞിരുന്നു.അതുകൊണ്ട് തന്നെയാണ്  ഇത്തവണ വകുപ്പ് മാറിയെങ്കിലും നിർമല സീതാരാമൻ മന്ത്രിസഭയിൽ തുടരുന്നത്. കേരളത്തിൽ നിന്നുള്ള മുരളീധരൻ വിദേശകാര്യ സഹമന്ത്രിയായി സേവനം അനുഷ്ഠിക്കും.പ്രധാന്മന്ത്രി  പദത്തിനു പുറമേ ബഹിരാകാശവും ആണവോർജവും നരേന്ദ്ര മോദി കൈകാര്യം ചെയ്യും.രണ്ടാം സർജിക്കൽ സ്ട്രൈക്കിൽ വിവിധ സേനകൾക്കുള്ള  മോദിയുടെ നിർദ്ദേശങ്ങൾ വൻ ട്രോളുകൾക്ക്  വഴിവെച്ചിരുന്നു. മന്ത്രിമാരും വകുപ്പുകളും  നരേന്ദ്രമോദി– പ്രധാനമന്ത്രി, ആണവോർജം, പഴ്സനൽ, ബഹിരാകാശംരാജ്നാഥ് സിങ്– പ്രതിരോധംഅമിത്ഷാ– ആഭ്യന്തരംനിതിൻ ഗഡ്കരി– ഗതാഗതം, ചെറുകിട വ്യവസായ സംരംഭങ്ങള്‍ഡി.വി. സദാനന്ദ ഗൗഡ– വളം, രാസവസ്തുനിർമല സീതാരാമൻ– ധനം, കോർപറേറ്റ് അഫയേഴ്സ്റാംവിലാസ് പസ്വാൻ– ഭക്ഷ്യ, പൊതു വിതരണംനരേന്ദ്രസിങ് തോമർ– കൃഷി, കാർഷിക ക്ഷേമം, ഗ്രാമ വികസനം, പഞ്ചായത്ത് രാജ്രവിശങ്കർ പ്രസാദ്– നിയമം, വാർത്താവിനിമയം, ഐടിഹസിമ്രത് കൗർ ബാദൽ– ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍തവർചന്ദ് ഗെ‍ഹ്‍ലോട്ട്– സാമൂഹിക നീതിഎസ്. ജയശങ്കര്‍– വിദേശകാര്യംരമേഷ് പൊക്രിയാൽ നിഷാങ്ക്– മാനവവിഭവശേഷിഅർജുൻ മുണ്ട– ട്രൈബല്‍ അഫയേഴ്സ്സ്മൃതി ഇറാനി– വനിതാ ശിശുക്ഷേമം, ടെക്സ്റ്റൈൽസ്ഹർഷവർദ്ധൻ– ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്ര സാങ്കേതിക വിദ്യ, ഭൗമശാസ്ത്രംപ്രകാശ് ജാവഡേകർ– വനം, പരിസ്ഥിതി, ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിങ്പിയൂഷ് ഗോയൽ– റെയിൽവേ, വ്യാപാര– വ്യവസായംധർമേന്ദ്ര പ്രധാൻ– പെട്രോളിയം, പ്രകൃതി വാതകം, സ്റ്റീൽമുഖ്താർ അബ്ബാസ് നഖ‍്‍വി– ന്യൂനപക്ഷകാര്യംപ്രഹ്ലാദ് ജോഷി– പാർലമെന്ററികാര്യം, കല്‍ക്കരി, ഖനിമഹേന്ദ്രനാഥ് പാണ്ഡെ– സ്കിൽ ഡെവലപ്മെന്റ്അരവിന്ദ് ഗണ്‍പദ് സാവന്ദ്– ഹെവി ഇൻഡസ്ട്രീസ്, പൊതുസംരംഭങ്ങള്‍ഗിരിരാജ് സിങ്– മൃഗസംരക്ഷണം, ക്ഷീരം, ഫിഷറീസ്ഗജേന്ദ്ര സിങ് ഷെഖാവത്ത്– ജൽശക്തിപ്രമുഖരായ പലരെയും തള്ളിയാണ് ഇത്തവണ മന്ത്രി സഭാ പ്രഖ്യാപനം. മന്ത്രി സഭയിലെ അഴിച്ചുപണി രാജ്യത്തിനു ഗുണകരമാകുമോയെന്ന് കാത്തിരുന്നു കാണം. ആഭ്യന്തരം,രാജ് നാഥ്സിംഗ് പ്രതിരോധം, മോദിക്കു ഇഷ്ടം "ബഹിരാകാശം""കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി മുരളീധരൻ വിദേശകാര്യ സഹമന്ത്രി"വൻ ജനാവലിയെ സാക്ഷി നിറുത്തി ഇന്നലെ ചുമതലയേറ്റ രണ്ടാം മോദി സർക്കാർ,മന്ത്രമാരും അവരുടെ വകുപ്പുകളും പ്രഖ്യാപിച്ചു.മന്ത്രി സഭയിലേക്ക് സൂപ്പർ ഹീറോ പരിവേഷത്തിൽ അരങ്ങേറിയ അമിത് ഷാ ആഭ്യന്തരം കൈകാര്യം ചെയ്യും.ഷാക്കു വേണ്ടി എന്താണ്  കരുതി വെച്ചത് എന്നറിയാനുള്ള ആകാംഷക്കും ഇതോടെ വിരാമമായി.കഴിഞ്ഞ മോദി സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന രാജ് നാഥ് സിംഗ് ഇത്തവണ പ്രതിരോധ മന്ത്രിയായി നിയോഗിക്കപ്പെട്ടു. മധുരയിൽ ജനിച്ച നിർമല സീതാരാമനാണു ധനകാര്യം.റാഫേൽ ഉൾപ്പെടെയുള്ള വിവാദങ്ങൾ സൃഷ്ടിക്കപെട്ടപ്പോൾ ശക്തമായ അതിനെ നേരിടുന്നതിൽ മുൻ പ്രതിരോധ മന്ത്രി കൂടിയായിരുന്ന നിർമല സീതാരാമനു കഴിഞ്ഞിരുന്നു.അതുകൊണ്ട് തന്നെയാണ്  ഇത്തവണ വകുപ്പ് മാറിയെങ്കിലും നിർമല സീതാരാമൻ മന്ത്രിസഭയിൽ തുടരുന്നത്. കേരളത്തിൽ നിന്നുള്ള മുരളീധരൻ വിദേശകാര്യ സഹമന്ത്രിയായി സേവനം അനുഷ്ഠിക്കും.പ്രധാന്മന്ത്രി  പദത്തിനു പുറമേ ബഹിരാകാശവും ആണവോർജവും നരേന്ദ്ര മോദി കൈകാര്യം ചെയ്യും.രണ്ടാം സർജിക്കൽ സ്ട്രൈക്കിൽ വിവിധ സേനകൾക്കുള്ള  മോദിയുടെ നിർദ്ദേശങ്ങൾ വൻ ട്രോളുകൾക്ക്  വഴിവെച്ചിരുന്നു. മന്ത്രിമാരും വകുപ്പുകളും  നരേന്ദ്രമോദി– പ്രധാനമന്ത്രി, ആണവോർജം, പഴ്സനൽ, ബഹിരാകാശംരാജ്നാഥ് സിങ്– പ്രതിരോധംഅമിത്ഷാ– ആഭ്യന്തരംനിതിൻ ഗഡ്കരി– ഗതാഗതം, ചെറുകിട വ്യവസായ സംരംഭങ്ങള്‍ഡി.വി. സദാനന്ദ ഗൗഡ– വളം, രാസവസ്തുനിർമല സീതാരാമൻ– ധനം, കോർപറേറ്റ് അഫയേഴ്സ്റാംവിലാസ് പസ്വാൻ– ഭക്ഷ്യ, പൊതു വിതരണംനരേന്ദ്രസിങ് തോമർ– കൃഷി, കാർഷിക ക്ഷേമം, ഗ്രാമ വികസനം, പഞ്ചായത്ത് രാജ്രവിശങ്കർ പ്രസാദ്– നിയമം, വാർത്താവിനിമയം, ഐടിഹസിമ്രത് കൗർ ബാദൽ– ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍തവർചന്ദ് ഗെ‍ഹ്‍ലോട്ട്– സാമൂഹിക നീതിഎസ്. ജയശങ്കര്‍– വിദേശകാര്യംരമേഷ് പൊക്രിയാൽ നിഷാങ്ക്– മാനവവിഭവശേഷിഅർജുൻ മുണ്ട– ട്രൈബല്‍ അഫയേഴ്സ്സ്മൃതി ഇറാനി– വനിതാ ശിശുക്ഷേമം, ടെക്സ്റ്റൈൽസ്ഹർഷവർദ്ധൻ– ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്ര സാങ്കേതിക വിദ്യ, ഭൗമശാസ്ത്രംപ്രകാശ് ജാവഡേകർ– വനം, പരിസ്ഥിതി, ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിങ്പിയൂഷ് ഗോയൽ– റെയിൽവേ, വ്യാപാര– വ്യവസായംധർമേന്ദ്ര പ്രധാൻ– പെട്രോളിയം, പ്രകൃതി വാതകം, സ്റ്റീൽമുഖ്താർ അബ്ബാസ് നഖ‍്‍വി– ന്യൂനപക്ഷകാര്യംപ്രഹ്ലാദ് ജോഷി– പാർലമെന്ററികാര്യം, കല്‍ക്കരി, ഖനിമഹേന്ദ്രനാഥ് പാണ്ഡെ– സ്കിൽ ഡെവലപ്മെന്റ്അരവിന്ദ് ഗണ്‍പദ് സാവന്ദ്– ഹെവി ഇൻഡസ്ട്രീസ്, പൊതുസംരംഭങ്ങള്‍ഗിരിരാജ് സിങ്– മൃഗസംരക്ഷണം, ക്ഷീരം, ഫിഷറീസ്ഗജേന്ദ്ര സിങ് ഷെഖാവത്ത്– ജൽശക്തിപ്രമുഖരായ പലരെയും തള്ളിയാണ് ഇത്തവണ മന്ത്രി സഭാ പ്രഖ്യാപനം. മന്ത്രി സഭയിലെ അഴിച്ചുപണി രാജ്യത്തിനു ഗുണകരമാകുമോയെന്ന് കാത്തിരുന്നു കാണം.


നിങ്ങള്‍ക്ക് അദ്ധ്യാപനമാണോ താല്പര്യം ​ 2019 ലെ അധ്യാപക ഒഴിവുകൾ*

​ പട്ടാമ്പി ചാത്തനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ) വിഷയത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ഒന്നിന് രാവിലെ 10-ന് കൂടിക്കാഴ്ചയ്‌ക്ക് ഹയർസെക്കൻഡറി ഓഫീസിൽ ഹാജരാകേണ്ടതാണ്.ആനക്കര കൂടല്ലൂർ ജി.ബി.എൽ.പി. സ്‌കൂളിൽ ഫുൾടൈം അറബിക്‌ അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂൺ ഒന്നിന് രാവിലെ 10-ന് നടക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. തിരുവേഗപ്പുറനടുവട്ടം ഗവ. ജനതാ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സാമൂഹികശാസ്ത്രം, ഉറുദു, മ്യൂസിക്ക്, യു.പി. വിഭാഗത്തിൽ ജൂനിയർ ഹിന്ദി എന്നീ തസ്തികകളിൽ അധ്യാപകരെ ആവശ്യമുണ്ട്. കൂടിക്കാഴ്ച 30-ന് രാവിലെ 10.30-ന് നടക്കും. പട്ടാമ്പി കൊടുമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്കൃതം, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, യു.പി. വിഭാഗത്തിൽ മൂന്ന് യു.പി.എസ്.എ., യു.പി.എസ്.എ. ഹിന്ദി ജൂനിയർ എന്നീ തസ്തികകളിലും ധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 31-ന് രാവിലെ 10 മണിക്ക് നടക്കും. ഫോൺ: 0466 2217 431. ഒറ്റപ്പാലം കടമ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, സാമൂഹികശാസ്ത്രം എന്നിവയ്ക്കും യു.പി. വിഭാഗത്തിൽ ജൂനിയർ ഹിന്ദിക്കുമാണ് ഒഴിവുള്ളത്. താത്‌പര്യമുള്ളവർ ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ സാക്ഷ്യപത്രങ്ങളും പകർപ്പുകളുമായെത്തണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. ഒറ്റപ്പാലം ഗവ. വി.എച്ച്.എസ്.എസ്. ബധിരവിദ്യാലയത്തിലെ ഹോസ്റ്റലിലേക്ക്‌ ആയ തസ്തികയിൽ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് താത്‌പര്യമുള്ളവർ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. ഒറ്റപ്പാലംപാമ്പാടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ചരിത്ര അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം ബുധനാഴ്ച രാവിലെ 11-ന് നടക്കും. എൽ.പി.എസ്.എ., യു.പി.എസ്.എ., ഹൈസ്‌കൂൾ വിഭാഗത്തിൽ സോഷ്യൽസയൻസ്, ഫിസിക്കൽ സയൻസ് തസ്തികകളിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന് നടക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. കുഴൽമന്ദം സി.എ. ഹയർസെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി (സീനിയർ), ഇംഗ്ലീഷ് (ജൂനിയർ) അധ്യാപക തസ്തികകളിൽ ആളെ വേണം. 31-ന് 10-ന് സ്കൂളിൽ കൂടിക്കാഴ്ച നടക്കും. കോട്ടായി കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അറബിക് അധ്യാപക തസ്തികയിൽ ആളെ വേണം. ജൂൺ ഒന്നിന് 10.30-ന് കൂടിക്കാഴ്ച നടക്കും. തൃത്താല ഗോഖലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എ. നാച്വറൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ, ജൂനിയർ അറബിക് (യു.പി.), ജൂനിയർ ഹിന്ദി, യു.പി.എസ്.എ. എന്നിവയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ടിന് സ്‌കൂളിൽ അഭിമുഖത്തിനെത്തണം. തൃത്താലമേഴത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം സോഷ്യൽ സയൻസ്, അറബിക്, നാച്വറൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നിവയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ വ്യാഴാഴ്ച കാലത്ത് 11-ന് സ്‌കൂളിൽ അഭിമുഖത്തിനെത്തണം. പാലക്കാട്ബിഗ് ബസാർ ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്രം, ഫിസിക്കൽ സയൻസ് തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ വേണം. അസ്സൽ രേഖകളുമായി 30-ന് 1.30-ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 0491 2500166.


​ ​​മലയാളികളുടെ പ്രിയനടൻ ജയറാം സംവിധായകനാകുന്നു

​മലയാളികളുടെ പ്രിയനടൻ ജയറാം സംവിധായകനാകുന്നു. മലയാളത്തിലെ  പ്രമുഖ താരങ്ങളെല്ലാം ഇപ്പോൾ സംവിധാനത്തിലേക്കും തിരിഞ്ഞുകൊണ്ടിരിക്കുകാണ്. നടൻ പൃഥ്വിരാജ്, ഷാജോൺ എന്നിവർ സംവിധാനത്തിലേക്ക് തിരിഞ്ഞതിന് പിന്നാലെ മോഹൻലാലും സംവിധാനത്തിലേക്ക് എത്തുന്നുവെന്ന വാർത്തകൾ വന്നിരുന്നു. അതിന് പിന്നാലെയാണ് നടൻ ജയറാമും സംവിധാനത്തിലേക്ക് എത്തുന്നുവെന്ന വാർത്തകൾ വരുന്നത്. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞാൽ സംവിധാനത്തിലേക്ക് തിരിയുമെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.അതേസമയം മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദറാണ് ജയറാമിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. അനീഷ് അൻവർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രാൻഡ് ഫാദറായാണ് താരം എത്തുന്നത്. ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ബാബുരാജ്, ഉണ്ണി മുകുന്ദൻ, പിഷാരടി, മല്ലിക സുകുമാരൻ, ധർമ്മജൻ ബോൾഗാട്ടി, വിജയ രാഘവൻ, ബൈജു, ഹരീഷ് കണാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രം ഒരു സാധാരണ കുടുംബത്തിലെ കൊച്ചുമകനും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.



​​ കുട്ടികൾക്കൊപ്പം നിന്ന് അവരെ വളർത്താം

​സ്കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി.പുതിയ ബാഗ്,യുണിഫോം,പുസ്തകങ്ങളുമായി സ്കൂളിലേക്കു യാത്രയാകുന്ന കുട്ടികളെ നമുക്ക് സന്തോഷത്തോടെ യാത്രയാക്കാം. കുട്ടികളെ മിടുക്കരാക്കാൻ കുറച്ചു സമയം അവരോടപ്പം കൂടെ ചിലവഴിച്ചാൽ മാത്രം മതിയെന്ന് പഠനങ്ങൾ തെളിയിക്കുന്നു. രാവിലെ ഉറക്കമുണരുന്ന കുട്ടികളോടൊപ്പം പോസിറ്റീവ് ആയ കഥകളും വർത്തമാനങ്ങളുമായി മാതാപിതാക്കൾ അവരോടൊപ്പം ഉണ്ടാവണം. അതു നിങ്ങളോടുള്ള സ്നേഹം വർധിപ്പിക്കും.എപ്പോഴും കൂടെ ഉണ്ടാകും എന്ന പ്രതിക്ഷയും നൽകും. രാവിലെ നല്ല രീതിയിൽ ഒരുക്കി വേണം കുട്ടികളെ സ്കൂളിൽ അയക്കാൻ. അതുപോലെ തന്നെ തിരിച്ചു വരുമ്പോഴും സന്തോഷത്തോടെ വേണം  സ്വീകരിക്കാൻ,ചീത്ത വാക്കുകൾ ഒഴിവാക്കണം.  കുട്ടികളോട് സ്കൂളിലെ വിശേഷങ്ങൾ എല്ലാം ചോദിച്ചു മനസിലാക്കുന്നത്, മാതാപിതാക്കളോട് എല്ലാം തുറന്നു പറയുന്നതിന് സഹായിക്കും. മൊബൈൽ ഫോണിൽ മാത്രം ഒതുങ്ങി പോകുന്ന കുട്ടികൾക്കൊപ്പം കളിക്കാൻ സമയം കൊടുക്കാൻ പ്രതേകം ശ്രദ്ധിക്കണം.കുട്ടികൾക്കിഷ്ടമുള്ള എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിസ്  എന്തെന്ന് കണ്ടെത്തി വളർത്തണം. കുട്ടികളുടെ സാനിധ്യത്തിൽ വാക്കേറ്റവും മോശം വാക്കുകളും ഉപേക്ഷിക്കണം.കുട്ടികളുടെ ആഹാരത്തിന്റെ കാര്യത്തിലും വളരെയേറെ ശ്രധിക്കണം.കുട്ടികൾക്ക് ഇഷ്ടമുള്ളവക്കു പുറമെ വിറ്റമിൻസ് മറ്റും നിറഞ്ഞ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധമായും അവരുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം.വെള്ളം കുടിക്കുന്നതിൽ മടി കാണിക്കുന്ന കുട്ടികൾക്ക് ശാരിക പ്രശ്നങ്ങൾ  ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വെള്ളം ധാരാളമായി കുടിക്കുന്നതിന്റെ ആവശ്യകത അവരെ പറഞ്ഞ് മനസിലാക്കണം. കുട്ടികളെ മിടുക്കരായി വളർത്തുവാൻ ഒറ്റ കുറുക്കുവഴി വഴി മാത്രമേ ഉള്ളു. അവരോടൊപ്പം നിന്ന് കുട്ടികളെ വളർത്തുക.


മോദി തരംഗം;ബി.ജെ.പി വീണ്ടും അധികാരത്തിൽ, കേരളം തൂത്തുവാരി കോൺഗ്രസ്‌

എക്സിറ്റ് പോളുകളെപോലും അമ്പരിപ്പിച്ച് എൻ.ഡി.എക്കു  ചരിത്ര വിജയം.542 ലോകസഭ സീറ്റിൽ മുന്നൂറ്റിയമ്പതോളം സ്വന്തമാക്കി എൻ.ഡി.എ ഏറ്റവും വലിയ ഒറ്റകഷിയായപ്പോൾ, 87 സീറ്റുകൾ മാത്രമാണ്  യുപിഎക്കു നേടാനായത്. എസ്‌.പി,ബിസ്‌.പി സഖ്യങ്ങൾ 16 സീറ്റും മറ്റുള്ളവർ 90 സീറ്റുകളും നേടി.  രാജ്യം മൊത്തം മോദി തരംഗം അലയടിച്ചെങ്കിലും ഒരു താമരപോലും വിരിയിക്കാതെ 20 സീറ്റിൽ പത്തൊൻപതും നേടി കോൺഗ്രസ്‌ എതിരാളികളെ നിഷ്പ്രഭരാക്കി.മുഖ്യ എതിരാളികളായിരുന്ന എൽ.ഡി.എഫ് നു കേവലം ഒരു സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു.ആലപ്പുഴയിൽ മത്സരിച്ച എ.എം.ആരിഫ് മാത്രമാണ് എൽ.ഡി.എഫ്നു വേണ്ടി ഒരു സീറ്റ്‌ നേടി,അശ്വാസ വിജയം സമ്മാനിച്ചത്.അമേഡിയിൽ പരാജയത്തിന്റെ രുചി അറിഞ്ഞെങ്കിലും വായനാടിൽ റെക്കോർഡ് ഭൂരിപക്ഷം നേടി രാഹുൽ അഭിമാനം കാത്തു.നാലു ലക്ഷത്തിൽ അധികം ഭൂരിപക്ഷം നേടിയാണ് രാഹുൽ ചരിത്രം സൃഷ്ടിച്ചത്.കടുത്ത മത്സരം പ്രതിക്ഷിച്ച തിരുവന്തപുരത്ത് ശശി തരൂർ വിജയിച്ചപ്പോൾ,  ബി.ജെ.പി. സ്ഥാനാർഥി കുമ്മനം രാജശേഖരൻ രണ്ടാമതായി.ബി.ജെ.പി ഏറെ പ്രതിക്ഷ വച്ചിരുന്ന തൃശൂർ,പത്തനംതിട്ട മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.തൃശൂരിൽ സുരേഷ് ഗോപി മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ടി.എൻ പ്രതാൻ വിജയം നേടി.പത്തനംതിട്ടയിൽ സിറ്റിംഗ് എം.പി ആന്റോ ആന്റണി വിജയം ആവർത്തിച്ചു.മലപ്പുറത്തു  മത്സരിച്ച പി.കെ കുഞ്ഞാലിക്കുട്ടി രണ്ടു ലക്ഷത്തിൽ അധികം വോട്ടു നേടിയപ്പോൾ പൊന്നാനിയിൽ ഇ.ടി മുഹമ്മദ്‌ ബഹീർ രണ്ടുലക്ഷത്തിനടുത് ഭൂരിപക്ഷം നേടി വിജയിച്ചു. പ്രശസ്ത സിനിമാതാരം മത്സരിച്ച ഇന്നസെന്റ് ഒന്നര ലക്ഷത്തോളം വോട്ടിനാണ് യുഡിഫ് സ്ഥാനാർഥി ബെന്നി ബെഹന്നാനോട് പരാജയപ്പെട്ടത്.എൽ.ഡി.എഫ് കൊട്ടകളായിരുന്ന പാലക്കാട്, വടകര,കണ്ണൂർ  പരാജയങ്ങൾ അപ്രതീക്ഷിതമായിരുന്നു.പതിനായിരം വോട്ടിനാണ് വി.കെ ശ്രീകണ്ഠൻ എം.ബി.രാജേഷ്നെ പരാജയപ്പെടുത്തിയത്.കെ.സുധാകരൻ കണ്ണൂരിൽ ഒരു ലക്ഷത്തോളം വോട്ടിനു വിജയിച്ചപ്പോൾ വടകരയിൽ മുരളീധരൻ എൽ.ഡി.എഫ് സ്ഥാനാർതിയെക്കാൾ എൺപത്തിനായിരത്തോളം വോട്ടുകളാണ് നേടിയത്.കോട്ടയത്തു തോമസ് ചാഴികാടനും, എറണാകുളത്ത് ഹൈബി ഈഡനും ഇടുക്കിയിൽ ഡീൻ കുരിയാക്കോസും ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് വിജയിച്ചത്.കോഴിക്കോട് എം.കെ.രാഘവൻ വിജയിച്ചപ്പോൾ ആലത്തൂരിൽ ചരിത്ര വിജയം നേടി രമ്യ ഹരിദാസ് യു.ഡി.എഫ്നു ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചു.ആറ്റിങ്ങലിൽ അടൂർ പ്രകാശ്‌, കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ മുപ്പതിനായിരത്തിലധികം വോട്ടുകൾക്കാണ് വിജയിച്ചത്.കേവലം ഒരു സീറ്റ്‌ മാത്രം നേടിയ ഇടതുപക്ഷത്തിനു കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.കേരളത്തിൽ ബി.ജെ.പിക്കു  താമര വിരിയിക്കാനാവും എന്ന പ്രതിക്ഷയും തകർത്തുകൊണ്ടാണ് യു.ഡി.എഫ് ചരിത്രം വിജയം നേടിയത്. കേരളം,തമിഴ്നാട്, തുടങ്ങി  വിരലിൽ എണ്ണാവുന്ന സംസ്ഥാനങ്ങൾ ഒഴിച്ചാൽ രാഹുൽ ഗാന്ധി നയിക്കുന്ന യു.പി.എക്കു കാര്യമായി ഒന്നും ചെയ്യാൻ   സാധിച്ചില്ല എന്നു മാത്രമല്ല.കനത്ത പരാജയവും നേരിടേണ്ടി വരുകയും ചെയ്തു.


​പരിമിതികളും തളരാതെ ​​രാമു ജി, ശ്രദ്ധേയമായി ചിത്രങ്ങൾ​​

​സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് ഒരു ചിത്രം. മുച്ചക്രവണ്ടിയില്‍ ഫുഡ് ഡെലിവറിക്കായി പോകുന്ന ഈ യുവാവിന്റെതാണ് ഈ ചിത്രം. പരിമിതികളെ അതിജീവിച്ച് മുന്നേറുന്ന യുവാവിനാണ് സോഷ്യല്‍ മീഡിയയുടെ കൈയടിയും ലഭിക്കുന്നത്.രാമു ജി എന്നാണ് ഈ യുവാവിന്റെ പേര്.  നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്  ഈ ചിത്രം പങ്കുവെയ്ക്കുന്നത്. ഇദ്ദേഹം ഫുഡ് ഡെലിവറിക്കായി പോകുന്നതിന്റെ വീഡിയോയും നിരവധിപേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്ങുവെയ്ക്കുന്നത്.ചെറിയ കുറവുകളില്‍ പോലും പലപ്പോഴും തളര്‍ന്നു പോകുന്നവരാണ് മിക്കവരും. അപകര്‍ഷതാ ബോധത്തിന്റെ പിടിയില്‍ അകപ്പെട്ട് സ്വയം ഉള്‍വലിഞ്ഞ് ജീവിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. ഇത്തരക്കാര്‍ക്കെല്ലാം വലിയ പ്രചോദനമാവുകയാണ് രാമു ജി എന്ന യുവാവിന്റെ ജീവിതം.


​​രാജ്യം ആർക്കൊപ്പമെന്നു നാളെ അറിയാം

​ഇന്ത്യ ആര് ഭരിക്കും എന്ന ചോദ്യത്തിന് നാളെ ഉത്തരം ലഭിക്കും.നീണ്ട തെരഞ്ഞെടുപ്പ് കാലത്തിനു ശേഷം നാളെയാണ് ഫലപ്രഖാപനം.രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ വിവരങ്ങൾ പുറത്തു വരും.വോട്ടെണ്ണൽ പ്രമാണിച്ച് സംസ്ഥനത്ത് കടുത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.  മോദി തരംഗം വീണ്ടും ആഞ്ഞടിക്കുമെന്നു എക്സിറ്റ് പോളുകൾ പ്രവചിച്ചു കഴിഞ്ഞുവെങ്കിലും വോട്ട് തങ്ങൾക്കൊപ്പം നീൽക്കുമെന്ന  പ്രതിക്ഷയിലാണ് ഇടതുപക്ഷം.ഇതിനിടെ വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയെ ചൊല്ലി നിരവധി പരാതികളാണ് ഉയരുന്നത്.എല്ലാ ലോക്സഭാ മണ്ഡലങ്ങളിലെയും മുഴുവൻ വിവിപാറ്റ് രസീതുകളും ഒത്തു നോക്കണമെന്ന  പ്രതിപക്ഷ പാർട്ടികളുടെ ഹർജി സുപ്രിം കോടതി തള്ളി.അതേസമയം ഇതേ വിഷയത്തിൽ ഇലക്ഷൻ കമ്മിഷന്റെ തീരുമാനം ഇന്നറിയാം. 22 പ്രതിപക്ഷ പാർട്ടികളാണ് വിവിപാറ്റ് ഒത്തു നോക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്ത്. വോട്ടിംഗ് യന്ത്രങ്ങൾ വ്യാപകമായി സ്ട്രോങ്ങ്‌ റൂമിൽ നിന്നു കടത്തുന്നുവെന്നും പകരം മറ്റു യന്ത്രങ്ങൾ എത്തിക്കുന്നുവെന്നും ആരോപണന ഉയർന്നിട്ടുണ്ട്.തിരഞ്ഞെടുപ്പ് വിവരങ്ങൾ കൃത്യമായി പുറത്തു വിടുന്നതിനുള്ള തിവ്ര ഒരുക്കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.ഫലസൂചനകൾ ഒട്ടു താമസിക്കാതെ ജങ്ങളിലേക്കെത്തിക്കാൻ "വോട്ടർ ഹെല്പ് ലൈൻ" മൊബൈൽ ആപ്പും ഇലക്ഷൻ കമ്മിഷൻ പുറത്തുറക്കിയിട്ടുണ്ട്. രാജ്യമെങ്ങുമുള്ള ദേശിയ അന്തർദേശീയ മാധ്യമങ്ങളും വൻ സന്നാഹങ്ങൾ ഒരുക്കി വോട്ടെണ്ണൽ വിവരങ്ങൾ ജങ്ങളിലേക്കെത്തിക്കുവാൻ തയാറായിക്കഴിഞ്ഞു. വോട്ടെടുപ്പ് കാലം കഴിഞ്ഞു.ഇനി അറിയേണ്ടത് റിസൾട്ട്‌ ആണ്.ഫലപ്രഖ്യാപനത്തോടെ രാഷ്ട്രീയ നാടകങ്ങൾ അവസാനിക്കില്ല എന്നൊരുറപ്പുമാത്രമാണ് ഇപ്പോൾ പറയാനാവുക.ചരടുവലികളും കുറുമാറ്റങ്ങളുമായി വിവിധ പാർട്ടികൾ ഭരണം കൈയാളുന്നതിന്നും തയാറാണിവിടെ.എന്ത് തന്നെ സംഭവിച്ചാലും വോട്ട് ചെയ്ത് ജനാധിപത്യത്തിൽ പങ്കാളിയായി എന്നതിൽ നമ്മുക്ക് അഭിമാനിക്കാം.


​പുതിയ പദ്ധതികളുമായി ​​ഗൂഗിൾ ​​​​പേ

​ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് മിക്കവരും ഇന്ന് ആശ്രയിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഗൂഗിള്‍ ​​പേ.  ക്യാഷ്ബാക്ക് ഓഫറുകളും എളുപ്പത്തിൽ പണം ട്രാൻസ്ഫർ ചെയ്യുന്നതിനുമുള്ള സൗകര്യങ്ങളും ഗൂഗിള്‍ പേ എന്ന ആപ്ലിക്കേഷനെ കൂടുതല്‍ ജന സ്വീകാര്യമാക്കി. ക്യാഷ് ബോക്ക് ഓഫറുകള്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗൂഗിള്‍ പേ ആപ്ലിക്കേഷനിപ്പോൾ. പ്രൊജക്ട് ക്രൂയ്‌സര്‍ എന്ന പുതിയ പദ്ധതിയും ആരംഭിച്ചിട്ടുണ്ട് ഗൂഗിൾ ​ ​പേ  .കൂടുതല്‍ ഓഫറുകളും ക്യാഷ് ബാക്കുകളും ഉപഭോക്താക്കള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊജക്ട്​​ ക്രൂയ്‌സര്‍ എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്. അതേസമയം വാട്‌സ്ആപ്പ് പേ, ആമസോണ്‍ പേ, പേടിഎം എന്നിവയോടുള്ള മത്സരത്തിന്റെ ഭാഗമായാണ് ഗൂഗിള്‍ പേ പുതിയ ഓഫറുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. വ്യക്തിഗത ഇടപാടുകള്‍ക്ക് പുറമെ ആപ് വഴിയുള്ള വാണിജ്യ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.


​ 59 ന്റെ നിറവിൽ മോഹൻലാൽ; ആശംസകളുമായി ആരാധകർ

​മലയാളക്കരയുടെ അഭിമാനം എന്ന് മലയാളികൾ ഒന്നടങ്കം വിളിച്ചുപറയുന്ന ഒരേയൊരു പേര് നടന വിസ്മയം മോഹൻലാൽ. ഇന്ന് പിറന്നാളിന്റെ നിറവിൽ നിൽക്കുന്ന സൂപ്പർ സ്റ്റാറിന് ആശംസകളുമായി ലോകം മുഴുവനുമുള്ള മലയാളികൾ എത്തുന്നുണ്ട്. ചലച്ചിത്രതാരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ആശംസകളും വീഡിയോകളും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ‘ലാലിസം’ നിറയുകയാണ്. താരത്തിന്റെ 59 മത് പിറന്നാളാണ് ഇന്ന്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരം ഏകദേശം മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ താരം ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാനത്തിലേക്കും ചുവട് വെയ്ക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ. ബ്ലോഗിലൂടെയാണ് ബറോസ് എന്ന പുതിയ ചിത്രത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ഇതോടെ ആരാധകരുടെ ആവേശവും ഇരട്ടിയാണ്.


​ജൂൺ മുതൽ സാധരണ ബൾബും CFL ബൾബുംTube ഉം നിരോധിക്കുന്നു

​സർക്കാറിന്റെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി KSEB യിൽ ഒരു കൺസ്യൂമർ ക്ക് 20 LED ബൾബ് വരെ മേയ് ജൂൺ മാസങ്ങളിൽ വിതരണത്തിന് എത്തുന്നതാണ്... ബൾബിന് എകദേശം 55 മുതൽ 70 രൂപ എന്ന വിലക്ക് ആവും കിട്ടുക... ഈ പൈസ ആറ് ഇൻസ്റ്റൾമെന്റ് വരെ ആക്കി തരുന്നതാണ്... ബൾബ് വേണമെങ്കിൽ ഈ മാസം 30 ന് മുൻപ് കൺസ്യൂമർ നമ്പറുമായി പോയി KSEB യിൽ ബുക്ക് ചെയ്യണം. ബുക്ക് ചെയ്യുന്നവർക്കെ ബൾബ് ലഭിക്കുകയുള്ളു... ബൾബിന് മൂന്ന് വർഷം വാറണ്ടി ലഭിക്കുന്നതാണ്. ഇത്രയും ബൾബ് തരുന്നതിന്റെ പ്രധാന കാരണം ​​​​ജൂൺ മുതൽ സാധരണ ബൾബും CFL ബൾബുംTube ഉം നിരോധിക്കുകയാണ്.കാരണം സാധരണ ഒരു ബൾബ് കത്തിക്കുന്ന അതേ ഉപയോഗം വെച്ച് 5 LED ബൾബ് വരെ കത്തിക്കാം നമുക്ക് കറണ്ട് ലാദിക്കാം... കൂടാതെ CFL ബൾബിൽ മെർക്കുറി എന്ന പദാർത്ഥം നിറച്ചിരിക്കുന്നു ഇത് ചൂടാവുന്ന മുറക്ക് പുറം തള്ളുന്ന പദാർത്ഥം പല തരം അസുഖം വരുത്തുന്നു അത് പോലെ CFL അലക്ഷ്യമായി വലിച്ചെറിയുന്ന മുറക്ക് ഇത് പൊട്ടി വെള്ളത്തിലൂടെ ഒഴുക്കി വന്ന് കിണറ്റിലെ വെള്ളത്തിൽ കലരുന്നത് തടയാനും സാധിക്കും.... ആയതിനാൽ എല്ലാവരും ബൾബ് ബുക്ക് ചെയ്യുക... KSEB യിൽ പോകുവാൻ കഴിയാത്തവർ ഈ മാസം മിറ്റർ റീഡർ റീഡിംങ്ങ്ന് വിട്ടിൽ വരുമ്പോഴ് അവരോട് പറഞ്ഞാലും മതി... ബുക്ക് ചെയ്യാൻ പൈസ യോ മറ്റ് രേഖയുടെ ആവിശ്യം ഇല്ല.... ( വിട്ടിൽ റീഡിംങ്ങ് എടുക്കുന്ന സമയത്ത് മാത്രമേ റീഡിംങ്ങിന് വരുന്നവർക്ക് സാധ്യമാവുകയുള്ളു.. അപ്പോഴെ അവരുടെ PDA യിൽ അതിനുള്ള സൗകര്യം ഉള്ളു.കൂടാതെ https://wss.kseb.in/selfservices/ffkഇൗ വെബ്സൈറ്റ് മുഖാന്തിരം നിങ്ങൾക്ക് ആവശ്യമുള്ള പരമാവധി 20 എണ്ണം വരെ ബുക്ക് ചെയ്യാവുന്നതാണ്


​മാതൃദിനത്തിൽ മനോഹരമായ അമ്മപ്പാട്ടുമായി അമിതാഭ് ബച്ചൻ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

​അഭിനയത്തില്‍ മാത്രമല്ല പാട്ടിലും സൂപ്പര്‍ ആണെന്ന് തെളിയിച്ച് ബിഗ് ബി അമിതാഭ് ബച്ചൻ. ലോക മാതൃ ദിനത്തോട് അനുബന്ധിച്ചാണ് ബിഗ് ബിയും സംവധായകന്‍ ഷൂജിത് സര്‍കാരും ചേര്‍ന്ന് ‘മാ’ എന്ന ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. നിരവധി അമ്മമാരുടെ ചിത്രങ്ങളും ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച സ്വീകാര്യതയാണ് ഈ വീഡിയോ ഗാനത്തിന് ലഭിക്കുന്നത്.അമിതാഭ് ബച്ചനും മാസ്റ്റര്‍ യജത് ഗാര്‍ഗും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലോകത്തെ എല്ലാ അമ്മമാര്‍ക്കുമുള്ള ഒരു സമര്‍പ്പണമാണ് ഈ ഗാനം. അനുജ് ഗാര്‍ഗ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. പുനിത് ശര്‍മ്മയാണ് ഗാന രചന നിർവഹിച്ചിരിക്കുന്നത്.അമിതാഭ് ബച്ചന്‍ പ്രധാന കഥാപാത്രമായെത്തുന്ന ‘ചെഹരെ എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. അമിതാഭ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘ചെഹരേ’. റുമി ജാഫ്രെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.


​ ​​ ലോക മാതൃദിനം, "അമ്മക്കൊരുമ്മ കൊടുക്കാം"

​അമ്മയേക്കാൾ വലിയ സ്നേഹമില്ല.വേദനയിൽ നിന്നും ജനിച്ചതാണ് അമ്മയുടെ സ്നേഹം.ലോകത്തിൽ മനുഷ്യൻ അനുഭവിക്കുന്നതിൽ ഏറ്റവും വലിയ വേദന എന്തെന്നതിനു ഒറ്റ ഉത്തരമേ ഉള്ളൂ, അത് അമ്മയാവുന്ന വേദനയാണ്.എന്നാൽ ഒരു കരച്ചിൽ കൊണ്ട് ഏറ്റവും വേഗത്തിൽ അവസാനിക്കുന്ന വേദനയും അതു തന്നെ.കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്ന ക്ഷണം തന്നെ താൻ അനുഭവിച്ച വേദന അമ്മ മറക്കുന്നു. അമ്മയെ ഓർമ്മിക്കാൻ, സ്നേഹിക്കാൻ ഒരു ദിവസം?കേൾക്കുമ്പോൾ തന്നെ ഇത് മണ്ടത്തരം അല്ലെ എന്നു ആലോചിക്കുന്നവർ ഉണ്ടാവും.അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടാവരുത് എന്നതാണ് അഭികാമ്യം. എന്നാൽ ഇന്ന് അമ്മയുടെ കൂടെ കുറച്ചു നേരം ചെലവഴിക്കാൻ ശ്രമിക്കാം.നമുക്ക് ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം ഉണ്ടാക്കി തരുന്ന അമ്മയുടെ ഇഷ്ട്ട വിഭവം എന്താണ്? എന്നാണ് അമ്മയെ അവസാനമായി കെട്ടിപിടിച്ചു ഉമ്മ കൊടുത്തത്..? ചെറുപ്പത്തിൽ അമ്മയുടെ സ്നേഹ ചുംബങ്ങൾക്കായി നമ്മൾ കാത്തു നിന്നത് നാം മറന്നുപോയി.നമ്മുടെ എല്ലാ ഇഷ്ടങ്ങളും അറിയാവുന്ന അമ്മയ്ക്കു വേണ്ടി ഇന്നത്തെ ദിവസം മാറ്റിവെക്കാം.ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകി അമ്മയെ സന്തോഷിപ്പിക്കാം.എന്ത് പ്രശ്നങ്ങൾ സംഭവിച്ചാലും അമ്മയുടെ മുഖം ഓർത്താൽ തീരാവുന്നതേയുള്ളു എന്നതും നാം മറക്കരുത്.


​ പ്രളയം പ്രവചിക്കാൻ പുതിയ സംവിധാനം ഒരുക്കി ഗൂഗിൾ

​പ്രളയം പ്രവചിക്കാൻ പുതിയ സംവിധാനം ഒരുക്കി ഗൂഗിൾ. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും ഉള്‍പ്പെടെയുളള അഡ്വാന്‍സ്ഡ് ടെക്നോളജികളിലൂടെ മികച്ച ഫ്ളഡ് വാണിംഗ് സംവിധാനമൊരുക്കാന്‍ സാധ്യമാകുമെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്.പുതിയ സംവിധാനം നിലവിൽ വരുന്നതോടെ പ്രളയം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ പ്രവചിക്കാൻ സാധിക്കും. ഇതനുസരിച്ചുള്ള മുൻ കരുതലുകൾ എടുക്കാനും കഴിയുമെന്നാണ് ഗൂഗിൾ അവകാശപെടുന്നത്. ഓരോ വര്‍ഷവും വലിയ സാമ്പത്തിക നഷ്ടവും ജീവഹാനിയുമാണ് പ്രളയത്തിലൂടെ സംഭവിക്കുന്നത്.  പ്രളയ ദുരന്തങ്ങൾ കൂടുതലായും സംഭവിക്കുന്നത് ഇന്ത്യ, ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ്. ഈ രാജ്യങ്ങളില്‍ ഏര്‍ളി വാണിംഗ് സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഫലപ്രദമല്ല. ഈ സാഹചര്യത്തിലാണ് ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടെയുളള ഫീച്ചറുകളെ കൂട്ടുപിടിച്ച് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലൂടെ കൂടുതല്‍ കൃത്യതയോടെ ദുരന്ത സാധ്യത പ്രവചിക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നത്.


​പൂരങ്ങളുടെ പുരമായ തൃശൂർ പൂരത്തിന് കൊടിയേറി

​പൂരപ്രേമികൾ ആവേശത്തോടെയാണ് കൊടിയേറ്റിനു എത്തിയത്. രാവിലെ 11.30യോടെയാണ് തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റം നടന്നത്.പ്രതേക പൂജകളും ഭൂമി പൂജയുമുൾപ്പെടെയാണ് കൊടിയേറ്റം നടന്നത്. ഉച്ചയോടെ പറേമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റ് നടന്നു. കൊടിയേറ്റത്തിന്റെ ഭാഗമായി മേളവും ആന എഴുന്നള്ളത്തും നടന്നു. പൂരത്തിന്റെ ഭാഗമായിട്ടുള്ള ഏട്ട് ഘടകകക്ഷി ക്ഷേത്രങ്ങളിലും കൊടിയേറ്റ് നടന്നു. ഇതിനിടെ തൃശൂർ പുരം വെടിക്കെട്ടിന് മലപടക്കത്തിന് സുപ്രിം കോടതി അനുമതി അനുവദിച്ചു.2018 -ൽ വെടിക്കെട്ടിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യംത്തിലാണ്ഉത്തരവിൽ വ്യക്തത തേടി ദേവസ്വങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്. ശനിയാഴ്ച്ചയാണ് സാമ്പിൾ വെടികെട്ട്. ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിൽ തൃശൂർ പൂരം തിങ്കളാഴ്ച നടക്കും. പൂരപ്രേമികളെ അവശത്തിലാക്കുന്ന പുരകാഴ്ചകൾക്ക് ഇനി സാക്ഷ്യം വഹിക്കാൻ തയ്യാറാവാം.



​എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു

​എസ്എസ്എല്‍'സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  98.11 ശതമാനമാണ് ഇത്തവണത്തെ വിജയം. 37,334 വിദ്യാർത്ഥികൾ‍ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പൊതു വിദ്യാഭ്യാസ ഡയറക്ടരർ‍ ആണ് ഫല പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷം 97.84 % ആയിരുന്നു വിജയം.ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്കാണ്ഫലപ്രഖ്യാപനം നടത്തിയത്. http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം. ഇതിന് പുറമെ ‘സഫലം 2019, പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പുകള്‍ വഴിയും ഫലമറിയാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ‘saphalam 2019’ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നാലര ലക്ഷത്തോളം കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. മാര്‍ച്ച് 13 മുതല്‍ 28 വരെയായിരുന്നു എസ്എസ്എല്‍സി പരീക്ഷ. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇവരില്‍ 1,42,033 കുട്ടികള്‍ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ളവര്‍ ആണ്. 2,62,125 കുട്ടികള്‍ എയ്ഡഡ് സ്‌കൂളുകളിലേയും 30,984 വിദ്യാര്‍ത്ഥികള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ളവരുമാണ്.


​കാർട്ടൂണുകൾ പകരുന്നത് നർമ്മം കലർന്ന വിമർശനങ്ങൾ : ​മേയർ

​സമൂഹത്തിലെ തെറ്റുകളെ ചൂണ്ടിക്കാട്ടുവാനും അത് തിരുത്തുവാൻ നമ്മളെ പ്രേരിപ്പിക്കുവാനും കാർട്ടൂണുകൾക്ക് കഴിയും . കാർട്ടൂണുകൾ പകരുന്നത് നർമ്മം കലർന്ന വിമർശനങ്ങൾ ആണ്. അതു കൊണ്ടു തന്നെ കാർട്ടൂണുകളെയും സാമൂഹിക ഉത്തരവാദിത്വങ്ങളേയും കുറിച്ച് പുതതലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടത് അത്യവിശ്യ മാണെന്ന് മേയർ ചൂണ്ടി കാണിച്ചു. ലോക കാർട്ടൂൺ ദിനത്തോടനുബന്ധിച്ച് മെറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച കാർട്ടൂൺ ഫെസ്റ്റിവെൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ. പ്രശസ്ത സംവിധായകൻ സിദ്ധിഖ്‌, ബാലതാരം മിനോൺ ജോൺ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. കുട്ടികളുടെ കൂടെ കുറേനേരം  ചിലവഴിച്ച ശേഷം  സെലിബ്രിറ്റി കാരികേച്ചർ സന്തോ യിൽ നിന്ന്  കാരിക്കേച്ചർ വരപ്പിച്ചു വാങ്ങിയ ശേഷമാണ് അവർ മടങ്ങിയത്.കാർട്ടൂൺ പഠന ക്ലാസ് മുൻ കാർട്ടൂൺ അക്കാദമി  വൈസ് ചെയർമാൻ ഇബ്രാഹിം ബാദുഷയും 'ജംമ്പോ കാർട്ടൂൺ ഡെമോ സ്ട്രേഷൻ' മുൻ ചെയർമാൻ ബാലു വും ഉൽഘാടനം ചെയ്തു. ആസിഫ് അലി കോമു. സെലിബ്രിറ്റി കാരിക്കേച്ചറിസ്റ്റ് സന്തോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.


​നാടുണർത്തി കുട്ടികൾ

​​​​​ - കൊച്ചി - ജില്ലയിലെ നാലു സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് രാവിലെ 6 മണി മുതൽ നൂറില തികം കുട്ടികളും അധ്യാപകരും ചേർന്ന് വടുതല മുതൽ രാജേത്ര മൈതാനം വരെ നടത്തിയപ്പോ കത്തോൺ എറണാകുളം പട്ടണത്തെ ഉണർത്തി -തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒരുക്കിയ വളരെ ഉത്തമമായ കുട്ട ഓട്ടത്തിൽ പരിസരം വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ ലീഡർഷിപ് പ്രോഗ്രാം ജനങ്ങളിലേക്കും എത്തി വടുതല പച്ചാളം, മാർക്കറ്റ് റോഡ്, മേനക വഴി നേരം വെളുത്ത് വന്നപ്പോൾ ഒരു കൂട്ടം കുട്ടികൾ ക്ലിൻ ചെയ്യുന്നത് കാഴ്ചക്കാർക്ക് അത്ഭുതമായി. ഗ്ലോബൽ പബ്ലിക് സ്കൂൾ, ചിൻമയ സ്കൂൾ വടുതല, രാജഗിരി ക്രിസ്തു ജയന്തി, ഡൽറ്റ സ്കൂൾ ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ കുട്ടികളാണ് പങ്കെടുത്തത് - സ മാ പന യോഗത്തിൽ എസ് എ'എസ് നവാസ് മുഖ്യ പ്രഭാഷണം നടത്തി ഗ്ലോബൽ പബ്ലിക് സ്കൂൾമെന്റർ ലക്ഷ്മി രാമചന്ദ്രൻ ,ചെയർമാൻ പി. ജേക്കബ്, പ്രിൻസിപ്പാൾ ശ്രീകുമാർ കർത്താ ഡോ :ടിജോ ഐ.ആർ എസ് ,സൂസന്ന സുനിൽ, പ്രിയദർശിനി ദീപക്, മിനി.കെ, എന്നിവർ പങ്കെടുത്തു


​സ്വന്തം വീട്ടിൽ സുഖമായി ഉറങ്ങാം

​പ്രളയത്തിൽ തകർന്ന കേരളജനതയ്ക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജെയ്സലിന് വീട് നിർമ്മിച്ചു നൽകി ഒരു കൂട്ടം പ്രവാസികൾ കേരളം നേരിട്ട മഹാപ്രളയത്തെ പൊരുതി തോൽപ്പിക്കുകയായിരുന്നു കേരളക്കര. കേരളക്കരയെ രക്ഷിച്ചതിൽ മത്സ്യത്തൊഴിലാളികളുടെ പങ്ക് വളരെ വലുതായിരുന്നു. സ്വന്തം ബോട്ടുകളും ഉപകരണങ്ങളുമായി രക്ഷിക്കാൻ അവർ എപ്പോഴും സന്നിഹിതരായിരുന്നു. പ്രളയത്തിൽ അകപെട്ടവരെ സഹായിക്കാൻ സ്വന്തം മുതുക് കാണിച്ചുതന്ന ജെയ്സൽ  എന്ന മത്സ്യ തൊഴിലാളിയെ എത്രപെട്ടന്നൊന്നും മലയാളികൾക്ക് മറക്കാൻ ആവില്ല. ഈ വലിയ മനുഷ്യന് വീട് നിർമിച്ചു നൽകി മാതൃക കാട്ടുകയാണ് ഒരു കൂട്ടം പ്രവാസികൾ.ഷീറ്റുകൊണ്ടു മറിച്ചതും ചോർന്നൊലിക്കുന്നതുമായിരുന്നു ജെയ്സലിന്റെ ഭവനം.. സ്വന്തമായി ഒരു നല്ല വീട് എന്നത് ജെയ്സലിന്റെ സ്വപ്നമായിരുന്നു. ജെയ്സലിന്   വേണ്ടി വീട് നിർമിച്ചു നൽകാൻ എസ്‌. വൈ. എസ്‌ മുന്നോട്ടു വന്നു. 1100 ചതുരശ്രയടിയുള്ള ഇരുനില വീട് പൂർത്തിയാക്കുവാൻ 16 ലക്ഷം രൂപ ചിലവായി. പ്രളകാലത്തെ രക്ഷാപ്രവർത്തനത്തിലൂടെ പുറം ലോകം അറിഞ്ഞ  മത്സ്യത്തൊഴിലാളിയായ ജെയ്സലിനും കുടുംബത്തിനും ഇനി സന്തോഷത്തോടെ ​​​​സ്വന്തം വീട്ടിൽ സുഖമായി ഉറങ്ങാം.


അശാന്തം അവാർഡിന് സൃഷ്ടികൾ ക്ഷണിച്ചു

​കേരളലത്തിലെ പ്രശസ്തനായ ചിത്രകാരനും ശിൽപ്പിയുമായിരുന്ന അശാന്തന്റെ (വി.കെ.മഹേഷ്) സ്മരണയ്ക്കായി *ഇടപ്പള്ളി വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് 1431ന്റെ* ആഭിമുഖ്യത്തിൽ 2019 മുതൽ *അശാന്തം* എന്ന പേരിൽ ചിത്രകലാപുരസ്ക്കാരം ഏർപ്പെടുത്തുകയാണ്....കേരളത്തിലെ ചിത്രകാരന്മാർ/ചിത്രകാരികളിൽ നിന്നും അവരവരുടെ ഏറ്റവും പുതിയ കലാസൃഷ്ടികൾ സ്വീകരിക്കുകയും അതിൽ നിന്നും തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച 3 സൃഷ്ടികൾ ക്ക് *അശാന്തം - 2019* ചിത്രകലാ പുരസ്കാരം നൽകുകയും ചെയ്യുന്നു...*അശാന്തം 2019-ടൈറ്റിൽ അവാർഡിന് 25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും. പ്രത്യേക ജൂറി പുരസ്കാരത്തിന് 2 ചിത്രങ്ങൾക്ക് 10,000 രൂപ വീതവും ശിൽപ്പവും പ്രശസ്തിപത്രവും നൽകുന്നതാണ്*..*നിബന്ധനകൾ ചുവടെ കൊടുക്കുന്നു*1) കലാകരാന്മാർ അവരവരുടെ ഏറ്റവും പുതിയ സൃഷ്ടികളുടെ ഫോട്ടോ (7 ഇഞ്ച് X 5 ഇഞ്ച്)കളും ചിത്രകാരൻ/ ചിത്രകാരിയുടെ ഫോട്ടോ, ബയോഡറ്റ, ഫോൺ നമ്പർ, Email ID, Fb എന്നിവ 2019 മെയ് 31 ന് മുൻപായി സെക്രട്ടറി, ഇടപ്പള്ളി വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് 1431, എയിംസ് പോണേക്കര പി.ഓ, കൊച്ചി- 682041, എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.2) ഒരു ചിത്രകാരൻ 3 ചിത്രങ്ങളുടെ ഫോട്ടോയും, 300 റസലൂഷനിലുള്ള CD യും അയക്കേണ്ടതാണ്.3) പ്രവേശനഫീസ് 100 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. 100 രൂപയുടെ DD/ പോസ്റ്റൽ ഓർഡർ മേൽക്കാണിച്ച വിലാസത്തിൽ അയക്കേണ്ടതാണ്.4) പ്രാഥമിക വിലയിരുത്തലിന് ശേഷം തെരഞ്ഞെടുക്കുന്ന സൃഷ്ടികൾ അവാർഡ് നിർണ്ണയത്തിലേക്ക് തെരഞ്ഞെടുക്കുന്നതാണ്.5) സൃഷ്ടികൾ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ    ആ വിവരം ചിത്രകാരൻ/ചിത്രകാരിയെ നേരിട്ട് അറിയിക്കുന്നതാണ്.6) സൃഷ്ടികളുടെ പരമാവധി വലിപ്പം (120 cm x  120 cm) ആയിരിക്കുംപ്രസിഡന്റ്                                 സെക്രട്ടറിഎ.ജെ.ഇഗ്നേഷ്യസ്              സി.യു സിന്ധു   9745171042                          9446694277


സെലിബ്രിറ്റി കാരിക്കേച്ചിറിസ്റ്റ് സന്തോഷ് ഇരിട്ടി നിങ്ങളെ വരക്കുന്നു

​​ലോക കാർട്ടൂൺ ദിനത്തോടനുബന്ധിച്ച് ഈ വരുന്ന മെയ് 5 ന് മെറൈൻ ഡ്രൈവിലെ   ട്രിവോം  റെസ്റ്റോറെന്റിൽ കുട്ടികൾക്കായ്  'കാർട്ടൂൺ ഫെസ്റ്റിവൽ - '19 ' എന്ന ഏകദിന കാർട്ടൂൺ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.പ്രഗൽഭരായ കാർട്ടണിസ്റ്റുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്ലാസ്സിനു ശേഷം കുട്ടികൾ എല്ലാവരും ഒന്നിച്ചു പങ്കെടുത്ത് അവതരിപ്പിക്കുന്ന 'ജംബോ കാർട്ടൂൺ ഡെമോസ്ട്രേഷൻ' ഒരുക്കിയിരിക്കുന്നു. മറ്റൊരു പ്രത്യേകത ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും അവരുടെ ഗ്രൂപ്പു കാരിക്കേച്ചർ സെലിബ്രിറ്റി കാരിക്കേച്ചിറസ്റ്റ് സന്തോഷ് ഇരിട്ടിയെ കൊണ്ട് വരപ്പിക്കുവാൻ അവസരമുണ്ട് എന്നുള്ളതാണ്, മാത്രമല്ല ഇത് തികച്ചും സൗജന്യവുമാണ്. കാർട്ടൂൺ ക്ലബ് ഓഫ് കേരളയും കോമുസൺസ് ഗാലറിയും സംയുക്ത മായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നും വിളിക്കുക: കാർട്ടൂൺ ക്ലബ് ഓഫ് കേരള  - 8075788945, O484 2353535, 9961796699


​കെ എസ് ആർ ടി സി ബസിൽ കുടിവെള്ളമൊരുക്കി ജീവനക്കാർ

​വോൾവോയും സ്‌കാനിയ ബസുകളുമൊക്കെ ഒരുക്കിയ കെ എസ് ആർ ടി സി സർവീസിലെ കുടിവെള്ള വിതരണമാണ് ഇപ്പോൾ യാത്രക്കാർക്ക് കൂടുതൽ ആവേശം പകർന്നിരിക്കുന്നത്. കുമളി കൊന്നക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് കുടിവെള്ളം ലഭ്യമാക്കിയിരിക്കുന്നത്. കെ എസ് ആർ ടി സിയുടെ കുമളി കൊന്നക്കാട് സൂപ്പർ ഫാസ്റ്റിലെ ബസ് ജീവനക്കാർ തന്നെയാണ് ഈ ചൂടുകാലത്ത് ബസ്  യാത്രക്കാർക്ക് കുടിവെള്ള വിതരണമെന്ന പുതിയ ആശയവുമായി എത്തിയിരിക്കുന്നത്. കുമളി കൊന്നക്കാട് റൂട്ടിൽ ലോങ്ങ് ട്രിപ്പ് നടത്തുന്ന ബസിലാണ് പുതിയ സൗകര്യമൊരുക്കി ബസ് ജീവനക്കാർ എത്തിയത്. കുമളിയിൽ നിന്നും വൈകുന്നേരം 5 മണിയ്ക്ക് പുറപ്പെടുന്ന ബസ് പുലർച്ചയോടെയാണ് കൊന്നക്കാട് എത്തുക. തിരിച്ച് കൊന്നക്കാട് നിന്നും വൈകുന്നേരമാണ് തിരിച്ച് ബസ് കുമളിക്ക് പുറപ്പെടുന്നത്. സാധാരണ ഗതിയില്‍ കെ എസ്ആര്‍ ടി സിയുടെ  പ്രീമിയം സർവീസായ വോൾവോ, സ്‌കാനിയ ബസ്സുകളിലാണ് കുടിവെള്ളം  നൽകാറുള്ളത്. എന്നാൽ സൂപ്പർ ഫാസ്റ്റ് പോലുള്ള ബസുകളിൽ രാത്രി യാത്രകൾക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് പലപ്പോഴും വെള്ളവും മറ്റും ലഭിക്കാറില്ല.


​ "കാൻസർ എന്റെ ജീവിതത്തിൽ നന്മകൾ മാത്രമേ കൊണ്ടുവന്നിട്ടുള്ളു, ​​പിന്നെ ഞാൻ എന്തിനു സങ്കടപെടണം "

​അരുണിമയുടെ ഈ വാക്കുകൾ ക്യാന്സറിനെ മറികടക്കാൻ നിരവധി ആളുകൾക്കു പ്രചോതനമാണ്. ക്യാൻസറിനെ ധീരമായി നേരിട്ട അരുണിമ അതിനെ കിഴടക്കിതന്നെയാണ്  നമ്മളിലിൽ നിന്നും വേര്പിരിഞ്ഞുപോയത്.വടശ്ശേരിക്കര പുതുശ്ശേരിമല ശ്രീരാഗം വീട്ടിൽ രാജന്റെയും ജയയുടെയും മകളാണ് അരുണിമ.എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിൽ ഇന്നലെ ആയിരുന്നു  അന്ത്യം. കീമോയുടെ അതികഠിനമായ വേദന മറികടക്കാൻ ചിത്രരചനയെ കൂട്ടി പിടച്ചിച അരുണിമ മലയാളിക്ക് സുപരിചിതയാണ്.കഴിഞ്ഞ വർഷമാണ് ക്യാൻസർ അരുണിമയെ പിടികൂടിയത്. രോഗം കണ്ടെത്തുമ്പോഴേക്കും നാലാം സ്റ്റേജിൽ എത്തിയ ക്യാൻസർ ശരീരത്തിൽ എല്ലായിടത്തും വ്യാപിച്ചിരുന്നു.ശസ്ത്രക്രിയ നടത്തി രോഗത്തെ ധീരമായിതന്നെ നേരിടാൻ തീരുമാനിച്ച അരുണിമ,യാത്രയും കാർ റൈസിംഗ് ഇഷ്ടപ്പെട്ടിരുന്നു. അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച ചിത്ര പ്രദർശം അരുണിമയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സമ്മാനിച്ചു. കാൻസറിനെ ചിരിച്ചുകൊണ്ട് നേരിട്ട അരുണിമ ചാനൽ അവതരികയുമായും പ്രവർത്തിച്ചിട്ടുണ്ട്.രോഗാവസ്ഥയിൽ തളർന്നിരിക്കാതെ എല്ലാവർക്കും പ്രചോതനമായി കൂട്ടുകാർക്കും വീട്ടുകാർക്കുമൊപ്പം സമയം ചെലവഴിച്ചുകൊണ്ട് സന്തോഷം പകർന്നു. ജീവിതാനുഭങ്ങൾ പങ്കുവെക്കുന്ന പുസ്തകത്തിന്റെ പണി പുരയിലായിരുന്നു അരുണിമ. ചെറിയ രോഗങ്ങൾ വരുമ്പോൾ തന്നെ ടെൻഷൻ അടിച്ചു ആയുസ്സു കുറക്കുന്ന നമ്മുക്കു മുന്നിൽ അരുണിമ എന്നും അണയാത്ത ധീര വനിതയാണ്.


​തൊഴിലാളിയുടെ മഹത്വം ഓർമിപ്പിച്ചുകൊണ്ട് ലോകം എങ്ങും ഇന്ന് തൊഴിലാളി ദിനം ആചരിക്കുന്നു

തൊഴിലാളികൾ അടിച്ചമർത്തൽ മാത്രം നേരിട്ടിരുന്ന കാലത്ത് സ്വന്തം അവകാശങ്ങളും സ്വാതന്ത്ര്യവും നേടിയെടുക്കുവാൻ വിയർപ്പും രക്തവും ഒഴുക്കിയവരുടെ ഓർമ്മ ദിനം, സർവലോക തൊഴിലാളി ദിനം... 1904 -ൽ ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിൽ തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾ നേടിയെടുത്തു. ഇതാണ് ഇന്ന് ലോക തൊഴിലാളി ദിനമായി ആചരിച്ചുപോരുന്നത്. 19-ആം നൂറ്റാണ്ടിൽ, അമേരിക്കയിലെ ഹെമാർകെറ്റിൽ തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായിഅനേകം തൊഴിലാളികൾ ഒത്തു കൂടി സമരം നടത്തിയിരുന്നു. സമരത്തിനിടെ ഉണ്ടായ പ്രക്ഷോഭങ്ങളിലും മറ്റുമായി 8 പോലീസുകാരുടെ ഉൾപ്പെടെ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. തുടർന്ന് നടന്ന അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായി നിരവധി തൊഴിലാളി നേതാക്കളെയും സാധാരണ ജങ്ങളെയും അധികൃതർ കൊന്നൊടുക്കി. മെയ്‌ ദിനം ആഘോഷിക്കുമ്പോൾ ചിക്കാഗോയിലെ ഈ സംഭവും ലോകമെങ്ങും സ്മരിക്കപ്പെടുന്നു.എന്നാൽ നിരവധി തൊഴിലാളികൾ പലയിടങ്ങളിലായി ഇന്നും അടിച്ചമർത്തപ്പെടുന്നുണ്ട്. അവകാശ പ്രഖ്യാപനങ്ങൾക്കൊപ്പം അവർക്ക് വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ കൂടി ഉയരുന്നതാകട്ടെ ഓരോ മെയ്ദിനവും..


​പരിമിതികൾ ഉണ്ട് പക്ഷേ തല്ലി കൊല്ലില്ല, പോരുന്നോ ബാംഗ്ലൂർക്ക്. കെ എസ് ആർ ടി സി യുടെ പോസ്റ്റ് വൈറൽ ആവുന്നു​​

​സ്വാകാര്യ കമ്പനികൾക്കു വൻ തുക നൽകി സുരക്ഷിതമല്ലാതെ യാത്ര ചെയ്യണ്ട ഇനി,ബാംഗ്ലൂർ യാത്രകൾക്ക്  നിരവധി കെ എസ് ആർ ടി സി സർവ്വീസ്സുകൾ ലഭ്യമാണ് .KSRTC യുടെ ബാംഗ്ലൂർ Multi-Axle AC സർവീസുകളുടെ സമയവിവര പട്ടിക ബാംഗ്ലൂരിലേക്ക് ➡ സേലം വഴി ⬅1) 03:45 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 08:15 PM എറണാകുളം > തൃശൂർ > 11:30 PM പാലക്കാട് > 07:25 AM ബാംഗ്ലൂർ2) 01:45 PM തിരുവനന്തപുരം > കൊട്ടാരക്കര > 05:00 PM കോട്ടയം > തൃശൂർ > 09:15 PM പാലക്കാട് > 05:30 AM ബാംഗ്ലൂർ3) 05:30 PM പത്തനംതിട്ട > 07:00 PM കോട്ടയം > തൃശൂർ > 11:05 PM പാലക്കാട് > 06:45 AM ബാംഗ്ലൂർ4) 06:00 PM കോട്ടയം > തൃശൂർ > 11:00 PM പാലക്കാട് > 06:00 AM ബാംഗ്ലൂർ5) 07:00 PM എറണാകുളം > തൃശൂർ > 10:00 PM പാലക്കാട് > 07:00 AM ബാംഗ്ലൂർ➡ മൈസൂർ വഴി ⬅6) 02:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 07:25 PM എറണാകുളം > തൃശൂർ > 11:40 PM കോഴിക്കോട് > സുൽത്താൻ ബത്തേരി > 07:30 AM ബാംഗ്ലൂർ7) 05:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 10:25 PM എറണാകുളം > തൃശൂർ > 02:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 10:15 AM ബാംഗ്ലൂർ8) 07:30 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 12:10 AM എറണാകുളം > തൃശൂർ > 04:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 12:10 PM ബാംഗ്ലൂർ9) 08:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 03:50 PM ബാംഗ്ലൂർ ബാംഗ്ലൂരിൽ നിന്നും ➡ സേലം വഴി ⬅1) 05:00 PM ബാംഗ്ലൂർ > 12:45 AM പാലക്കാട് > തൃശൂർ > 03:50 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 08:15 AM തിരുവനന്തപുരം2) 06:05 PM ബാംഗ്ലൂർ > 02:10 AM പാലക്കാട് > തൃശൂർ > 06:10 AM കോട്ടയം > കൊട്ടാരക്കര > 09:00 AM തിരുവനന്തപുരം3) 07:30 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 06:55 AM കോട്ടയം > 08:40 AM പത്തനംതിട്ട4) 09:15 AM ബാംഗ്ലൂർ > 04:00 AM പാലക്കാട് > തൃശൂർ > 07:20 AM കോട്ടയം5) 08:00 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 05:50 AM എറണാകുളം➡ മൈസൂർ വഴി ⬅6) 01:00 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 08:25 PM കോഴിക്കോട് > തൃശൂർ > 01:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 05:45 AM തിരുവനന്തപുരം7) 02:15 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:30 PM കോഴിക്കോട് > തൃശൂർ > 02:00 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 06:00 AM തിരുവനന്തപുരം8) 03:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:55 PM കോഴിക്കോട് > തൃശൂർ > 03:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 07:30 AM തിരുവനന്തപുരം9) 10:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 05:50 AM കോഴിക്കോട്For Booking  www.keralartc.comAanavandi appOnline reservation-0471 24637990471 2471011, 238, 2909447071021Customer relationship- 0471 2463377 9447577111 ഓൺലൈൻ / കൗണ്ടർ റിസർവേഷനും ആലപ്പുഴയിൽ നിന്നും ലഭ്യം ..ആലപ്പുഴ - ബാംഗ്ലൂർ സർവ്വീസ്സുകളുടെ സമയവിവരം:15:10 ബാംഗ്ലൂർ സൂപ്പർ ഡീലക്സ്സ് - സേലം വഴി17:55 ബാംഗ്ലൂർ AC മൾട്ടി ആക്സിൽ - മൈസൂർ വഴി19:00 ബാംഗ്ലൂർ AC മൾട്ടി ആക്സിൽ - സേലം വഴി20:55 ബാംഗ്ലൂർ AC മൾട്ടി ആക്സിൽ - മൈസൂർ വഴി22:55 ബാംഗ്ലൂർ AC മൾട്ടി ആക്സിൽ - മൈസൂർ വഴിഓൺലൈൻ ബുക്കിങ്ങ് : www.keralartc.comബുക്കിങ്ങ് കൗണ്ടർ : ആലപ്പുഴ കെഎസ്ആർടിസി ബസ്സ് സ്റ്റേഷനിൽകെഎസ്ആർടിസി - സുഖ യാത്ര സുരക്ഷിത യാത്ര !!ഇവ കൂടാതെ കർണാടകാ ആർടിസിയുടെ രണ്ട് ബാംഗ്ലൂർ സർവ്വീസ്സുകളും ലഭ്യമാണ്19:00 ബാംഗ്ലൂർ AC സ്കാനിയ - സേലം വഴി20:00 ബാംഗ്ലൂർ AC സ്കാനിയ - സേലം വഴിഓൺലൈൻ ബുക്കിങ്ങ് : www.ksrtc.inwww.facebook.com/ksrtcalpവിവരങ്ങൾക്ക് : 04772252501


​മോര് കുടിപ്പിച്ച് പോലീസ്

​കടുത്ത വേനലിൽ ഒരു ഗ്ലാസ് മോര് വെള്ളം കിട്ടിയാൽ കൊള്ളാമെന്ന് തോന്നുന്നുണ്ടോ.. എങ്കിൽ ഒന്ന് പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയാൽ മതി.പരാതിക്കാരനോ കുറ്റവാളിയോ എന്ന വേർതിരിവില്ലാതെ മോരു വിതരണം നടത്തി മാതൃക കാട്ടുകയാണ് നഗരൂർ പോലീസ്‌ സ്റ്റേഷനിലെ പോലീസുകാർ.നല്ല പച്ചമോരിൽ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചതച്ചു ചേർത്ത് തണുത്ത വെള്ളമൊഴിച്ച്‌ പാകത്തിന് ഉപ്പും ചേർത്ത് തയാറാക്കുന്ന ഈ മോരും വെള്ളം കുടിക്കാൻ ദിവസവും ഇവിടെ നിരവധി ആളുകൾ എത്താറുണ്ട്. എസ്‌ഐ മുതൽ കോൺസ്റ്റബിൾ വരെ എല്ലാവരും സഹകരിക്കുന്ന മോര് വിതരണം തുടങ്ങിയിട്ട് ഒരു മാസത്തോളമായി. തുടക്കത്തിൽ പോലീസുകാർ സ്വന്തം പോക്കറ്റിൽ നിന്നാണ് ഇതിനായി പണം കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നിരവധി ആളുകളാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. 200 മുതൽ 250 ഗ്ലാസ്‌ മോരുവെള്ളം ഇവർ ദിവസവും വിതരണം ചെയ്യുന്നു. കടുത്ത ചൂടിൽ നിരവധി ആളുകളാണ് മോര് കുടിക്കുന്നതിനായി ഇവിടെ എത്തുന്നത്. ഒരു കുപ്പി വെള്ളത്തിനു വരെ ഉയർന്ന വിലയിടാകുമ്പോൾ തീർത്തും സൗജന്യമായാണ് ഈ മോരു വിതരണം എന്നത് ഏറെ ശ്രദ്ധേയമാണ്.


സംസ്ഥാനത്ത് ജാഗ്രത

ബംഗാൾ ഉൾക്കടലിൽ രുപം കൊണ്ട ന്യുനമർദം ഫാനി ചുഴലിക്കാറ്റായി മാറി ആന്ധ്രാ-തമിഴ്നാട് തീരത്തേക്കെത്തും. ന്യുനമർദം കേരളത്തിൽ ശക്തമായ മഴക്ക് കാരണമാവും. നാളെ മുതൽ ശക്തമായ കാറ്റും മഴക്കും സാധ്യതയുള്ളതിനാൽ കന്നത്ത ജാഗ്രതയിലാണ് കേരളം. ആഴക്കടലിൽ മൽസ്യബന്ധനത്തിനു പോയവർ നാളെയ്കകം തിരിച്ചെത്താൻ നിർദ്ദേശമുണ്ട്. തെക്കുകിഴക്കൻ ശ്രീലങ്കയോട് ചേർന്നുള്ള കടലിൽ രൂപപ്പെട്ട ന്യുനമർദം  ചുഴലിക്കാറ്റായിമാറും. മണിക്കൂറിൽ 90 മുതൽ 115 കിലോമീറ്റർ വേഗത വരെ പ്രതിക്ഷിക്കുന്ന ഫാനി ചുഴലിക്കാറ്റ് വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുവാൻ സാധ്യതയുമുണ്ട്. കാലാവസ്ഥ മാറ്റത്തിൽ ആശങ്കയിലാണ് തീരപ്രദേശവാസികൾ. ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയി പ്പുള്ളതിനാൽ വള്ളങ്ങളും മറ്റും സുരക്ഷിതമായി മാറ്റുന്ന തിരക്കിലാണ് മൽസ്യത്തൊഴിലാളികൾ. തിരുവന്തപുരം ജില്ലയിൽ വലിയതുറ മുതൽ അഞ്ചുതെങ് വരെയുള്ളവർ മാറി താമസിക്കണമെന്ന് നിർദ്ദേശവുമുണ്ട്. കടൽക്ഷോഭത്തിനു സാധ്യതയുള്ളതിനാൽ സഞ്ചാരികൾ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് മുന്നറിപ്പ് നൽകിയിട്ടുണ്ട്.


​ടിക് ടോക് വീഡിയോ ആപ്പിന് ഏര്‍പ്പെടുത്തിയ​​ നിരോധനം പിന്‍വലിച്ചു

​ടിക് ടോക് വീഡിയോ ആപ്പിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. മദ്രാസ് ഹൈക്കോടതിയാണ് ആപ്ലിക്കേഷന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കം ചെയ്തത്. ഇതേ തുടര്‍ന്ന് ആപ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി എടുത്തുകളഞ്ഞു. ജസ്റ്റിസ് എന്‍ കിരുബാകരനും എസ് എസ് സുന്ദറും അടങ്ങിയ ബഞ്ചാണ് വിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.എന്നാൽ നിരവധി കര്‍ശന ഉപോധികളോടെയാണ് ആപ്ലിക്കേഷന്റെ വിലക്ക് പിന്‍വലിച്ചുകൊണ്ടുള്ള കോടതി ഉത്തരവ്. അശ്ലീല ദൃശ്യങ്ങളും പുതു തലമുറയ്ക്ക് ഹാനികരമാകുന്ന കാര്യങ്ങളും ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ടാല്‍ നിരോധനം തുടരുമെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്. അതേസമയം ടിക് ടോക്ക് നിരോധിച്ചതിന് പിന്നാലെ ആപ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുമെല്ലാം ടിക് ടോക് വീഡിയോ ആപ്ലിക്കേഷന്‍ അപ്രത്യക്ഷമായിരുന്നു.


കുമ്മനത്തിനു വിശ്രമമില്ല

കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഷാളുകളും തോർത്തും പൊന്നാടയും ഉൾപ്പെടെ ഒരു ലക്ഷത്തിൽപ്പരം തുണിത്തരങ്ങളാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. അവ മുഴുവൻ നഷ്ടപ്പെടാതെ ആദരപൂർവ്വം സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇവയെ മൂല്യവർദ്ധിത വസ്തുക്കളാക്കി മാറ്റി വീണ്ടും ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണം എന്നാണ് അദ്ദേഹത്തിന്റെ   ആഗ്രഹം. ഇപ്പോൾ അവ തരം തിരിച്ചു വരികയാണ്‌. താമസിയാതെ തുണി സഞ്ചി, തലയിണ കവർ തുടങ്ങിയവ തയ്ക്കുന്നതിനു ഉദ്ദേശിക്കുന്നു. ഇലക്ഷൻ കാലത്ത് പ്രചാരണാർഥം വഴിയോരങ്ങളിൽ വെച്ചിരുന്ന ബോർഡുകൾ തിരിച്ചെടുത്ത് അവ ഗ്രോബാഗുകളാക്കാനുള്ള പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പകരം പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്ന ജീവിതശൈലി പ്രചരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം. എന്ന്  അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു


തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ലോക സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കേരളത്തിലെ 20 മണ്ഡലങ്ങളിലായി 227 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. ഇന്ന് വൈകുന്നേരം 6 മണി വരെയാണ് പരസ്യ പ്രചാരണം.തുടർന്ന് നിശബ്ദത പ്രചാരണത്തിന്റെ ഒരു ദിവസത്തിനു ശേഷം കേരളം ഏപ്രിൽ 23 ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങും.ഒരു ലക്ഷത്തിൽ അധികം വരുന്ന പോളിംഗ് ജീവനക്കാർ തെരഞ്ഞെടുപ്പ് നിയന്ത്രിക്കും.തെരഞ്ഞെടുപ്പ് ദിവസം രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെ വോട്ടുകൾ രേഖപെടുത്താം.പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് വിവിധ പരിപാടികളുമായി ആഘോഷമാക്കുയാണ് രാഷ്ട്രിയ പാർട്ടികൾ. ദേശീയ നേതാക്കൾ വരെ പങ്കെടുക്കന്ന റാലികൾ, വാഹന പ്രചാരണ ജാഥകൾ, കൊട്ടിക്കലാശ സമ്മേളനങ്ങൾ എന്നിവ പ്രചാരണത്തിന് മാറ്റ് കൂട്ടും.പരമാവധി പ്രവർത്തകരെ സംഘടിപ്പിച്ചു ജനങ്ങളിലേക്കു പ്രചാരണം എത്തിക്കുന്നത്തിന്റെ തിരക്കിലാണ് നേതാക്കൾ. കടുത്ത ചൂടും അവഗണിച്ചു നടത്തിയ പ്രചാരണ  പരിപാടികൾ തീർത്തും വിജയമായിരിന്നുവെന്ന് വിവിധ നേതാക്കൾ പ്രീതികരിച്ചു.


മരണത്തെ ജയിച്ച ക്രിസ്തു ദേവന്റെ ഉയിർപ്പ് തിരുന്നാൾ

മരണത്തെ ജയിച്ച ക്രിസ്തു ദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുകയാണ് ലോകം എങ്ങും. ദുഃഖ വെള്ളിയാഴ്ച കുരിശിൽ തറക്കപെട്ട ഈശോ മൂന്ന് ദിവസങ്ങൾക്കു ശേഷം ഉയർത്തെഴുന്നേറ്റ ദിനമാണ് ഈസ്റ്റർ. ഈശോയെ കബർ അടക്കിയ കല്ലറയിൽ പ്രാർത്ഥിക്കാൻ ചെന്ന സ്ത്രീജനകൾക്കു, യേശു മരിച്ചവരിൽ നിന്നും ഉയർപ്പിക്കപെട്ടു എന്ന സന്ദേശമാണ് നൽകപ്പെട്ടതെന്ന്  വിശ്വസിക്കപ്പെടുന്നു. പിന്നീട് ഈശോ ശിഷന്മാർക്ക്പ്രത്യക്ഷപെട്ടു എന്ന് ബൈബിൾ പറയുന്നു.ഈസ്റ്റർ ദിനത്തിൽ പുലർച്ചെ തന്നെ വിവിധ ദേവാലയങ്ങളിൽ പ്രാർത്ഥനകൾ നടന്നു. യേശുവിന്റെ പുനരുദ്ധാന ദൃശ്യാവിഷ്ക്കരണവും കുർബാനയും ഈസ്റ്റർ സ്നേശവും തുടർന്ന് ഈശോയുടെ രുപം വഹിച്ചിട്ടുള്ള  പ്രതിക്ഷണവും നടന്നു.സഹനത്തിന്റെയും നോമ്പിന്റെയും നീണ്ട നാപ്പത് നാളുകൾക്ക്  ഇതോടുകൂടി വിരാമം വീണു.ഇനി സന്തോഷത്തിന്റെയും സമാധാനത്തിന്റയും  ദിനങ്ങളാണ്.സമ്പത്തിന്റെയും വിജങ്ങളുടെയും പിന്നാലെ പോകാതെ, വിശ്വാസികൾ ദൈവത്തിനു വേണ്ടി ജീവിക്കാൻ തയ്യാറാക്കണമെന്ന്  ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ സന്ദേശത്തിൽ ആഹ്വാനം  ചെയ്തു. കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ നടന്ന പ്രാർത്ഥനകൾക്കു സഭാധ്യക്ഷന്മാർ നേതൃത്വം നൽകി


ഹൈബി കർമ്മനിരതനാകുന്ന മനുഷ്യ സ്‌നേഹി

ഞാൻ ടീ ജെ വർഗീസ്, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA. Reg.No.ER.15/85) സംസ്ഥന പ്രസിഡന്റ് എന്ന നിലയിലും മറ്റുമായി കേരളത്തിൽ കഴിഞ്ഞ ഇരുപതു വർഷത്തോളമായി പൊതു പ്രവർത്തന രംഗത്തുള്ള ഞാൻ എന്റെ ജീവിതത്തിൽ പരിചയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശക്തനായ യുവ നേതാവാണ് ശ്രീ ഹൈബി ഈഡൻ MLA .. അത്തരത്തിലുള്ള ഒരാളെ എറണാകുളത്തു നിന്നുള്ള പാർലമെൻറ് അംഗം എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെടേണ്ടതിന്റെ ആവശ്യകത ഉയർത്തി കാണിക്കുന്നതിനാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്.. കാരണം ഹൈബി ഈഡന്റെ വ്യക്തിത്വം വാക്കുകൾക്കപ്പുറമാണ്.. പ്രതിസന്ധികളെയും കുപ്രചരണങ്ങളെയും പുഞ്ചിരിയോടെ നേരിട്ട ധീരനായ ചെറുപ്പക്കാരൻ.... കോൺഗ്രസ്സ് MLA എന്ന സ്ഥാനത്തിരിക്കുമ്പോഴും തന്നെ കാണാനെത്തുന്നവരുടെ കൊടിയുടെ നിറം നോക്കാതെ കർമ്മനിരതനാകുന്ന മനുഷ്യ സ്‌നേഹി.. കരയുന്നവന്റെ കണ്ണീരാണെന്റെ ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്നതെന്ന് പ്രവർത്തനങ്ങളിലൂടെ നമ്മെ ബോധ്യപ്പെടുത്തിയ വിനയ സമ്പന്നനായ ഹൈബി ഈഡൻ നമ്മുടെ പാർലമെൻറ് അംഗം ആകണമെന്നുള്ളത് നമ്മുടെ ഏവരുടെയും ആവശ്യമാണെന്ന് ഞാൻ വിലയിരുത്തുന്നു.. പ്രളയ കാലത്ത് മുണ്ടും മടക്കി കുത്തി കരുണയുടെ കരങ്ങളുമായി കഷ്ട്ടപ്പെടുന്നവർക്കരികിലേയ്ക്ക് ഒരു മടിയും കൂടാതെ ഓടിയെത്തിയ ഹൈബി ഈഡനെ ഇന്നാട്ടിലെ ആർക്കാണ് മറക്കാൻ കഴിയുക കൊച്ചി നഗരത്തിലെ കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ വികസന കുതിപ്പിൽ ഹൈബി ഈഡൻ എന്ന യുവ നേതാവിന്റെ കൈയൊപ്പ് വ്യക്തമായും കൃത്യമായും പതിഞ്ഞിരിക്കുന്നു.... നന്മ നിറഞ്ഞ ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് ഹൈബി ഈഡൻ ജന ഹൃദയങ്ങളിൽ കയറിക്കൂടിയത്.. പച്ചാളം റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനെതിരെ ചില രാഷ്ട്രീയക്കാർ അകാരണമായ കാര്യങ്ങൾ പറഞ്ഞു നിർമ്മാണം തടസ്സപ്പെടുത്തിയപ്പോൾ ആകുലതയോടെ ഹൈബി ഈഡനെ വിളിച്ച എന്നോട് ഹൈബി ഈഡൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നു..... ചേട്ടാ നമ്മുക്ക് പാലം വന്നാൽ പോരെ.. ? അത് സമയമാകുമ്പോൾ വരും..... ചങ്കുറപ്പിന്റെയും ആന്മവിശ്വാസത്തിന്റെയും ആ ശബ്ദമാണ് ഹൈബി ഈഡൻ എന്ന യുവ നേതാവിന്റെ മുഖമുദ്ര... പച്ചാളം മേൽപ്പാലത്തിന്റെ ഉത്ഘാടന വേദിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, മന്ത്രി ആര്യാടൻ മുഹമ്മദും, മെട്രോ ശ്രീധരനുമുൾപ്പെടെ ഏവരും ഒരേസ്വരത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്.. പച്ചാളം മേൽപ്പാലം ഹൈബി ഈഡന്റെ നിഛയധാർഷ്‌ട്യത്തിന്റെ ഉത്തമോദാഹരണമാണെന്ന്...! നിയമസഭയിൽ ഭരണ കക്ഷി MLA ആയിരുന്ന ഹൈബി ഈഡൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമയത്തു ബഡ്‌ജറ്റ്‌ അവതരിപ്പിച്ച അന്നത്തെ ധനകാര്യ മന്ത്രി കെ എം മാണി സാറിനോട് അവഗണിക്കപ്പെട്ട തന്റെ നിയജക മണ്ഡലത്തിന്റെ ആവശ്യങ്ങൾ ഒട്ടും മമത ഇല്ലാതെ ഉയർത്തി കാട്ടി രോഷാകുലനാകുന്നത് കോരിത്തരിപ്പോടെയാണ് ഞാൻ കണ്ടത്.. ഭരണ കക്ഷി ആയാലും പ്രതിപക്ഷത്തായാലും തന്റെ നിയജക മണ്ഡലത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പോരാടിയ ആ ധീരതയാണ് ജനഹൃദയങ്ങളിൽ ഹൈബി ഈഡനെ കൂടുതൽ സ്വീകാര്യനാക്കുന്നത്... ഹൈബി ഈഡന്റെ പ്രവർത്തന നേട്ടങ്ങളെ ഒരു കൊച്ചു കുറിപ്പിൽ എഴുതി അവസാനിപ്പിക്കാനാവില്ല എന്നതാണ് സത്യം. . സുഭാഷ് പാർക്ക് വികസനം , ക്വീൻസ് വേ , ശാന്തി കവാടം ( പച്ചാളം ശ്മശാനം) ദർബാർ ഹാൾ ഗ്രൗണ്ട് നവീകരണം, ജനറം കുടിവെള്ള പദ്ധതി, താന്തോന്നിത്തുരുത്ത്‌ ബോട്ട് ജെട്ടി നിർമ്മാണം, ജനറൽ ഹോസ്പിറ്റൽ വികസനം, മാർക്കറ്റ് കനാൽ സൗന്ദര്യവൽക്കരണം, മഹാരാജാസ് ലോ കോളജുകളിലെ വികസന പ്രവർത്തനങ്ങൾ, വടുതല പേരണ്ടൂർ പാലം, നഗരത്തിന് പുതുവെളിച്ചമായി ഹൈ മാക്സ് ലൈറ്റുകൾ, എളമക്കര പോലീസ് സ്റ്റേഷൻ, തുടങ്ങി അടിസ്ഥാന മേഖലകൾക്ക് പ്രാധാന്യം നൽകി പട്ടണത്തിന്റെ ഓരോ കോണിലും നിറഞ്ഞൊഴുകിയ ഹൈബി ഈഡന്റെ വികസന പ്രവർത്തനങ്ങൾ ഇന്നത്തെ മുഖ്യമന്ത്രി പോലും പൊതു വേദിയിൽ പ്രശംസിച്ചു പറയുന്നതിന് ഞാൻ സാക്ഷിയായിട്ടുണ്ട്.. നമ്മുടെ രാജ്യം ഇന്ന് വലിയൊരു പ്രതിസന്ധിയിലാണ്.... ഇതിനൊരു പരിഹാരം ഉണ്ടാകണമെങ്കിൽ ദേശീയ തലത്തിൽ വേരുകളുള്ള ഒരു രാഷ്ട്രീയ പാർട്ടി രാജ്യത്ത് ഭരണത്തിൽ വരണം.. അതിനു ഇന്ത്യൻ നാഷണൽ കോൺഗ്രസ് അല്ലാതെ മറ്റാരാണുള്ളത്..? ഈ തിരിച്ചറിവിൽ നിന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിൽ വരണം എന്ന ചിന്ത വായനക്കാരുമായി പങ്കുവെയ്‌ക്കണമെന്നു എനിക്ക് തോന്നിയത്.. കഴിഞ്ഞ അഞ്ചു വർഷം നമ്മുടെ രാജ്യത്തിന്റെ അവസ്ഥ സത്യസന്ധമായി മനസ്സിലാക്കിയവർ ഇന്ന് ഇന്ത്യയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു ഭരണമുണ്ടാകണമെന്ന് ആന്മാർത്ഥമായി ആഗ്രഹിക്കുന്നു.. അത് സാധ്യമാകുന്നതിനും നിലനിൽക്കുന്നതിനും കോൺഗ്രസ് പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്ന ഒരു സ്ഥിതി നമ്മുടെ നാട്ടിലും ഉണ്ടാകണം. അതിനായി നിങ്ങളുടെ ഹൃദയത്തിൽ ഹൈബി ഈഡൻ വരണം.... നിങ്ങളുടെ വോട്ട് ഹൈബി ഈഡന് നൽകണം....... അദ്ദേഹത്തെ വിജയിപ്പിച്ചു നാടിന്റെ നന്മയിലേക്കുള്ള വഴി നമുക്ക് തുറക്കണം..


​സഹനത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മ പുതുക്കി ​​ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു...

​ലോകം മുഴുവന്റെയും രക്ഷയ്ക്കായി ദൈവപുത്രൻ, സ്വന്തം ജീവൻ ബലിയായി കുരിശിലൂടെ അർപ്പിച്ചത്തിന്റെ ഓർമദിവസമാണ് ദുഖവെള്ളി. ദു:ഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും. പീഡാനുഭവ വായന, കുര്‍ബാന സ്വീകരണം, കുരിശിന്‍റെ വഴി, പരിഹാരപ്രദക്ഷിണം എന്നിവയാണു പള്ളികളില്‍ ഇന്ന് നടക്കുക‌. ക്രിസ്തു അനുഭവിച്ച കൈപ്പുള്ള പീഡനുഭങ്ങളുടെ ഓർമ്മക്കായ് കയ്പ് നീരും നുകരുന്നു ഇന്ന് ക്രൈസ്തവർ. ത്യാഗത്തിന്റെ പ്രീതികമായ ദുഖവെള്ളിയിൽ ഭക്ഷണം ഉപേക്ഷിച്ചു ഉപവാസം ആചരിക്കുകയാണ് ക്രൈസ്തവർ. വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ കുരിശുമല കയറ്റവും ഉണ്ടാകും. ഗാഗുല്‍ത്താമലയിലേക്കു കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ്‌ കുരിശിന്റെ വഴി ഒരുക്കുക.


​'​​മകനെ മാപ്പ്'; ​​അമ്മയുടെ ക്രൂരമർദ്ദനത്തിന് ഇരയായ കുഞ്ഞ് മരിച്ചു

​ആലുവയിൽ അമ്മയുടെ ക്രൂര മർദ്ദനത്തിന് ഇരയായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസുകാരൻ മരിച്ചു. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. സംഭവത്തില്‍ ജാർഖണ്ഡ് സ്വദേശിയായ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ മൂന്നു വയസുകാരനെ ബുധനാഴ്ച ഉച്ചയ്ക്കാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്‍റെ ശരീരത്തില്‍ മർദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ ‘അമ്മ തന്നെയാണ് കുട്ടിയെ പരിക്കേൽപ്പിച്ചതെന്ന് അറിഞ്ഞത്.



​കടുത്ത ചൂടിൽ ആശ്വാസവുമായി വേനൽ മഴ എത്തി

​സംസ്ഥാനത്തു തുടരുന്ന കൊടും ചൂടിന് അറുതി വരുത്തി എല്ലാ ജില്ലകളിലും മഴ ലഭിച്ചു. തൃശൂരിൽ ആലിപ്പഴമായി മഴ പെയ്തപ്പോൾ ഇടിവെട്ടും കാറ്റുമായി എറണാകുളത്തു മഴ തകർത്തു. വരുന്ന ദിവസങ്ങിൽ മഴ പെയ്യുമെന്ന മുന്നറിയിപ് വേനലിനു താത്കാലിക ശമനം വരുത്തും. അതേസമയം ശക്തമായ മഴയിൽ സംസ്ഥാനത്തു പലയിടത്തും നേരിയ നാശം വിതച്ചിട്ടുണ്ട്. പ്രളയത്തിനു ശേഷം എത്തിയ വേനലിൽ മുൻപില്ലാത്ത വിധത്തിലുള്ള ചൂടാണ് അനുഭവപെട്ടിരുന്നത്. വരും ദിവസങ്ങളിൽ മഴ കനക്കുന്നതോടെ കേരളത്തെ ബുദ്ധിമുട്ടിച്ചിരുന്ന തീപിടുത്തങ്ങളും കുറയുമെന്ന പ്രേതിക്ഷയിലാണ് മലയാളികൾ.


​ടിക് ടോക് ഇന്ത്യ വിട്ടപ്പോൾ, ആശങ്കകൾ ബാക്കിയാക്കി ഇന്റർനെറ്റ്‌ ലോകം

​ടിക്ക് ടോക്കിനു വിലക്കു വീണപ്പോൾ ഇന്റർനെറ്റ്‌ ലോകത്തിലെ ചതിക്കുഴികൾ എന്തെല്ലാമാണെന്ന അന്വേഷണത്തിലാണ് എല്ലാവരും. ചുരുങ്ങിയ കാലംകൊണ്ട് 30 കോടിയോളം ഉപഭോക്താക്കളെ സ്വന്തമാക്കിയ ടിക്ക് ടോക്കിന് സുപ്രിം കോടതിയാണ് വിലക്കിട്ടത്. സെക്കന്റുകൾക്കുളിൽ വീഡിയോകൾ നിർമ്മിച്ചു പ്രചാരണം നടത്തുന്ന ടിക്ക് ടോക്ക് എന്ന ചൈനീസ് ആപ്പ് ഒട്ടും സുരക്ഷിതം അല്ല എന്ന കാരണത്താലാണ് നിർത്തലാക്കിയത്. അശ്ലീല വിഡിയോകൾ, ലഹരി, കുട്ടികളുടെ വീഡിയോ ദുരുപയോഗം തുടങ്ങിയ കാരണത്താലാണ് ടിക് ടോക് അപകടകാരിയാവുന്നത്. വീഡിയോകൾക്ക് ലൈക്കും ഷെയറും ലഭിക്കുന്നതിനായി ഏതറ്റം വരെയും പോകുന്ന ഉപഭോക്താക്കൾ ടിക്ക് ടോക്കിന്റെ വളർച്ച എളുപ്പത്തിലാക്കി. പ്രധാനമായും 13-20വരെ പ്രായമുള്ളവരാണ് ടിക്ക് ടോക്ക് ഉപയോഗിക്കുന്നത്. ടിക്ക് ടോക്കിൽ പോസ്റ്റ്‌ ചെയ്യുന്ന വീഡിയോകൾ ഇതിനോടകംതന്നെ മുൻ നിര പോൺ സൈറ്റുകളിലും യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിൽ സെക്സ് ടാഗോടെ പുറത്തിറങ്ങുന്നു. കുട്ടികളുടെ അശ്ലീല വിഡിയോകൾ പ്രചരിപ്പിക്കുന്നതിൽ യാതൊരു നിയന്ത്രണങ്ങളും ടിക്ക് ടോക്കിനില്ല. 13 വയസിനു താഴെ ഉള്ളവർ ടിക്ക് ടോക്ക് ഉപയോഗിക്കാൻ പാടില്ല എന്ന നിയന്ത്രണം നടപ്പിലാവുന്നുമില്ല. അമേരിക്ക, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ടിക്ക് ടോക്കിന് കർശന നിയന്ത്രണങ്ങൾ ഉണ്ട്. ഹോങ്കോങ്ങിൽ ടിക്ക് ടോക്ക് പൂർണമായും നിരോധിച്ചു.. ഇന്റർനെറ്റിന്റെ വിശാല ലോകം കുട്ടികൾക്ക് തുറന്നു കൊടുക്കുമ്പോൾ മാതാപിതാക്കളും അധ്യാപകരും ശ്രേധിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. 1.കുട്ടികളുടെ ഇന്റർനെറ്റ്‌ ഉപയോഗം നിജപ്പെടുത്തുക. 2.ഇന്റർനെറ്റിന്റെ അപകട സാധ്യതകൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക. 3.ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും വീഡിയോകൾ ചെയ്യാൻ പെർമ്മിഷൻ കൊടുക്കുന്നതും മാതാപിതാക്കൾ ഏറ്റെടുക്കുക. 4.അഗീകൃത സ്റ്റോറുകളിൽ നിന്നുമാത്രം ആപ്പ് ഡൗൺലോഡ് ചെയ്യുക. 5.ഫോൺ ഉപയോഗിക്കാൻ സമയപരിധി വെക്കുക. 6.നിങ്ങൾ കൊടുക്കുന്ന വിവരങ്ങൾ സുരക്ഷിതമല്ല എന്ന് ഓർമ്മപെടുത്തുക. 7.കുട്ടികളുടെ വീഡിയോകൾ പോസ്റ്റ്‌ ചെയ്യാതിരിക്കുക. അപകടം നിറഞ്ഞ ബ്ലൂ വെയിൽ, മോമൊ ചലഞ്ചുകൾ കവർന്നത് നിരവധി കുഞ്ഞു ജീവനുകളാണ്. കുട്ടികളുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്ന പബ്ജി ഗെയിം അവരുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തിരഞ്ഞുപിടിച്ചു ശത്രുവിനെ കൊല്ലുന്നതിൽ സന്തോഷം കണ്ടെത്തുകയാണ് കുട്ടികൾ. ഇന്റർനെറ്റും സോഷ്യൽ മീഡിയയും നല്ലതിനുവേണ്ടി ഉപയോഗിക്കാൻ അവരെ പഠിപ്പിക്കണം.